ആകെ പേജ്‌കാഴ്‌ചകള്‍

2013 ജനുവരി 4, വെള്ളിയാഴ്‌ച

കുര്‍ബ്ബാന ചൊല്ലാതെ, ചെയ്യുവീന്‍ !



 സാമൂവല്‍ കൂടല്‍
അല്‍മായ ശബ്ദം ബ്ലോഗ്ഗിലും സത്യജ്വാല മാസികയിലും ശ്രീ.ജോസഫ്.കെ.കുളിരാനിയുടെ 'യേശുവിന്റെ അന്ത്യ അത്താഴമേശ അര്‍ത്ഥവും ദൗത്യവും ' എന്ന ലേഖനം വായിക്കാനിടയായി. ഞാന്‍ ഭ്രൂണാവസ്ഥയിലായിരുന്നപ്പോഴേ എന്റെ മാതാവ് എന്നെ ദൈവവേലയ്ക്കായി സമര്‍പ്പിച്ചതുകൊണ്ടും എന്റെ പന്ത്രണ്ടാം വയസ്സുമുതല്‍ അള്‍ത്താര ബോയിയായി, ദിവ്യബലി തിരശ്ശീലയ്ക്കുള്ളിലും പുറത്തുമായി കണ്ടുപഠിക്കാനും എനിക്ക് അവസരം ലഭിച്ചതുകൊണ്ടും ഞാന്‍ ഇതെഴുതിപ്പോകുന്നു.
ഒരു മാന്ത്രികനുമാത്രമേ മാന്ത്രികചെപ്പില്‍ നിന്നും ജാലവിദ്യകള്‍ കാണിക്കാനാവു എന്നതുപോലെ, ക്രിസ്തുവിന്റെ ദിവ്യബലിയുടെ അനുകരണങ്ങള്‍ നടത്തുന്ന പുരോഹിതന്‍ തന്റെ ജീവിത/ഹൃദയ വിശുദ്ധികൊണ്ട് സിദ്ധി ആര്‍ജ്ജിച്ചവനാണെങ്കിലേ അള്‍ത്താരയിലെ ഗോതമ്പപ്പവും വീഞ്ഞും മിശിഹായുടെ തിരുശരീര രുധിരങ്ങളായി ശൂഷ്മാവസ്ഥയില്‍ രൂപാന്തരപ്പെടുകയുള്ളു എന്ന സത്യം പരമമാണ് എന്ന് ഒന്നാമതായി നാം മനസ്സിലാക്കണം. സുവിശേഷങ്ങള്‍ നാലു പഠിച്ചാലും പെസഹാനാളില്‍ 'എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവീന്‍ 'എന്ന് ക്രിസ്തു മൊഴിഞ്ഞത് വിശുദ്ധലൂക്കോയുടെ പുസ്തകത്തില്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. പൊതുവില്‍ പെസഹാനാളില്‍ പങ്കിടീല്‍ (ടവമൃശിഴ ീള ണലമഹവേ മിറ ഒലമഹവേ ീേ ളലഹഹീം യലശിഴ)െ എന്ന ത്യാഗബലി നടത്തിപ്പെടുന്ന യഹൂദ ആരാധനാരീതി യേശുവും തന്റെ അവസാന പെസഹാ പെരുന്നാളില്‍ (പിറ്റേന്ന് നടക്കാന്‍ പോകുന്ന കുരിശ്ശിലെ തന്റെ ത്യാഗബലിയുടെ നിഴലെന്നപോലെ) സ്വശരീര രക്തങ്ങള്‍ കാവ്യബലിയായി (അപ്പവും വീഞ്ഞൂം) ശിഷ്യന്മാര്‍ക്ക് പങ്കിട്ടുകൊടുത്തതോടൊപ്പം 'നിങ്ങളും ഇപ്രകാരം ചെയ്യുവീന്‍ ' എന്നവരെ ഉല്‍ബോധിപ്പിക്കയും ചെയ്തു. അവരും സ്വയം ത്യാഗബലികളായി അനേകര്‍ക്കുവേണ്ടി പങ്കിടപ്പെടുവാന്‍, സ്വാര്‍ത്ഥതയില്ലാത്ത ജീവതമൂല്യങ്ങള്‍ ഉള്ളവരാകാന്‍ പ്രേരിപ്പിക്കയായിരുന്നു ചെയ്തത്. ക്രിസ്തുവിനെ അനുകരിക്കുന്ന നാമും നമുക്കുള്ളത് സ്വമേധയാ പങ്കുവയ്ക്കുവാന്‍ കടമപ്പെട്ടവരാണെന്നും, പങ്കുവയ്ക്കലിലൂടെ മാത്രമെ ത്യാഗത്തിന്റെ സുഖം അനുഭവിക്കാനും, അതുവഴി ക്രസ്തീയത ഓരോ ഹൃദയത്തിലും മുളയക്കുകയുള്ളു വിളവെടുക്കപ്പെടുകയുള്ളു എന്നും മിശിഹ അര്‍ത്ഥമാക്കി. എന്നാല്‍ പുരോഹിതന്‍ സ്വയം പങ്കിടപ്പെടേണമെന്ന ബോധം മറന്ന്, വീണ്ടും അള്‍ത്താരയില്‍ ക്രിസ്തുവിനെ പങ്കിടുന്നു. അവനെ വീണ്ടും കീറിമുറിക്കുന്നു, രക്തവും ശരീരവും ആഹരിക്കുന്നു. ദഹനപ്രക്രിയകാരണം പിറ്റേന്ന് ഒരു തടസ്സവുമില്ലാതെ മറപ്പുരയില്‍ വിസര്‍ജ്ജിക്കുകയും ചെയ്യുന്നു. 'എന്റെ ഓര്‍മ്മയ്ക്കായി ഇപ്രകാരം ചെയ്യുവീന്‍' എന്ന അവന്റെ മൊഴിയെ, 'ചെയ്യുവീന്‍' എന്നതിനു പകരം 'ചൊല്ലുവീന്‍' എന്നാക്കി പുരോഹിതന്‍ ഷിഫ്റ്റ് കുര്‍ബ്ബാനകള്‍ നടത്തി ക്രിസ്തുവിന്റെ ഉല്‍ബ്ബോധനത്തെ അപഹസിക്കുന്നു. പുരോഹിതന്റെ കുബുദ്ധിയില്‍ വിളഞ്ഞ് അരങ്ങേറിയ ഈ സംഗീതനാടകത്തിന് ഓരോ സഭയും ഓരോവിധം ഗാന-സംഭാഷണ രചനകളും ചിട്ടപ്പെടുത്തലുമാണ് ചെയ്തിരിക്കുന്നത്. ക്രിസ്തുവിന്റെ തിരുവചനങ്ങളിലെ ദിവ്യഭാവന പാടേ മറന്ന്, കത്തോലിക്കന് ദിവസവും എത്രനേരം വേണമെങ്കിലും; മറ്റുള്ള സഭകള്‍ക്ക് ഞായറാഴ്ചയും വിശേഷദിവസങ്ങളിലും മാത്രം, കര്‍ത്താവിനെ ഭുജിക്കാം. രക്തമെന്ന പേരില്‍ വീഞ്ഞ് കൂടക്കൂടെ കുര്‍ബ്ബാനചൊല്ലി കുടിക്കുന്നതുകാരണം കത്തനാര്‍ക്ക് മത്തുപിടിച്ച് എന്നും സ്വര്‍ഗ്ഗത്തിലുമെത്താം. കത്തനാര്‍ക്ക് മത്തായി, തൊഴിലായി, കീശയും വീര്‍ത്തു ! ക്രിസ്തുവിനോ ? കേള്‍പ്പാന്‍ ചെവിയുള്ളവനില്ല എന്ന ദു:ഖവും ! 
