ആകെ പേജ്‌കാഴ്‌ചകള്‍

2014, ജൂൺ 28, ശനിയാഴ്‌ച

ആർച്ച് ബിഷപ്പ് ജോസഫ് വെസലോവ്സ്​കിയുടെ വൈദികപട്ടം മാർപാപ്പ റദ്ദാക്കി.

വത്തിക്കാൻ: കരീബിയയിൽ നിരവധി കൗമാരപ്രായക്കാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുൻ വത്തിക്കാൻ അംബാസഡർ കൂടിയായ ആർച്ച് ബിഷപ്പ് ജോസഫ് വെസലോവ്സ്​കിയുടെ വൈദികപട്ടം ഫ്രാൻസിസ് മാർപാപ്പ റദ്ദാക്കി. ഇത്രയും ഉന്നതനായ നേതാവിനെതിരേ ഇത്തരമൊരു നടപടി ആദ്യമാണ്. കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ വത്തിക്കാൻ വെളിപ്പെടുത്തിയില്ല. ഡൊമിനിക്കൻറിപ്പബ്ളിക്കിലെ മാർപാപ്പയുടെ നുൺഷ്യോയായിരുന്നു വെസലോവ്സ്​കി. വത്തിക്കാൻ പൗരനായ അദ്ദേഹത്തെ വത്തിക്കാൻ ട്രൈബ്യൂണൽ വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാൽ ജയിൽശിക്ഷ ലഭിക്കും.
  
സ്വന്തം രക്ഷയോര്ത്ത് തന്‍റെ ഗുരുവിനെ (യേശു ക്രിസ്തു) തള്ളിപ്പറഞ്ഞ പത്രോസിന്‍റെ ഒറിജിനല്‍ പിന്‍ഗാമികളായിരുന്നു ഇതുവരെയുള്ള 99.9%  മാര്‍പ്പാപ്പ മാരും....
(എല്ലാവര്ക്കും സ്വന്തം രക്ഷയായിരുന്നു വലുത്) .  ഇതാ ഭൂമിയില്‍ സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ സൂക്ഷിക്കാന്‍ ഒരു യോഗ്യന്‍.
babu palathumpatt
പ്രിയാത്മരേ,"കൂടലിന്റെ സ്തോത്രതരംഗിണി" ഇന്നിതാ youtube ലും soundcloud.com ലും 'സാമസംഗീതമായി" ഒഴുകുന്നു! കാണുവാനും കേൾക്കുവാനും മറക്കരുതേ ...നിങ്ങളുടെ samuel koodal ....please note
...in soundcloud .com & in youtube please ask for "samuel koodal "....to enjoy സമയം കണ്ടെത്തൂ .. ക്രിസ്തീയഭക്തിഗാനരംഗത്തെ വീണ്ടെടുപ്പിന്റെ ഗാനങ്ങൾ ! വേദാന്ത സത്യം വരികളിൽ കോർത്തിണക്കിയ മരണമില്ലാത്ത രചന !
please share to your dear & near
Samuel Koodal posted a track on SoundCloud.
Listen to Samuel Koodal Gaanolppathy Pw Tv Part 1,2 by Samuel Koodal
SOUNDCLOUD
LikeLike ·  · 

2014, ജൂൺ 20, വെള്ളിയാഴ്‌ച

2014, ജൂൺ 18, ബുധനാഴ്‌ച

വേണമെങ്കിൽ വേണ്ടവർ വായിക്കൂ

വേണമെങ്കിൽ വേണ്ടവർ വായിക്കൂ                                                                      

 "സ്വര്ഗസ്തനായ പിതാവേ" എന്ന് വിളിക്കുന്ന ഏവരും ദൈവമക്കളാണ്! എന്ന സത്യം നിങ്ങൾ  അറിയാതിരിക്കുന്നതിനാൽ,  ഭാഗ്യവശാൽ ഞാൻ അറിഞ്ഞ സത്യം നിങ്ങളോട് പങ്കുവച്ചതുകാരണം, നിങ്ങൾ എന്നെ ഭ്രാന്തനായി മനസ്സിൽ കരുതി സ്വയം ആനന്ദിക്കുന്നു !  പക്ഷെ എനിക്ക് നിങ്ങളോട് സഹതാപം മാത്രമാണു മനസിലിപ്പോഴും . "സ്നേഹിച്ചു സ്നേഹിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും" ;  എന്നതുപോലെ വീണ്ടും എന്റെ സ്നേഹം ഈ അക്ഷരങ്ങളായി നിങ്ങളുടെ മനസുകളെ സത്യപ്രകാശിതരാക്കട്ടെ !  "അവനെ കുരിശിക്ക"എന്ന് അന്നാർത്തുവിളിച്ചവരുടെ പുനർജന്മങ്ങളാകാതെ ,അവന്റെ കുരിശിഞ്ചുവട്ടിലിരുന്നു വിലപിക്കുന്ന 'പാപിനി' മേരിയാകാൻ  ശ്രമിക്കൂ മനസുകളെ....                                                                                                                                       ഒരു കുഞ്ഞിനെ "നറ്തേനിനു പുളിരസമാണെന്നു" മനസ്സിൽ വിശ്വസിപ്പിച്ചു ഉറപ്പിക്കാൻ, മാതാപിതാകളൊ ഗുരുജനമോ പുരോഹിതനൊ ഒരുമ്പെട്ടാൽ ഒത്തതുതന്നെ! അവൻ 'തേൻ' നുകരുവോളം (കുറുക്കന് മുന്തിരിങ്ങാ എന്നപോലെയല്ല) "തേൻ പുളിക്കുന്ന വസ്തുതന്നെ", എന്നവൻ കണ്ണുമടച്ചു വിശ്വസിക്കും  ! ഒരിക്കലവൻ തേൻ  നുകർന്നാലോ, തന്നെ ഇത്രനാളും കള്ളം പറഞ്ഞു കബളിപ്പിച്ചവരോടു തോന്നുന്ന അതേ വികാരമാണ് /വെറുപ്പാണ് /അറപ്പാണ് പുരോഹിത വർഗത്തോടാകമാനം എന്റെ വികാരം !..ഇത് സത്യം !!!                                                                                                                   കാരണം, മനുഷ്യനെ ഏറ്റവും ക്രൂരമായി ചതിക്കുന്നവരും ഇവർ തന്നെ ! ദൈവത്തെ (സ്വയം ) അറിയാനുള്ള അവന്റെ ജന്മാവകാശം ഇവർ തിരശീലയിട്ടു ഉൾക്കണ്ണിനു  മറയ്ക്കുന്നത് കാരണം ,തലമുറകൾ ദൈവത്തെ ഉള്ളിൽ അറിയാതെ "വെറും വിശ്വാസി"കളായി കല്ലറ പൂകി !    അതുമൂലമാണ് 'ലോകരക്ഷകനെന്ന്' എന്നാളും അറിയപ്പെടുന്ന യേശുവിനും,  ഇവരെ വേശ്യകളേക്കാളധികം എന്നും വെറുകേണ്ടി വന്നതും ,പകരമായി അവർ അവനെ കുരിശിലേറ്റിയതും  ! 

