ആകെ പേജ്‌കാഴ്‌ചകള്‍

2013, മേയ് 24, വെള്ളിയാഴ്‌ച

"മതവും ആത്മീകതയും" !

"മതവും ആത്മീകതയും" ! മതം എന്നതു വിശ്വാസങ്ങളുടെ കലവറയാണെങ്കിൽ , വിശ്വാസികളുടെ തടവറയാണെകിൽ ,ആത്മീകതെന്നത് മനസിന്റെ മനനംഗളിലേയ്ക്കുള്ള സ്വാതന്ത്ര്യമാണ്,അനാദിവിശാലതയിലെക്കുള്ള മനസിന്റെ അലിഞ്ഞുചേരാനുള്ള സ്വാതന്ത്ര്യമാണ് ! മതവിശ്വാസികളിൽ മനനം പാടില്ല !, ചിന്തിച്ചു തുടങ്ങിയ മനസ് കാലക്രമേണ അവിശ്വാസത്തിനു വേദിയാകും എന്നതിനാൽ , ഇടയന്മാർ ആടുകളുടെ മനസിനെ മനനം ചെയ്യാൻ അനുവദിക്കില്ല !, അതുകാരണം അവർ അന്ധവിശ്വാസികളായി "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന മട്ടാകുന്നു.. ! തന്മൂലം മനസിന്റെ മൌനം , ധ്യാനം ശീലമാക്കി മനസിന്റെ പരമാനന്ദത്തിലുള്ള ലയനം , മനസിന്റെ പരമാനന്ദ അനുഭവഭാഗ്യം ഒരുവനും ഇല്ലാതെപോകുന്നു . ....................................................... .1.."ലാ ഇലാഹ ഇല്ലല്ലാഹു"(അല്ലാഹുവല്ലാതെ മറ്റൊന്നുമില്ല) .2..ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളുമാകുന്നു (ലോകവൃക്ഷം , പ്രപഞ്ചവൃക്ഷം) ...3..ഈശാവാസ്യമിതംസർവം .(സകലവും ഈശ്വരനിൽ) .എന്നതും അറിവിന്റെ നിത്യസത്യത്തിന്റെ മൂന്നു വശങ്ങളാകുന്നു ! . .അല്ലാഹുവല്ലാതെ മറ്റൊന്നുമില്ലായെങ്കിൽ , ഈ ഞാനും ആ അല്ലാഹുവിന്റെ അംശമാകുന്നു ! അപ്പോൾ "ഞാനും പിതാവും ഒന്നാകുന്നു" എന്ന മശിഹായുടെ ഉള്ളറിവും , "അഹം ബ്രംമാസ്മി" എന്ന ഉപനിഷത് കണ്ടെത്തലും ഒന്നാകുമല്ലോ! എല്ലാ മതങ്ങളിലെയും അന്തസത്ത ഒന്നായിരിക്കെ , പുരോഹിതകൈകൾ മെനെഞ്ഞ വിശ്വാസങ്ങൾ ഇന്നാകമാനലോകജന മനസുകളെ നിത്യമായ അടിമത്വത്തിലേക്കു വഴിനടത്തുന്നു...മനനമുള്ളവൻ വിശ്വാസങ്ങളെ മറികടന്നു തന്നിലേയ്ക്കുള്ള അന്വേഷണത്തിലൂടെ തന്നിലെ വിശ്വസത്യത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു !..ദൈവത്തെ ഉള്ളിന്റെഉള്ളിൽ അറിയാതെ , തന്നിലെ "താൻ" തന്നെയാണു ദൈവമെന്നറിയാതെ , തന്നിൽ നിന്നും അന്യമായ ഏതോ ഒരു അജ്ഞാത ശക്തിയൊടു പുരോഹിതൻ പറഞ്ഞപ്രകാരം യാചിച്ചും പ്രാർഥിച്ചും സ്തുതിച്ചും ജീവികാലം വ്രിഥാവിലാക്കുന്ന പാവം ജീവികളാണീ മാനവകുലമാകവേ ! ഞാൻ അറിയാതെതന്നെ എന്നിലേക്ക്‌ വായുവിനെ ആവാഹിക്കുകയും പിന്നീടാവായുവിലെ   എനിക്കാവശ്യമായ oxigane  മാത്രം സ്വീകരിച്ഛതിനു ശേഷം എനിക്കാവശ്യമില്ലാത്ത കാർബന്ദയൊക്സിടിനെ പുറത്തേക്കു വിടുകയും  ചെയ്യുന്ന എന്നിലെ  വിവേകമാണ് ,(ജ്ജ്ഞാനമാണീശ്വരൻ) ! ഞാൻ കഴിക്കുന്ന ആഹാരത്തെ എനിക്ക് വേണ്ടതെടുത്തിട്ടു ബാക്കി വിസര്ജനമാക്കുന്ന വിവേകമാണ് ദൈവം ! എന്നെ  ഞാനാക്കുന്ന ബോധമാണ് ദൈവം !   ക്രി സ്തു ഉൾപ്പടെ സകല ഗുരുക്കന്മാരും മതവിശ്വാസികളാകാതെ നാം ആത്മീയരാകാനാണു നമ്മോടു ഉപദേശിച്ചതും ! ഉണർവിലും,സ്വപ്നത്തിലും അനുഭവവേദ്യമാകുന്ന മനസ് നമ്മുടെ ഉറക്കത്തിൽ ഇല്ലാതെയാകുന്നു ! എവിടെനിന്നും ഈ മനസുണർന്നു വന്നു ? ഉണ്ടാവുകയും പിന്നെ ഇല്ലാതാവുകയും ചെയ്യുന്ന ഈ മനസു ഇല്ലാതെയാകുമ്പോൾ എവിടെ അലിഞ്ഞില്ലാതെയാകുന്നു ?എന്നീ ചോദ്യങ്ങൾക്കുള്ള ശരിയുത്തരം , നിത്യമായ കടലും അതിൽനിന്നും അല്പനേരത്തെക്കുമാത്രമുണ്ടായി പിന്നതിലലിഞ്ഞില്ലാതെയാകുന്ന തിരമാലകൾ പോലെ , നമ്മുടെ മനസും ആ വിശ്വമനസിന്റെ അംശമാണെന്നും അതിലാണ് നാം എപ്പോഴും , എന്നും അറിഞ്ഞു , അതിൽ ആനന്ദിക്കുന്നതാണു ആത്മീകത ! ഭാരതത്തിൽ മതവിശ്വാസികളീല്ല പകരം ആത്മീകർ മാത്രമേ ഉള്ളൂ..!.ഈ ആത്മീയതയാണെന്റെ ക്രിസ്തു എന്നെ പഠിപ്പിച്ചതും ! അത്മീകത എന്നതു മുഴുവനായ മനസിലാക്കലാണ് ; പക്ഷെ മതമെന്നതൊ വെറും വിശ്വാസവും! (അന്ധമായവയാണതിൽ ഏറെയും മൂഢരായ പുരോഹിത കൈകടത്തലാൽ) നിന്റെ വിശ്വാസം ചിലപ്പോൾ തെറ്റായിരിക്കാം , അതുകൊണ്ട് നീ നിന്റെ വിശ്വാസത്തിനു വേണ്ടി മരിക്കാതെ ,ഇങ്ങനെ മരിച്ചു ജീവിക്കാതെ ; പകരം നാം സദാ ഈശ്വരനിലാണെന്ന വലിയ നിത്യസത്യമായ അറിവിൽ മനസലിയിച്ചു ആനന്ദിക്കാൻ ഭാഗ്യവാന്മാരാകൂ നാം ഏവരും .. മതം നമ്മുടെ മനസുകളെ പുരോഹിതർ ചൂഷണത്തിനായി അവരുടെ അടിമയാക്കുമ്പോൾ , ആത്മീയത നമ്മുടെ മനസിനെ വിശ്വമനസിന്റെ പരമാനന്ദമൌനത്തിലേക്കലിയിപ്പിക്കുന്നു , ഇതാണി സ്വർഗം ! "സ്വർഗരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെ ഇരിക്കുന്നു" എന്ന മശിഹായുടെ വചനവും നമ്മെ ഈ സത്യത്തിലേക്ക് വഴി നടത്തും ...

