ആകെ പേജ്‌കാഴ്‌ചകള്‍

2013 മാർച്ച് 18, തിങ്കളാഴ്‌ച

ശത്രുക്കളെ സ്നേഹിക്കുവീൻ

 "എന്റെ പ്രാർഥന അവരുടെ ദോഷത്തിനാകുന്നു" എന്ന ദാവീദിന്റെ രചനക്ക് എതിരാണ് "ഞാനോ നിങ്ങളോട് പറയുന്നത് , നിങ്ങളുടെ ,ശത്രുക്കളെ സ്നേഹിക്കുവീൻ ..നിങ്ങളെ ഉപ്ദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർഥിക്കുവീൻ "എന്ന മത്തായി 5 ന്റെ  44 ലെ പൊന്നുവചനം.. ഇതുപോലൊരു വചനം ഒരു socalled ദേവന്മാരും ഇതുവരെ  പറഞ്ഞതായി ഒരറിവും ഇതുവരെ എനിക്കില്ല ...ഈ" ജീസുസ് ഓഫ് നസ്സരെത്ത്" ആണെന്റെ ഗുരുവും, ദൈവപുത്രനും, സഹോദരനും,  രക്ഷകനും... എന്നിരിക്കെ എനിക്ക് ആശയപരമായ അകൽച്ച ഇപ്പോൾ ഒരാളോടു ഉണ്ടെങ്കിലും ഞാൻ എന്തിനയാളെ വെറുക്കണം ? എന്തിനു ശത്രുവായി കാണണം ? തന്റെ  വിശ്വാസങ്ങൾ  തെറ്റായിരുന്നു എന്ന ബോധം ഒരിക്കൽ അയാൾക്ക്‌ വന്നുകൂടായിക  ഇല്ലല്ലോ ? വിശ്വാസങ്ങൾ പലപ്പോളും പിന്നെ അബദ്ധങ്ങളായി  മാറുകയും ചെയ്യും...ഭൂമി പരന്നതായി സകലരുടെയും  മുൻപിൽ മലര്ന്നു പരന്നു കിടക്കുമ്പോൾ ഒരു ഗലീലിയോ അതുരുട്ടിത്തന്നു.. ബെസ്റ്റ് ,ആരെങ്കിലും വിശ്വസിച്ചോ ? സത്യം പറഞ്ഞതിന് സമ്മാന ആദരവുകൾക്കു പകരം പീഡനവും ആ പാവത്തിന് പോപ്പ് കൂടി ചേർന്ന് കൊടുത്തു....അതുകൊണ്ട് എനിക്കാരോടും ഒരു പിണക്കവും ഇല്ല , പക്ഷെ പാമ്പിനെ സ്നേഹിക്കാറുമില്ല...കാരണം അപകടം പേടിച്ചാണ് കേട്ടോ ...മശിയായുടെ പടവും പിടിച്ചു അന്യായങ്ങൾ ചെയ്ത ഒരുസഭയും അവന്റെ വീണ്ടുംവരവോളം നില്നില്ക്കുകയില്ല, സത്യം....   Europe  ആകമാനം നിറഞ്ഞുനിന്ന ആ  സഭ ഇന്നവിടെ തേഞ്ഞുമാഞ്ഞു പോകുന്നത്  കാലത്തിന്റെ കേളി ഒന്ന് മാത്രമാണ്..പുരോഹിതപ്പണിക്കു ആളെ കിട്ടാനില്ല ,കുര്ബാന /കൂദാശ കാണാം ആളെ കിട്ടാനില്ല ...പള്ളികൾ വില്പനയ്ക്ക് തയ്യാർ....കന്യാശ്രീ മഠങ്ങൾ കാലി...കാലത്തിന്റെ പോക്കേ...                                                                                                             

2013 മാർച്ച് 17, ഞായറാഴ്‌ച

പ്രാർഥിക്കാതിരിക്കുന്നതാണു ഏറ്റം വലിയ സ്തുതി ...