അപ്പോസ്‌തോലന്‍മാര്‍ ആദിമകാലത്ത് സഭാമക്കളുടെ സ്വത്തുവകകള്‍ കോമണ്‍പൂളിങ്ങില്‍ കൊണ്ടുവന്നതായി ബൈബിളില്‍ നാം പഠിക്കുന്നു. എന്നാല്‍ ഇന്നത് നടപ്പില്ല, എങ്കിലും അവന്റെ വചനം 'രണ്ടുള്ളവന്‍ ഒന്നില്ലാത്തവനു കൊടുക്കട്ടെ' എന്നതു നടപ്പിലാക്കാന്‍ ധനം നാം ദാനം ചെയ്‌തേ മതിയാവു.മീഡിയേറ്റര്‍ കളിക്കുന്ന ചൂഷകനായ പുരോഹിതനെ ഒഴിവാക്കി, ഓരോ മനുഷ്യനും ഇതും സ്വയം ചെയ്യാന്‍ ഒരുങ്ങണം. സി.പി.എം.കാര്‍ കാണിക്കുന്ന മനുഷ്യച്ചങ്ങല മാതിരി അയല്‍ക്കാരനെ സ്‌നേഹിക്കലും ലോകമെല്ലാം വ്യാപിക്കണം. മനുഷ്യനും സഭകളും രാജ്യങ്ങളും ഈ ത്യാഗത്തിന്റെ ബലിയില്‍ പങ്കെടുക്കണം; പങ്കിടീലിന്റെ ചങ്ങലിയില്‍ കണ്ണികളാകണം. ത്യാഗം ചെയ്യല്‍വഴിമാത്രമേ നിത്യജീവനെ പ്രാപിക്കാനാകു എന്ന് തന്നെ പരീക്ഷിക്കാന്‍ വന്ന നീതിശാസ്ത്രിയോട് യേശു പറയുന്നു. നല്ല ശമിരിയാക്കാരന്റെ കഥ പറഞ്ഞതിനുശേഷം 'നീയും നിത്യജീവനെ പ്രാപിക്കാന്‍ ഇതുപോലെ ചെയ്യു', എന്ന് അവനോട് പറയുന്നത് ലൂക്കോസ് 10 ന്റെ 25 മുതല്‍ നാം വായിക്കുന്നു. ഒരിക്കല്‍ തന്റെ ശിഷ്യനാകാന്‍ വന്ന ധനികനോട് ക്രിസ്തു 'നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുത്തിട്ട് എന്റെ പിന്നാലെ വരു' എന്ന് പറയുന്നതായും നാം പഠിക്കുന്നു. 
ക്രിസ്തീയത എന്നാല്‍ സ്‌നേഹം, ദയ, പങ്കിടീല്‍, ശുശ്രൂഷ എന്നീ മൂല്യങ്ങള്‍ കര്‍മ്മത്തില്‍ വരുത്തുകയെന്നതാണ്. യോഹന്നാന്റെ 13 മുതല്‍ ഇതാണെന്റെ കര്‍ത്താവിന്റെ വാമൊഴി എന്ന് ബൈബില്‍ സാക്ഷ്യം പറയുന്നു. അവന്റെ സ്‌നേഹത്തില്‍ വസിക്കാന്‍ നാമും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കാന്‍ ആ സ്‌നേഹഗായകന്‍ തന്റെ സ്‌നേഹമന്ത്രങ്ങളിലൂടെ നമ്മോട് ആജ്ഞാപിക്കുന്നു.കാലുകഴുകല്‍ കര്‍മ്മത്തിലൂടെ യോഹന്നാന്റെ 13 ന്റ 17 ല്‍ 'സഹോദരന്റെ കാല്‍ കഴുകുന്നവന്‍ ഭാഗ്യവാന്‍ ' എന്ന പട്ടവും കര്‍ത്താവ് കൊടുക്കുന്നു. വിശുദ്ധ മത്തായി 5 ന്റെ തുടക്കത്തില്‍ ഭാഗ്യവാന്‍ പട്ടങ്ങള്‍ പറഞ്ഞതിനുശേഷം യേശു വീണ്ടും ഒരു ഭാഗ്യവാനെ ശുശ്രൂഷയുടെ മഹത്വം കാണിച്ച് പറയുന്നു. ഞാന്‍ ഓര്‍ത്തുപോകുന്നു അമൃതസര്‍ ഗോള്‍ഡന്‍ ടെമ്പിളില്‍ എന്റെ ചെരുപ്പു വാങ്ങി ടോക്കണ്‍ തന്ന് എന്നെ സേവിച്ചത് അന്നത്തെ പഞ്ചാബ് ഡി.ജി.പി.ആയിരുന്നു ! സ്വയം അഹംഭാവം കളഞ്ഞ് അഹം ബോധമായി, മാനവസേവ ചെയ്യുന്നതുവഴി ഒരുവന്‍ ഈശ്വരസേവയാണ് ചെയ്യുന്നത്. കുരുക്ഷേത്ര യുദ്ധത്തിനു മുമ്പുള്ള പാണ്ഡവരുടെ അശ്വമേധ യാഗശാലയില്‍ യാഗം തുടങ്ങും മുന്‍പ് ഗുരുദക്ഷിണ കൊടുക്കാന്‍ ലോകഗുരുവായ കൃഷ്ണനെ അന്വേഷിച്ച് പാണ്ഡവന്മാരും പാഞ്ചാലിയും യാഗശാലയാകെ തെരയുന്നതും, ഒടുവില്‍ യാഗശാലയ്ക്കു വെളിയില്‍ യാഗത്തിനെത്തുന്ന ബ്രാഹ്മണരുടെ കാലുകഴുകുന്ന ഭഗവാനെക്കണ്ട് അവര്‍ അമ്പരക്കുന്നതും മഹാഭാഗവതത്തില്‍ നാം പഠിക്കുന്നു. ഇന്ന് സഭകള്‍, വീട്ടിലും നാട്ടിലും, പഠിപ്പിലും മര്യാദയിലും, കൊള്ളരുതാത്തവനെ കത്തനാരാക്കുന്നു ! വീട്ടികാര്‍ ശല്യം സഭയെ ഏല്‍പ്പിക്കുന്നു; സഭ വിശ്വാസികളെ അടിമകളാക്കാന്‍ ഈ കൂദാശച്ചട്ടമ്പിയെ ദൂരെദൂരെ പള്ളികളിലേക്ക് നാടുകടത്തുന്നു. കൂടലിലെ കൊള്ളരുതാത്തവനെ കത്തനാരാക്കി കൂത്താട്ടുകുളത്തിനും അവിടത്തെ ചട്ടമ്പിയെ കൂദാശചൊല്ലാന്‍ കൊട്ടാരക്കരയ്കും പോസ്റ്റ് ചെയ്യുന്നു. ഇങ്ങനെ സഭകള്‍ മത്സരിച്ച് ആളെച്ചേര്‍ത്ത് ജനത്തിന്റെ ഇല്ലാക്കാശു പിരിച്ചെടുത്ത് മുക്കിനുമുക്കിനു പള്ളികള്‍, 50 അടി അകലത്തില്‍പ്പോലും പള്ളികള്‍ പണിത് ദൈവത്തെ അപമാനിക്കുന്നു, ജനത്തെ ആത്മീയഅന്ധകാരത്തിലേക്ക് നയിക്കുന്നു! ഇങ്ങേ പള്ളിയില്‍ ഒരുപാട്ട് , അങ്ങേപ്പള്ളിയില്‍ വേറൊരു മട്ടിലും താളത്തിലും മറ്റൊരു പാട്ട് ! കേള്‍ക്കാന്‍ വിധിക്കപ്പെട്ട പാവം ദൈവം കാതില്‍ വിരലിട്ടു പോകുന്നു. മാലാഖമാര്‍ കോലാഹലം കാരണം ഭയന്നോടുന്നു. 
