ആകെ പേജ്‌കാഴ്‌ചകള്‍

2013 സെപ്റ്റംബർ 2, തിങ്കളാഴ്‌ച

മിന്നുന്നതെല്ലാം പൊന്നല്ല

മിന്നുന്നതെല്ലാം പൊന്നല്ല
------------------------------------
സ്നേഹം! സ്വമനസിനു അനിഷ്ടങ്ങൾ അല്ലാത്തതിനെ ഇഷ്ടപ്പെടുന്നതും ; കാമം , സ്വാർഥതയുടെ പ്രകരണങ്ങൽ, സ്പുരണങ്ങൽ  മുതലായ മനസിന്റെ താല്കാലീക ഭ്രമങ്ങളെ സ്നേഹമെന്ന് തെറ്റിധരിച്ച ഇന്നത്തെ വഞ്ചിക്കപ്പെട്ട ഈ സമൂഹമനസിനോടു, കാലത്തിന്റെ സ്നേഹഗായകനായ മശിഹായുടെ "ഗത്സമനേംപ്രാർഥന" പോലും ഒരുതികഞ്ഞ സ്വാർഥത തന്നെ ആയിരുന്നു എന്ന് ഞാൻ പറഞ്ഞാൽ , "അവനെകുരിശിക്ക " , "അവനെകുരിശിക്ക "എന്ന് കത്തനാരും കയ്യാപ്പാമാരും, അവരുടെ ദാസരാകന്മാത്രം അവതരിച്ച നരജന്മആടുകളുംപള്ളികളിലും തെരുവോരങ്ങളിലും  വിളിച്ചു പറയും, ആക്രോശിക്കും നിശ്ചയം .

ഓണംകേറാമൂലകളിലെ സ്വയം വേദവ്യാസനായി ചമയുന്ന വിവരദോഷി  
പുരോഹിതന്റെ വേദശാസ്ത്രമനുസരിച്ചു , ആദാമ്യപാപപരിഹാര ഹോമബലിയാകാൻ കാലത്തികവിങ്കൽ സ്വയം മനുഷ്യനായി മറിയത്തിന്റെ ഉദരത്തിൽ വന്നു ജനിച്ച ദൈവപുത്രന് തന്റെ "ലോകരക്ഷ" എന്ന വലിയ  മഹത്വം ആർന്ന ജന്മദൗത്യം നിർവഹിക്കാൻ ആ ദേവമാനസത്തിനു "മടി" പിടുപ്പിച്ച "സ്വാർഥത" എത്ര വലിയത് എന്നോര്ത്തുനോക്കൂ.! ക്രിസ്തുവിന്റെ തിരുരക്തത്തിൽ കഴുകി ആദാമിന്റെയും ആദാമ്യരുടെ വംശവലിയിലെ ഇന്നിന്റെ ചെറുകണ്ണീയായ ഈ എന്റെയും പാപങ്ങൾ കഴുകിക്കളഞ്ഞു എന്നും, ഇനിയും ഞാനും എന്റെ തലമുറയിലെ പിള്ളേരും ചെയ്യാനിരിക്കുന്ന സകലമാന പാപങ്ങളും കഴുകുമെന്നും കത്തനാര്                          ചെവിയിലോതിതന്നതോർക്കുന്നു ഞാൻ.    കുരിശിൽ മരിച്ചു തൻറെ                      തിരുരക്തം എനിക്കായും , എന്നെ കേൾക്കുന്ന നിങ്ങൾക്കേവർക്കുമായും ഒഴുക്കാൻ നിയോഗിതനായ കർത്താവ് തക്കനേരം വന്നപ്പോൾ സകല ഉത്തരവാദിത്വങ്ങളും സ്വാർഥത കാരണം മറന്നു, കാലാന്തരത്തോളം തനിക്കു കിട്ടാനിരിക്കുന്ന "ലോകരക്ഷകൻ "എന്ന ആ മഹത്വമാർന്ന സൽപ്പേരും കളഞ്ഞു, തടിതപ്പാനായി പിതാവിനോടൊരു രഹസ്യപ്രാർഥന ! കൊള്ളാം ..                          .പക്കാമനുഷ്യന്റെ പച്ചയ്ക്കുപച്ച സ്വാർഥത.!.അല്ലാതെ പിന്നെന്നതാണാ നിമിഷങ്ങളിലെ ക്രിസ്തുവിന്റെ മനോഭാവം ?    ആ പ്രാർഥന ആകാശങ്ങളീലെ  വലിയ തമ്പുരാൻ കേട്ടിരുന്നെങ്കിലോ,ഹോ! കുരിശുമരണം ഒഴിവായി,,ഒടുവിൽ 120/140 വയസുവരെ ജീവിച്ചിരുന്നു വാർദ്ധിക്കസഹജമായ അസുഖം കാരണം മശിഹാ മരിച്ചു പോയെനേം.. കഷ്ടം !എങ്കിൽ അച്ചായന്റെ ഈസ്റെർ വെള്ളമടി സീറോ ,  ഉയിര്ത്തെഴുനേൽപ്പും സ്വര്ഗാരോഹണവും സീറോ ! സീറോമലബാരുസഭയും വത്തിക്കാനിലെ സ്വവര്ഗരതിവീരന്മാരും സീറോ ! കാലത്തിനേറ്റ ഈ വലിയ "കത്തോലിക്കാനാണക്കേടും" സീറോ ..പള്ളികളിലും ശവക്കോട്ടയിലും  തമ്മിൽതല്ലുന്ന തെരുവുനായ്ക്കൾക്കുസമരായാ പുരോഹിതാജഗണങ്ങളും സീറോ!..            
ആരാത്രിയിൽ  തൻറെ അരുമസുതന്റെ  "കഴിയുമെങ്കിൽ താതാ                 ഒഴിവാക്കിടെണമേ കദനം നിറയുമീ പാനപാത്രം, തിരുഹിതമാണെന്റെ മനുഷ്യാവതാരവും കുരിശുമരണവും എന്നാകിലും "    എന്ന ആ യാചനാരോദനം കേട്ട് കരളലിഞ്ഞു കാരുണ്യവാനായ പരമപിതാവ് ക്രിസ്തുവിന്റെ കുരിശുമരണം ഒഴിവാക്കിയിരുന്നെങ്കിൽ ആദാമ്മും കോടാനുകോടി ആദാമ്യരും   ഈ ഞാനും രക്ഷകിട്ടാ / ഗതികിട്ടാ പ്രേതങ്ങൾ ആയേനേം ഒരു സംശയവുമില്ല ; അങ്ങിനെയെന്നാൽ പറുദീസാ സ്ഥിരം കാലിയായും കിടന്നേനേം! അബ്രഹാമ്മിന്റെ മടി കാലി, ഇസഹാക്കിന്റെ മടി കാലി, യാക്കൂബിന്റെ മടിയും കാലി..ത്രിമൂർത്തികളായ ദൈവങ്ങളും കുറെ മാലാഖമാരും !,സ്വർഗം വീണ്ടും അറുബോറായേനേം .....   ..    