  വി.മത്തായി  6 ന്റെ 8 ഇൽ "അവരോടു തുല്യരാകരുതു ,നിങ്ങൾക്ക് ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കും  മുൻപേ ,നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ എന്ന് മശിഹാ മൊഴിയുന്നു ... ഇവിടെ, "മുൻപേ" എന്ന വാക്ക് കാലത്തെ കുറിക്കുന്നു ...1947 മാർച്ച്‌ ഒന്നിന് ഞാൻ ജനിച്ചു ,  എന്നതല്ല സത്യം.....അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതാണല്ലൊ ജനനം... ; എന്നാൽ അതിനും million  years മുൻപുതന്നെ , ഇന്ന് ഞാൻ പ്രാർഥിക്കാൻ പോകുന്നത് ഇന്നതെന്നു  അറിയാവുന്ന "ഏകജ്ഞാനം" ആണെന്റെ ദൈവം , എന്ന അറിവിലാണ് ഞാൻ ആശ്രയിക്കുന്നതും,ആനന്ദിക്കുന്നതും...സകലവും അറിയുന്ന "പ്രജ്ഞാനം ബ്രഹ്മം "എന്നും  ഞാൻ അറിയുന്നു...ഈ അറിവാണ് എന്നെ പുരോഹിത ജല്പനങ്ങളിൽ നിന്നും എന്നും  അകറ്റുന്നതു..       .
മത്തായി 6 ന്റെ 7 ഇൽ " പ്രാർഥിക്കുമ്പൊൽ  നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത് , അധിഭാഷണത്തൽ ഉത്തരം കിട്ടും എന്നാണല്ലോ അവർക്ക് തോന്നുന്നത്" എന്ന് മശിഹാ പറഞ്ഞത് വിവരമുള്ളവർക്കെ മനസിലാകൂ...പ്രാർത്ഥിക്കേണ്ട ഒരാവശ്യവും ദൈവത്തെ അറിയുന്നവനില്ല...മത്തായി 6 ന്റെ 6 ഇൽ "നീയോ പ്രാർഥിക്കുമ്പൊൾ,അറയിൽ കടന്നു വാതിൽ അടച്ചു ,രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്ക ,രഹസ്യത്തിൽ(നീ) കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രത്ഹിഫലം തരും..... അറ=മനസ്സ് ....വാതിലുകൾ =കണ്ണൂ,മൂക്ക് ,ത്വക്ക് ,ചെവി ,തൊലി, ഇവ അഞ്ചുമാണു "പഞ്ചെന്ത്രിയങ്ങൽ".....ജല്പനമല്ല, പകരം മൌനമാണ് ദൈവത്തെ അകമേ അറിയാനുള്ള എളുപ്പ മാർഗം..,അകത്തവനുണ്ട്‌ നീ ഒന്നുള്ളിൽ തപ്പി കണ്ടെത്തിയാൽ മാത്രം മതി ...കത്തനാരും പസ്സ്റ്റരും സമ്മതിക്കില്ല ..പള്ളിവിലക്കാകും ....   ബൈബിൾ ശരിക്കും ക്രിസ്ത്യാനി പഠിക്കാതെ, പഴ്ജന്മപ്പാതിരിയുടെ  പുറകേ പള്ളിയായ പള്ളിയെല്ലാം ജന്മാവസാനം വരെ അലയുകയാണ് ,പാവം വെറും ആടുകൾ... ..കസ്തൂരിമാൻ കസ്തൂരിഗന്ധം തിരഞ്ഞു തന്റെ പുറകിലുള്ള  കസ്തൂരിക്കായി സ്വയം ചുറ്റുന്നതുപോലെ ,( ജീവചലനത്തിനു കാരണമായ ദൈവം സ്വന്തം ഉള്ളിലാണുള്ളതെന്നു അറിയുന്നില്ല ഒരു ജന്തുക്കളും മനുഷ്യനൊഴികെ) . ..ആടുകളെന്നു ളോഹ വിളിച്ചു വിളിച്ചു നാം നാമറിയാതെ ജന്തുക്കളായി പാതിരിപ്പടയ്ക്കു പാലൂട്ടാൻ വെറും ആടുകൾ.. ....സങ്കടമുണ്ട് സത്യം.. .സ്വബോധത്തെ ഉണർത്തി,അതിനു ജീവൻ  കൊടുക്കുന്ന നിത്യചൈതന്ന്യമാണു ദൈവം ..ആ ചൈതന്യം നമ്മുടെ ഉള്ളിൽ സദാ വസിക്കുന്നത് കൊണ്ടാണ് നാം ചലിക്കുന്നതു പോലും , എന്ന പരമ സത്യം പോലും മനുഷ്യനു പറഞ്ഞുകൊടുക്കാൻ  അറിയാത്ത പുരോഹിതാ/പസ്സ്റെർ സാറേ ... നിനക്ക് ഹാ കഷ്ടം ....ഒരു ക്രിസ്തു ഉണ്ടെങ്കിൽ , അവൻ വീണ്ടും വരുമെങ്കിൽ ഈ കുരുടന്മാരായ വഴികാട്ടികൾക്കു  പണികിട്ടും തീർച്ച ....പ്രാർഥിക്കാതിരിക്കുന്നതാണു ഏറ്റം വലിയ സ്തുതി ....അവൻ സ്വസ്ഥനായി എല്ലാം ചെയ്യുമല്ലോ ..കര്ത്താവ് ക്രീയ ചെയ്യട്ടെ ..നമുക്ക് മൌനമായിരുന്നു അവന്റെ പൊന്നുകർമ്മങ്ങളാകാം..സ്വയം ആ പൊന്നു കരങ്ങളിൽ നമുക്ക് നമ്മെത്തന്നെ സമർപ്പിക്കാം...   ...ഇതാണ് സ്വര്ഗം ...ജലത്തിൽ മീൻ എന്നതുപോലെ നാം സദാ അവനിൽ വാഴുന്നു ,ആഴുന്നു,നീന്തിക്കളിക്കുന്നു ..എന്ന അറിവാണ് സ്വർഗം...നാമെന്നും സ്വര്ഗത്തിലാണ് സത്യം , ഈ സത്യം മറയ്ക്കുന്ന മറയാണ് പാതിരിയും പാസ്സ്റ്റരും...മറക്കരുതേ ഈ നഗ്നസത്യം...    