ഞാനൊന്നു ചോദിച്ചുകൊള്ളട്ടേ, ഇത്രമേല്‍ പോപ്പന്മാരും മെത്രാന്മാരും ബാവമാരും കത്തനാരുന്മാരും കര്‍ദ്ദിനാളന്മാരും ഷിഫ്റ്റ് കുര്‍ബ്ബാനകളും പൂരുക്കുര്‍ബ്ബാനകളും ചൊല്ലുന്നു. എന്നാല്‍ ഇതുവരെ കര്‍ത്താവിനെ ഭക്ഷിച്ചവരില്‍ എത്രപേര്‍ അവന്റെ തേന്‍മൊഴിയിലേ സൂക്ഷ്മമൂല്യങ്ങള്‍ ജീവതത്തില്‍ കര്‍മ്മവേദിയിലാക്കി ? ജനവുമില്ല പുരോഹിതനാരുമില്ല. പിന്നെ കുര്‍ബ്ബാന, കുമ്പസാരം, കൂദാശവഴി ചിന്തനശിച്ച പോഴന്മാരെ അടിമകളാക്കി അവരുടെ വിയര്‍പ്പിന്റെ വിലയില്‍ പുരോഹിതനു സുഖിച്ചു വാഴാമെന്നേയുള്ളു. ജനമേ ചൂഷിതരേ, പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകാതെ ഈ ചൂഷകരെ ഹൃദയങ്ങളില്‍ നിന്നും ജീവിതത്തില്‍ നിന്നും പിരിച്ചുവിടൂ. അവരും പണിയെടുത്തു ജീവിക്കട്ടെ. അവരുടെ വിയര്‍പ്പ് നേടുന്ന അപ്പം അവരും പങ്കിടട്ടെ. എങ്കിലേ മിശിഹ മഹത്വപ്പെടുകയുള്ളു, പള്ളിവഴക്കു തീരുകയുള്ളു. 'ഞാനും പിതാവും ഒന്നാകുന്നു. എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു' എന്ന കര്‍ത്താവിന്റെ മൊഴി ഓരോരുത്തരും ഉള്ളിലറിഞ്ഞു മനസ്സിലാക്കണം. ഞാനും ദൈവവും ഒന്നാകുന്നു. എന്റെ ഉള്ളിന്റെയുള്ളിലെ ചൈതന്യമായ ദൈവത്തെ ഞാന്‍ എന്റെ ധ്യാനംകൊണ്ട് മനസ്സിന്നുള്ളറയില്‍ കണ്ടറിഞ്ഞു എന്നതാകണം മനോബലം. 'സ്വയം അറിഞ്ഞാല്‍ അറിവായ് അറിവുതാന്‍ ആത്മമോദം'. 
കല്ലുകൊണ്ടുണ്ടാക്കിയ പ്രതിമയില്‍ തന്ത്രിമാര്‍ ഈശ്വരചൈതന്യം ആവാഹിച്ചിറക്കി അതിനെ പൂജചെയ്യാനും, ദേവനായി സങ്കള്‍പ്പിച്ച് ആരാധിക്കാനും വിഗ്രഹാരാധനക്കാരെ ശീലിപ്പിച്ചതുപോലെയല്ലേ ഗോതമ്പപ്പവും വീഞ്ഞും കത്തനാര്‍ ക്രസ്തുവിന്റെ ശരീരരക്തങ്ങളാക്തി രൂപാന്തരപ്പെടുത്തി വിശുദ്ധകുര്‍ബ്ബാനയില്‍ ദിവ്യഭോജനമാക്കി മനുഷനു കൊടുക്കുന്നത് ? ക്ഷേത്രത്തില്‍ കല്ലില്‍ ദൈവത്തെ കാണുന്നു. നാമോ അപ്പത്തിലും വീഞ്ഞിലും ക്രിസ്തുവിനെ കാണുന്നു. രണ്ടും വിഗ്രഹാരാധന! പിതാവായ തേറഹിന്റെ ഈ അചാരത്തെ വെറുത്ത് അബ്രഹാം വിശ്വാസികളുടെ പിതാവായെങ്കില്‍ ഇന്ന് അബ്രഹാമ്യസന്തതിയെ കത്തനാര്‍ തേറഹിന്റെ പിന്തുടര്‍ച്ചക്കാരനാക്കാന്‍ കൂര്‍ബ്ബാനവഴി പഴയ മനസ്സിന്റെ ശീലത്തിലാക്കുന്നു. പ്രാകൃതം വീണ്ടും പ്രകൃതമാകുന്നു. ഇന്നു പലര്‍ക്കും പള്ളി ഒരു സോഷ്യല്‍ ഗാതറിങ്ങ് പ്ലെയ്‌സ് എന്നതായി സത്യം. പ്രര്‍ത്ഥന മനസ്സിന്റെ ഉള്ളറയില്‍, ഹൃദയം ദേവാലയം. ക്രിസ്തു ജയിച്ചിരിക്കുന്നു. ശ്രീ.ജോസഫ്.കെ. കുളിരാണി പറഞ്ഞതുപോലെ ഇനിയും ഗ്രാമങ്ങള്‍ തോറും ക്രിസ്തീയ അയല്‍ക്കൂട്ടങ്ങള്‍ ഞായറാഴ്ചകളില്‍ ഒത്തുകൂടട്ടെ. പള്ളിയില്‍ പോകുന്നതിനു പകരം സുഖദു:ഖങ്ങള്‍ പങ്കുവയ്ക്കട്ടെ. ഉള്ളവന്‍ ഇല്ലാത്തവനെ കരുണയോടെ കണ്ട് ത്യാഗബലി ചെയ്ത് നല്ല ശമരായനാക്കട്ടെ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നാകണമെങ്കില്‍ മനം നന്നാകണം, മനനം നന്നാകണം, പുരോഹിതന്‍ ഇല്ലാതെയാകണം. നാമോരോരുത്തരും ദൈവമക്കളാകണം. 'ഈശോവാസമിദം സര്‍വ്വം'. 'ദൈവമേ ഞങ്ങളെ രക്ഷിക്കേണമേ' എന്നതിനു പകരം 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നാകട്ടെ മനസ്സുകളുടെ പ്രാര്‍ത്ഥനാമന്ത്രം ഇനിമേല്‍............
'കുര്‍ബ്ബാന ചൊല്ലാനല്ല, ചെയ്യുവീന്‍ നിങ്ങളെന്റെ ഓര്‍മ്മയ്ക്കായ് കാലത്തോളം' എന്നേശു വിതുമ്പുന്നു
കലഞ്ഞൂര്‍ 03-11-2012