2013, മേയ് 11, ശനിയാഴ്‌ച

"ഒക്കാത്ത പോട്ടിൽ ഒരുകൊട്ട ആപ്പ് "

"ഒക്കാത്ത പോട്ടിൽ ഒരുകൊട്ട ആപ്പ് " എന്നകണക്കെ ആയി സഭകളുടെ ക്രിസ്തുവിലേക്കുള്ള തിരിച്ചു വരവ് ! ദുരാഗ്രഹികളായ ഇടയന്മാർ , ക്രിസ്തീയത എന്തെന്ന് മണത്തുപോലും നോക്കിയിട്ടില്ലാത്ത ഇടയന്മാർ , ഈ ആട്ടിൻ കൂട്ടത്തെ മശിഹാ പറഞ്ഞുതന്ന                                    ജീവിതപാതയിൽനിന്നും  ജീവനചര്യകളിൽനിന്നു എത്രദൂരം അകലെയാക്കി എന്നത് "അവൻ" വീണ്ടും വന്നെങ്കിൽ മാത്രമേ അറിയൂ... ഇന്നത്തെയീ പേനായുന്തുകാർ പോയി പേനകൊണ്ടമ്മാനമാടുന്നവർ  പകരം  ഈ എഴുത്തുപുരയിൽ വന്നാലും ഗതിയിതുതന്നെ !  സ്വരസ്ഥാനം പഠിക്കാത്ത പാട്ടുകാരാണ് നമ്മൾ !.. 7 സ്വരങ്ങൾ പോലെ ക്രിസ്തീയ മൂല്യങ്ങളാണ് നമുക്കില്ലാതെപോയതും ..."ഈശനുള്ളിൽ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാപള്ളീൽ , പഠിപ്പുള്ളൊർ ഉണ്ടാകണ്ടേ ഗുരുക്കളാകാൻ?" (അപ്രിയ യാഗങ്ങൾ) ഇന്നത്തെ ഈ ദു:ഖത്തിന് കാരണമിതാണ്....രോഗത്തിന്റെ മൂലകാരണം കണ്ടുപിടിച്ചതിനെ ചികിത്സിക്കുന്ന രീതിയാണു "ഹോമിയോ ".എന്നാൽ അലോപ്പതി അതല്ല ! ക്രിസ്തീയത ഇല്ലാത്ത ഈ ക്രിസ്തീയസഭകളെ ചികിത്സിച്ചു ഭേദമാക്കുക അത്ര എളുപ്പമുള്ള പണിയല്ല ; എന്നിരുന്നാലും രോഗനിവാരണം മനസ്സിൽ കണ്ടുകൊണ്ടാണല്ലോ ഈ നവീകരണക്കാർ "നാമെല്ലാം "അരയും മുറുക്കി ഇറങ്ങിയിരിക്കുന്നത്.! ഈ ജന്മകാലത്ത് അത് നടപ്പില്ലെങ്കിലും , മരണം വരെ പണിയെടുക്കാനാണു നമ്മെ നിയതി നിയോഗിച്ചത്  എന്ന ഉല്വിളിയൊടെ കർമ്മം ചെയ്തുകൊണ്ടിരിക്കണം എന്നാണെന്റെ പ്രാർത്ഥന ഏവരോടും.....അല്മായശബ്ദത്തിനു വായനക്കാർ കൂടുന്നെങ്കിൽ അതിനു കാരണം facebook ,youtube മുതലായ സോഷ്യൽ നെറ്റ്‌വർക്ക് മൂലം ഈവക ചിന്തകളുടെ കൂടുതലായ പ്രചാരണമാണ് !,സംശയമില്ല.... നമ്മൾ അറിയുന്നില്ല , ആയിരങ്ങൾ നമ്മുടെ ഈ ചിന്തനം ഓരോദിവസവും വയിച്ചാസ്വദിക്കുന്നു എന്ന്. ! എന്റെ വിനീതാഭ്യർഥന , ഈ ബ്ലോഗിലെ എഴുത്തുകാരെല്ലാം ഈ socialnetwork  ഇൽ ചേർന്നാൽ , അതിലൂടെയും ഇത് നാനാദേശത്തും  മലയാളിനസ്രാണിമനസുകളിൽ എത്തിക്കുവാൻ കഴിയും എന്ന് തന്നെയാണു.....ചിന്നചിന്ന കൈപ്പിഴകൾ പറഞ്ഞു പെരുപ്പിക്കാതെ പരസ്പരം "കേമനാണ് ഞാൻ" എന്ന് പറയാതെ ഒരുമനസോടെ പോരാടിയാൽ , നാം മണ്മറഞ്ഞാലും , ഈ ചിന്തകളും ,  നമ്മുടെ ഈ വട്ടുരചനകളും കാലം ഏറ്റുവാങ്ങും സംശയമില്ല.!  മംഗളങ്ങൾ ... 

