"നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും ! അൾത്താരയിൽ കത്തനാരുടെ ശിങ്കിടിപ്പയ്യനായി കൌമാരകാലം കഴിച്ചുകൂട്ടിയ എനിക്കു അന്നു മുതലേ മനസിനെ അംബരപ്പിച്ച ഒന്നായിരുന്നീ പാതിരി/മെത്രാൻ/ബാവാമാരുടെ നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും ! ആരാണിതു രൂപകല്പന ചെയ്തതു ? , എന്തിനു വേണ്ടി ചെയ്തു?എപ്പോൾ,എവിടെ,എന്തുകൊണ്ടുണ്ടാക്കി ? ഈമാതിരി 100 ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയിട്ടില്ലായിരുന്നു ...പക്ഷെ 40 വയസുവരെ ഇവറ്റകളോടുള്ള എന്റെ അമിതമായ "സംഗം" കാരണം സംഗതി എനിക്ക് പിന്നീടു പിടികിട്ടി ! തട്ടിപ്പ്,വെറും തട്ടിപ്പ് ! കോട്ടയത്തെ ഏതോ ഒരു വെറും തയ്യൽക്കാരന്റെ കരവിരുതുമാത്രം! പറച്ചിലോ "യഹോവാ മോശയൊടു കല്പിച്ചതെന്നു " ....ആദിമരെ ഉടുതുണിയില്ലാതെ മെനഞ്ഞവൻ , തന്റെ സൃഷ്ടിയിൽ ഒന്നിനും നാണം മറയ്ക്കാൻ ഒന്നും കൊടുക്കാത്ത യഹോവാ , ഈ പാതിരിക്കുമാത്രം അടിവസ്ത്രം മുതൽ തലപ്പവുവരെ ഉണ്ടാക്കാൻ രൂപകല്പന ആരുടെയോ ചെവിയിൽ ഏതോ ഭാഷയിൽ എന്നോ ഓതി എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ എനിക്ക് ഇന്നും മനസാകുന്നില്ല .... മറിച്ചു് , ദൈവം മോശയൊടു കൽപ്പിച്ചതാണെങ്കിൽ സകലമാനസഭകളിലും ഇവയ്ക്കു ഏകഭാവം ഏകനിറം വരേണ്ടതുമാണല്ലോ ?! അഹരോന് കുപ്പായം തുന്നിച്ച യഹോവാ . ഇന്നിപ്പോൾ കേരളത്തിൽ വന്നാൽ 100/1000 മാതൃക ളോഹകളും തൊപ്പികളും അംശവടികളും വിലകൂടിയ ആർഭാഡതകളും , അരമനകളും കാറുകളും കണ്ടാൽ അമ്പരന്നുപോകും സംശയമില്ല തെല്ലും .. പണ്ട് മോശയോട് സംസാരിച്ച യഹോവാ മകനെ കുരിശിച്ചതു കാരണം പിന്നീഭൂമിയുടെ നാലരികിൽപോലും വന്നിട്ടില്ല , ഈ കുരിശടികളും പള്ളിക്കുരിശുകളും കാണാനുള്ള ഭയംകൊണ്ട്! കാളകളെയും ആടുകളെയും കൊന്നു അതിന്റെ ചോര അൾത്താരയിൽ തളിക്കുന്ന പന്നപ്പണിയായിരുന്നു അഹരോന്!.അതിനു അരക്കെട്ടും ളോഹയും സൌകര്യമുള്ളതാണുതാനും . പക്ഷെ മശിഹാ ആ ബലി നിർത്തലാക്കിയില്ലേ ?പകരം ശമരായനിലൂടെ , പോരാഞ്ഞു കാൽവരിയിലും തന്റെ ജീവത്യാഗം കാണിച്ചു; ബലി വേണ്ടാ ത്യാഗം മതി എന്നരുളിയവൻ പൌരോഹിത്യം നിർത്തലാക്കിയില്ലേ ? പത്രോസും മറ്റു 11 ശിഷ്യന്മാരും ളോഹയിട്ടു തൊപ്പിയും വച്ചു കുർബാന ചൊല്ലിയിരുന്നോ? എങ്കിൽ അതേതു പള്ളിയിൽ ? ഏതു ഭാഷയിൽ? ഏതുരീതിയിൽ? പറയൂ പറയൂ കർദ്ദിനാളെ..