ആത്മീയാന്ധത



                    സാമുവല്‍ കൂടല്‍ 
വി.മത്തായി 23 ന്റെ,9' ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു പിതാവെയുള്ളു, സ്വര്‍ഗ്ഗസ്ഥാനായ പിതാവുതന്നെ'. 'ദൈവമാകുന്ന തന്തയ്ക്കു പിറന്നവന്‍' എന്നഭിമാനിക്കുന്ന ഒരുവനും ഈ തിരുവചനം ഹൃദയാന്തരത്തിലേയ്‌ക്കേറ്റുവാങ്ങിയാല്‍ പിന്നെ ഒരു കത്തനാരെയും, കത്തനാരു മൂത്തവനെയും കണ്ടാല്‍ 'പിതാവേ, ഫാദറേ എന്നു വിളിക്കുകയില്ല തീര്‍ച്ച. 'എന്റെ നാമം വൃഥായെടുക്കുന്നവനെ ഞാന്‍ കുറ്റമില്ലാത്തവനായി വിടുകയില്ല' എന്ന തിരുവചനപ്രകാരം ആത്മാവിന്റെ പിതാവ് (ആത്മീയപിതാവ്) ദൈവം മാത്രമായിരിക്കെ ആ വിളിപ്പേര് (നാമം) ഏറ്റെടുക്കുന്നവന്‍ കുറ്റക്കാരനാണ് തീര്‍ച്ച. ദൈവത്തെ ഭയപ്പെടാത്ത പുരോഹിതനെവിടെ കുറ്റബോധം! കാരണം 'ഒരുവനത്രേ നിങ്ങളുടെ പിതാവു്' എന്ന മിശിഹായുടെ വചനത്തിലെ ഇന്റഗ്രിറ്റി അവരുടെ ഹൃദയം ഏറ്റു വാങ്ങിയില്ല എന്നതാണ്. ഒരുവന്‍ ആത്മാവിനെ സ്വയം ഉള്ളിലറിഞ്ഞ്,ആത്മാഭിമാനമുള്ളവനായാല്‍ ക്‌ളര്‍ജിമാരെ 'കത്തനാരേ' എന്നും മൂത്തകത്തനാരെ 'ബിഷപ്പേ' എന്നുമേ വിളിക്കു നിശ്ചയം. ഇനിയും ഒരുവന്‍ ക്രിസ്തുവിലായാല്‍, (ക്രിസ്തിയാനിയാണെന്നഭിമാനിക്കുന്നെങ്കില്‍) ക്രിസ്തുവിന്റെ ഈ വാക്കെങ്കിലും മിനിമം അനുസരിച്ചേ മതിയാവൂ. കാലഘട്ടത്തിന്റെ അനിവാര്യതയാണീ അനുസരണം എന്നും ഓര്‍ക്കണം. വിളിപ്പേരു നാം മാറ്റിയാല്‍ ഇവരുടെ അഹമ്മതി താനേ കുറയും. പാവം മനസ്സുകളെ അടിമപ്പെടുത്താനുള്ള ഇവരുടെ ദുഷ്ടബുദ്ധി തേഞ്ഞുമാഞ്ഞില്ലാെതയാകും. വിശുദ്ധ മത്തായി 23 ന്റെ ആറും ഏഴും വചനങ്ങളിലൂടെ ക്രിസ്തു അവതരിപ്പിച്ച പിണറായി വിജയന്റെ 'നികൃഷ്ട ജീവികളാണിവര്‍' എന്നറിയാതെ; കാലാകാലമായി, പഠിപ്പും പത്രാസുമില്ലായിരുന്ന നമ്മുടെ പാവം പിതാമഹന്മാരാണ് അര്‍ഹതയില്ലാത്ത ബഹുമാനം ഇവറ്റകള്‍ക്കു കൊടുത്ത് ഇവരെ വഷളാക്കിയത്. നാം വിളിപ്പേരു മാറ്റിയും,അവഗണിച്ചും ഇവരെ തിരുത്തിയേ മതിയാവൂ, ഇല്ലാഞ്ഞാല്‍ 'ആത്മീയാന്ധത' എന്ന രോഗം ബാധിച്ച ഇവര്‍ ആ രോഗം കാലാന്ത്യത്തോളം ലോകമെല്ലാം പരത്തും. എയ്ഡ്‌സ് ശരീരത്തെ കൊല്ലുമെങ്കില്‍, ആത്മീയാന്ധത മനസ്സിനെ ജന്മങ്ങള്‍തോറും മരവിപ്പിക്കുന്നു (മനനശേഷി ഇല്ലാതെയാക്കുന്നു). സ്വയം അറിയാനുള്ള മനുഷ്യന്റെ ജന്മാവകാശത്തെ ചെറുത്തില്ലാതെയാക്കുന്നു. 'അഹം ബ്രമം' എന്ന സ്വയമറിയലാണ് നമ്മുടെ കര്‍ത്താവ് 'ഞാനും പിതാവും ഒന്നാകുന്നു' എന്ന് സധൈര്യം ഉറക്കെപ്പറഞ്ഞ് ആത്മഹര്‍ഷപുളകിതനായത്. 
നമ്മള്‍ നമ്മെ തിരിച്ചറിയാതെ ഇവറ്റകളെ ചുമ്മാതെ ബഹുമാനിക്കുമ്പോളൊരുകാര്യം ഓര്‍ത്താല്‍ നന്ന്. കുര്‍ബാനപ്പുസ്തകം മലര്‍ത്തിവച്ച് അതു വായിക്കാനും, ഓരോ സഭാനുഷ്ടാന ആരാധനരീതികള്‍ രംഗങ്ങള്‍ മാറിമാറി ചെയ്യാനുമല്ലാതെ ഒരു ചുക്കും ഇവര്‍ക്ക് അറിയില്ല, ആത്മജ്ഞാനമില്ല, സത്യം സത്യം. നടന്ന ഒരു സംഭവം സത്യമായി ഞാന്‍ പറയാം. പണ്ടെന്റെ പള്ളിയില്‍ വികാരിയായിരുന്ന ഒരു കത്തനാര്‍ കഴിഞ്ഞാഴ്ച്ച എന്റെ വീട്ടില്‍ വന്നു. കുര്‍ബ്ബാന ചൊല്ലാതെ ചെയ്യുവീന്‍ എന്ന അല്മായ ശബ്ബദ്ത്തിലൂെടയും, സത്യജ്വാലയിലൂടെയും പ്രസിദ്ധീകരിച്ച എന്റെ ചിന്ത ഞാന്‍ അദ്ദേഹവുമായി സംവാദിച്ചു, ഒടുവില്‍ ഞാന്‍ ചുമ്മാതെ 'അബ്രാഹാമിനെത്രമക്കളുണ്ടായിരുന്നു' എന്ന് കത്തനാരോടു് ചോദിച്ചു, ഉത്തരമായി 'യൗസേപ്പുള്‍പ്പെടെ പതിനൊന്നല്ലേ' എന്ന് കത്തനാരുടെ മറു ചോദ്യമെന്നോട്! ടൗിറമ്യ ടരവീീഹ നു പോലും പോകാത്ത പയ്യന്‍സിനെ കത്തനാരാക്കിയാലിങ്ങനെയിരിക്കും. സഭയേ, നാണക്കേട്! ഉല്പത്തി 25 ലെ അബ്രഹാമിന്റെ മൂന്നാം ഭാര്യ കെതൂറയെയും അവള്‍ പെറ്റ ആറ് ആണ്‍മക്കളെയും കത്തനാര്‍ക്കറിയാമോ എന്നറിയാന്‍ ഞാന്‍ ചോദിച്ചു പോയതാണ്. പക്ഷേ അബ്രഹാമിനെയോ,യാക്കോബിനെയോ തമ്മില്‍ തിരിച്ചറിയാത്ത വിവരദോഷി കത്തനാരാ അബ്രഹാമിന്റെയും, ഇസ്സഹാക്കിന്റെയും,യാക്കോബിന്റെയും മടിയില്‍ നമ്മെ കയറ്റിയിരുത്താം എന്നു പറഞ്ഞ് കൈകൂലി വാങ്ങി ചെത്തി നടക്കുന്നതെന്നോര്‍ക്കുമ്പേള്‍ – ഹേ! ക്രിസ്ത്യാനീ, നിന്റെ ഗതികേട് എത്ര ഭയങ്കരമെന്ന് ഓര്‍ത്തു പോയി!. കുര്‍ബാനപ്പുസ്തകം മലര്‍ത്തിവച്ച് വായിക്കാനല്ലാതെ ബൈബിളിന്റെ ആദ്യപാഠങ്ങള്‍ പോലും അറിയാത്തവനെ ഫാദറെന്നു വിളിച്ചാല്‍ തലമുറകള്‍ ഈ വിവരദോഷിയുടെ ആത്മീയ അടിമകളായി, ആത്മീയ അന്ധത കാരണം മരണമാകുന്ന കുഴിയില്‍ വീഴും തീര്‍ച്ച . തലമുറകളെ സ്‌നേഹിക്കുന്നവരേ, ഇവരെ തിരിച്ചറിയൂ. ക്രിസ്തുവിന്റെ തിരുവചനങ്ങളുടെ പൊരുള്‍ മനസ്സിലാക്കാന്‍ ഒരു പാതിരിയും, പാസ്റ്ററും വേണ്ട. ബൈബിളിലെ അവന്റെ മൊഴികള്‍ മാത്രം പഠിച്ചു ധ്യാനിയ്ക്കു. അവന്‍ അതിന്റെ പൊരുള്‍ താനെ നിങ്ങളുടെ അകക്കാമ്പില്‍ വെളിവാക്കിത്തരും. ' പത്രോസിന്റെ അമ്മാവിയമ്മയ്ക്ക് പനിയായിരുന്നു' എന്ന വാക്യം കത്താനാരു വായിച്ചു തന്നാലേ മനസ്സിലാകയുള്ളോ? എഴുത്തും വായനയും അറിയാത്ത പഴയ തലമുറയെ ഈ വര്‍ഗ്ഗം ശരിക്കും കൈകാര്യം ചെയ്തു. ഇനിയും വേണ്ട. സാക്ഷരമലങ്കരയില്‍ ഈ പണി അധികനാള്‍ നിങ്ങള്‍ക്ക് തുടരാനാവില്ല പാതിരിമോനേ, പാസ്റ്ററച്ചായാ പണി വേറെ നോക്കിക്കോ' എന്നു പറയുന്ന, -ഇവറ്റകളുടെ മുഖത്തു നോക്കാന്‍ മടിക്കുന്ന- മനസ്സുകള്‍ ഒരോ ഗ്രാമത്തിലും ജനിച്ചു കഴിഞ്ഞു. എന്റെ ഈ ജന്മവും അവര്‍ക്കൊരു വഴിവിളക്കായി ഭവിക്കേണമേ എന്നു മാത്രം ആശിക്കുന്നു. അതിനായി പ്രവര്‍ത്തിക്കുന്നു ഞാനീ കുറിമാനങ്ങളിലൂടെ. ലോകമേ, ചെവി തരിക.... 