മനുഷ്യസ്നേഹിയായ മശിഹായുടെ മനസിലും ഈ സ്വാർഥത കയറികൂടി  എന്നിരിക്കെ നാം ഇനിയും സ്നേഹം എവിടെ തിരയാം ? എന്നാൽ ആ സ്നേഹം നമുക്കുചുറ്റും സദാ ആനന്ദവാഹിയായി വർത്തിക്കുമ്പോൾ , നാം സ്വയം തിരയേണ്ടുന്ന വേലചെയ്യാതെ , പകരം ആ സ്നേഹം തിരിച്ചറിഞ്ഞു അതിൽ ലയിച്ചു സ്വയം നമ്മിലെ സ്വാർഥത അലിയിച്ചില്ലാതെയാക്കുകയാണുത്തമം ! അങ്ങിനെ നമ്മുടെ മനസുകളിൽ സ്വര്ഗഗേഹം നാം പണിയുകയാണ് വേണ്ടത്.
.
മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ക്രിസ്തുവിൽപോലും സ്വാർഥത അകക്കാമ്പിൽ കയറിപ്പറ്റിയെങ്കിൽ വെറും "ലോക്കൽ" അവതാരമായ എന്നിലും, എന്റെ സഹജീവികളായി ഇത് വായിക്കുന്ന നിങ്ങളിലും സ്വാർഥത ഇടനെഞ്ചിൽ ഇല്ലാതിരിക്കുമോ ? ഇല്ലേ ഇല്ല , നാമെന്നും സ്വാർഥരായെ വിരഹിക്കൂ ജീവനുള്ളകാലത്തോളം .   മനുഷ്യജന്മത്തിൽ പൂര്ണസ്നേഹം വിളമ്പാൻ ഒരവതാരത്തിനും ഒരിക്കലും  കഴിയുകയില്ല എന്ന് സാരം . സ്നേഹം നടിക്കുന്നവരും, സ്നേഹം കുടിപ്പിക്കുന്നവരും, സ്നേഹത്തിൽ കുളിപ്പിക്കുന്നവരും ,സ്നേഹം ചെവിയിലും ഉച്ചഭാഷിണിയിലും പറയുന്നവരും നിരവധിയാണെങ്കിലും ഈ ബഹളത്തിൽ ഇവയെല്ലാം സ്വാർഥതയുടെ സ്പുരണങ്ങൾ മാത്രമാണെന്നു കാലേ കാലം മനസിലാക്കും . പക്ഷെ മാസത്തിലൊരുനാൾ ആ നല്ല ശമരായനാകാൻ കഴിഞ്ഞെങ്കിൽ ഈ ജന്മമെത്ര ധന്യമായി! വാരത്തിലൊരുവാസരം നാം ആ നല്ല ശമരായൻ ആയി, എന്നായാലോ സ്വർഗ്ഗവും നമ്മെഓർത്ത്‌ കോരിത്തരിക്കും ! 