പറയൂ പറയൂ കത്തനാരെ .. നമുക്കിനിയും "സംഗമല്ല" പകരം "നിസംഗത" ആണിവറ്റകളോടു ഇനിയും മേലിൽ തലമുറകൾക്ക് അവശ്യം വേണ്ടത്. അതിനായി ഒന്നാമതായി , നാം മശിഹായെ അറിയുക, വി.മത്തായി ആറിന്റെ അഞ്ചുമുതൽ നല്ലോണ്ണം വായിച്ചു ഓരോമനസും മനസിലാക്കുക . രണ്ടാമതായി പള്ളിയിൽപോയാലും അവിടെ ഒരു "സമൂഹം" എന്ന കാഴ്ച്ചപ്പാടോടെ മാത്രമാകുക നാമും നമ്മുടെമനസും ! ..ഇത് പറഞ്ഞപ്പോളാണ് ഇന്നലെകേട്ട ഒരു സിനിമാ ഡയലോഗ് ഓർമ്മവന്നത് "ഐശ്വര്യറോയ്,കരീനാക്കപ്പൂർ മുതലായ സുന്ദരിമാരെ കണ്ടു മനം ഭ്രാമിക്കാതെ , അന്നേരം അവർക്ക് വയറിളകുന്നതൊന്നോർത്താൽ മതി" അതുപോലെ ഇക്കൂട്ടരുടെ തലപ്പാവും ളോഹയുടെ നിറഭംഗിയും കണ്ടു നാം ഭ്രാമിക്കാതെ ഇവറ്റകൾക്ക് വയറിളകുന്ന സീൻ ഒന്നു മനസ്സിൽ ഓർത്താൽ , ഭക്തി മാറി "ച്ച്ചേ"എന്ന പുച്ഛമായി മാറും മനമായമനമാകെ ! പള്ളി വിശുദ്ധവുമാകും ..മശിഹായും പാവം യഹോവയും ഹപ്പിയുമാകും !.
ആകെ പേജ്കാഴ്ചകള്
2013, ജൂലൈ 27, ശനിയാഴ്ച
ദൈവമേ, വത്തിക്കാന്റെ നഷ്ടം !
ദൈവമേ, വത്തിക്കാന്റെ നഷ്ടം ! ഇന്നല്ല്ലങ്കിൽ നാളെ ഒരു മെത്രാനും,പിന്നൊരു കർദ്ദിനാളും അങ്ങിനെ ഒടുവിലീ വി.കത്തോലിക്കാസഭയെ നന്മയിലേക്ക് നയിക്കാൻ വി.പത്രോസിന്റെ ഏക സിംഹാസനത്തിൽ കയരിയിരിക്കേണ്ട പ.പോപ്പും ആകേണ്ടുന്ന നമ്മുടെ വികാരിജനറൽ, ദേ മദ്യപിച്ചു കാറോടിച്ച് പോലീസ് പിടിയിലായി ! facebook ,TV ആകെ നാണിക്കുന്ന വാർത്ത.. ഈ മദൊൻമത്തന്റെ മുൻപിൽ കുമ്പസാരിക്കുന്ന, കുർബാന കൊള്ളുന്ന പാവം അജങ്ങൾ ആകുലരായി ...... മൂക്കറ്റം മദ്യപിച്ചെന്നെ ! യഹൂദനും അച്ചായനും അതൊരു കുറ്റമേയല്ല . എങ്കിൽ കിടന്നുറങ്ങിയാൽ മതിയായിരുന്നു , പക്ഷെ കാരോടിച്ഛതിലാ മേനകേടായത്..മെത്രാന്മാരുടെ കൂട്ടൊരു ഡ്രൈവറെ വച്ചാൽ മതിയായിരുന്നു.,ഓ ഇനിയെന്തിനു ചത്തകൊച്ചിന്റെ ജാതകം വായിക്കണം ? മദ്യപാനം നമുക്ക് ഒരുകുറ്റമേയല്ല ! ഉല്പത്തി പത്തൊൻപതിലാണു വീഞ്ഞ് കൊടുത്തപ്പനായ ലോത്തിനെ പൂസാക്കുന്ന പെണ്മക്കളുടെ നെറികേട് വിവരിക്കുന്നത് . വെളിവുകെട്ട ഫാദർ സ്വന്തം പെണ്മക്കളുടെ മക്കളുടെ അപ്പനുമാകുന്നു !.വെറും "മൃഗീയം" എന്നൊന്നും ഇതിനെ വി.bibile പഠിപ്പിക്കുന്നില്ല ; പകരം നമ്മുടെ യഹോവാ അതു അവർക്കു നീതിയായി കണക്കിട്ടു !.