ആകെ പേജ്‌കാഴ്‌ചകള്‍

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

''കാലമുണരുമാ കാലത്തിനും മുന്നേ                           കേവലനീശാ , നീ കാരണമാ-                                                   മാനസ സ്പന്ദനം കാര്യങ്ങളായ്; ഞാനും സ്വപ്നാടനംപോൽ നിൻ ചേതസിൽ !
                                                                                                            മാനസം ഞാൻ ! മനസ്പന്ദനം കർമ്മമായ്, കാലപ്രവാഹെ മനമൊഴുകി;                                         കാലവും ആശയും രൂപ വേഷങ്ങളായ്,                         കോടി ജന്മങ്ങളെ ഞാൻ നുകർന്നു.."                                                                                                                                                 ജന്മങ്ങൾ ഓരോന്നും സ്വപ്‌നങ്ങൾ, എന്മനം സ്വപ്നങ്ങളെല്ലാം മറന്നുണർന്നു !                             പാഴ്വേല ചെയ്യുവാൻ പിന്നെയും മാനസം സ്വപ്‌നങ്ങൾ തേടി തുടർന്നു യാനം...                                                                                                                                                                                                                                                         എന്നെ അറിയുവാൻ മോഹമായ് ,ജന്മങ്ങൾ പഞ്ചഭൂതങ്ങളാൽ ഞാൻ മെനഞ്ഞു; കണ്ടില്ലൊരിക്കലും എന്നിലെ "എന്നെ" ഞാൻ ; കണ്ണകക്കണ്ണെനിക്കില്ലാതെപോയ്‌!                                                                                                                                                                                                                                                   കർമ്മപുണ്ണ്യങ്ങളാൽ നേടി ഞാനിന്നിതാ,                     മണ്ണിൽ മനോഹര ജീവനം ഹാ!                                         ഉള്ളറ തേടി ഞാൻ ഉള്ളിലെൻ "ഉണ്മയെ"                 മത്തായി ആറിൽ നീ ചൊന്നപോലെ.. .                                                                                                                                           ആനന്ദമാണ് ഞാൻ, നീ എന്നിൽ ഉണ്മയായ് ; ആനന്ദസീയോൻ ഇടനെഞ്ചിലായ്!                                       ആശ നിരാശയും, മോഹവും ശോകവും                         ലേശം ജനിക്കാതായ് , ഞാനമ്രിതൻ !                                                                                                                                                 നീ സ്നേഹസിന്ധു, ഞാൻ ഉപ്പുപാവയതിൽ, ഞാനലിഞ്ഞെപ്പൊഴെ ആഴങ്ങളിൽ! ആലിംഗനംചെയ്തു കാലതരംഗിണി,                 ഞാനെന്നതില്ല-നീ മാത്രമീ ഞാൻ"..                                                                                                                                                   [ samuel koodal  >te (അപ്രിയ യാഗങ്ങൾ )-ലെ "സ്വപ്നാടനം" എന്ന ഗാനം ....]