മുല്ലപ്പൂവിന്റെയും ശവംനാറിപ്പൂവിന്റെയും സുഗന്ധ ദുർഗന്ധങ്ങൾ ഒരുപോലെ ഒരു മടിയുംകൂടാതെ തന്നിലലിയിക്കുന്ന അനിലന്റെ മനോഭാവമാണ് വിശ്വസ്നേഹം..താനെന്നതില്ലാതാകുന്ന സ്നേഹം !.സുഗന്ധമായാലും ദുര്ഗന്ധമായാലും അതിൽ അലിഞ്ഞു സ്വയമായ സത്ത ഇല്ലാതാകുന്ന അവസ്ഥ മനസാൽ സ്വയം വരിക്കുക , എന്നാൽ സ്വാർഥത സീറോ ആയി ഇല്ലാതാകുന്നു! ..കാറ്റിന്റെ പ്രഹരത്താൽ തീരത്തേയ്ക്ക് തള്ളികയറ്റപ്പെട്ട പാവംകടൽത്തിര എത്ര വേഗമാണ് തന്റെ ഉറവിടമായ ആഴിയിൽ വീണ്ടും അലിഞ്ഞു സ്വയമില്ലതെയാകാൻ വെമ്പെൽകൊണ്ട്‌ തിരികെ ഓടുന്നത് ? ഈ ലയനമാണ് സ്നേഹം ! ഒന്നും ഒന്നും കൂടി ചേർന്നാൽ രണ്ടിനുപകരം ഇമ്മിണി വലിയ ഒന്നാകുന്നസ്നേഹമാണല്ലോ കുടുംബജീവിതം തുടക്കനാളുകളിൽ ? പിന്നെപ്പിന്നെ ഹണിയും പോയി,മൂണും പോയി,കൂരിരുൾ മനസുകളിൽ ചേക്കേറുന്നു . 
പിന്നെപ്പിന്നെ സ്വാർഥത , ഈഗോ മാനസങ്ങളിൽ അവർപോലും അറിയാതെ കയറിപ്പറ്റുന്നു. ഒടുവിൽ വിവാഹമോചനം , അങ്ങിനെ കുഞ്ഞുങ്ങൾ പെരുവഴിയിലും !  ഫലമോ സമൂഹത്തിൽ മൃഗപ്രായരായ ക്രിമിനലുകൾ അനുദിനം പെരുകുന്നു. ! അവരിൽ മുന്തിയപങ്കും വൈദീകം തൊഴിലാക്കുന്നു സുഖമായി ജീവിക്കാൻ. സ്വയം വ്യാസന്മാരായി വിരാജിക്കുന്നു.    

കോടാനുകോടി താരാപഥങ്ങൾ അവരവര്ക്ക് നിയതി നിശ്ചയിച്ച വഴികളിലൂടെ മാത്രം സഞ്ചരിച്ചു പരസ്പര സുഖഹേതുക്കൾ ആകുന്ന ഈ സ്നേഹസഞ്ചാരമാണ് എനിക്കെന്നുമതിശയം ! അതിരുമാന്തലോ കയ്യേറ്റമൊ ഒന്നുമില്ലാത്ത അതിരുകളില്ലാത്ത വിശ്വസ്നേഹം . പ്രപഞ്ചസ്നേഹം അനുസ്യൂതമൊഴൂകുന്ന നദീപ്രവാഹം കണക്കെ , അഖിലാണ്ഢമാകമാനം നിറഞ്ഞൊഴുകുന്നത് നമ്മിൽ വിശ്വസ്നേഹമുണ്ടെങ്കിൽ നമുക്കും കാണാനാകും. സ്വന്തം മനസുകളിൽ ദൈവത്തെ (സ്നേഹത്തെ)നിറയ്ക്കാത്ത ഒരുവനും ഇത് നുകരാനുമാവില്ല 
"സ്നേഹമില്ലെന്നാൽ പിന്നേതുമില്ല, സ്നേഹമാണീശന്റെ ഭാഷ , കേൾക്കൂ" എന്നതാണെന്റെ ഒരു ഗാനപല്ലവി.... ഇവിടെ മനുഷ്യനു ശൂന്യത , നിരാശ ,ഏകാന്തത ,ഭയം ഇവയെല്ലാം ഉണ്ടാകുന്നതിന്റെ ഏകകാരണം അവനിൽ സ്നേഹമില്ല എന്നതൊന്നു മാത്രമാണുതാനും.    സ്നേഹം അദ്വൈതമാണ് ,ദ്വൈതമാല്ലാതാനും ..ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ചില്ലകളുമാകുന്നു എന്ന അദ്വൈതാവബോധം ഓരോമനസിലും നിറഞ്ഞെന്കിലെ സ്നേഹമെന്തെന്നാരെങ്കിലും രുചിച്ചറിയാനാകൂ . അതിനാദ്യമായി വില്ലേജു വേദവ്യാസന്മാരില്ലാതെയാകണം...നാം സ്വയം ദൈവമക്കളെന്ന അവബോധമുള്ളിലുണരണം .    