കലികാലവൈഭവം ! ദേ ..ആ പുരോഹിതര്തന്നെ ഇന്നും അവനെ കൈകാര്യം ചെയ്തു സ്വര്ഗം (അവര്ക്കുമാത്രമായി ) ഭൂമിയിലാക്കി സുഖിച്ചു വാഴുന്നു ! ഇതാണു പുരോഹിതൻ! ( "ഇവൻ താൻടാ പോലീസെ;"ന്നതുപോലെയുമല്ല; ) മതങ്ങൾ മനുഷ്യന്റെ മനനശേഷി തീരെ ഇല്ലാതായതാണീതിനു കാരണം !  മതമെന്നാൽ അഭിപ്രായം എന്നല്ലേ അർത്ഥമാക്കുന്നത്? എന്തേ നിങ്ങളും അഭിപ്രായങ്ങൾ പറയുന്നില്ല ?കാരണം നിങ്ങൾ മനസിനെ "മടി"യെന്ന പഴംതുണിയിൽ പൊതിഞ്ഞു കത്തനാര്ക്ക് സ്വന്തം മനസിനെ സ്വയം  കാണിക്ക വച്ചു !
"കണ്ണിനു പകരം കണ്ണു! കാലിനു പകരാൻ കാലു!"എന്ന മോശയുടെ കാട്ടാള നിയമത്തെ തകിടം മറിച്ചിതാ മനുഷ്യപുത്രൻ അവതരിച്ചു! !"ശത്രുവിനെ സ്നേഹിക്കൂ " എന്നായി പുതിയനിയമം  ! "വിവരക്കേട് ,ഭ്രാന്തു, സാത്താന്റെ ബാധ " , എന്നൊക്കെയായി വചനം ജഡമായവനു ദേശീയ പുരസ്ക്കാരങ്ങൾ ,"പത്മശ്രീ /പത്മഭൂഷൻ" കണക്കെ ! 
ലോകമേ ,എന്തുതന്നെ നീ എനിക്ക് സമ്മാനിച്ചാലും ഈ താഴെ ചേർത്ത "ലിങ്കുകൾ"   ഒരുവട്ടം കേള്ക്കൂ..ഒന്നും മനസിലായില്ലായെങ്കിൽ എന്നെ കുറ്റപ്പെടുട്ടരുതെ...."അറിവിനെ അറിയാൻ ഒരറിവ്‌ വേണം "!
pls use these links and enjoy then share to many
http://youtu.be/8yNcKybF_mo 
http://youtu.be/NrB87n3xN-M 
http://youtu.be/IFbZAUZYaYs 
http://youtu.be/2-nsvk4J04A
http://youtu.be/6lfsnVGlRe0 
http://youtu.be/Se3HGYVpLzU
http://youtu.be/s53Mc67NWD4
http://youtu.be/05jEcnsqN_s
samuel koodal mughangal mtv ep 1,1
LikeLike · · Promote · ഷെയർ
വേണമെങ്കിൽ വേണ്ടവർ വായിക്കൂ ("കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ" എന്ന ക്രിസ്തുവിന്റെ മനസിന്റെ വിലാപമല്ല ഇത് !) 


Sunday, June 15, 2014

samuel koodal mughangal mtv ep 1,1

Posted by samuel koodal at 3:50 PM     
Email This
BlogThis!
Share to Twitter
Share to Facebook
Share to Pinterest

2 comments:

Zach NedunkanalJune 15, 2014 at 8:26 PM
ശ്രീ സാമുവേൽ കൂടലിന്റെ ഈ അഭിമുഖസംഭാഷണങ്ങൾ ശ്രദ്ധിച്ചുകേൾക്കുന്നവർക്ക് ആയിരം പള്ളിപ്രസംഗങ്ങൾ കേൾക്കുന്നതിലും ആദ്ധ്യാത്മികജ്ഞാനം ഉണ്ടാകുമെന്ന് തീർച്ചയാണ്. സുവിശേഷങ്ങളുടെ കാച്ചിക്കുറുക്കിയ സന്ദേശമാണ് അദ്ദേഹം ഉരുവിടുന്നത്. ആ വാഗ്പ്രളയത്തിൽ മുങ്ങിക്കുളിക്കുകയോ ഒഴുകിപ്പോകുകയോ ചെയ്യേണ്ടവർ വാസ്തവത്തിൽ ഇന്നത്തെ മരാമത്തച്ചന്മാരാണ്. അവരാണ് ആദ്ധ്യാത്മികത തൊട്ടുതേച്ചിട്ടിലാത്ത വിശ്വാസിക്കൂട്ടായ്മകളെ യഥാർഥ ദൈവത്തിൽനിന്ന് അകറ്റുന്നത്. വാതോരാതെയവർ ബൈബിൾ ഉദ്ധരിക്കുന്നു. എന്നാൽ, ബൈബിളിൽ നിന്ന് എന്തൊക്കെ സ്വീകരിക്കണം, എന്തൊക്കെ നിരാകരിക്കണമെന്നുപോലും അവർക്കറിവില്ല എന്ന് കൂടൽ ഉദാഹരണസഹിതം സമർഥിക്കുന്നു. പുരോഹിതരുടെ അജ്ഞ്ഞതയെയെന്നതിനേക്കാൾ അവരുടെ കഠിന ഹൃദയങ്ങളുടെ കപടതമൂലമാണ് ഇന്നത്തെ സഭകളിത്രയധികം ലൗകികമായി വളർന്നതും ആദ്ധ്യാത്മികമായി തളർന്നതും എന്ന് ശ്രീ സാമുവേൽ കൂടൽ യുക്തിശക്തമായി ചൂണ്ടിക്കാണിക്കുന്നു. ആത്മാവിനു വളരാൻ ഇടം കൊടുക്കേണ്ടാവരാണ്, അല്ലാതെ ആടുകളുടെ പാലിനും ഇറച്ചിക്കും വേണ്ടി തീരാത്ത കൊതിയുമായി വിലസുന്നവരല്ല നല്ല ഇടയന്മാർ എന്ന് കൂടൽജി ചൂണ്ടിക്കാണിക്കുന്നു.