2013, മേയ് 7, ചൊവ്വാഴ്ച

യേശു and അപരന്മാർ

ധൂപക്കുറ്റി കറക്കി വീശി , അതിൽ കോട്ടയം , മൂവാറ്റുപുഴ അച്ചായസർവകലാശാലകളിൽനിന്നും (ആത്മീകതയിൽ) Phd എടുത്ത കൂട്ടർ ധ്യാനപ്രസംഗ കസർത്തുകൾനടത്തി വിവശയാക്കിയ ഒരു വാക്കാണീ ധ്യാനം ! കർക്കിടകത്തിൽ ഇടിവെട്ടുമ്പോൾ മുളയ്ക്കുന്ന കൂണുകൾ പോലെ ഉയരുന്ന ബൈബിൾ കോളേജ്കളിൽനിന്നും Phd  നേടിയ പാസ്റെർ ഒരിക്കലും ചെന്നെത്താത്ത നാമമാണീ ധ്യാനം!" നിങ്ങൾ  പ്രാർഥിക്കൻ പള്ളിയിൽ പോകരുതെന്ന്" ....,പിന്നയോ , അറയിൽ കയറി വതിലുകളടച്ചു ............."വി മത്തായി 6/5 ഇൽ പറഞ്ഞ കർത്താവിന്റെ c/o ഇൽ നാടായ നാടെല്ലാം പലതരം പള്ളികൾ , ഫൈത്ത് ഹോമുകൾ പണിയുന്നതിനിടയിൽ വയ്ക്കാൻ മറന്നുപോയ മൂലക്കല്ലായിരുന്നു ഈ ധ്യാനം! ആത്മീകതയുടെ അടിസ്ഥാനം ധ്യാനത്തിലാണെന്നു ഏശു പറഞ്ഞത് കാറ്റിൽപ്പറത്തിയ പ്രസംഗത്തൊഴിലാളീകളുടെ പയ്ത്രികം ഉള്ള നമ്മൾ ധ്യാനം ശീലിക്കില്ല മരണംവരെ ! "കൊമ്പൻ പോയ വഴി മോഴയ്ക്കും "എന്ന കണക്കീ ജനം മരണം കാണുവോളം ചലിക്കും അത്രതന്നെ !  "ലോകമേ,ഗീത പാടൂ "  (അപ്രിയ യാഗങ്ങൾ ) എന്ന് ഞാൻ മനം നൊന്തു പാടിയതും വനരോദനമായി .......... "ധ്യാനം" ചിന്ഹമാകി യേശു തന്നെ പഞ്ചായത്തിന് മത്സരിച്ചാൽപോലും , അതെ നാമത്തിൽ ഓരോ സഭയിലെയും  അപരന്മാർ വോട്ടെല്ലാം അടിച്ചുമാറ്റും !.. എന്നിട്ട് കൂട്ടുകക്ഷി ഭരിച്ചീ നാടും വാനവും നാശമാക്കും ! ക്രിസ്തു ജയിക്കിലീ പാതിരി/പസ്സ്ടർ അപരന്മാരുള്ളിടത്തൊളം കാലം !,സ്വർഗ്ഗ രാജ്യവും വരില്ല നിച്ചയം !        

2013, മേയ് 4, ശനിയാഴ്‌ച

ധ്യാനം !