സ്നേഹമാണീശ്വരനെന്നു എല്ലാവരും പറയുന്നു ,.ദേവഭാഷയായി സാൻസ്ക്രിറ്റ് .അറബി സുറിയാനി പലതുണ്ടെന്നു പലരും പലയിടങ്ങളിൽ പറഞ്ഞു നടക്കാറുണ്ട് . എന്നാലവന്റെ ഭാഷയാണ്‌ സ്നേഹമെന്ന് ഞാനും വാദിക്കുന്നു .  ചുരുക്കിപറഞ്ഞാൽ ഭൂമിയിലിന്നില്ലാത്ത ഒരു ദിവ്യാനുഭൂതി യാണൂ സ്നേഹമെന്നാണെന്റെ മതം ...ഇന്ദ്രിയാതീതമായ ആ ദിവ്യാനുഭൂതി  മനുഷ്യനെന്നേ അന്യം നിന്നുപോയി !..കവികൾ ഭാവനയിൽ സ്നേഹത്തെക്കുറിച്ചൊരുപാട് പാടിയിട്ടുണ്ടെങ്കിലും അതെല്ലാം കലികാലത്തിലെ കാണാപ്പുറങ്ങളായി, കേൾക്കാത്തീണങ്ങളായി എന്നതാണ് സത്യം പ്രിയമുള്ളവരേ .. ഈ "പ്രിയമുള്ളവരുടെ" മറുപുറം ആണല്ലൊ "അപ്രിയമുള്ളവർ " മയിൽകുറ്റിയിലെ എഴുത്തുപോലെ ... എന്നാൽ സ്നേഹത്തിന്റെ മറുപുറവും സ്നേഹം മാത്രമാണ്!,എല്ലാപ്പുറങ്ങളും ആ സ്നേഹം മാത്രം !   സ്നേഹം ദൈവമാണ്;സർവവ്യാപിയാണ്‌ മനുഷ്യ്നിലൊഴികെ.!    

2013 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

മണവാളനും  മണവാട്ടിക്കും വഴ്വിനായി ഒരു ഗാനം (ഓർത്തഡോൿസ്‌ ഹൂത്തോമോ  മട്ടിൽ)
----------------------------------------------------------------------------------------------------------------
1.    നീയാം മറവിൽ മരുവുമിവർ, നീയാം നിഴലിലുറങ്ങുമിവർ ; 
       നീ സങ്കേതവുമാശ്രയവും,  ആനന്ദാലോചനയും നീ .

2.    പൂർണ്ണതയാർന്നൊരു സ്നേഹം നീ, പൂർണ്ണമതായൊരു ത്യാഗം നീ ; 
       എകൂ ഇവരകതാരിൽ ദിനം ജീവനസ്വർപ്പുരമേറിടുവാൻ..

3.    സ്നേഹം ത്യാഗമതിന്നുറവ ! ത്യാഗം മോദപ്പനിമഴയായ് ;
        ഇവരുടെ കരളിൽ കിനിയണമേ,  ഇവർ നിന്നരുമസുതരാവാൻ...

4,     കാനാവിൻ കുറവുകളെ നീ നീക്കി മംഗളമാക്കിയപോൽ,
        മണവാളനുമീ മണവാട്ടീം നിറവിൽ നിറയണമനുരാഗാൽ..
                                                 ശുഭം 
  കലഞ്ഞൂർ,06/ aug / 2013.                                           സാമുവൽ കൂടൽ   
       ,     .

2013 ജൂലൈ 27, ശനിയാഴ്‌ച

"നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും !

"നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും !                                                                                         അൾത്താരയിൽ കത്തനാരുടെ ശിങ്കിടിപ്പയ്യനായി കൌമാരകാലം കഴിച്ചുകൂട്ടിയ എനിക്കു അന്നു മുതലേ മനസിനെ അംബരപ്പിച്ച ഒന്നായിരുന്നീ പാതിരി/മെത്രാൻ/ബാവാമാരുടെ നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും ! ആരാണിതു രൂപകല്പന ചെയ്തതു ? , എന്തിനു വേണ്ടി ചെയ്തു?എപ്പോൾ,എവിടെ,എന്തുകൊണ്ടുണ്ടാക്കി ? ഈമാതിരി 100 ചോദ്യങ്ങൾക്ക്  ഉത്തരം കിട്ടിയിട്ടില്ലായിരുന്നു ...പക്ഷെ 40 വയസുവരെ ഇവറ്റകളോടുള്ള  എന്റെ അമിതമായ "സംഗം" കാരണം സംഗതി എനിക്ക് പിന്നീടു പിടികിട്ടി ! തട്ടിപ്പ്,വെറും തട്ടിപ്പ് ! കോട്ടയത്തെ ഏതോ ഒരു വെറും തയ്യൽക്കാരന്റെ കരവിരുതുമാത്രം!  പറച്ചിലോ "യഹോവാ മോശയൊടു കല്പിച്ചതെന്നു " ....ആദിമരെ ഉടുതുണിയില്ലാതെ മെനഞ്ഞവൻ , തന്റെ സൃഷ്ടിയിൽ ഒന്നിനും നാണം മറയ്ക്കാൻ ഒന്നും കൊടുക്കാത്ത യഹോവാ , ഈ പാതിരിക്കുമാത്രം അടിവസ്ത്രം മുതൽ തലപ്പവുവരെ ഉണ്ടാക്കാൻ രൂപകല്പന ആരുടെയോ ചെവിയിൽ ഏതോ ഭാഷയിൽ എന്നോ ഓതി എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ എനിക്ക് ഇന്നും മനസാകുന്നില്ല .... മറിച്ചു് , ദൈവം മോശയൊടു കൽപ്പിച്ചതാണെങ്കിൽ സകലമാനസഭകളിലും ഇവയ്ക്കു ഏകഭാവം ഏകനിറം വരേണ്ടതുമാണല്ലോ ?! അഹരോന് കുപ്പായം തുന്നിച്ച യഹോവാ . ഇന്നിപ്പോൾ കേരളത്തിൽ വന്നാൽ 100/1000 മാതൃക ളോഹകളും  തൊപ്പികളും അംശവടികളും വിലകൂടിയ ആർഭാഡതകളും , അരമനകളും കാറുകളും കണ്ടാൽ അമ്പരന്നുപോകും സംശയമില്ല തെല്ലും .. പണ്ട് മോശയോട്  സംസാരിച്ച യഹോവാ മകനെ കുരിശിച്ചതു കാരണം പിന്നീഭൂമിയുടെ നാലരികിൽപോലും വന്നിട്ടില്ല , ഈ കുരിശടികളും പള്ളിക്കുരിശുകളും കാണാനുള്ള ഭയംകൊണ്ട്! കാളകളെയും ആടുകളെയും കൊന്നു അതിന്റെ ചോര അൾത്താരയിൽ തളിക്കുന്ന പന്നപ്പണിയായിരുന്നു അഹരോന്!.അതിനു അരക്കെട്ടും ളോഹയും സൌകര്യമുള്ളതാണുതാനും    . പക്ഷെ മശിഹാ ആ ബലി നിർത്തലാക്കിയില്ലേ ?പകരം ശമരായനിലൂടെ , പോരാഞ്ഞു      കാൽവരിയിലും  തന്റെ ജീവത്യാഗം കാണിച്ചു; ബലി വേണ്ടാ ത്യാഗം മതി എന്നരുളിയവൻ പൌരോഹിത്യം നിർത്തലാക്കിയില്ലേ ? പത്രോസും മറ്റു 11 ശിഷ്യന്മാരും ളോഹയിട്ടു തൊപ്പിയും വച്ചു കുർബാന ചൊല്ലിയിരുന്നോ? എങ്കിൽ അതേതു പള്ളിയിൽ ? ഏതു ഭാഷയിൽ? ഏതുരീതിയിൽ? പറയൂ പറയൂ കർദ്ദിനാളെ..പറയൂ പറയൂ കത്തനാരെ .. നമുക്കിനിയും "സംഗമല്ല" പകരം  "നിസംഗത" ആണിവറ്റകളോടു ഇനിയും മേലിൽ തലമുറകൾക്ക് അവശ്യം വേണ്ടത്. അതിനായി ഒന്നാമതായി , നാം മശിഹായെ അറിയുക, വി.മത്തായി ആറിന്റെ അഞ്ചുമുതൽ നല്ലോണ്ണം വായിച്ചു ഓരോമനസും മനസിലാക്കുക . രണ്ടാമതായി പള്ളിയിൽപോയാലും അവിടെ  ഒരു "സമൂഹം" എന്ന കാഴ്ച്ചപ്പാടോടെ മാത്രമാകുക നാമും നമ്മുടെമനസും ! ..ഇത് പറഞ്ഞപ്പോളാണ്  ഇന്നലെകേട്ട ഒരു സിനിമാ ഡയലോഗ്  ഓർമ്മവന്നത്  "ഐശ്വര്യറോയ്,കരീനാക്കപ്പൂർ മുതലായ സുന്ദരിമാരെ കണ്ടു മനം ഭ്രാമിക്കാതെ , അന്നേരം  അവർക്ക് വയറിളകുന്നതൊന്നോർത്താൽ മതി"  അതുപോലെ ഇക്കൂട്ടരുടെ തലപ്പാവും  ളോഹയുടെ നിറഭംഗിയും കണ്ടു നാം ഭ്രാമിക്കാതെ ഇവറ്റകൾക്ക് വയറിളകുന്ന സീൻ ഒന്നു മനസ്സിൽ ഓർത്താൽ ,  ഭക്തി മാറി "ച്ച്ചേ"എന്ന പുച്ഛമായി മാറും മനമായമനമാകെ  ! പള്ളി വിശുദ്ധവുമാകും ..മശിഹായും പാവം യഹോവയും ഹപ്പിയുമാകും !. 

മാതാവിന്റെ കണ്ണില്‍നിന്നും രക്തത്തുള്ളികള്‍! കത്തോലിക്കാ സഭയുടെ കള്ളക്കളി പുറത്തുവരുന്നു!

Crime News:

'via Blog this'

ദൈവമേ, വത്തിക്കാന്റെ നഷ്ടം !