ഇന്നലെ ഒരു പോട്ട-പ്രഭാഷകൻ കത്തിക്കയറിയത് കേൾക്കാനിടയായി. അത് ഇങ്ങനെയായിരുന്നു: "നമ്മുടെ ആരാധനയ്ക്ക്, നമ്മുടെ സ്തോത്രങ്ങൾക്ക് ശക്തി കുറയുമ്പോൾ, പിതാവായ ദൈവവും പുത്രനും പരിശുദ്ധാരൂപിയും ദുഃഖിക്കുന്നു, നമ്മൾ ഉറക്കെപ്പാടുമ്പോൾ, കൂട്ടമായി ആരാധിക്കുമ്പോൾ അവർ സന്തുഷ്ടരാകുന്നു!" എന്തൊരു ദൈവസങ്കല്പം! ഈ സങ്കല്പത്തെയാണ് കൂടൽജി കൊട്ടിയുടക്കുന്നത്. സുവിശേഷങ്ങൾ ഒരു തവണയെങ്കിലും വായിച്ചിട്ടുള്ളയാർക്കും യേശു മനസ്സിലാക്കിത്തന്ന ദൈവത്തെപ്പറ്റി ഇത്തരം ധാരണകൾ ഉണ്ടാവില്ല. താനുൾക്കൊണ്ട ഭാരതീയജ്ഞാനമെല്ലാം അതേപടി പറഞ്ഞുകൊടുത്താൽ ഗ്രഹിക്കാൻ കഴിവില്ലാത്ത ഒരു ജനതയോട് ഉപമകളിലൂടെയും പിതാവെന്ന ബിംബത്തിന്റെ ഉപയോഗത്തിലൂടെയും യേശു പങ്കുവച്ച ദൈവസങ്കല്പത്തെ അജ്ഞരായ പുരോഹിതർ പൊള്ളയായ വ്യക്തിസങ്കല്പത്തിലേയ്ക്ക് തരംതാഴ്ത്തിയതാണ് ക്രിസ്റ്റ്യാനിറ്റിക്കു പറ്റിയ ഏറ്റവും വലിയ അപചയം. ദൈവത്തെ സർവവ്യാപിയായ സ്നേഹചൈതന്യമായി മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെ ശ്രീ കൂടൽ എടുത്തുകാണിക്കുന്നു. ആദ്ധ്യാത്മികതയും അനുഷ്ഠാനവും തമ്മിൽ തിരിച്ചറിയേണ്ടവർ, പക്വവും ആഴമേറിയതുമായ ദൈവശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവർ, അദ്ദേഹത്തെ സമീപിക്കട്ടെ, അദ്ദേഹത്തിന്റെ സംഭാഷണം കേൾക്കട്ടെ, എന്നാണെനിക്കു പറയുവാനുള്ളത്. 

അദ്ദേഹത്തിൻറെ ഗാനങ്ങൾ ശ്രദ്ധിക്കുക; അവയിൽ ആരാധനയും സ്തോത്രവുമില്ല, ഞഞ്ഞഞ്ഞ സെന്റിമെന്റാലിറ്റിയില്ല, മറിച്ച്, മേല്പറഞ്ഞ ദൈവാവബോധത്തിന്റെ കതിർസ്ഫുരണങ്ങളാണ് അവയിലൂടെ ശ്രോതാവനുഭവിക്കുന്നത്. അപാരമായ ഓർമശക്തികൊണ്ടും കാവ്യാത്മകതകൊണ്ടും ഘനഗംഭീരമായ സ്വരമാധുരികൊണ്ടും അത്യന്തം അനുഗ്രഹീതനായ ഈ ഗായകന് ഹൃദ്യമായ അഭിനന്ദനങ്ങളും ആയുരാരോഗ്യവും നേരുന്നു.

Reply

samuel koodalJune 17, 2014 at 4:31 AM
ക്രിസ്തുവിൽ നിന്നും അവന്റെ മനനങ്ങളീൽ നിന്നും മനുഷ്യ മനസുകളെ "അതിവേഗം ബഹുദൂരം" അടിച്ചുമാറ്റിയ കത്തനാരുടെ കൈ മുത്തുന്നതിലും എത്രയോ നല്ലതാണ് ഈ വചനം മനസിലൂറിയ zach നെടുംകനാലിന്റെ കൈ മുത്തുന്നതെന്റെ കലികാലമെ ..( "താനുൾക്കൊണ്ട ഭാരതീയജ്ഞാനമെല്ലാം അതേപടി പറഞ്ഞുകൊടുത്താൽ ഗ്രഹിക്കാൻ കഴിവില്ലാത്ത ഒരു ജനതയോട് ഉപമകളിലൂടെയും പിതാവെന്ന ബിംബത്തിന്റെ ഉപയോഗത്തിലൂടെയും യേശു പങ്കുവച്ച ദൈവസങ്കല്പത്തെ അജ്ഞരായ പുരോഹിതർ പൊള്ളയായ വ്യക്തിസങ്കല്പത്തിലേയ്ക്ക് തരംതാഴ്ത്തിയതാണ് ക്രിസ്റ്റ്യാനിറ്റിക്കു പറ്റിയ ഏറ്റവും വലിയ അപചയം".) 

അറിവിനെ അറിയാനൊരറിവ് വേണം ! ഭാരതീയ വേദാന്തമതം പഠിച്ച ഒരുവനേ ക്രിസ്തുവിനെ മനസിലാകൂ ! നമ്മുടെ പുരോഹിത/പാസ്ടർ തൊഴിലാളികള്ക്ക് ഇതിനെവിടെ സമയം ? കുപ്പായവും ബൈബിളും കയ്യിൽകിട്ടിയാലന്നുമുതൽ വയട്ടിപ്പാടിനുള്ള നാവിന്റെ അഭ്യാസം തുടങ്ങും ! വിവരമുള്ളവർക്കിത് ചെവിയിലുടൻ ചൊരിച്ചിലാകുന്ന ആഭാസമാകും ! എങ്കിലും പിതാക്കന്മാരുടെ അസ്ഥികൾ ഇവറ്റകളുടെ കസ്റ്റടിയിലാകയാൽ ,മാളോരെ ഭയന്ന് ഈ വിപരീത വേദാന്തവും കേട്ടു പള്ളിയിൽത്തന്നെ മൂടാൻ മനസില്ലാമനസോടെ നിന്നുകൊടുക്കും ! ക്രിസ്ത്യാനിയുടെ ഒരു ഗതികേടേ !!!

2014, ജൂൺ 17, ചൊവ്വാഴ്ച

samuel koodal gaanolppathy pw tv part 2,2

samuel koodal gaanolppathy pw tv part 2,2

samuel koodal gaanolppathy pw tv part 2,2

samuel koodal gaanolppathy pw tv part 2,1

samuel koodal gaanolppathy pw tv part 2,1

samuel koodal mughangal mtv ep 1,4

samuel koodal mughangal mtv ep 1,4

samuel koodal mughangal mtv ep 1,4

samuel koodal mughangal mtv ep 1,3

2014, ജൂൺ 13, വെള്ളിയാഴ്‌ച

ഉഷ്ണം ഉഷ്ണേന ശാന്തി !