2013 മാർച്ച് 16, ശനിയാഴ്‌ച

പോപേ നന്ദി ...

ഈ ഇറ്റലി പ്രശ്നത്തിൽ എന്താ ഒന്നും മിണ്ടാത്തത് ? പീലാത്തോസിന്റെ നീതി ബോധം ഉള്ള നമ്മൾ പടുത്തുയര്ത്തിയ കത്തോലിക്ക സഭ കീഴോട് വളരുന്നത്‌ ലോകം കണ്ടു ചിരിക്കുമ്പോൾ ,രാഷ്ട്രീയമായും ഇറ്റലി ചെറ്റത്തരം കാട്ടിയെന്ന് കൂടി പറയിപ്പിക്കണോ ? "പോപ്‌ ഗോ ബാക്ക്" എന്നാ ബോർഡ്‌ കാണിച്ചു ഓസ്ട്രെലിയൻ ജനം പാതിരിമാരുടെ പിള്ളേര് പണി  ത്രീ മച് ആയപ്പോൾ ..അതുപോലെ ഇന്ത്യ പറയണോ "ഇറ്റലി ഗോ ബാക്ക്" എന്ന് ?   പുന്ന്യാലന്മാരെക്കൊണ്ട് കാശു വാരുന്ന നാടാ കേരളം ഓർത്തോ ...മാനക്കെടാക്കല്ലേ ..പ്ലീസ്‌......., ....   വല്ലതും പറയു ആ  സര്ക്കരോടു ഇന്ത്യയോടു സാമാന്യ മര്യാത കാണിച്ചു ലോകത്തിന്റെ മുൻപിൽ നാണം കെടാതിരിക്കാൻ ...മതി പോപേ നന്ദി ...    

2013 മാർച്ച് 7, വ്യാഴാഴ്‌ച

"കത്തനാരുടെ ളോഹയൂരുക"