ദൈവമേ, വത്തിക്കാന്റെ നഷ്ടം !   ഇന്നല്ല്ലങ്കിൽ നാളെ ഒരു മെത്രാനും,പിന്നൊരു കർദ്ദിനാളും  അങ്ങിനെ ഒടുവിലീ വി.കത്തോലിക്കാസഭയെ നന്മയിലേക്ക് നയിക്കാൻ വി.പത്രോസിന്റെ ഏക സിംഹാസനത്തിൽ കയരിയിരിക്കേണ്ട പ.പോപ്പും ആകേണ്ടുന്ന നമ്മുടെ വികാരിജനറൽ, ദേ മദ്യപിച്ചു കാറോടിച്ച്  പോലീസ് പിടിയിലായി ! facebook  ,TV ആകെ നാണിക്കുന്ന വാർത്ത..        ഈ മദൊൻമത്തന്റെ മുൻപിൽ കുമ്പസാരിക്കുന്ന, കുർബാന കൊള്ളുന്ന പാവം അജങ്ങൾ ആകുലരായി ......  മൂക്കറ്റം മദ്യപിച്ചെന്നെ ! യഹൂദനും അച്ചായനും അതൊരു കുറ്റമേയല്ല . എങ്കിൽ കിടന്നുറങ്ങിയാൽ മതിയായിരുന്നു , പക്ഷെ കാരോടിച്ഛതിലാ മേനകേടായത്..മെത്രാന്മാരുടെ കൂട്ടൊരു ഡ്രൈവറെ വച്ചാൽ മതിയായിരുന്നു.,ഓ ഇനിയെന്തിനു ചത്തകൊച്ചിന്റെ ജാതകം വായിക്കണം ? മദ്യപാനം നമുക്ക് ഒരുകുറ്റമേയല്ല ! ഉല്പത്തി പത്തൊൻപതിലാണു വീഞ്ഞ് കൊടുത്തപ്പനായ ലോത്തിനെ പൂസാക്കുന്ന പെണ്മക്കളുടെ നെറികേട് വിവരിക്കുന്നത് . വെളിവുകെട്ട ഫാദർ സ്വന്തം പെണ്മക്കളുടെ മക്കളുടെ അപ്പനുമാകുന്നു !.വെറും "മൃഗീയം" എന്നൊന്നും  ഇതിനെ വി.bibile  പഠിപ്പിക്കുന്നില്ല ; പകരം നമ്മുടെ യഹോവാ അതു അവർക്കു നീതിയായി കണക്കിട്ടു !.നമ്മുടെകർത്താവ്, കർത്താവിനെതന്നെ സ്വയം നിർവചിച്ചതു  "ഇതാ തിന്നനും കുടിയനുമായ മനുഷ്യൻ, ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ "  എന്നാണെന്ന് വി.bibile പറയുന്നു .കാനാവിലെ കല്യാണത്തിനു വീഞ്ഞ് ഉണ്ടാക്കിയവൻ ലാസ്റ്റ്സപ്പെറിലും വീഞ്ഞ് തന്റെ രക്തമാക്കി ഉപമിച്ചല്ലേ മശിഹാ തന്റെ ജീവത്യാഗത്തിന്റെ "കാവ്യബലി" അന്ന് സെഹിയോനിൽ നടത്തിയതും ! അതുകാരണം ഷിഫ്റ്റ്കുർബാന ചൊല്ലുന്ന നമ്മുടെ കത്തനാരന്മാർ കൂടെകൂടെ വീഞ്ഞ് മോന്തിമോന്തി ഒരു തെന്നലിലാണു സദാ... "വെളിവു നിരഞ്ഞൊരീശോ നിൻ വെളിവാൽ കാണുന്നു " എന്നും പാടുന്നു...പുരോഹിതന്റെ മദ്യപാനമല്ല ഇന്നിന്റെ ശാപം...ഉല്പത്തി പത്തൊൻപതിലെ സ്വവർഗരതിയാണ് !  പ.പോപ്പുതന്നെ ഇവറ്റകൾ "GAY " കളാണ് എന്നു സമ്മതിച്ചനിലയ്ക്കു ഇവരുടെ ളോഹയൂരി  മറ്റുപണിക്കു വിടുന്നതാണഭികാമ്യം .. കണ്ണടച്ചിരുട്ടാക്കാൻ കത്തോലിക്കാസഭ ഇനിയും നോക്കിയാൽ "സോദോം ഗോമോരാ" ഇവിടെ ഇനിയും ആവർത്തിക്കപ്പെടും,നിച്ചയം ! എങ്കിൽ കത്തോലോക്കാസഭയെ, നിനക്ക് ഹ..കഷ്ടം !            .  