പുരോഹിതരുടെ ഇന്നത്തെ വിളിപ്പേരു മാറ്റി തൊഴില്‍പ്പേരാക്കിയാല്‍ അവരുടെ അഹമ്മതി മാറി അവരും നല്ല ദൈവമക്കളാകും. അറിയാതൊരുവന്‍ പഴയ ശീലം കാരണം 'അച്ചാ, തിരുമേനീ' എന്നു വിളിച്ചാല്‍ അവരോട് 'സഹോദരാ, ഞാന്‍ നിന്റെ സഹോദരനാകുന്നു, അപ്പനും, തിരുമേനിയും സ്വര്‍ഗ്ഗസ്ഥാനായ പിതാവു മാത്രമേയുള്ളു' എന്നു പറഞ്ഞ് ക്രിസ്തീയ സാഹോദര്യം ഇവര്‍ ഉറപ്പിക്കും!. അങ്ങനെ കത്തനാരുടെ രാജ്യം പോയി ദൈവരാജ്യം (ഠവ്യ ഗശിഴറീാ)താനെ ഉയര്‍ത്തെഴുനേല്‍ക്കും! ഒരു കാര്യം തുറന്നു പറയാം, ക്രിസ്തുവിനെ അനുസരിക്കുന്ന ഒരുവനും ഒരു ക്‌ളര്‍ജിയെയും പിതാവേ, അച്ചാ എന്നു വിളിക്കുകയില്ല തീര്‍ച്ച, മറിച്ച് പുരോഹിതന്റെ മാനസീകാടിമത്വത്തിന് വിധേയരാകാന്‍ വിധിക്കപ്പെട്ട പാഴ്ജന്മങ്ങള്‍ ഈ ചൂഷകരുടെ മോതിരവും മുത്തി കാലം കഴിക്കും, വീണ്ടും ജനിക്കും. ഇതുതന്നെ പിന്നെയും വേല! അന്ത്യന്യായവിധി നടക്കുവോളം ഒരുവനും സ്വര്‍ഗ്ഗനരകങ്ങളില്‍ പേകുകയില്ല. അവനവന്റെ പ്രവര്‍ത്തികള്‍ക്കനുസരണമായി ന്യായം വിധിക്കാന്‍ അവന്‍ വീണ്ടും വരേണ്ടേ? വരില്ല തീര്‍ച്ച, കാരണം കര്‍ത്താവിനു കത്തനാരെ പേടിയാണ!്. പഴയ ഓര്‍മ്മ കാരണം മഹാപുരോഹിതരെയും, മെത്രാനെയും,കര്‍ദിനാളെയും മഹാപേടിയാണ്. മനുഷ്യനായി ജനിച്ചതു കാരണം ഇവറ്റകളുടെ ചാട്ടവാറടിയേറ്റ് കുരിശും പേറി സഹനമേറ്റു പാവം കര്‍ത്താവു്!. മിശിഹാ മനസ്സില്‍ പോലും കാണാത്ത കാര്യങ്ങള്‍ അവന്റെ പേരില്‍ ഇവര്‍ കാട്ടികൂട്ടുന്നതും, ചെയ്യുവാന്‍ പറഞ്ഞ കുര്‍ബ്ബാന (ത്യാഗം, പങ്കുവെയ്ക്കല്‍) ചൊല്ലി കളിയാക്കുന്നതും കണ്ട് ക്രിസ്തു മനം നൊന്ത് 'എന്തു ചെയ്യും പിതാവേ' എന്നു ചോദിച്ചു ' പിതാവിനു വീണ്ടും മൗനം'. ഗദ്‌സമനയില്‍ പുത്രന്‍ കരളുരുകി പ്രാര്‍ത്ഥിച്ചതു കേട്ടിട്ടും മിണ്ടാതിരുന്ന മൗനി! അവനാണ് ക്രിസ്തുവിന്റെ, കത്താനാരുടെ, അല്മായരുടെ ഏകപിതാവ് എന്നു നാം മനസ്സിലാക്കുവോളം, നാമും ജനിയ്ക്കും ജീവിയ്ക്കും,മരിയ്ക്കും, വീണ്ടും ജനിക്കും,ജീവിക്കും, മരിക്കും!. ജനനമരണങ്ങളുടെ ഇടയിലെ ഈ ചെറു ജീവിതമോ? അടുത്ത ജന്മം ഒരു ക്രിസ്ത്യാനി കുടുംബത്തില്‍ ജനിക്കരുതെ, ജനിപ്പിക്കരുതെ, വീണ്ടും ഇവരുടെ അടിമകളാകാന്‍ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. കേരളത്തില്‍ അമ്പത്താറു ജാതിയുണ്ടല്ലോ, ഏതായാലും ഭാരതത്തിന്റെ പൊന്നുമക്കളല്ലേ നമ്മള്‍!? അതുമതി അഭിമാനിക്കാന്‍. 'ഞാനും പിതാവും ഒന്നാകുന്നു', 'അഹം ബ്രഹ്മാസ്മി' എന്ന് ലോകത്തെ പഠിപ്പിച്ച പുണ്യമാതാവിന്റെ പുന്നാരമക്കള്‍!. ഇത്ര ശ്രേഷ്ഠത മറ്റാര്‍ക്കുണ്ടീ ഭൂഗോളത്തില്‍? 2000 കൊല്ലമായി നമ്മുടെ പിതാക്കന്‍ന്മാരെ അടിമകളാക്കി ആത്മീയാന്ധ കാരത്തിലേയ്ക്ക് നടത്തിയ ഈ കുരുടന്മാരായ വഴികാട്ടികളെ, ഇടയന്മാരെ നാം വെറുക്കണം, ഭയക്കണം, കണ്ടാല്‍ വഴിമാറി നടക്കണം. എങ്കിലേ തലമുറ നന്നാവുകയുള്ളു. മനുഷ്യന്‍ (മനനമുള്ളവന്‍) ഈ കുര്‍ബാന തൊഴിലാളികളെ(കൂദാശ തൊഴിലാളികളെ), പ്രസംഗതൊഴിലാളികളെ കണ്ടാല്‍ വഴിമാറിനടക്കുന്ന കാലം വരുന്നു. പള്ളിയില്‍ പോയില്ലങ്കിലെങ്ങനെ മമോദീസ, കല്യാണം, കുഴിച്ചുമൂടല്‍ എന്ന ചോദ്യത്തിനുത്തരം, 'അബ്രഹാമിനെ ആരു മാമോദീസമുക്കി,മൂറോന്‍ പുരട്ടി, അദ്ദേഹം മൂന്നു കല്യാണം കഴിച്ചു, ആര് കിരീടം വാഴ്‌വിന്റെ പാട്ടുപാടി ? അബ്രഹാം മരിച്ചു, ഏതു പുരോഹിതന്‍ ഏതു കലഹത്തിലൂടെ ശവത്തിന്റെ അധികാരം പിടിച്ചുവാങ്ങി കൂദാശചൊല്ലി'? എന്നാകണം. ഈ ആചാരാനുഷ്ടാനങ്ങളെല്ലാം അതാതു സഭാസംഘടനകളിലെ മിടുക്കന്മാരായ പുരോഹിതന്മാര്‍ ചമച്ചതാണ്, അല്ലാതെ ദൈവകല്പിതമല്ല സത്യം . ആദ്യമായി ഇതുവരെ കത്തനാരു പറഞ്ഞ നുണ കഥകള്‍ ഓരോ മനസ്സില്‍നിന്നും നീക്കി, ക്രിസ്തുവിന്റെ വചനങ്ങള്‍ (ഒരു ഗുരുവായി ക്രൂശിത രൂപത്തെ മനസ്സില്‍ ധ്യാനിച്ചു) മനനം ചെയ്യൂ, സത്യം നിങ്ങള്‍ക്ക് മറവായിരിക്കയില്ല നിശ്ചയം. പോപ്പ് വര്‍ഷംതോറും പടച്ചുവിടുന്ന പുണ്യളാന്മാരുടെ ശിങ്കിടികളാകാതെ, ദൈവത്തിന്റെ അരുമസന്താനങ്ങളാണ് നാം ഒരോരുത്തരും എന്ന് സദാ ഓര്‍ത്ത് ആനന്ദിക്കു, ജീവിതമേ സ്വര്‍ഗ്ഗീയമാകും!, മനസ്സിലാണു സ്വര്‍ഗ്ഗം!.
കലഞ്ഞൂര്‍,
17/12/2012.