"കത്തനാരുടെ  ളോഹയൂരുക" ......"നിങ്ങളില്‍ പാപമില്ലത്തവര്‌  ഇവളെ കല്ലെറിയട്ടെ"    എന്നരുളിയ മശിഹാ കാല്‍വിരല്‍ കൊണ്ട് നിലത്തെഴുടിയത് ഇതായിരുന്നു ..                  സൂര്യനെല്ലി പെണ്‍കുട്ടിക്ക് പള്ളിവിലക്കു പറഞ്ഞ "ദൈവമില്ലാത്ത കത്തനാരുടെ ളോഹ ഊരുക"  എന്നായിരുന്നു... ..അത് വായിക്കാന്‍ ഉല്‌ക്കണ്ണുള്ളവര്‌ വായിച്ചിരിക്കുന്നു.. അല്ലെങ്കില്‍, അല്ല എന്ന് പറയട്ടെ....വേശ്യാവിര്ത്തിയില്‍ പിടിക്കപെട്ടവളൊടു മശിഹായിക്കു അലിവു തോന്നിയപ്പോള്‍, പാവം പീഡിപ്പിക്കപെട്ടവളൊടെ കത്താര്കെന്തേ കരുണയില്ല ? ഇവളെ ഈ നിലയിലാക്കിയ മഹാപാതകരെ വെറുതെ വിട്ട പാതിരി ഇല്ലാതെ ആയെങ്കിലെ.... അവന്‍ വീണ്ടും വരൂ ....അച്ചായ സമൂഹമേ  ...സ്വര്‍ഗം നാണിക്കുന്നു .... പള്ളികള്‍ കാലത്തോട് കുമ്പസാരിക്കുന്നു.."ഭൂമി പലവട്ടം കുലുങ്ങിയിട്ടും ഞങ്ങളെന്തേ നിലമ്പൊത്തിയില്ല ? വീണ്ടും ഈ കരുണയില്ലാകത്തനാര്‍ക്ക് തൊഴിലുറപ്പ് പദ്ധതിക്കായി നാണമില്ലാതെ നാടായ നാടാകെ 50 അടി അകലത്തില്‍ തലയും പൊക്കി നില്കുന്നു ?"എന്ന് ...മാലാഖമാര്‍ മുഖം മറച്ചു ....

2013 മാർച്ച് 6, ബുധനാഴ്‌ച



അല്മായശബ്ദം: പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI
almayasabdam.blogspot.com
“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹ. 8:32) (കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം ഒരുക്കുന്ന ചര്ച്ചാവേദി)

മുകളില്‍ കൊടുത്തിരിക്കുന്ന അല്മയസബ്ദം.ബ്ലോഗ്സ്പോട്ട്.കോം വായിച്ചപ്പോള്‍ കഴിഞ്ഞകാല കത്തോലിക്കാസഭയില്‍,( കര്‍ത്താവിനെ നാറ്റാന്‌))).............),) പത്രോച്ഛന്റെസിംഹാസനത്തില്‍)) വലിയ തൊപ്പിയും ളൊഹമെല്‌ ളോഹയും ധരിച്ചിരിക്കുന്ന പൊപ്പപ്പച്ചന്മാരുടെ കഴിഞ്ഞകാല  ലീലാവിലാസങ്ങള്‍ അറിവിലായപ്പോള്‍ എന്റെ  മനസിന്‌  അറിയാത്തൊരു ചമ്മല്‍ ... വല്ല്യപ്പച്ച്ചാ സോറി ...എന്ന എന്റെ ഈരടികള്‍ അറിയാതെ പാടിപ്പോയി ..".സവര്‌ണ്ണരെ ഭയന്നന്നു സനാതനമതം വിട്ടീ ശ്രേയസ് എന്തെന്നറിയാത്ത സഭയിലെത്താന്‍ ,ഭാരതത്തിന്‍ ഉപനിഷത് ഉപേക്ഷിച്ചെന്‍ വലിയപ്പച്ച്ചന്‍ ....തലമുറകാത്മജ്ഞാന ദാഹമില്ലാതായ്  ..."            ( അപ്രിയ യാഗങ്ങള്‍ ...കവിതാസമാഹാരം )..."..സംശയമുള്ളവര്‌ മുകളില്‍ കൊടുത്ത almaayasabdam .blogspot .com വായിക്കു ... “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും....