ധ്യാനം ! വി.മത്തായി 6/5 ഇൽ," നീയൊ , അറയിൽ കയറി വാതിലുകളടച്ചു രഹസ്യത്തിൽ  നീ കാണുന്ന നിന്റെ പിതാവിനോടു  പ്രാർഥിക്കാ "  എന്ന മശിഹായുടെ തിരുക്കുരൽ !തലമുറകൾക്കെന്നും  അന്യം നിന്ന ഏക ദൈവവചനം ! കത്തനാരു സ്വയം ഇടയനും , ജനം കാലക്രമേണ ആടുകളും ആയപ്പോൾ ; പസ്സ്റ്റർ/പാതിരിമാരുടെ വാതൊരാതുള്ള ജൽപ്പനങ്ങളുടെ നിലയ്ക്കാത്ത കുത്തൊഴുക്കിൽ അകപ്പെട്ടു , കാലമാം കടലിന്റെ അഗാധങ്ങളിൽ ആഴ്ത്തപ്പെട്ട ധന്യമായ തിരുവചനമാണു ധ്യാനം !സ്വന്തമായി ഒരു മനസുണ്ട് എന്നഭിമാനിക്കുന്ന ഓരോനരജന്മവും ദിനവും നിവർത്തിക്കേണ്ട സുപ്രധാനമായ ദിനചര്യയാണു ധ്യാനം ....മനസിന്റെ ആഴങ്ങളിലേക്കുള്ള ഏകാന്തമായ യാനമാണീ ധ്യാനം ! സ്വയം ഒരിക്കൽ മനസിന്റെ ഉള്ളറയിൽ ദൈവത്തിന്റെ തിരുമുഖം കാണാനാകുന്ന യജ്ഞമാണീ  ധ്യാനം ! അവന്റെ സ്വരംകെട്ടവനൊടൊന്നുരിയാടനാകുന്ന സ്വർഗ്ഗസമാനമായ പരമാനന്ദമാണീ ധ്യാനം !"അന്വേഷിപ്പീൻ കണ്ടെത്തും "എന്ന് തമ്പുരാൻ മൊഴിഞ്ഞ , ആ അന്വേഷണം തുടങ്ങാം നമുക്കിനിയും ..ആരെ അന്വേഷിക്കണം ?എവിടെ അന്വേഷിക്കണം ? എന്ന ചോദ്യങ്ങൾക്കുള്ള ഏക ഉത്തരമാണീ ധ്യാനം ! സ്വയം ആത്മാവിനെ അവനവന്റെ മനസിന്റെ മനസ്സിൽ കണ്ടെത്തുക ...അപ്പോൾ അവനവനെ (അവനിലായിരിക്കുന്ന പരമാത്മചയ്തന്യത്തെ) സ്വയം ഇടനെഞ്ചിൽ കണ്ടെത്തുക ! ഹാ..മായ..മായ.,സകലവും മായ  ! മായാത്തതൊന്നുമാത്രം , ഈ എന്റെ മനസും മനസിനെ ജീവിപ്പിക്കുന്ന നിത്യജീവനും ! ആ നിത്യജീവനാണെന്റെ യേശു !"ഞാൻതന്നെ വഴിയും സത്യവും ജീവനുമാകുന്നു " എന്ന തിരുവചനം ഉള്ളിലാകും ! ഇതിനെന്തിനൊരു പള്ളിയും പട്ടക്കാരനും? പിരിവും പാതിരിയുടെ പത്രാസും ? സിംഹാസങ്ങളും അരമനകളും? കുരിശടികളും കാശുവീഴ്ത്താൻ കുരിശടയാളത്തിൽ കിഴുത്തകളും? മാറ്റുവീൻ ശീലങ്ങളെ!  ധ്യാനം ഇനിയെങ്കിലും ശീലമാക്കൂ...വിജയം നേരുന്നു 
നിന്റെ രാജ്യം വരില്ലയെന്നോ !"ഉപനിഷത്തുകൾ " , "മഹാഭാഗവതം"  , "ഭഗവത് ഗീത" പഠിക്കുകയൊ/ക്രിഷ്ണന്റെ മനസറിയാൻ ഒരു നിമിഷമെങ്കിലും ജീവിതത്തിൽ  ശ്രമിക്കുകയോ ചെയ്തിട്ടില്ലാത്ത (ഗുരുവായൂരാപ്പന്റെ  കപടഭക്തരാണീ} രാഷ്ടീയക്കാരാകമാനം !.... അതുപോലെ  മശിഹായുടെ മനസറിയാത്ത , സ്വയം അറിയാത്ത , വെറും പുങ്കന്മാരാണീ പുരോഹിതവർഗം ആകമാനം ! ....ഇതൊന്നു മാത്രമാണീ ലോകത്തിന്റെ ശാപം എക്കാലത്തും ! ......കൃഷ്ണൻ  കുരുക്ഷേത്ര നായകനായി തൽക്കാലം തെമ്മാടികളെ ഇല്ലാതാക്കിയതു കൊണ്ടോ , പാവം കർത്താവു കുരിശിൽക്കിടന്നു പിടഞ്ഞു മരിച്ചതു കൊണ്ടോ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല ! ......"സ്വയം അറിഞ്ഞാൽ അറിവായ്‌""".... ""......"         "ഇത് മനസിലാക്കാൻ ഓരോ ആവരേജു ജനത്തിനും  മനനത്തിലൂടെ കഴിഞ്ഞെങ്കിൽ മാത്രമേ ലോകം നന്നാവുകയുള്ളൂ ... ........ആയെങ്കിൽ ഇവിടമാണിവിടമാണു സ്വർഗം !