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

Samuel Koodal shared a status.
18 minutes ago
"പള്ളികുത്തിത്തുറന്നു പൊൻകുരിശു കള്ളൻ കട്ടോണ്ട്പോയി" എന്നൊക്കെ പത്രത്തിൽ അതിരാവിലെ വായിച്ചു എന്റെ കുട്ടിക്കാലത്ത് ഞാൻ അമ്പരന്നിട്ടുണ്ട് ! ഇന്ന് രാവിലെ ടീവിയിൽ , പള്ളികുത്തിത്തുറന്നു പരി.സ്രേഷ്ടബാവായും ശിങ്കിടി മെത്രാന്മാരും ശേഷം കത്തനാരന്മാരുംകൂടി കൂട്ടകുർബാന, ആലുവാ തൃക്കുന്നത്തു സെമിത്തെരിപ്പള്ളിയിൽ ചൊല്ലിയെന്നു കേട്ടപ്പോൾ അകക്കാമ്പിൽ ഞാനറിയാതെ ഒരമ്പരപ്പു ! കൂടാതെ പരി.ബാവായുടെ തിരുനിണം തിരുമേനിയുടെ കാലിന്റെ തള്ളവിരളിൽനിന്നും (ബാവയെ അരെസ്റ്റുചെയ്യുന്ന അങ്കലാപ്പിൽ ഏതോ കശ്മലൻ പോലീസ്സുകാരൻ ചാവിട്ടിയതുകാരണം) ഒഴുകുകയും , ആ തിരുരക്തത്താൽ ഇവർ കാട്ടിയ കൊടുംപാപം കഴുകിക്കളഞ്ഞെന്നും കേട്ടപ്പോൾ "അവൻ വീണ്ടും വരാറായി" എന്നെനിക്കു ഉറപ്പായി ! കാൽവരിയിലെ കർത്താവിൻറെ ആ ത്യാഗബലിയെ വെല്ലുന്ന തിരുബലി ! '"എന്റെ ഓർമയ്ക്കായി നിങ്ങൾ ഇപ്രകാരം ചെയ്യുവീനെന്ന്" സെഹിയൊനിൽ നാഥൻ അരുളിയ കാവ്യബലിയെ തോൽപ്പിച്ച ദിവ്യബലി ! .."ലോകാ സമസ്താ സുഖിനോ ഭവന്തൂ.."
പള്ളികളും പള്ളിക്കേസുകളും!

വി.മത്തായി ആറിന്റെ ആറിൽ "നീയോ പ്രാർഥിക്കുമ്പോൾ അറയിൽ കയറി വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്ക " എന്ന മശിഹായുടെ വചനം കാറ്റിൽ പറത്തിയിട്ടു , ചൂഷകപുരോഹിത കളർളോഹകളിൽ ഭ്രമിച്ചുപോയ (ആത്മീകാന്ധതയിൽ മരിച്ചുവീഴുന്ന) പാഴ്ജന്മങ്ങളാണീ നസ്രാണികൾ എന്നാരെങ്കിലും പറഞ്ഞാൽ,എത്ര ശരി! പാതിരിയെ പേടിച്ചു പാസ്ടരെ കണ്ടപ്പോളോ, "പൂനയെ പേടിച്ചോടി പുലിക്കൂട്ടിലായ സ്ഥിതി" !
മനസാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന അഞ്ചു വാതിലുകളും അടച്ചു, ധ്യാനത്തിലെ മൌനത്തിന്റെ ആഴങ്ങളിലധിവസിക്കുന്ന ആനന്ദത്തിൽ, അനന്തമായ നിത്യസത്യചൈതന്യത്തിൽ അലിഞ്ഞു ചേരുവാൻ ശ്രമിക്കേണ്ട മനുഷ്യൻ ,പാതിരിപ്പുറകേ പോയി പള്ളിക്കേസിലകപ്പെട്ടു കിടക്കുന്നു !വിധിവൈഭവം...!