 ഉഷ്ണം ഉഷ്ണേന ശാന്തി !  
                                                              
മാതാപിതാക്കളുടെ ജഡരാഗ്നിയിൽനിന്നും (അഗ്നിയിൽ നിന്നും) ഉരുവായ മനുഷ്യശരീരം ചേതനയറ്റു വീണ്ടും ജഡമാകുമ്പോൾ, അതിനെ അഗ്നിക്ക് തന്നെ തിരികെ കൊടുക്കുന്നതാണ് പഞ്ചഭൂത നിർമ്മിതമായ ഏതു ശരീരത്തോടും  കാണിക്കാവുന്ന ഏറ്റവും വലിയ ആദരവു ! ആകാശം വായൂ അഗ്നി ജലം  ഭൂമി  ,ഇവയിൽ മൂന്നാമത്തേതുമൂലം    ഉരുവായ നമ്മുടെ പരിണമിക്കുന്ന ദേഹം എന്തുകാരണത്താൽ നാം ഒടുവിലത്തെ ഭൂമ്ക്ക് കൊടുക്കണം ? അഗ്നിയില്നിന്നും ഉരുവായത് വീണ്ടും അഗ്നിക്കുതന്നെ നല്കുന്നതല്ലേ കൂടുതൽ നീതി / അഭികാമ്യം ?  ആയതിനാൽ "ഉഷ്ണം ഉഷ്ണേന ശാന്തി" !                              അതിനുപകരം , അത് കത്തനാര്ക്ക് കാശുണ്ടാക്കാൻ, ഇല്ലാത്തകാശിനു പള്ളിപ്പറമ്പു പൊന്നുംവിലയ്ക്ക് വാങ്ങി , അവിടെതന്നെ കല്ലറകെട്ടി ഒന്നാംകൂദാശയായി കക്ഷികൾതമ്മിൽ അടിപിടിയും അട്ടഹാസവും,കഴിഞ്ഞത് മൂടുന്നു ! പിന്നീടതിന്റെ പുറകെ  പോലീസ്,കേസ്സ് ,കോടതി ഇടപെടീലുകൾ! ,ഒടുവിൽ  "പണനഷ്ടം,മാനഹാനി "  ഫലം   !                                                          വാരഫലം /അല്ല ജന്മഫലം..................ഹോ കര്ത്താവിനും നാണക്കേടു !

 സെമിത്തേരിക്കച്ചവടം വൻപിച്ച ലഭക്കച്ചവടമാണു പള്ളിക്കും, പിന്നെ ആണ്ടിലാണ്ടിൽ കത്തനാര്ക്കും! "സെമിത്തേരീൽ പുകവീശി സുഖിച്ചു മേവാൻ"                                                                                                           കര്ത്താവിന്റെ രണ്ടാം വരവിൽ ഓരോ കല്ലറകളും താനേ പിളര്ന്നു മരിച്ചവർ ഉയർത്തെഴുനേൽക്കേണ്ടതിനു  പകരം, കോലെഞ്ചേരി പള്ളീസെമിത്തേരിയിലെ കല്ലറകൾ 'അക്രമിക്രിസ്ത്യാനികൾ' തല്ലിത്തകർത്തതു ഭയാനകം തന്നെ  !  എന്തായാലും "കത്തനാർ/മെത്രാൻ" ഗ്രൂപ്പ്‌ അറിയാതിത് നടപ്പില്ല,! കാരണം ഇത്രയും വലിയ അതിക്രമം ദൈവഭയമില്ലാത്ത "കത്തനാർ സെറ്റുപ്പിനല്ലാതെ" വെറും വിവരമില്ലാത്ത, (കത്തനാർക്കേറാം മൂളി മൂളി , തന്നിലെ "സത്ത" നശിച്ച ) ആടുകൾക്കിതിനു ധൈര്യം വരില്ലതന്നെ ! !   

                                                                                                                                                                   ഒരിക്കൽ കല്ലറകളിൽ കത്തനാർ കൂദാശചൊല്ലി അടക്കംചെയ്ത മരിച്ചവരുടെ  ആത്മാക്കൾ, (ചിലത് പ്രേതങ്ങളുമാകാം) പൊടുംനനവേ ,കല്ലറ ആരോ പൊളീപ്പിച്ചതുകാരണം പുറത്തു ചാടിയത്‌,  ഇരുസഭകൾക്കും കൂടുതൽ പ്രേതബാധ ഉണ്ടാകുവാൻ കാരണമായേക്കാം,  എപ്പോഴേ ഈ സഭകളെ (സാത്താൻ ബാധിച്ച പുരോഹിതർ മൂലം), പരിശുദ്ധാത്മാവു കൈവിട്ടത് കാരണം  !  ഇത്രയും നാൾ തങ്ങളെ കല്ലറകളിൽ "സീൽ" ചെയ്തു വച്ചതിനു ഇവറ്റകൾക്ക് ളോഹധാരികളോടു "പക" കൂടുതൽ തീര്ച്ചയായും ഉണ്ടായേക്കാം  ! പുരോഹിതന്മാർ മെത്രാന്മാർ പ്രത്യേകം സൂക്ഷിക്കുക !  
                                                                                                                                                    പള്ളിപ്പറമ്പിൽ ശവക്കല്ലറകൾക്കുപോലും  യാതൊരു സുരക്ഷിതത്വവും  ഇല്ലായെങ്കിൽ പിന്നെന്തിനു  നാം ഇത്രയും കാശുകളഞ്ഞു മാർബിളും ഗ്രനേറ്റും ഒക്കെ ഒട്ടിച്ചു സ്വയം  മടയരാകണം?                                                                                         നമ്മുടെ നല്ലവരായ അയൽവാസി ഹിന്ദുക്കളെ കണ്ടു നമുക്ക് പഠിക്കാം , അവർ മരിച്ചവരുടെ ദേഹം അഗ്നിക്ക് സമർപ്പിച്ചു, ദഹിപ്പിച്ചതുപോലെ നമുക്കും ആയിക്കൂടെ ? നമ്മുടെ വല്യവല്യപ്പച്ചൻ മാമോദീസാ മുങ്ങും മുൻപേ ആ തലമുറകളെ ആക്കാലത്തു ദഹിപ്പിക്കുകയായിരുന്നല്ലൊ!?  നമ്മൾ നമ്മുടെ  "റൂട്ട് സിസ്റ്റം" , പൂർവപിതാക്കന്മാരെ മറക്കുന്നു !ഏതു ജനതയ്ക്കും   ",വേരുകൾ " ഇല്ലാതെയാകുന്നതു വലിയതെറ്റു തന്നെ  ! 

എന്നാണീ ശവക്കല്ലറകൾ മലന്കരയിൽ പണിയാൻ തുടങ്ങിയത്  ? ആരുടെ സംസ്കാരമാണിതു ?  ആരുടെ കൽപ്പനപ്രകാരമാണു ? ദൈവത്തിന്റെതല്ല നമ്മുടേതുമല്ല  നിശ്ചയം !  നമ്മുടെ പിതാമഹന്മാരെ കാലാകാലമായി ,"വേദകാലം " മുതൽ അവരുടെ ജഡം അഗ്നിക്ക് കൊടുക്കുകയായിരുന്നില്ലെ ? അതായിരുന്നില്ലേ ശാസ്ത്രീയവും ശ്രേഷ്ടവും ,ഈശ്വരീയവും ! ?   കത്തനാര്ക്കും പള്ളിക്കും  നമ്മുടെ ശവങ്ങൾപോലും അവകാശപ്പെട്ടതാണെന്നു വരുത്തിത്തീർക്കാനല്ലേ  ഈ വിലകൂടിയ "പാഴ്ച്ചിലവു സമ്പ്രദായങ്ങൾ" കത്തനാർ നമ്മിൽ അടിച്ചേൽപ്പിച്ചു അനുഷ്ടാനമാക്കിയതു ,ആചാരമാക്കിയത്? ചിന്തിക്കൂ അച്ചായാ  ...                                                                                                 