2013, മേയ് 1, ബുധനാഴ്‌ച

WHAT IS PRAYER

                                                                            "പ്രാര്ത്ഥന" എന്നൊരു  വിഷയം ചിന്തനീയമാണെന്നും ,അല്മായശബ്ദം അതു മനനംചെയത്  "എന്താണ് പ്രാർഥന ?,എന്തിനായി പ്രാർഥിക്കണം?,എപ്പോൾ പ്രാർഥിക്കണം?, എവിടെ പ്രാർഥിക്കണം? എന്തൊക്കെ പ്രാർഥിക്കണം?ആരോടു പ്രാർഥിക്കണം? ഈവക മനുഷ്യരാശിയുടെ   ഉത്തരംമ്മുട്ടുന്ന നൂറായിരം സംശയങ്ങൽക്കുള്ള  ഉത്തരം  ശരിയായി പറയാൻ അറിവാർന്ന കൈവിരലുകൾ  നമുക്കുണ്ട് എന്ന പൂർണബോധാത്തിലാണീ കുറിമാനം സമർപ്പിച്ചത്‌ .....ഫലമോ വെറും  6 കൈകൾ ചെറുവിരൽകൊണ്ടൊന്നു   തൊട്ടു//തൊട്ടില്ല എന്നപരുവത്തിലാകി goodnight  പറഞ്ഞു പിരിഞ്ഞു ! ...സങ്കടമുണ്ടെന്റെ കൂട്ടരേ.............................................................................                                                                              വീണ്ടും  വായിക്കൂ മനസു തുറക്കൂ.....കാലത്തിനനിവാര്യമാണിതു ! ക്രിസ്തു ഈ പാതിരിപ്പടയുടെ   മുന്നിൽ വീണ്ടും തോൽക്കാതിരിക്കാൻ പേനയിൽ മഷി നിറയ്ക്കൂ....പ്രാർഥിക്കാൻ പള്ളിയിൽ പോകരുതെന്ന് വളരെ വ്യക്തമായി വി.മത്തായി ആറിന്റെ അഞ്ചുമുതൽ അവൻ പറഞ്ഞു..ഇതുവരെ ഒരവനും കെട്ടമട്ടില്ല ! നാടാകെ പള്ളീ ! മാപ്പിളയുടെ കാശാകെ പള്ളിക്കും പാതിരിക്കും ! ക്രിസ്തു നാണിക്കുന്നു.!  ................................................................... 
  അല്മയശബ്ദത്തിന്റെ ഒരുമയുള്ള   ചിന്തയ്ക്കായി , എല്ലാവരുടെയും അനുഗ്രഹത്തിനായി ,  "പ്രാര്ത്ഥന"  ഇന്ന്  വീണ്ടും ഒരു ചർച്ചാതന്തുവാക്കാൻ ഞാൻ ആശിക്കുന്നു...."പ്രാര്ത്ഥന" എന്തെന്നറിയാത്ത പാതിരിപ്പടയുടെ പിൻപറ്റി "ആത്മീക അന്ധതയുടെ" പടുകുഴിയിൽ വീണ തലമുറകളുടെ  "ശ്രാദ്ധ "മെന്നോണം നാമോരോരുത്തരും ഇത് ചെയ്യേണ്ടതെന്ന പൂർണബോധത്തോടെ  പേന എടുക്കണം , എന്നു വീണ്ടും ഞാൻ  ആശിക്കുന്നു...   