ഏകം



സാമുവേല്‍ കൂടല്‍                                                                                                                                  .        അല്മായശബ്ദത്തിലൂടെ   നിങ്ങള്‍  വായിച്ച   ( ആത്മീകാന്ധത ) എന്ന എന്റെ ചിന്തയോടു  47 പേര്‍ ഇതുവരെ  പ്രതികരിച്ചു  കണ്ടു . ഒടുവില്‍ ആത്മാവിനെ  തേടി പലരും അലയുന്നതായും  കണ്ടു . അവ്ര്‍ക്കുവേണ്ടിമാത്രം  ഞാന്‍ ഇതു കുറിക്കുന്നു  .                                                                                                                               "ദൈവം ആത്മാവാകുന്നു"  ,വി.  യോഹന്നാന്‍  4 ,ന്റെ 24 ഇല്‍ യേശു  കിണറ്റിന്‍  കരയില്‍വെച്ചു ശമരിയകാരത്തിയൊടു   പറയുന്നതായി  നാം  വായിക്കുന്നു . ഏകമായ  ആത്മാവിന്റെ  പ്രതിബിംബങ്ങളും  പ്രതിരൂപങ്ങളുമാണീ സാരപ്രപഞ്ചം ." ഊഴിയെ  ചുറ്റും  പുതപ്പുപോലാഴി ഒന്നാകിലും പേരുകള്‍   ഏഴിലേറെ " ,എന്നതുപോലെ ഈ  സാരപ്രപഞ്ചത്തിനും  കാരണമായ  ദൈവം ഏകനാണു ,കാരണമായവനില്‌നിന്നും ഈ കാര്യങ്ങള്‍  എല്ലാമുണ്ടായി ,ആ കാര്യങ്ങളാണീനാമെല്ലാം എന്നും ഓര്‍ക്കണം .കാരണമായ യൂണിവേര്‍സല്‍ മ്യ്ന്ടില്‍ നിന്നും  ഈ    "ഞാന്‍ "  എന്ന  "മനസും" നീ എന്ന മനസ്സും  ഉണ്ടായി  എന്നും നാം മനസ്സിലാക്കണം ."ജീവ ചലനമായി  ജീവിയില്‍  മേവുമീ ആത്മപ്രഭാശക്തിയാണീശ്വരന്‌  , ആകാശസീമയില്‌  ആരും തിരയേണ്ട , ആയവന്‍ നമ്മില്‍ ഇതാണ് സത്യം "...ആത്മാവിനെക്കുറിച്ചു  St paul ബ്യ്ബിളില്‍  കുറേ  കാര്യം പറഞ്ഞിട്ടുണ്ട്  എങ്കിലും ,നമ്മുടെ വേദവ്യാസന്‍ ഭഗവാന്‍  കൃഷ്ണന്റെ നാവിലൂടെ വളരെ ലളിതമായും ,വിപുലമായും വിശദീകരിച്ചതു  നാം ഒരു നാണവും  കൂടാതെ പഠിക്കണം ഗീതയിലൂടെ . .ഒന്നായ നിന്നെ ഇഹ രണ്ടെന്നു കണ്ടു കഴിയുന്ന കത്തനാരുടെ പുറകെ പോയാല്‍ ഗതി,,അധോഗതി തന്നെ ...ഗീതയില്‍   "തത്ത്വമസി  "//ബ്യ്ബിളില്‍" """  "ശത്രുവിനെ  സ്നേഹിക്കു"  എന്നും പറയുന്നത്  ഒരെനാണയത്തിന്റെ   രണ്ട്‌ വശങ്ങള്‍ പോലെയാണ്  ..ക്രിസ്തുവിന്റെ വചനങ്ങളുടെ പൊരുളറിയാന്  ഉപനിഷത്തുകളും  ,ആത്മാവിനെ അറിയാന്‍  ഗീതയും  പഠിച്ചെ  മതിയാവു  ..പരിശ്ര്വമിക്കു..വിജയിക്കും ..എല്ലാ മംഗളങ്ങളും  നേരുന്നു,   തന്റെ 12_ആം  വയസുമുതല്‍  30-ആം വയസുവരെ യേശു   ഭാരതീയ വേദപഠനത്തിനായി ഇവിടെയായിരുന്നു  ഈ സത്യം  നമ്മെ നാണിപ്പിക്കതെ പകരം . നമ്മെ അഭിമാനിതരാക്കണം .  ദാവീദിന്റെ പാട്ടുകള്‍ പലതും ക്രിസ്തീയമല്ല ,പതിരിക്കത്  പാടനെ  അറിയൂ .പാതിരിയെ വിടു..പണിയെടുക്കാന്‍ വിടു ..പാവം ക്രിസ്തുവിനെ ഇനിയെങ്കിലും  മനസിലാക്കാന്‍  ഭാരതീയ വേദാന്ത സത്ത പഠിക്കു . "നീരാവി  നീരദമാലയായി പിന്നതു  നീളെ പൊഴിയും പനിമാഴയായ്, നീര്ച്ചാല്  കൂടി നദികളായി ഓടുന്നു  നീരാഴിതീരം തിരഞ്ഞു  പാന്ഥര്‌ " എന്നതുപോലെ   ജീവന്നുവയം ദൈവത്തില്‍  നിന്നും ജനിക്കുകയും   അവനില്‍  ജീവിച്ചു  അവനില്ത്തന്നെ ലയിക്കുകയും   ചെയ്യുന്നു  എന്ന അറിവില്‍  അലിഞ്ഞു " അഹം"  എന്ന ഭാവം   മാറി "അഹമ്ബ്രഹ്മം"   എന്ന ബോധമായി  മാറുമ്പോള്‍   നാം  മോക്ഷം  പൂകുന്നു .ഇതാണ്   ജീവനുള്ള  സകലത്തിന്റ്റെയും   ഇഹത്തിലെ ജീവിതം   എന്നും നാം മനസ്സിലാക്കണം ".ഞാന്‍   /എനിക്ക് /എന്റേത് " എന്നൊക്കെ നാം പറയുന്നത്  ഈ  ആത്മാവിനെക്കുറിഛാണു  ,പക്ഷെ പറയുന്നത് നമ്മുടെ  മനസ്സാണ് എന്നതും മറക്കരുതേ .Thy  ഇന്‍ യു ഈസ്‌ God  ,നിന്നിലെ  നീയാണ് നിന്റെ ആത്മാവ്  ,നിന്നെ  നീ അറിയുന്നതോ  നിന്റെ മനസ്സുമൂലവും  .ഇതാണ് സത്യം...നീ ഈശ്വരാംശമായ ആത്മാവാണു എന്നറിഞ്ഞാല്‍ അപരനിലും അതെ  .  ഈശ്വരാംശമായ ആത്മാവാണു എന്നും ഓര്‍ക്കണം . സര്‍വവ്യാപിയായ ദൈവം തന്റെ  ഉള്ളില്‍ ഉണ്ടെന്ന സത്യം മറന്നു കത്തനാര്‍ രൂപക്കൂട്ടില്‍ കാട്ടിയ രൂപത്തോട്    പ്രാര്‌ഥിക്കുന്ന മന്ദബുദ്ധികളാണു  നമെന്നോര്‍ക്കുമ്പോള്‍ നമുക്ക് നാണിക്കം .മനസ്സിനെ ചലിപ്പിക്കുന്ന ,ചൈതന്യമായി ഉള്ളിന്റെ ഉള്ളില്‍ സാദാ മരുവുന്ന ദൈവത്തെ കാണാന്‌  പള്ളി പണിയുന്ന  പാവം  ജന്മങ്ങള്‍ .ഈ കൊടുംച്ചതിയിലേക്ക് നമ്മെ  നയിക്കുന്ന  കുരുടന്മാരായ  വഴികാട്ടികളാണു  പാതിരിമാര്‍ എന്ന് തമ്പുരാന്‍ മൊഴിഞ്ഞതു   മറന്നതോര്‍ത്ത്‌  നമുക്ക്  നാണിക്കം . ദൈവത്തിന്റെ പ്രതിപുരുഷന്മാരാണു  നാമെല്ലാം എന്നത് മറന്നു   ളോഹ  ധരിച്ചതുകാരണം ഇവരെ ദൈവതുല്യം മാനിച്ചതോര്ത്ത്  നമുക്ക്  നാണിക്കം . ശുഭം നേരുന്നു ..                      03 /01/2013    കലഞ്ഞൂര്‍      
Posted by samuel koodal at 21:21

മാര്‍ അറക്കലിന്റെ അടവ് നയത്തിനെതിരെ പ്രതികരിക്കുക

മോണിക്കാ പ്രശ്നത്തില്‌ നിന്ന് വിഷയം മാറ്റി തലയൂരാനുള്ള മാര്‍ അറക്കലിന്റെ അടവ് നയത്തിനെതിരെ പ്രതികരിക്കുക 

കൊച്ചി: പശ്ചിമഘട്ട മേഖലകളിലെ ലക്ഷോപലക്ഷം ജനങ്ങളുടെ നിലനില്‍പ്പിനേയും അതിജീവനത്തേയും ബാധിക്കുന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പിന്തുണ നല്‍കി പ്രവര്‍ത്തിക്കുന്നത് വിരോധാഭാസമാണെന്നും അടവുനയം മാറ്റി നിലപാടു വ്യക്തമാക്കുവാന്‍ സര്‍ക്കാര്‍ പശ്ചിമഘട്ടത്തിലെ കര്‍ഷക പ്രസ്ഥാനങ്ങളും, ജനപ്രതിനിധികളുമായി പൊതുചര്‍ച്ചയ്ക്കു തയ്യാറാകണമെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. 
................
ഈ റിപ്പോര്‍ട്ട്  പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക
emalayalee.com - ഗാഡ്ഗില്‍ റിപ്പോര്‍ട്ട്-സംസ്ഥാന സര്‍ക്കാര്‍ അടവുനയം തിരുത്തണം സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍:

'via Blog this'

നിത്യചൈതന്യയതി എന്നില്‍ വിതച്ചത്



ക്രിസ്തുവിന്റെ ഉപമകളില്‍ നാം നമ്മുടെ ജീവിതത്തോടു ചേര്‍ത്തുവച്ച് മനസ്സിലാക്കേണ്ടതാണ് വിത്തുകളുടെ ഉപമ. 'എന്നില്‍ വിതച്ചത്' എന്നൊരു കൃതി എഴുതണം എന്നത് ഒത്തിരി നാളായി ഞാനാഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്റെ മനസ്സില്‍ വിതയ്ക്കപ്പെട്ട വചനവിത്തുകളില്‍ എന്തുമാത്രം വിത്തുകള്‍ മുളച്ചു വളര്‍ന്നിട്ടുണ്ട് എന്ന അന്വേഷണമാണിത്. അതിലുപരി വഴിയരികിലും പാറപ്പുറത്തും മുള്ളുകള്‍ക്കിടയിലും വീണിട്ടുള്ള വിത്തുകളെ നല്ല മണ്ണിലേക്ക് വീണ്ടും വിതയ്ക്കാനും വെള്ളമൊഴിച്ചു വളര്‍ത്താനുമുള്ള ശ്രമം കൂടിയാണിത്.