ആയതിനാൽ നമുക്കിനിയും പള്ളീപ്പറമ്പും കത്തനാര്കക്ഷിവഴക്കും പാതിരിയുടെ  ഈക്കൊലച്ചതിയും കത്തനാരുടെ പിരിവും ധൂർത്തും ഒക്കെ മതിയാക്കാം ! മടുത്തില്ലേ ,മതിയാക്കരുതോ?  നമുക്ക് സമയമായി ഒന്ന് തിരിഞ്ഞു നോക്കാനും, തിരിഞ്ഞു ചിന്തിക്കാനും ! ഈ അനീതിയോടും അടിമത്തത്തോടും വിവരക്കേടിനോടും മുഖംതിരിക്കൂ...മനനമുള്ള ദൈവമക്കളെ.....എങ്കിലേ പള്ളിയിലന്നു ചമ്മട്ടി എടുത്ത  "ചുണക്കുട്ടൻ" മശീഹായുടെ  "അനുയായികൾ" എന്ന് നമുക്കഭിമാനിക്കാനാകൂ.. 

എന്റെ ഗ്രാമത്തിലെ പല പള്ളികളുടെയും സെമിത്തേരി നിറഞ്ഞു,കവിഞ്ഞു!  പുതിയവരെ "കൂട്ടക്കല്ലറയെന്ന നിത്യനരകത്തെലേക്കു" തള്ളാൻ കത്തനാർ ഓരോ പള്ളികളിലും കീശയും തുറന്നു കാത്തിരിക്കുന്നു  ! ഇതിനും പാവംതലമുറ ലക്ഷങ്ങൾ കൈക്കൂലി / വിലകൊടുക്കണം ! ഈ പക്കാത്തട്ടിപ്പിൽനിന്നും നമുക്ക് രക്ഷിക്കപ്പെടേണ്ടേ ? മാർഗ്ഗം ഒന്നേയുള്ളൂ, നാം നമ്മുടെ  പൂർവപിതാക്കന്മാരെ പിൻപറ്റുക ! 

മാമോദീസാ മുതൽ 'ശവക്കുഴിക്കേസുവരെ' ഒരു മനുഷ്യജന്മം ഏതെല്ലാം വകുപ്പിലായി എത്രായിരം രൂപാ "രൂപാ" താകൾക്കു കൊടുക്കണം എന്നറിയാമോ ? ഒടുവിൽ ,സർവവ്യാപിയായ തമ്പുരാനെന്ന നിത്യ ചൈതന്യത്തിന്റെ "വലതുഭാഗത്ത് നമ്മെ ഇരുത്തേണമേ" ,എന്നൊരു പാതിരിജലപാനവും! സർവവ്യാപിയുടെ ഇടതുഭാഗം മുഴുവൻ ഇനീ പാതിരിപ്പടയ്ക്കും എന്നാകാം വ്യഗ്യം !...മടയന്മാരായി മരിക്കരുതേ മനുഷ്യാ..ചിന്തിക്കൂ..പലവട്ടം ചിന്തിക്കൂ..     
                                                                                                                                                     'കുടുംബകല്ലറ' ഒരു പൊങ്ങച്ചപ്രതീകമാണു ! ഭൂമിദേവിയുടെ പൊന്നോമനക്കുഞ്ഞുങ്ങലാണീ സാരപ്രപഞ്ചം!.  "ലോക സമസ്താ സുഖിനോ ഭവന്തൂ" എന്ന ഭാരതീയ ദൈവീക ചിന്തയും , മറ്റുമതങ്ങളിലെ ദൈവത്തോടുള്ള ജല്പനചിന്തകളും (വൈദീക ചിന്തയും ) തമ്മിലുള്ള അന്തരമാണീ  കുടുംബകല്ലറയും "ഞങ്ങൾക്കുള്ള കർത്താവും"!   ഒരേ കുടുംബകല്ലറയിൽ  മൂടപ്പെടുന്ന രണ്ടുപേരിൽ  ഒരുവൻ സ്വര്ഗത്തിലും , മറ്റൊരുവൻ നരകത്തിലും അന്ത്യന്യായവിധിനാളിൽ പോകേണ്ടിവന്നാൽ ഈ പൊങ്ങച്ചകല്ലറയും  കുടുംബവും എവിടെപ്പോയി?         "മനുഷ്യാ നീ മണ്ണാകുന്നു" എന്ന ഭൌതീകതയും (വൈദീകം) ,  "മനുഷ്യാ നീ ആത്മാവാകുന്നു" എന്ന (ദൈവീക) ആത്മബോധവും തമ്മിൽ വലിയ അന്തരമുണ്ട് !  അതാണീ ഭാരതീയർ "ജഡം" തീയിളിടുന്നതും ഗംഗയിൽ ഒഴുക്കുന്നതും, കഴുകന്മാര്ക്ക് തീറ്റയായി കൊടുക്കുന്നതും ,  മറ്റുമതക്കാർ പുരോഹിതന്റെ പോക്കറ്റിൽ കിടന്നു (കല്ലറകളിൽ) നിത്യനരകത്തിലാകുന്നതും !  

വെറും ന്യൂനപക്ഷമായ ക്രിസ്ത്യാനിക്ക് നാടാകെ കൂണുപോലെ മുളയ്ക്കുന്ന സഭകളും, അവയുടെ പുണ്ണ്യാളക്കുരിശടികളും,                     ശവപ്പറമ്പുകളും വന്നാൽ, ബഹുഭൂരിപക്ഷക്കാരായ ഈ മണ്ണിന്റെ സനാതന്മാതക്കാർക്ക് കരളിൽ "കണ്ണുകടി" താനേ ഇന്നല്ലെങ്കിൽ നാളെ ഉണ്ടായാൽ, ,ചിന്തയില്ലാത്ത പാതിരീമാരുടെ ശവക്കോട്ടകളൂടെ ലാത്തിരിയാകും നാടാകെ !   ഇന്ത്യൻ രാഷ്ടീയം നോക്കിയാൽ, കത്തനാരുടെ "വോട്ടുബാങ്ക്" നോക്കി അവരെ പ്രീണിപ്പിക്കുന്ന പാർട്ടികളുടെ ശവക്കുഴിയും തോണ്ടാരായി! നാടുതോറും നനൂരുവീതം ഉണ്ടാകുന്ന ഈ ശവപ്പറമ്പുകൾക്കു  "വിലക്ക്" പറയുന്ന അയൽവാസികളും ഇവിടെ ഉണരാറായി ! ആയതിനാൽ കീശ വീര്പ്പിക്കാൻ ളോഹയിടുന്ന കൂദാശ / കുർബാനതൊഴിലാളികളേ ,പാസ്റ്റർവ്രിന്നമേ ,    മാറ്റുവീൻ ചട്ടങ്ങളെ//മാറ്റുവീൻ ദുരാചാരങ്ങളെ //മാറ്റുവീൻ മനസിന്റെ അടിമത്തത്തെ,ഈ ഇരുളിനെ ....                          ."തമസോമാ ജ്യോദിർഗമയാ"..     