what  is  prayer ? ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ 1000 type പ്രാർഥനകളും , പ്രാർഥനായഞ്ജങ്ങളും അരങ്ങേറുന്ന ഈ കലികാലത്തിൽ "പ്രാര്ത്ഥന"എന്തെന്നറിയാതെ ജനകോടികൾ പ്രാർഥ്നക്കായി സമയവും , ഊർജ്ജ്യവും വ്രഥാവിലാക്കുന്ന ഇന്നുകളിൽ നിങ്ങൾ പേന എടുത്തെ മതിയാവൂ ..മനുഷ്യസ്നേഹികളായ എന്റെ കൂട്ടുകാർ ഉള്ളു തുറന്നു മനനങ്ങൾ വെളിവാക്കും എന്ന ആശയോടെ ,,നിങ്ങളുടെ പ്രിയൻ ,  സാമുവേൽ കൂടൽ..വീണ്ടും അപേക്ഷിക്കുന്നു.........................   "ലോകാ സമസ്താ സുഖിനോ ഭവന്തൂ " എന്ന് മാത്രം മനസിന്റെ മായാത്ത മന്ത്രണമാക്കിയ ഭാരതത്തിലെ  മുനികോടികൾ മണ്ടന്മാരോ?..... " എന്റെ പ്രാർഥന അവന്റെ ദോഷത്തിനാകുന്നു " എന്ന് കരഞ്ഞ യഹവായുടെ അളിയൻ ചെറുക്കൻ ദാവീദിന്റെ  കുടിലചിന്തകളൊ പ്രാർഥന ? ...."കഴിയുമെങ്കിൽ  ഈ പാനപാത്രം നീക്കേണമേ" എന്ന് കേണ മശിഹായുടെ വ്രിഥാവിലായ അന്ത്യയാചനയോ? ......അതോ , യഹോവാസാക്ഷികളുടെ അയൽക്കാരന്റെ ഉറക്കം  കെടുത്തുന്ന മുറവിളികളോ ഏതാണ് പ്രാർഥന? ?അതുമല്ലങ്കിൽ . ദൈവമെന്തെന്ന് അറിയാത്ത ,. മശിഹായുടെ മൊഴികൾ മനസ്സിൽ ഏറ്റാത്ത  ഈ പാതിരിപ്പടയുടെ (മാലാഖമാർ നാണിക്കുന്ന) വെറും ജല്പനങ്ങളൊ പ്രാർഥന ?........................................................ ഞാൻ ആവശ്യപ്പെടാതെതന്നെ എന്നെ മെനഞ്ഞ  ആ കൈകളെന്റെ മനസിനെ സദാ തലോടുമ്പോൾ ആ  പൊന്നുകരങ്ങൾ തട്ടിമാറ്റിയിട്ടു: "ദൈവമേ, എനിക്ക് നാലുകാര്യം അങ്ങയോടു പറയാനുണ്ട് "എന്ന് പറയാനും അവന്റെ വേലയെ തടസപ്പെടുത്താനും  ഞാൻ ഇല്ലേയില്ല ( let  him  do  his  job  without  any  request &order ) പോപ്പിനെ കുർബാന ചൊല്ലാൻ കപ്പിയാരു പഠിപ്പിക്കുന്നതു പോലെയാണ് നമ്മുടെ ഓരോ പ്രാർഥനകളും എന്നാണെന്റെ മതം.........................."