ആദ്യംതന്നെ പറയട്ടെ, എന്റെ ജീവിതത്തില്‍ ദൈവാനുഗ്രഹത്താല്‍ ലഭിച്ചിട്ടുള്ള, ആത്മീയമായ 'അന്ന'മാക്കാനാവുന്ന, ധന്യത പകരുന്ന, ഉദ്‌ബോധനങ്ങളെയെല്ലാം എന്റെ ജീവിതത്തോടു ചേര്‍ത്തുവച്ചുകൊണ്ട് പരിശോധിക്കുന്നതാണ് ഈ കൃതി. എല്ലാ മത-മതേതര ദര്‍ശനങ്ങളിലെയും ഉദ്‌ബോധനങ്ങളെയും വചനങ്ങളെയും അന്യമെന്നു കാണാതെ സ്വന്തം അനുഭവത്തോട് ചേര്‍ത്തുവച്ച് എങ്ങനെ മനസ്സിലാക്കാനാവും എന്നതിന്റെ നിദര്‍ശനമായി എന്റെ വ്യക്തിപരമായ അനുഭവവിശകലനങ്ങളെ കാണണമെന്ന് വായനക്കാരോട് ആദ്യമേതന്നെ ഒരു അഭ്യര്‍ഥനയുണ്ട്. ആത്മീയോത്കര്‍ഷമുണ്ടാക്കുന്നതോ അല്ലയോ എന്നു പരിശോധിച്ച് എല്ലാറ്റിനെയും വിലയിരുത്തണമെന്നു പഠിപ്പിച്ച നിത്യചൈതന്യയതി എന്റെയുള്ളില്‍ത്തന്നെയുണ്ട്. ആ ഗുരു എന്നില്‍ വിതച്ചവയെപ്പറ്റിയാണ് ഇതില്‍ ആദ്യഭാഗത്തു സ്വാഭാവികമായും പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചിട്ടും കേട്ടിട്ടും കേള്‍ക്കാതെയും കണ്ടിട്ടും കാണാതെയും ഞാന്‍ അവഗണിച്ചിരുന്ന ക്രിസ്തുവിന്റെ ഉപദേശങ്ങളിലേക്കും അവ പകരുന്ന ഉള്‍ക്കാഴ്ചകളിലേക്കും എന്റെ കാതുകളും കണ്ണുകളും തുറന്നുതന്നത് നിത്യചൈതന്യയതിയാണ്.
ഗുരുവിന്റെ സമാധിക്കു ശേഷമാണ്, ഞാന്‍ 1999 ല്‍ മുരിങ്ങൂരില്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കുന്നത്. അവിടെ വച്ച് പുകവലി നിരോധനമേഖലയില്‍ ഒരാഴ്ച താമസിച്ചാല്‍ തന്റെ 'ചെയിന്‍സ്‌മോക്കി'ങ്ങില്‍നിന്ന് മോചനം നേടാനാവുമെന്ന തികച്ചും മതേതരമായ ലക്ഷ്യത്തോടെ ധ്യാനത്തില്‍ പങ്കെടുത്ത വേണു എന്ന നിരീശ്വര-യുക്തിവാദിയെ പരിചയപ്പെട്ടതും അദ്ദേഹത്തിന് പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ടായതായി കേട്ടതും അന്ന് വചനപ്രഘോഷകരാകാന്‍ കുറെപ്പേര്‍ക്ക് വരം കിട്ടിയിട്ടുണ്ടെന്നു കേട്ടപ്പോള്‍ അതിലൊരാള്‍ ഞാനായിരിക്കാമെന്നു പരിഹാസപൂര്‍വം സ്വയം പറഞ്ഞതും ഓര്‍ക്കുന്നു. ഞാന്‍ പിന്നീട് വേണുവിന് എഴുതിയ കത്തിന്റെ പ്രസക്തഭാഗങ്ങള്‍ 2000 ല്‍ അദ്ദേഹം തിരിച്ചയച്ചു തരികയുണ്ടായി. അത് ഇപ്പോള്‍ കൈയില്‍ കിട്ടിയത് യാദൃച്ഛികമാണെന്ന് ഞാന്‍ കരുതുന്നില്ല. അതില്‍ ഞാന്‍ എഴുതിയിരിക്കുന്നു:
''...ധ്യാനം കഴിഞ്ഞ് കുമ്പസാരിക്കുകപോലും ചെയ്യാതെയാണ് ഞാന്‍ മടങ്ങിയത്. ....കുമ്പസാരിച്ചാല്‍ മതി എനിക്കു വലിയ പ്രയോജനമുണ്ടാകുമെന്ന് എന്നെ ധ്യാനത്തിനു പോകാന്‍ പ്രേരിപ്പിച്ച അഭ്യുദയകാംക്ഷികള്‍ പറഞ്ഞു. മറ്റൊരു ധ്യാനത്തിനു പോകാന്‍ വേണ്ട സൗകര്യങ്ങളും ഒരുക്കിത്തന്നു. അത് ഞാന്‍ ധ്യാനത്തിനു പോകണമെന്ന് അവര്‍ക്ക് ദര്‍ശനം കിട്ടി എന്ന കാരണത്താലായിരുന്നു. ഈ ധ്യാനത്തിലും എനിക്കു പശ്ചാത്താപമൊന്നുമുണ്ടായില്ല. എന്നാല്‍ ഞാന്‍ ചെയ്തിട്ടുള്ള തെറ്റുകളുടെ ഗൗരവവും എനിക്കെന്തുമാത്രം കൃപാപൂര്‍ണമായ മാപ്പ് ലഭിച്ചിട്ടുണ്ടെന്ന വസ്തുതയും അതിനിടയ്ക്കു വെളിവായി. കൗണ്‍സിലിങ്ങിനു ചെന്നപ്പോള്‍ കൗണ്‍സിലര്‍ 'വിളിക്കപ്പെട്ട ഒരുവനാണ് ഞാന്‍' എന്ന നിലയിലാണ് എന്നോടു പെരുമാറിയത്. അദ്ദേഹത്തിന് സന്ദേശമായി ഒരു ബൈബിള്‍വാക്യം കിട്ടിയത് ഇതായിരുന്നു: ''മുമ്പത്തെ കാര്യങ്ങള്‍ ഓര്‍ക്കേണ്ട; പഴയകാര്യങ്ങള്‍ പരിശോധിക്കയും വേണ്ട. ഇതാ ഞാനൊരു പുതിയ കാര്യം ചെയ്യുന്നു. അത് ഇപ്പോള്‍ത്തന്നെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. നിങ്ങള്‍ അതു കാണുന്നില്ലേ? ഞാന്‍ മരുപ്രദേശത്ത് ഒരു പാതയുണ്ടാക്കും. മരുഭൂമിയില്‍ നദികളും'' (യെശയ്യാ 43: 18, 19).
പാപചിന്ത പലപ്പോഴും നമ്മെ അപകര്‍ഷതയ്ക്കടിമയാക്കി നന്മകള്‍ ചെയ്യാന്‍ താന്‍ അയോഗ്യനാണ് എന്ന ഒരുതരം അധമചിന്തയിലേക്ക് നയിക്കാറുണ്ടെന്ന് ഗുരു പറയാറുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: മനസ്സാകെ ദുര്‍വിചാരങ്ങളുടെ കാടുകയറി മൂടിയെന്നു പരിതപിക്കാതെ ഉള്ളിലെവിടെയെങ്കിലും ഒരു സദ്വിചാരത്തിന്റെ, പ്രതീക്ഷയുടെ പൊരിയുണ്ടോ എന്ന് അന്വേഷിക്കുക. സദ്വിചാരങ്ങളുടെ പൊരികള്‍ ഉള്ളില്‍ കാണുന്നില്ലെങ്കില്‍ സദ്ഗ്രന്ഥങ്ങളിലന്വേഷിക്കുക. അതു മനനംചെയ്ത് ഊതിക്കത്തിച്ചാല്‍ മനസ്സിലെ കാടുകള്‍ സാവധാനം അഗ്നിക്കിരയായിക്കൊള്ളും.
എന്നെ സംബന്ധിച്ചിടത്തോളം ആ കൗണ്‍സിലര്‍ ചൂണ്ടിക്കാണിച്ചുതന്ന ബൈബിള്‍ വാക്യം വലിയൊരു പ്രചോദനമായി. ആ വര്‍ഷം ഒരു ബൈബിള്‍ കവിതാ മത്സരത്തില്‍ പങ്കെടുക്കാനായി ഞാന്‍ 25 ബൈബിള്‍ കവിതകള്‍ എഴുതുകയുണ്ടായി. എന്റെ ആ കവിതകളില്‍ ഖലീല്‍ ജിബ്രാന്റെ 'മനുഷ്യപുത്രനായ യേശു'വിന്റെ, നിത്യചൈതന്യയതി എഴുതിയ പരിഭാഷയുടെ, സ്വാധീനം വളരെയേറെയുണ്ട്. എങ്കിലും 'മൊഴി വഴി മിഴി' എന്ന ആ കൃതിക്ക് അവാര്‍ഡുകിട്ടി. എന്നെ നേരിട്ട് അറിയാമായിരുന്ന വിധികര്‍ത്താക്കള്‍ രണ്ടാം സ്ഥാനം മാത്രം നല്കിയ ആ കൃതിക്ക് എന്നെ യാതൊരു പരിചയവുമില്ലായിരുന്ന ഒരു വിധികര്‍ത്താവ് ഒന്നാം സ്ഥാനം നല്കിയതിന്റെ ഫലമായി എനിക്ക് 10001 രൂപായുടെ സി ജെ മാടപ്പാട്ട് അവാര്‍ഡ് ലഭിച്ചതിന്റെ പിന്നിലും എന്തോ നിയോഗം ഉണ്ടായിരുന്നിരിക്കണം!