2014, ജൂൺ 9, തിങ്കളാഴ്‌ച

"മരുഭൂമിയിലെ മാറ്റൊലി"

"മരുഭൂമിയിലെ മാറ്റൊലി"

മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ വാക്കുകളാരു കേള്ക്കാൻ ?പിന്നെ എവിടെ മാറ്റൊലി കേള്ക്കാൻ ! ഇല്ല, ഒരിക്കലുമീല, എന്നറിയാമെങ്കിലും ഒരു  നിയോഗം എന്നോണമിതെഴുതുന്നു ഞാൻ ,,,..
"ഇടയൻ" എന്നാൽ "ഇടം കൊടുക്കുന്നവൻ" എന്നാണു വിവക്ഷ !. "യഹോവാ എന്റെ ഇടയനാകുന്നു"എന്ന ദാവീദിന്റെ ഗാനം ഒരർഥത്തിൽ ശരിയാണൂ! അമ്മയുടെ ഉദരത്തിൽ ഒന്പത് മാസം ദാവീദിന്  സമയവും ഇടവും (ടൈം ആൻഡ്‌ സ്പേസ് ) നല്കിയവൻ യഹോവയാണു  !പിന്നീടീഭൂമിയുടെ വലിയപരപ്പിൽ ആടുമേയിച്ചു ജീവിക്കാൻ അവനെ  അനുവദിച്ചവൻ യഹോവയാണു !  പിന്നൊടുവിൽ ഇസ്രായേലിന്റെ മഹാരാജാവായി രാജസിംഹാസനത്തിലും അവനു ഇടവും സമയവും കൊടുത്തതിനാൽ , "അവൻ"  യഹോവാഎന്റെ  നല്ല ഇടയനാകുന്നു എന്ന് പാടി  !                                                                             കാറ്റിനു വീശാൻ ഇടം , കടലിനു മഴയാകാൻ സമയം, അനുവദിച്ചവനെ, നമുക്കും "ഇടയൻ" എന്ന് തന്നെ വിളിക്കാം...  "സ്വര്ഗസ്ത്നായ പിതാവേ"(ഹൃദയസ്ത്നായവനെ) എന്നും വിളിക്കാം ! അവനെ മാത്രമെ "പിതാവേ"എന്ന് വിളിക്കാവൂ എന്ന് കുരിശിതന്റെ പ്രത്യേക  കല്പന പാതിരിയെ കാണുമ്പോൾ നാം  മറക്കുന്നു ! ഉടൻ ദൈവനാമം എടുത്തു പാതിരിക്കു നാം കൊടുക്കുന്നു  "അച്ചോ , പിതാവേ" എന്നായി നാവിൽ! 
പക്ഷെ ജനിച്ചന്നുമുതൽ (മാമോദീസാ),  മരിക്കുംവരെ /സോറി /മരിച്ചുകഴിഞ്ഞാലും (കുഴിമാടത്തെ ചൊല്ലിയും)  നമ്മെ ജന്മം മുഴുവൻ ദൈവനാമത്തിൽ ചൂഷണം ചെയ്യുന്ന കത്തനാരെ,  അവരെ മെനയുന്ന കർദ്ദിനാളെ നാമെന്തിനു "ഇടയൻ"എന്നുവിളിച്ചു ദൈവനിന്ദ ചെയ്യണം? "എന്റെ നാമം വൃഥാ എടുക്കുന്നവനെ ഞാൻ കുറ്റമില്ലാത്തവനായി വിടുകയില്ല " എന്ന തിരുവചനം മനനമില്ലാത്ത മനുഷ്യാ, നീ ഒരിക്കലെങ്കിലും ഓർത്തിരുന്നാൽ നിനക്ക്  നന്ന് ! 
                                                                                                             ആത്മബോധത്തിൽ നിന്നും                                                            ആത്മീകതയിൽനിന്നും, ദൈവസ്നേഹത്തിൽനിന്നും നമ്മെ ബഹുദൂരം അകലെയകലേയ്ക്കായി അടിച്ചു മാറ്റിയ , അടുക്കനാകാതവിധം അവനെ അറിയാനാകാത്തവിധം, വേദാന്ത രഹസ്യങ്ങളിൽനിന്നും  സത്യത്തിൽ നിന്നും ,(വായിൽതോന്നിയതെല്ലാമോതി ) , വിപരീതോപദേശം ദിനവും നൾകി, തലമുറകളെ കാലാകാലമായി                                       misguid ചെയ്ത ഇവരെ (പിണറായിയുടെ "നികൃഷ്ട ജീവികളെ " )നാം എന്തിനു ഗുരുക്കളാക്കണം /ഇടയരാക്കണം?                                                                           വി മത്തായി പത്തിന്റെ പത്തു ഇന്നയോളം പോപ്പും ഒരു കാതോലിക്കായും കർദ്ദിനാളും  മെത്രാനും പട്ടക്കാരനും കപ്യാരും വായിച്ചിട്ടില്ല ,സത്യം സത്യം സത്യം !!!
കൂടലിൽ എന്റെ ഇടവകപള്ളിയിൽ ഇന്നയോളം ഒരുവനെയും എന്റെ ഗുരുവായോ, ഇടയനായോ കരുതാൻ യോഗ്യനായവനായി  ഞാൻ കണ്ടിട്ടുമില്ല ! എന്റെ പള്ളിയില്നിന്നും കത്തനാർ പണിക്കുപോയവരും ,ആപ്പണിക്കു വന്നവരുമായി വേഷംകെട്ടിയ നിരവധി ജീവജാലങ്ങളെ ഞാൻ കണ്ടിട്ടുണ്ട് ! ഒന്നുപോലുമില്ല , ഒരുവൻപോലുമില്ല  ഇടയനാകാൻ, വഴികാട്ടിയാകാൻ യോഗ്യൻ  !                             പീന്നെ ഞാൻ എന്തിനു മരിച്ചുകഴിഞ്ഞാൽ  കിട്ടാവുന്ന  ഒരു സ്വര്ഗത്തിനു വേണ്ടി എന്റെ ഈ മനസാക്ഷിക്ക് നിരക്കാത്ത അംഗീകാരം, പദവി, അപ്രമാധിത്യം, ഇവറ്റകൾക്ക് വെറുതെ കൊടുക്കണം? ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ചുപോയ കുറ്റത്തിനോ ? നടപ്പില്ലമെത്രാനെ /മെത്രാൻ മൂത്തവനെ..നടപ്പില്ല ! കൂടലിൽ , മേത്രാനാകാൻ അവസരം സഭ കൊടുക്കാതിരുന്നതിനാൽ, കുപ്പായം / ളോഹയൂരി സഭയുടെ മോന്തയ്ക്ക് എറിഞ്ഞതിനുശേഷം ഒരു താണജാതി രണ്ടാംകെട്ടുകാരിയെ ഭാര്യയാക്കിയവന്റെ  കയ്യിൽനിന്നുപോലും കര്ത്താവിനെ കുർബാനയിലൂടെ  "തിന്ന" ഗതികെട്ടവനാണീ കുറിമാനം, ലോകമേ കുറിക്കുന്നത് !        
ഉണരൂ .ഉൾക്കണ്ണു തുറക്കൂ ..കാലമെല്ലാം ഉറങ്ങിയാൽ നാം മരിച്ചവർക്ക് തുല്യരാകും "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും  "  എന്നകണക്കാകരുതേ.. ജീവിതം ദൈവത്തിന്റെ വരദാനമാണ് ! അഭിമാനത്തോടെ "ഞാനും പിതാവും ഒന്നാകുന്നു "എന്ന പൂർണ്ണ ബോധത്തോടെ അവനിൽ മാത്രം ആശ്രയിച്ചു ,അവനില്മാത്രം ആനന്ദിച്ചു ജീവിക്കു അവസാന നിശ്വസനം വരെ !                             ആയതിനാൽ     
വീണ്ടും വരുമെന്നുരച്ചവൻ വന്നലെന്തു?  വന്നില്ലേലെന്തു ?നമുക്കവന്റെ നല്ല സ്നേഹിതന്മാരാകാം ..അവന്റെ വചനപ്രകാരം പള്ളിയിൽ പോകാതിരിക്കാം ..ഹോ! ഇടയന്മാരെ ബായ്,ബായ്..പണിയെടുക്കൂ ..വിയര്പ്പോടെ അപ്പം ഭക്ഷിക്കൂ..ചൂഷണത്തിന്റെ അപ്പവും വീഞ്ഞും കാലാന്തികത്തോളം നിങ്ങൾക്കു ലഭിക്കില്ല പാതിരീ....നിശ്ചയം!