NEW PROPOSITION AGAINST LIQUOR BY KCBC - SURYANEWS - YouTube

NEW PROPOSITION AGAINST LIQUOR BY KCBC - SURYANEWS - YouTube:

'via Blog this'

2013 മാർച്ച് 5, ചൊവ്വാഴ്ച

"ഉദ്ധരേദാത്മനാത്മാനം, നാത്മാനമവസാദയേത്, ആത്മൈവ ഹ്യാത്മനോ, ബന്ധുരാത്മൈവ രിപുരാത്മന:"

 "ഉദ്ധരേദാത്മനാത്മാനം,  നാത്മാനമവസാദയേത്,  ആത്മൈവ  ഹ്യാത്മനോ,  ബന്ധുരാത്മൈവ  രിപുരാത്മന:" ഭഗത് ഗീതയിലെ ആറാം അദ്ധ്യായം അഞ്ചാം ശ്ലോകമാണിത് ...തന്നെ ,താന്‍ തന്നെ ഉയര്‍ത്തണം ; തന്നെ,താന്‍ തന്നെ താഴ്ത്തി വിടരുത് . താന്‍ തന്നെയാണു തന്റെ ബന്ധു ,താന്‍ തന്നെയാണ് തന്റെ ശത്രു .... mr .അര്‍ജുനനോടു  ശ്രീകൃഷ്ണന്‍ ഈ തത്വം പറഞ്ഞവനെ ചുണക്കുട്ടനാക്കുകയാണു കുരുക്ഷേത്രത്തില്‍ ..  ....ജീവിതപോരാട്ടത്തില്‍ നാം ഓരോരുത്തരും ഈ വചനം കരളില്‍ ഏറ്റുവാങ്ങണം നിച്ഛയമായും ....പള്ളി ഒരു സമൂഹ സ്ഥാപനം ആണിന്നും എന്നും.....സ്വര്‍ഗത്തില്‍ കയറ്റാനും അവിടുത്തെ കൊള്ളാവുന്ന കസേരയില്‍ ഒന്നില്‍ നമ്മെ പിടിച്ചിരുത്താനും ഒരു കത്തനാര്‍ക്കും പോപ്പദ്ദേഹത്തിനും കഴിവില്ല എന്ന സത്യം, സെബതിയുടെ ഭാര്യയോടു   മശിഹാ പറഞ്ഞത് കേട്ടവരില്‍ മനനമുള്ള മനസുകള്‍ക്ക് മനസിലാകും ..ആ വകുപ്പെല്ലാം പിതാവ് നേരിട്ട് കൈകാര്യം ചെയുന്നതണെന്നാ കര്‍ത്താവാ അമ്മച്ചിയോട്‌ അന്ന് പറഞ്ഞത് ...കേട്ടില്ലായിരുന്നോ ? സൊദൊമ്യപാപം ഒരു കൂസലും ഇല്ലാതെ ചെയ്യുന്ന മേത്രാന്റെം  അയാള് ഉല്പാതിപ്പിക്കുന്ന പിള്ളാരെ പിടുത്തക്കാരന്‍ പാതിരിയുടെം മുന്നില്‍ കുമ്പസാരിക്കാന്‍ മുട്ടുകുത്തി നിന്നവരെ കര്‌ത്താവെന്നാ ചെയ്യുമെന്നു അങ്ങ് സ്വര്‍ഗത്തില്‍ ചെന്നേലെ അറിയത്തൊള്ളു..".ആത്മാഭിമാനം ഇല്ലാത്ത വര്‍ഗമേ "എന്നുവല്ലോം മാലാഖമാര് വിളിച്ചാല്‍ കേള്‍ക്കേണ്ടിവരും ...അതുകൊണ്ട് നമുക്കല്മായ ശബ്ധം വായിക്കാം ..സത്യജ്വാല പതിവായി പഠിക്കാം ...പാതിരിപ്പട പറഞ്ഞ പാപത്തില്‍ അല്ല നമ്മള്‌ ,പകരം തമ്പുരാന്റെ പൊന്നുമനസ്സിലാണ് എന്ന അഭിമാനത്തില്‍ ആനന്ദരായി കഴിയാം ..ഇതിനൊറ്റ വാഴിയേ ഉള്ളു ..പാഴ്ജന്മ പാതിരിയെ ഓരോരുത്തരും കഴിയുന്നത്ര ഒഴിവാക്കുക ,പകരം മശിഹയുടെ വചന പൊരുള്‍ അറിയാന്‍ ഭാരത ദര്‌ശനങ്ങള്‌ കരളില്‍ എഴുതിച്ചേര്‍ക്കുക ...ഓള്‍ ദി ബെസ്റ്റ്...