പള്ളികൾകൊണ്ടും കൂദാശകൾകൊണ്ടും ധനവുംമഹിമയും സുഖഭോഗങ്ങളും പുരോഹിതന് മാത്രമുള്ളതായിരിക്കെ, "പള്ളിപണിയലും പള്ളിക്കേസുനടത്തലും ശേഷം ജനത്തിനും" എന്നുമായിരിക്കുന്നു. പള്ളി പുരോഹിതന്റെ വ്യവസായസ്ഥാപനമായിരിക്കുന്നു, മുതലുമുടക്ക് അയ്മേനികൾക്കും... ഭേഷ്!
"മാറ്റുവീൻചട്ടങ്ങളെ" ഇനിമേലിൽ ളോഹയ്ക്കുള്ളിലെ വലിയ തട്ടിപ്പുവീരന്മാർ നേരിട്ടു തമ്മിലടിക്കട്ടെ ; അല്മായർ മൂകസാക്ഷികളുമാകട്ടെ ! വയറ്റിപ്പാടുരാഷ്ട്രീയക്കാരെക്കാളും നീചമനസുകളാണേ ളോഹക്കുള്ളിൽ, വിശ്വസിക്കരുതേ ...വിശ്വാസത്തിന്റെ പേരിൽ ദൈവജനമേ, തമ്മിൽ തല്ലരുതേ .ഇവറ്റകൾ തമ്മിൽ നേർക്കുനേർ അടിക്കട്ടെ! ദൈവത്തെ അറിയാത്ത പുരോഹിതവർഗം പാവം വിശ്വാസികളിൽ അടിച്ചേൽപ്പിച്ച ഈ കീറാമുട്ടി
prayer ! "പ്രാർത്ഥന" ഈ വാക്കിനേയും, ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്ന കർമ്മത്തേയും അപഹാസ്യമാക്കുന്ന സമരപ്രാർത്ഥനക്കാരേ ,പ്രാർഥനാസമരക്കാരേ, പ്രാർഥനായജ്ഞക്കാരേ, സ്രേയസെന്തെന്നും "ശ്രേഷ്ഠത" എന്തെന്നും അറിയാത്തവരേ , ഒരുവൻ ശ്രേഷ്ഠനാകുവാൻ എന്തുചെയ്യണം എന്ന് നസറായൻ അരുളിയത് ലോഹ ധരിക്കുംമുന്പേ നിങ്ങൾ അറിയേണ്ടതായിരുന്നു . സാമാന്യവിദ്യാഭ്യാസംപോലുമില്ലാത്ത, വിവരമില്ലാത്ത നിങ്ങളെ ളോഹയണിയിച്ച കാലമേ, നീ വിലപിക്കുക! ക്രിസ്ത്യാനിസമൂഹം ആകമാനം ഇതാ അപമാനിതരായിരിക്കുന്നു. അക്രൈസ്തവർ നമ്മെനോക്കി "ഇവനൊന്നും പ്രാർത്ഥന എന്തെന്നുകൂടി അറിയില്ലയോ" എന്നായി അപഹാസ്യം ! കലഹത്തേയും പ്രാർത്ഥനയേയും ഒരേസമയം മനസിലാവാഹിക്കാൻ കഴിവുള്ള വിക്രിതജന്മങ്ങളാണു ളോഹക്കുള്ളിലെ ജീവികളിലധികപേരും എന്ന് സാരം !

കലഹത്തിന്റെ കാഹളം സദാ മനസ്സിൽ മുഴക്കികൊണ്ട്,സമരപന്തലുകളിൽപോലും കുർബാനചൊല്ലി,പാവം കർത്താവിനെയും അവനെ അറിയാൻ വെമ്പുന്ന മനുഷ്യമനസുകളേയും കളിയാക്കുവാൻ പലതരം നിറളോഹകളിൽ കയറിക്കൂടിയ പുരോഹിതചെന്നായ്ക്കളേ , നിങ്ങൾക്കു ഹാ കഷ്ടം ! "നിങ്ങൾ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു"എന്ന് ഉറക്കെ കരയുന്ന കാലം വരുന്നു !..
ക്രിസ്തുവിന്റെ അതിരുകളില്ലാത്ത സ്നേഹം എന്താണെന്നു ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ,ദൈവം എന്തെന്നരിഞ്ഞിട്ടില്ലാത്ത ,എന്നാൽ ഒരു നാണവുമില്ലാത്തെ അവന്റെ നാമത്തിൽ ഭൂമിയിലും തങ്ങളുടെ രാജ്യസുഖഭോഗങ്ങൾക്കായി മനസാക്ഷിയെ ജീവിതത്തിൽനിന്നും പടിയിറക്കിയ "കുരുടന്മാരായ"പുരോഹിതവര്ഗം, ഇനിയെങ്കിലും ദയവായി തങ്ങളുടെ പൊട്ടമനസുകളിൽ കുരുക്ഷെത്രക്കെടുതികൽ സ്വപ്നം കാണാതെയിരിക്കുക ....