2014, ജൂൺ 1, ഞായറാഴ്‌ച

ക്രിസ്തുവിനെ കല്ലറയിൽ കിടത്തിയവർ, മെത്രാനെ ശവക്കുഴിയിൽ ഇരുത്തിമൂടുന്നു !



ക്രിസ്തുവിനെ കല്ലറയിൽ കിടത്തിയവർ, മെത്രാനെ ശവക്കുഴിയിൽ ഇരുത്തിമൂടുന്നു !
'വചനം ജഡമായവന്റ ജഡത്തെ ലോകം ഒടുവിൽ കൈകാര്യം ചെയ്തത് ' വി.മത്തായി 27/60, വി.മാർക്കോസ് 15/46, വി.ലൂക്കോസ് 23/53.& വി.യോഹന്നാൻ 19/40,41,42 വരെ നാം നോക്കിയാൽ, "ശീലയിൽ പൊതിഞ്ഞു കല്ലറയിൽ വച്ചു (കിടത്തി),"എന്നാണു വായിക്കുക ! പക്ഷെ അവന്റെ ജനം ഇന്ന് വെറും മെത്രാനെ ശവക്കുഴിയിൽ ഇരുത്തിമൂടുന്നു ! ഇത് ഒരു വിരോധാഭാസം എന്നെനിക്കു തോന്നിയതിനാൽ ലോകമേ ,ഇത് എഴുതുന്നു !
മരിച്ചവരുടെ ശരീരം ചേതനയറ്റതാകയാൽ കിടത്തുകയാണ് ഭൂമിയോട് കാണിക്കുന്ന ഏറ്റവും ചെറിയ ആദരവു്! പക്ഷെ ,ഭൂമിയുടെ ഗുരുത്വാകർഷണ ശക്തിയോടു മല്ലിട്ടുവേണം ഒരു ജഡം ശവക്കുഴിയിൽ ഇരുത്തിമൂടാൻ!
'മെത്രാൻ' എന്നാൽ വെറും 'കത്തനാർ' മൂത്തവൻ എന്നതല്ലേ സത്യം ?! മെത്രാനെ ലക്ഷങ്ങളുടെ കുന്തുരുക്കത്തിൽ മൂടിയാലും ഇവർ മൂന്നാംനാൾ ഉയർത്തെഴുനേൽക്കാത്തതിനാൽ,ഇവരുടെ ജഡം ചിതിലിനും കീടങ്ങൾക്കും കാലക്രമേണ ഭക്ഷണമാകും നിശ്ചയം !  നാം ഭൂമിദേവിയോട് പൊരുതി ഇവരുടെ ജഡം ഇരുത്തി മൂടിയതിനാൽ, അന്ന് കിടത്തിമൂടിയ (വെറും മുപ്പതുവെള്ളിക്കാശിനു വിലയായവന്റെ ) ക്രിസ്തുവിനെക്കാൾ ഇവർ സ്രേഷ്ടരാകുമോ? ഇല്ലെങ്കിൽ , ആരോ എന്നോ എപ്പോഴോ എന്തിനുവേണ്ടിയോ പ്രാക്രിതചിന്തകളാൽ  തുടങ്ങിയ അർത്ഥമില്ലാത്ത ഈ അനാചാരാനുഷ്ടാനങ്ങളെ നാം അന്ധമായി എന്തിനു ഇന്നും പിൻപറ്റണം ?!
എന്നാൽ ആത്മീയ/ ഭൌതീക  തിരിച്ചറിവ് കിട്ടിയ ചില മെത്രാന്മാർ ."തങ്ങളെ മനുഷ്യരെപ്പോലെ മണ്ണിൽ കിടത്തി ഭൂമിദാനം ചെയ്യണമെന്നു" മുന്കൂട്ടി ഇടയലേഖനം /കല്പന ഇറക്കിയതിനാൽ അപ്രകാരം മണ്ണിൽ ആദമിനെപ്പോലെ അബ്രഹാമിനെപോലെ മറവുചെയ്ത ചരിത്രവും സഭകൾക്ക് ഉണ്ടുപോലും ! "ആത്മജ്ഞാനം ലഭിച്ചവർ ഈ ചരിതം പിന്തുടർന്നാൽ നല്ലത്;' എന്നാശിക്കാനല്ലാതെ നമുക്കെന്തു കാര്യം ?!
"മറ്റുവീൻ ചട്ടങ്ങളെ/അനാചാരങ്ങളെ" എന്ന കാലത്തിന്റെ മുൻവിളി കേട്ടെങ്കിലും , കേട്ടില്ലെന്നു നടിച്ചു കള്ളയുറക്കം /sorry
പള്ളിയുറക്കം നടിക്കുന്നവർ എങ്ങിനെ ഉണരാൻ ?                           ആരിവരെയുണർത്താൻ ?!