emalayalee.com - `വേദപുസ്‌തകം വായിക്കരുത്‌': മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത

emalayalee.com - `വേദപുസ്‌തകം വായിക്കരുത്‌': മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത:

'via Blog this'

2012 ജനുവരി 9, തിങ്കളാഴ്‌ച

സഭയുടെ പന്നി



പണ്ട് പണ്ട്; എന്നുവച്ചാല്‍, സെപ്റ്റിക് കക്കൂസും യൂറോപ്യന്‍ ക്ലോസറ്റും വരുന്നതിനു മുമ്പ് കുഴികക്കൂസുകളാണ് ഉണ്ടായിരുന്നത്. അരമനകളില്‍ തിരുമേനിമാരും മോണ്‍സിഞ്ഞോര്‍മാരും അരമനവാസികളായ കത്തനാരന്മാരും നിത്യകര്‍മ്മം നിര്‍വ്വഹിക്കുന്നത് കുഴിക്കക്കൂസുകളിലായിരുന്നു. ധാതുഭുഷ്ടിയുള്ള വിസര്‍ജ്യവസ്തുക്കള്‍ ആഹരിക്കുന്നതിന് കുഴിയില്‍ നാടന്‍ പന്നികള്‍ ഉണ്ടായിരുന്നു.
അങ്ങനെ കാര്യം സുഗമമായി നടന്നുപോരുമ്പോള്‍ ഒരു പന്നി കുഴിയില്‍നിന്നും പുറത്തുചാടി. തിരുമേനി കല്പിച്ചിട്ടും പന്നി എല്ലാം കുത്തിമറിച്ച് അരമനവളപ്പിലൂടെ ഓടുകയാണ്. കാര്യം ഗുരുതരമാകയാല്‍ കൂട്ടമണി അടിച്ചു. വിശ്വാസികള്‍ എത്തി. 'സഭയുടെ പന്നിയാണ്, പിടിക്കണം' എന്ന് തിരുമേനി കല്പിച്ചു. വിശ്വാസികള്‍ പന്നിക്കു പുറകെ ഓടി. പന്നി അടുത്തുള്ള ആറ്റിലേക്ക് ചാടി.
''സഭയുടെ പന്നി'' ആറ്റിലൂടെ ഒഴുകുന്നത് കണ്ടുസഹിക്കാന്‍ അവശ ക്രൈസ്തവനും മരംവെട്ടുതൊഴിലാളിയുമായ മര്‍ക്കോസിന് കഴിഞ്ഞില്ല. അവന്‍ ആറ്റിലേക്ക് എടുത്തുചാടി, 'സഭയുടെ പന്നി'യുമായി കരയ്‌ക്കെത്തി. പന്നിയെ വീണ്ടും കുഴിക്കക്കൂസില്‍ പ്രവേശിപ്പിച്ചു.

 അരമനപറമ്പിലൂടെ തടിവെട്ടാന്‍ പോകുന്ന മര്‍ക്കോസ് പലപ്പോഴും കുഴിക്കക്കൂസിന് അടുത്തുനിന്ന് താന്‍ രക്ഷിച്ച, സഭയുടെപന്നിയെ സന്തോഷത്തോടെ കാണുമായിരുന്നു. കാലം പിന്നെയും കഴിഞ്ഞു. ഒരു ദിവസം മര്‍ക്കോസ് ചെല്ലുമ്പോള്‍ കുഴിയില്‍ പന്നിയെ കാണുന്നില്ല. മര്‍ക്കോസ് പന്നിയെക്കുറിച്ച് കുശ്ശിനിക്കാരനോട് അന്വേഷിച്ചു. കുശ്ശിനിക്കാരന്‍ പറഞ്ഞു: 'മിനിഞ്ഞാന്ന് തിരുമേനിയുടെ ജന്മദിനമായിരുന്നു. മൂന്നാല് മെത്രാന്മാരും മോണ്‍സിഞ്ഞോര്‍മാരും അച്ചന്മാരും ഊണിന് ഉണ്ടായിരുന്നു. ഒരു വലിയ 'വങ്കേത്തി' (Banquet) നടന്നു. പന്നി പീഞ്ഞാലി ആയിരുന്നു മുഖ്യ വിഭവം.' മര്‍ക്കോസ് രക്ഷിച്ച പന്നിയെ ആണ് കൊന്നത് എന്നും കുശ്ശിനിക്കാരന്‍ പറഞ്ഞു. മര്‍ക്കോസിന് ദുഃഖം തോന്നി.
കാലം പിന്നെയും കഴിഞ്ഞു. വീണ്ടും ഒരു പന്നി കുഴിക്കക്കൂസില്‍ നിന്ന് സ്വയം മോചിതനായി ഓട്ടം ആരംഭിച്ചു. വീണ്ടും കൂട്ടമണി അടിച്ചു. വിശ്വാസികളെയെല്ലാം കണ്ട് വെറളിപൂണ്ട പന്നി ആറ്റില്‍ ചാടി. വിശ്വാസികള്‍ ആറ്റില്‍ ചാടാന്‍ ഒരുങ്ങി. മര്‍ക്കോസ് മുമ്പോട്ടുവന്ന് വിളിച്ചുപറഞ്ഞു: ''പന്നി ആറ്റില്‍ ചാടുമ്പോള്‍ അച്ചന്മാര്‍ പറയും, പന്നി സഭയുടേതാണ് എന്ന്, കരയ്ക്കുകയറ്റിയാല്‍ അത് മെത്രാന്‍ തിരുമേനിയുടേതാകും. അതിനെ കൊന്നുതിന്നുമ്പോള്‍ ഒരു കഷണംപോലും നമുക്കു തരില്ല. ഇനി ജീവന്‍ കളഞ്ഞ് ആരും പന്നിക്കു പുറകെ ആറ്റില്‍ ചാടണ്ട. തിരുമേനിമാര്‍ തനിയെ ചാടി പന്നിയെ കരയ്ക്ക് എത്തിക്കട്ടെ!!'' ഇതുംപറഞ്ഞ് മര്‍ക്കോസ് കോപാകുലനായി നടന്നു.
ഒന്നാം വിമോചനസമരകാലത്ത് പള്ളിക്കൂടങ്ങള്‍ സഭയുടേതായിരുന്നു. സമരം കഴിഞ്ഞപ്പോള്‍ കോര്‍പ്പറേറ്റ് മാനേജര്‍മാരുടെയും അച്ചന്മാരുടെയും.
ഇപ്പോഴിതാ തിരുമേനിമാര്‍ പറയുന്നു: വിദ്യാലയങ്ങള്‍ സഭയുടേതാണ് എന്ന്. ഇതെല്ലാം കേള്‍ക്കുന്ന ജനം മൂക്കത്ത് വിരല്‍ വയ്ക്കുന്നു.



ഓശാനമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നത്. തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പുലിക്കുന്നന്റെ ഫലിതകഥാസ്ത്രങ്ങള്‍ എന്ന ഗ്രന്ഥത്തില്‍നിന്ന്