എന്നെക്കുറിച്ചെന്നെക്കാളും അറിയുമാ നിന്നോടു ഞാനെന്തു ചൊല്ലാൻ ?നാഥാ , നിന്നോടു ഞാനെന്തു കേൾക്കാൻ ?" [പതിവായെൻ നിനവുകൾ എന്നാ ഗാനം (സാമസംഗീതം)youtube.ഇൽകാണാം ] എന്ന് ഞാൻ പാടിയപ്പോൾ എന്റെ കർത്താവിനെന്തൊരു സുഖം ! "ഒരുത്തനെങ്കിലും കൂടെക്കൂടെ  വിളിച്ചെന്നെ ശല്ല്യം ചെയ്യുന്നില്ലല്ലോ"എന്ന് മനസിലോർത്തുകാണും !  പ്രാർത്ഥിച്ചു പ്രാർഥിച്ചു, ചുമ്മാ ദൈവത്തെ മെനക്കെടുത്താതെ ആ സമയം കൊണ്ടവന്റെ ഒരു വേലയെങ്കിലും  ചെയ്തവന്റെ goodbook  ഇൽ കയറാൻ നോക്കെന്റെ മാപ്പിളെ ........................................ "ഊരിയാടി   പക്ഷിക്കെന്തോരഹംകാര   ജൽപ്പനങ്ങൾ ,"ഭൂമിയെ കുലുക്കുന്നു ഞാൻ"സ്വയം ചിലച്ചു,...,അതുപോലെ സർവേശനെ   വരുതുയിലാക്കാൻ സദാ ജൽപ്പനങ്ങൾ പാതിരിയും പാസ്സ്റ്റരും   വ്രിഥാ."!.."ഇന്നലത്തെ മഴയ്ക്കയ്യെ   മുളച്ച തകരസമം , ഇത്തിരിപ്പോയ് കാണാതാകും പുല്ലിനുതുല്യം...!,എന്നാകിലും ഈശനെന്റെ വരുതിയിലെന്നു നാണം തെല്ലുമില്ലാതുരുവിടും നാവുകൾ നിങ്ങൾ.."! (പ്രാർഥനായജ്ഞം...കവിത) ,{അപ്രിയ യാഗങ്ങൾ} ,സ്നേഹിതരെ, പ്രാർഥനാഗോപുരങ്ങൾ ! ഒന്ന് ഫോണ്‍ ചെയ്താൽ മതി (ചിക്കിലി അത്യാവശ്യം) ഏതു പ്രശ്നവും ഉടയവനോടു ഡയറക്റ്റ് ലിങ്ക് ഉള്ള ഈകൂട്ടർ പ്രാർഥിച്ചു ലവലാക്കിത്തരും , ഏതു കള്ളനീചബടുവായെയും കത്തനാരു കൽപ്പിച്ചാൽ ദൈവം വെറും ഒടർലിയായി അനുസരിച്ചു സ്വർഗത്തിൽ മുൻസീറ്റിൽ ഇടംകൊടുക്കും ! സ്വർഗത്തിൽ   "ഇടം "വാങ്ങിത്തരുന്ന മഹാനായതുകൊണ്ടാണ് നമ്മൾ ഇവറ്റകളെ "ഇടയൻ,ഇടയൻ"എന്ന് വിളിക്കുന്നതും.!.  ഏതാണ് പരമമായ ശരി? ശരി പോലെ തോന്നിക്കുന്ന തെറ്റുകൾ നിരവധി  !  ഉൾവെളിച്ചമില്ലയെങ്കിൽ ഇരുട്ടിൽ തപ്പുകയെ ഉള്ളു പാവം ജന്മങ്ങൾ  ! ഉത്തരം പറയാൻ "ദൈവമെന്ന "അറിവുള്ളിലുള്ളവരെല്ലാം   കടമപ്പെട്ടവരാണെന്ന സത്യം മറക്കുന്നത് ജന്മപുണ്ണ്യ നിഷേധമാണ്താനും........    ....