സഭാപ്രസംഗി 12/7 "പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്ക്‌ തിരികെ ചേരും; ആത്മാവ് അതിനെ നൾകിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും" എന്ന അറിവ് പഞ്ചഭൂതാത്മകമായ (ആകാശം, അന്ഗ്നി , വായു, ജലം, ഭൂമി ) പ്രകൃതിയിൽ നിന്നും മനസില്ന്റെ വാസനമൂലം വികസിച്ചെടുത്ത മനുഷ്യ ശരീരം , മരണാനന്തരം (ആത്മാവതിനെ ഉപേക്ഷിക്കുമ്പോൾ) തിരികെ ഈ പ്രകൃതിയിലേക്ക് തന്നെ മടങ്ങി ചേരും എന്ന് തന്നെയാണു അർത്ഥമാക്കുന്നത് ! ഈ ചെറിയ സത്യംപോലും മനസിലാകാത്ത ഇവറ്റകൾ എങ്ങിനെ സത്യസ്യസത്യമായ ദൈവത്തെ മനസിലാക്കും? ദൈവത്തെ ഒരിക്കലൂം അറിഞ്ഞിട്ടില്ലാത്ത ഇവർ എങ്ങിനെ നമ്മെ ദൈവത്തിങ്ങലേക്കു നയിക്കും? ഇല്ല ;കുരുടന്മാരായ ഈ വഴികാട്ടികൾക്കതിനു ഒരിക്കലും കഴിയുകയില്ല എന്ന് പണ്ടേ ക്രിസ്തു മൊഴിഞ്ഞതും നാം ഓർമ്മിക്കുവീൻ ...
മരിച്ചാലും 'കിരീടവും ചെങ്കോലും' വെടിയാൻ മനസില്ലാത്ത ഇവർ ആത്മീയരല്ല ജനമേ.....വെറും ഭൌതീയർ ! ആത്മാവിനെ അറിഞ്ഞവൻ ഇതിനു സമ്മതിക്കുമോ? ഒരുനാളുമില്ലെൻ പ്രിയരേ ..ആത്മാവിനെ അറിയാത്തവർ എങ്ങിനെ പരിശുദ്ധാത്മാവിനെ അറിയും ? മറ്റൊരുവന് തന്നില് ഇല്ലാത്ത ഈ പരിശുദ്ധാത്മാവിനെ എവിടെനിന്നും ഇവർ   എടുത്തു കൊടുക്കും ?! തലമുറകളെ പറ്റിക്കുന്ന മിടുമിടുക്കൻമ്മാരേ, നിങ്ങൾക്കു ഹാ കഷ്ടം ! ചിന്തിക്കൂ ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ...
മാനിഷാദാ ..ക്രിസ്തുവിനെ നിന്ദിക്കലാണിതു ! സംശയമില്ല ...  

മനുഷ്യാ, നീ മണ്ണാകുന്നു !. ആദാമിനെ മണ്ണിൽനിന്നും മെനഞ്ഞു എന്നല്ലേ നമ്മുടെ ഒന്നാം പാഠം? മണ്ണിലേക്ക് മടങ്ങുന്നതിനുപകരം കുന്തുരുക്കത്തിൽ എന്തിനുപോയി ഇരുന്നുറങ്ങുന്നു ?                      ഈജിപ്റ്റിലെ ഗാസയിലെ മൂന്നു പിരമിടുകളും, അവയിൽ കാത്തുസൂക്ഷിച്ചിരുന്ന 'രംസസ് സെക്കെന്റിണ്ടെ' മുതൽ പല 'മമ്മികളും' ,കൈറോയിലെ മ്യൂസിയത്തിൽ ഞാൻ കണ്ടിട്ടുണ്ട് . സകല മമ്മികളും കിടക്കുകയാണ് ! തമിഴന്മാരുകണക്കെ "വടിയാവുന്ന" മെത്രാന്റെ  ജഡത്തിനെ കസേരയിൽ ഇരുത്താൻ എന്തിനു അസ്ഥികൾ ഒടിയുമാറു കസർത്തത്തിൽ നിങ്ങൾ കാണിക്കുന്നു ? ഇത് ക്രൂരതയാണ്.! ചേതനയറ്റ ജഡത്തെ കസേരയിൽ വരിഞ്ഞുകെട്ടി.... ഹോ..! കണ്ണേ മടങ്ങുക ....കർമ്മഫലം!                                                                                     മരിച്ചുകഴിഞ്ഞാലും സഭയെ ശവക്കുഴിയിലിരുന്നു ഭരിക്കുന്ന ഇവരുടെ ആത്മാവ് എങ്ങിനെ സ്വര്ഗത്തിലെത്തി അബ്രഹാമ്യ മടിയിൽ ഇരുന്നു മാലാഖമാരുമൊത്തു അനാദികാലമായി ദൈവത്തെ സ്തുതിച്ചു  സുഖിച്ചു വാഴും ? കാലപ്പഴക്കത്തിൽ വെറും തലയോട്ടിയും പഴകിയ അസ്തികളൂമായാലും ചെങ്കൊലിൽനിന്നും ഇവരു പിടിവിടില്ലേ?               ഹോ "നിന്റെ രാജ്യം" വരില്ലെന്ന് തീര്ച്ചയായി ! കര്ത്താവിനു മുൾക്കിരീടവും വെറും കത്തനാര് മൂത്തവന് ശവത്തിലും അലങ്കാരക്കിരീടവും ?! കാലമേ നിനക്കെൻ പ്രണാമം ...  
                  
ശരീരമെന്നതു ജീവന്റെ ഉടുപ്പാണെന്നും , ജീവൻ ശരീരമെടുത്തതു മനസിന്റെ വാസനകളിൽ ഉണരുന്ന കർമ്മം ചെയ്യുവാനാണെന്നും, മനസിലാക്കിയവൻ , ഒന്നാമതായി ശരീരബോധത്തിൽനിന്നും അവന്റെ  മനസിനെ സ്വയം ഉയർത്തി ; ആ മനസിന്റെ അടിസ്ഥാനമായ ആത്മബോധതിലേക്കു താനേ എത്തിച്ചേരണം ..ഇതാണാത്മീയത !            'ഞാൻ ശരീരമാണെന്ന' ബോധം വെടിഞ്ഞു ,പകരം 'ഞാൻ ആത്മാവാണ്' എന്ന് മനസിലുറപ്പിക്കലാണാത്മീയത ! അതിനായി നാം നമ്മെ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.! ധ്യാനത്തിലൂടെയല്ലാതെ ഒരുവൻ സ്വയം ആത്മാവിനെ എങ്ങിനെ കണ്ടെത്തും? നടപ്പില്ല ക്രിസ്തിയാനീ , അവൻ വീണ്ടും വരുവോളം നടപ്പില്ല . ധ്യാനം ശീലിക്കാത്ത പുരോഹിതരും ജനവും ഇരുളിൽ ഇരുളിനെ തപ്പുകയേയുള്ളൂ ജന്മങ്ങളായി/ തലമുറകളായി!, അതിനാലാണീ അനാചാരങ്ങളും ദുർവ്യയങ്ങളും നാൾക്കുനാൾ പെരുകുന്നതും  !                                                               പുരോഹിതാ , ആദ്യമായി സ്വയം നീ അറിയൂ;   എന്നിട്ടാ അറിവിനെ തലമുറകളെ നീ അഭ്യസിപ്പിക്കൂ......ഇതാണു ദൈവവേല , സുവിശേഷം