"ഓണം" = ദൈവം മനസ്സിൽ ഉള്ള അവസ്ഥ! / ദൈവത്തെ തന്നിലെതന്നെ (താനാകുന്ന) 'ബോധചൈതന്യമായി' സ്വയമറിയുന്നവൻ അനുഭവിക്കുന്ന അവസ്ഥ! / ആ ദൈവത്തിൽ ആശ്രയിക്കുന്ന അവസ്ഥ! / അപ്പോൾ താനും ദൈവവും ഒന്നാണന്നറിയുന്ന അവസ്ഥ! ("ഞാനും പിതാവും ഒന്നാകുന്നു ") / തന്നെപ്പോലെ തന്റെ അയല്ക്കാരനെയും എന്നും സ്നേഹിക്കുന്ന അവസ്ഥ ! ആയതിനാൽ , "മാതാപിതാ = ഗുരുദൈവം" എന്നറിഞ്ഞും ഓണം ആഘോഷിക്കുവീൻ ! ഏവര്ക്കും എന്റെ ഓണാശംസകൾ......
ആകെ പേജ്‌കാഴ്‌ചകള്‍
2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച
2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച
എടാപോടാ
കര്‍ക്കടകമാസത്തിലെ കറുത്തവാവിന്‍നാളില്‍ സ്വര്ഗം തുറക്കുന്ന നിമിഷങ്ങളെ കാത്തിരുന്ന വിശ്വാസം സഫലമാകന്ന മനോഹരകാഴ്ചയാണിന്നു കേരളമാകെ! മരിച്ചു മണ്മറഞ്ഞ ജീവനാത്മാവിന്റെ തിരിച്ചുവരവ് കാത്തിരുന്നു, അവര്‍ക്ക് ആവശ്യംപോലെ ബഹുമാനം കൊടുക്കുന്ന സുദിനം ! നന്ദിനിറഞ്ഞ മനസുകളുടെ ആണ്ടില്‍ ഒരിക്കലെ പുനര്‍ സംഗമം !
പക്ഷെ കേരളാപോലീസില്‍ "എടാപോടാ" വിളി നിര്‍ത്തി ,എതുകൊലയാളിയെയും "സാറേ" അങ്ങാണോ ഈ സല്‍കര്‍മ്മം ചെയ്തതെന്ന് ചോദിപ്പിക്കുന്ന (പോലീസുസേനയുടെ ധാര്‍മ്മികബോധം നിയമക്കുരുക്കിലാക്കുന്ന) അധര്‍മ്മ വാഴ്ചയുടെ തുടക്കം കുറിക്കുന്ന ദിനമാക്കി മീഡിയാകള്‍ ആഘോഷിക്കുന്ന കരിദിനമാണിന്നു !
എന്നാല്‍ ഒരു 'ളോഹ' ധരിചോളാന്‍ ഒരു ക്രിമിനലിനോട് ഒരു വിവരദോഷിമെത്രാന്‍ കൈകൂലി വാങ്ങിയിട്ട് പറഞ്ഞാല്‍ അന്നുമുതല്‍ ആ എമ്പോക്കി ,തന്‍റെ തന്തയുടെ പ്രായമുള്ളവനേയും പള്ളിയില്‍ ചെന്നാല്‍ "ഞാന്‍ നിന്‍റെ അപ്പനാണ് " എന്ന അഹമ്മതിയോടെ "എടാപോടാ" എന്നാരെയും ഈ പാഴന്‍പാതിരി വിളിക്കുന്നത് നിര്‍ത്താന്‍ ഇവിടാരുണ്ട് ? ഈ കാളക്കത്തനാരെ മെരുക്കാന്‍ ഇനിയേതു സുന്നഹദോസു കൂടണം ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)