2013 ജൂലൈ 11, വ്യാഴാഴ്‌ച

സ്വർഗത്തിനും ശനി

സ്വർഗത്തിനും ശനി ............................................................................................................................പണ്ടുപണ്ടേ പറുദീസാ ഉണ്ടായനാൾ മുതൽക്കെന്നും ഒരു പിതാവൊരുപുത്രൻ ഒരു റൂഹയും ! സകലംചമച്ചു ഭരിച്ചലിയിച്ചു പോന്നു ; കാലം മിഴിചിമ്മാതിതുസർവം ഗ്രസിച്ചും പോന്നു ! 
                                                                                                                                              സ്വർഗത്തിനും "കഷ്ഠകാലം ! ശനിബാധ" പിടിച്ചപോൽ പുത്രനെ കുരിശുപേറാൻ അയച്ചു ഭൂവിൽ ! താതനോട് സുതനന്നേ കേണു ഗത്സേമനയിലാ രാവിലന്നാൾ "കാൽവരിയെ ക്യാന്സലാക്കുവാൻ"... 
                                                                                                                                          റൂഹാ കാതടച്ചുപാവം, ഗബ്രിയേലോ മൂകസാക്ഷി ,ക്രോബകളാമേഘവൃന്ദം വിറയലാർന്നു ! , ,. കുരിശിൽ പിടഞ്ഞു പാവം പുത്രൻ പറുദീസപൂകി , നാലുശതവർഷം പോയി ,പള്ളീ നാടാകെ !
                                                                                                                                             "ഹൃദയമാം ആകാശത്തിൽ സ്ഥിരവാസിയാണ് താതൻ , അവനോടു പ്രാർഥിക്കുവാൻ പള്ളിയേ വേണ്ടാ, പാതിരിയെ തീരേം വേണ്ടാ , പുണ്ണ്യാളനെ മെനയുമീ പോപ്പു , കത്തോലിക്കാ വേണ്ട" സ്വര്ഗം ജ്വലിച്ചു ! 
                                                                                                                                   ആരുകേൾക്കാൻ ആടുകളായ് മാറി നാണംതെല്ലുമില്ലാതരുമയാം ദേവസുതരാദാമ്മ്യരെല്ലാം! "സ്വയം അറിഞ്ഞാൽ അറിവായ്‌;അറിവുതാനാത്മമോദം" ,വേദമെല്ലാം മൊഴിഞ്ഞതോ പാഴ്വചനമായ് ! 
                                                                                                                                          "നരനെന്നും പുണ്ണ്യജന്മം , ദൈവമെന്ന മുന്തിരിതൻ ചില്ലകളീ ജീവനങ്ങൾ , സോദാരരെല്ലാം.! ഒരുപിതാവകതാരിൽ ഹൃദയാകാശം വാഴാൻ,സകലരുമവൻ വാഴും വിശുദ്ധാലയം",! 
                                                                                                                             അധികമെന്തിനുസഭ, കത്തോലിക്കാപോപ്പുപോരെ പുണ്ണ്യാളരെകൊണ്ട് സ്വർഗം പൊറുതിമുട്ടാൻ? വാരംതോറും പുതുപുത്തൻ വിശുദ്ധന്മാർ അരങ്ങേറി ,സ്വർഗത്തിലും ലെത്തീൻ പാട്ടും കുർബാനചൊല്ലും! 
                                                                                                                                                  അപ്പം മുറിക്കലായ്, പടുകുമ്പസാരമായി മേലെ !കളർളോഹ ഗഗനത്തിന്നമ്പരപ്പായി ! പോപ്പയച്ച വിശുദ്ധരും വിശുദ്ധരിലശുദ്ധരും വാക്കുതർക്കമായിമേലെ മോദം നശിച്ചു!
                                                                                                       വാക്കുതർക്കം മൂത്തു പിന്നെ കുരിശുയുദ്ധമായ് ചേലിൽ ,ളോഹയില്ലാപുണ്ണ്യാളരും ഗ്രൂപ്പുവഴക്കായ്‌!!!;                          ജനമേറെ പുകഴ്ത്തുമാ പുണ്ണ്യാളരൊ കേമന്മാരായ്  , ത്രിണമൂല്യപുണ്ണ്യ്യർ ഏറെ ,മറുചേരിയും  !                                                                                                                                                     കുരിശുപള്ളീകൾ തീർക്കാൻ പിരിവു തുടങ്ങി ചിലർ, ഇതുപുതുകൂത്ത്! സ്വർഗം നാണിച്ചുപോയി ! 
താതസുതറൂഹാ കാലം മറന്നുപോയ്‌ , മാലാഖമാർ "ഹാലെലുയ്യ" ഗാനം പാടെ മറന്നു, ശോകം  !

2013 ജൂലൈ 2, ചൊവ്വാഴ്ച

"ഓണം വരാൻ ഒരു മൂലം വേണം "

