''കാലമുണരുമാ കാലത്തിനും മുന്നേ കേവലനീശാ , നീ കാരണമാ- മാനസ സ്പന്ദനം കാര്യങ്ങളായ്; ഞാനും സ്വപ്നാടനംപോൽ നിൻ ചേതസിൽ !
മാനസം ഞാൻ ! മനസ്പന്ദനം കർമ്മമായ്, കാലപ്രവാഹെ മനമൊഴുകി; കാലവും ആശയും രൂപ വേഷങ്ങളായ്, കോടി ജന്മങ്ങളെ ഞാൻ നുകർന്നു.." ജന്മങ്ങൾ ഓരോന്നും സ്വപ്‌നങ്ങൾ, എന്മനം സ്വപ്നങ്ങളെല്ലാം മറന്നുണർന്നു ! പാഴ്വേല ചെയ്യുവാൻ പിന്നെയും മാനസം സ്വപ്‌നങ്ങൾ തേടി തുടർന്നു യാനം... എന്നെ അറിയുവാൻ മോഹമായ് ,ജന്മങ്ങൾ പഞ്ചഭൂതങ്ങളാൽ ഞാൻ മെനഞ്ഞു; കണ്ടില്ലൊരിക്കലും എന്നിലെ "എന്നെ" ഞാൻ ; കണ്ണകക്കണ്ണെനിക്കില്ലാതെപോയ്! കർമ്മപുണ്ണ്യങ്ങളാൽ നേടി ഞാനിന്നിതാ, മണ്ണിൽ മനോഹര ജീവനം ഹാ! ഉള്ളറ തേടി ഞാൻ ഉള്ളിലെൻ "ഉണ്മയെ" മത്തായി ആറിൽ നീ ചൊന്നപോലെ.. . ആനന്ദമാണ് ഞാൻ, നീ എന്നിൽ ഉണ്മയായ് ; ആനന്ദസീയോൻ ഇടനെഞ്ചിലായ്! ആശ നിരാശയും, മോഹവും ശോകവും ലേശം ജനിക്കാതായ് , ഞാനമ്രിതൻ ! നീ സ്നേഹസിന്ധു, ഞാൻ ഉപ്പുപാവയതിൽ, ഞാനലിഞ്ഞെപ്പൊഴെ ആഴങ്ങളിൽ! ആലിംഗനംചെയ്തു കാലതരംഗിണി, ഞാനെന്നതില്ല-നീ മാത്രമീ ഞാൻ".. [ samuel koodal >te (അപ്രിയ യാഗങ്ങൾ )-ലെ "സ്വപ്നാടനം" എന്ന ഗാനം ....]