TV ഇൽ, ഏഷ്യാനെറ്റിലെ ബിജുമോൻ ഇരുഭാഗത്തെകള്ളന്മാരുടെയും ളോഹകൾ, (അപഹാസ്യചോദ്യശരങ്ങൾകൊണ്ട്) അഴിച്ചുമാറ്റുന്നതു ഞാനും കണ്ടു നാണിച്ചുപോയി ! കുരിശിലെ നാഥനോ ഇതുകണ്ട് വേദനയാൽ ഇന്നും പിടയുന്നു!
എത്ര കോടതികൾ (അവന്റെ രണ്ടാംവരവുവരെ) ഇവറ്റകൾ കയറിയാലും കത്തനാരും മെത്രാനും പള്ളികേസുകൾ മതിയാക്കുകയില്ല ! കാരണം കേസിനുള്ള കാശവരുടെ കീശയിൽനിന്നുമല്ല , ബുദ്ധി ഉപയോഗിക്കാത്ത അലസരായാ "ശേഷംജനം" കണ്ടെത്തിക്കൊള്ളും ..മിച്ചമുള്ള കാശുകൊണ്ട് പുതിയ കാറുകളും വാങ്ങാം ,അരമനകൾക്കു മോടിയും കൂട്ടാം ..

"കുർബാന ചൊല്ലാനല്ല,ചെയ്യുവീൻ നിങ്ങളെന്റെ ഓർമ്മയ്ക്കായ് കാലത്തോളം എന്നേശു വിതുമ്പുന്നു " (അപ്രിയ യാഗങ്ങൾ /samuelkoodal /കവിതാസമാഹാരം)നിങ്ങളും നിങ്ങൾ കാട്ടിക്കൂട്ടുന്ന കലഹക്കുർബാനകളു "കാൽവരിസ്നേഹത്തിനു" എന്നും എന്നാളും അപ്രിയമാണ് സത്യം ..
പള്ളിക്കേസുകൾ തീര്ക്കാൻ ഇനിയും വഴി ഒന്നേയുള്ളൂ , "പഴയ അങ്കംക്കുറി"! മലങ്കരയിൽ പണ്ട് നാട്ടുരാജാക്കന്മാർ അങ്കം കുറിച്ചാണല്ലോ ഇമ്മാതിരി വഴക്കുകൾക്കു അന്തിമതീരുമാനങ്ങൾ എടുത്തിരുന്നത് ! ഇപ്പോൾ കേരളത്തിൽ "ഒതേനന്മാർ" "അരിങ്ങൊടന്മാർ" ഇല്ലാത്തതിനാൽ , ഇതിനായി അമേരിക്കയിൽനിന്നും ഭാരിച്ച ചെലവ് ചെയ്തു ഗുസ്തിക്കാരെ വിളിക്കുന്നതിലും കൂടുതൽ അഭികാമ്യം ,വിശ്വസനീയം , ദൈവീകം ഇരുവിഭാഗങ്ങളിലെയും ഓരോ മെത്രാന്മാരെ പരസ്പരം നറുക്കിട്ട് തെരഞ്ഞെടുക്കുക ,(പരിശുദ്ധാത്മാവിന്റെ കൈകൽ തിരഞ്ഞെടുക്കുമല്ലോ). ഈ മെത്രാന്മാർ തലസ്ഥാനത്തെ ഒരു പൊതുവേദിയിൽ ഭൂലോകവും സ്വർഗ്ഗവും കാണുമാറു, എല്ലാ മീഡിയ സന്നാഹങ്ങളുടെയും മുൻപിൽ, തങ്ങളുടെ ആയുധമായി കയ്യിലിരിക്കുന്ന (കാൽവരിയിലെ കള്ളന്മാരുടെ) കുരിശുകൾകൊണ്ടുതന്നെ തമ്മിൽ അടിക്കുക ! വീണ്ടു "കുരിശുയുദ്ധം" !ജയിക്കുന്ന കക്ഷിക്ക് വിധേയരായി തോറ്റകക്ഷി കഴിയേണ്ടതാണ് "അവൻ" വീണ്ടും വരുവോളം !പള്ളികളും മറ്റനർദ്ധങ്ങലും അർദ്ധങ്ങളും ജയിക്കുന്നവന്റെ ളോഹയുടെ കീശയിലും സൂക്ഷിക്കാം........ശുഭം ................ വായനക്കാരേ, ഇത് ഒരു നല്ല മാർഗമെന്നു തോന്നുന്നവർ ഈ വാർത്ത "ഷെയർ" ചെയ്യുവാൻ മടിക്കരുതേ..
Like · · Promote · Share
2

  • Samuel Koodal