"ഓണം വരാൻ ഒരു മൂലം വേണം "                                                                                                 മലയാളത്തിലെ ഒരു ചൊല്ലാണിതു ! മൂലം വന്നതു കാരണമാണീ ഓണം വന്നതു തന്നെ , എന്നൊരു വെന്ഗിയവും അതിലുണ്ട് !  ചുരുക്കിപ്പറഞ്ഞാൽ കാരണമില്ലാതെ ഒരു കാര്യമില്ല എന്നുതന്നെ .ഓരോ കാര്യത്തിനും ഒരു കാരണം പിന്നിലുണ്ടെന്നു കാണണം !  കാരണം കണ്ടാൽ കാര്യത്തെ മനസിലാക്കാൻ ,അതുപോലെ കാര്യം കണ്ടാൽ കാരണത്തെ മനസിലാക്കാൻ മനുഷ്യനൊഴികെ സകലജീവനങ്ങൾക്കും ദൈവം തിരിച്ചറിവും കൊടുത്തിട്ടുണ്ടുപോലും !  "ലോകാവസാനം"എന്നൊന്നസാധ്യമാണെങ്കിലും , ഓരോ ക്രിസ്ത്യാനിയും മരണം വന്നു വിളിക്കും വരെ , ലോകാവസാനം ഉണ്ടെന്നുതന്നെ വിശ്വസിച്ചിരുന്നു ; എന്റപ്പച്ചനും അമ്മയും വരെ !അവരൊക്കെ  മരിച്ചുകഴിഞ്ഞു കാലമെത്ര കഴിഞ്ഞിട്ടും ലോകം പഴയതുപോലെ പോകുന്നു എന്നു കണ്ടിട്ടന്തംവിട്ടു നിൽക്കുകയാണീ ഗഗനവീഥിയിൽ വെറും മൂന്നാംക്ലാസ്   പ്രേതങ്ങളായി നമ്മുടെ പിതാമഹന്മാർ ആകാശത്തിലെ അന്തമായ നക്ഷത്രങ്ങൾ പോലെ ; അല്ല കടൽക്കരയിലെ മണൽപോലെ !"പാതിരിപ്പടയുടെ ഒരു പറ്റീരുപണി"; കർത്തവു   വീണ്ടും വരുന്നുമില്ല, അന്ത്യവിധി ഒട്ടു നടത്തുന്നുമില്ല ! ഇതുകാരണം ഒരു പരേതാത്മാവിനും സ്വർഗ്ഗ/നരകങ്ങൾ ലഭിക്കാതെയുമായി ...കാലാകാലമായി മരിച്ചവർക്കയുള്ള പ്രാർഥനാകൂദാശ കത്തനാരുടെ  കീശവീർക്കാൻ മാത്രം ! " ഇത് ചതി,കൊടും ചതി",എന്നോർത്തിരിക്കുകയായിരുന്നു ഞാനും ..                                                                                                                      പറയാൻ വന്നകാര്യം ,കഴിഞ്ഞ ദിവസം TV ഇൽ കണ്ടു "സ്വവർഗവിവാഹം" അമേരിക്കയിൽ ശരിവച്ചെന്നു !എന്റെ ദൈവമേ .......   രണ്ടാണുങ്ങൽ  ഗാഢചുംബനം കൊടുത്തു സ്ക്രീൻ നിറഞ്ഞു നിൽക്കുന്നു , ഒരു പരസ്യമെന്നൊണം  ! സൊദൊമ്മിനെ ഗോമോറയെ "സ്വവർഗരതി" എന്ന പാപം കാരണം നശിപ്പിച്ച യഹോവാ നാണിച്ചു തലകുനിക്കുന്നതും ഞാൻ കണ്ടേ കണ്ടൂ ...കണ്ടെന്റെ ഉൾകണ്ണിൽ ......                                                                                                      1972 jan 26 നു ഞാനാദ്യമായി നെതെർലാണ്ട്സിൽ പോയപ്പഴാണറിയുന്നത് അവിടങ്ങളിൽ ഹോട്ടലുകളിൽ രണ്ടു പെണ്ണുങ്ങളെ  ഒന്നിച്ചു താമസിപ്പിക്കില്ലാ , അതുപോലെ രണ്ടാണ്‌ങ്ങളെയും ഒരേ മുറിയിൽ താമസിക്കാൻ നിയമം അനുവദിക്കുന്നില്ല  ! നമ്മുടെ നാട്ടിൽ നിയമം  ദോശ മറിച്ചിട്ടപോലെയും ! കാരണം തിരക്കിയപ്പോൾ സ്വവർഗരതിയിൽ താല്പര്യമുള്ള ഒരു തലമുറ അവിടുത്തെ ക്രിസ്ത്യാനികൾക്കിടയിലുണ്ടുപോലും ! കഴിഞ്ഞവാരം പാവം പോപ്പ് തന്നെ ഒരുകൂസലുമില്ലാതെ ആദ്യമായി  ലോകത്തോട്‌ പറഞ്ഞു "കത്തോലിക്കാ സഭയിലെ പാതിരിവർഗം ഒട്ടുമുക്കാലും സ്വവർഗരതിപ്രിയരാണെന്നു "...ഹാ! കാതേ മടങ്ങുക ..കണ്ണേ മടങ്ങുക ! ഇതാവസാനകാലമായി ; വേദങ്ങളിലെ പ്രളയകാലമായി.! എട്ടുകാലി താൻ തന്റെ വയറ്റിൽനിന്നും പുറത്തിറക്കിയ നൂലുകൊണ്ട്  വിരിച്ച വല ഒടുവിൽ തന്നിൽത്തന്നെ മടക്കി സ്വീകരിക്കുന്നതുപോലെ "സൃഷ്ടി /സ്ഥിതി /ലയ" മെന്നപോലെ അവസാനത്തിന്റെ തുടക്കമായതുപോലെ ! മനനമുള്ള മനസുകൾ , ഈ ക്രിസ്തീയത നശിച്ച പുരോഹിതവർഗത്തോടും സഭകളോടും രാജ്യങ്ങളോടും ശാപവാക്കുകൾ അലറി മുറവിളിക്കേണ്ട നേരമായി... ഹല്ലെലുയ്യാ പാട്ട് നിര്ത്തൂ..മൗനമാകട്ടെ ഈ ദുഖകാലത്തിനു.മറുപടി !.   "സ്ത്രീപീഢനം" കാരണം സത്യത്തിൽ പീഢിതരായ ഭാരതീയരും ഈ പകർച്ചാവ്യാധിയാൽ വലയുമോ ആവോ ? ജനപ്പെരുപ്പം തടയാനാവുമെങ്കിലും തലമുറകൾ ഇല്ലാതായി , മനുഷ്യവംശം ഭൂമിയിൽ ഇല്ലാതാകുമോ എന്തോ !കർത്താവിനെ വിറ്റുപജീവനം അസൂയാവഹമാക്കിയ പുരോഹിതപ്പടയെ , ബൈബിളിന്റെ വചനപ്പോരുൾ ലോകത്തുയർത്താൻ വ്രിഥാ സുവിശേഷപ്രകടനം നടത്തിയ ദൈവമില്ലാത്ത നാടുകളെ നിങ്ങൾക്കു ഹാ കഷ്ടം !