നമ്മുടെകർത്താവ്, കർത്താവിനെതന്നെ സ്വയം നിർവചിച്ചതു "ഇതാ തിന്നനും കുടിയനുമായ മനുഷ്യൻ, ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ " എന്നാണെന്ന് വി.bibile പറയുന്നു .കാനാവിലെ കല്യാണത്തിനു വീഞ്ഞ് ഉണ്ടാക്കിയവൻ ലാസ്റ്റ്സപ്പെറിലും വീഞ്ഞ് തന്റെ രക്തമാക്കി ഉപമിച്ചല്ലേ മശിഹാ തന്റെ ജീവത്യാഗത്തിന്റെ "കാവ്യബലി" അന്ന് സെഹിയോനിൽ നടത്തിയതും ! അതുകാരണം ഷിഫ്റ്റ്കുർബാന ചൊല്ലുന്ന നമ്മുടെ കത്തനാരന്മാർ കൂടെകൂടെ വീഞ്ഞ് മോന്തിമോന്തി ഒരു തെന്നലിലാണു സദാ... "വെളിവു നിരഞ്ഞൊരീശോ നിൻ വെളിവാൽ കാണുന്നു " എന്നും പാടുന്നു...പുരോഹിതന്റെ മദ്യപാനമല്ല ഇന്നിന്റെ ശാപം...ഉല്പത്തി പത്തൊൻപതിലെ സ്വവർഗരതിയാണ് ! പ.പോപ്പുതന്നെ ഇവറ്റകൾ "GAY " കളാണ് എന്നു സമ്മതിച്ചനിലയ്ക്കു ഇവരുടെ ളോഹയൂരി മറ്റുപണിക്കു വിടുന്നതാണഭികാമ്യം .. കണ്ണടച്ചിരുട്ടാക്കാൻ കത്തോലിക്കാസഭ ഇനിയും നോക്കിയാൽ "സോദോം ഗോമോരാ" ഇവിടെ ഇനിയും ആവർത്തിക്കപ്പെടും,നിച്ചയം ! എങ്കിൽ കത്തോലോക്കാസഭയെ, നിനക്ക് ഹ..കഷ്ടം ! .
2013, ജൂലൈ 11, വ്യാഴാഴ്ച
സ്വർഗത്തിനും ശനി
സ്വർഗത്തിനും ശനി ............................................................................................................................പണ്ടുപണ്ടേ പറുദീസാ ഉണ്ടായനാൾ മുതൽക്കെന്നും ഒരു പിതാവൊരുപുത്രൻ ഒരു റൂഹയും ! സകലംചമച്ചു ഭരിച്ചലിയിച്ചു പോന്നു ; കാലം മിഴിചിമ്മാതിതുസർവം ഗ്രസിച്ചും പോന്നു !
സ്വർഗത്തിനും "കഷ്ഠകാലം ! ശനിബാധ" പിടിച്ചപോൽ പുത്രനെ കുരിശുപേറാൻ അയച്ചു ഭൂവിൽ ! താതനോട് സുതനന്നേ കേണു ഗത്സേമനയിലാ രാവിലന്നാൾ "കാൽവരിയെ ക്യാന്സലാക്കുവാൻ"...
റൂഹാ കാതടച്ചുപാവം, ഗബ്രിയേലോ മൂകസാക്ഷി ,ക്രോബകളാമേഘവൃന്ദം വിറയലാർന്നു ! , ,. കുരിശിൽ പിടഞ്ഞു പാവം പുത്രൻ പറുദീസപൂകി , നാലുശതവർഷം പോയി ,പള്ളീ നാടാകെ !
"ഹൃദയമാം ആകാശത്തിൽ സ്ഥിരവാസിയാണ് താതൻ , അവനോടു പ്രാർഥിക്കുവാൻ പള്ളിയേ വേണ്ടാ, പാതിരിയെ തീരേം വേണ്ടാ , പുണ്ണ്യാളനെ മെനയുമീ പോപ്പു , കത്തോലിക്കാ വേണ്ട" സ്വര്ഗം ജ്വലിച്ചു !
ആരുകേൾക്കാൻ ആടുകളായ് മാറി നാണംതെല്ലുമില്ലാതരുമയാം ദേവസുതരാദാമ്മ്യരെല്ലാം! "സ്വയം അറിഞ്ഞാൽ അറിവായ്;അറിവുതാനാത്മമോദം" ,വേദമെല്ലാം മൊഴിഞ്ഞതോ പാഴ്വചനമായ് !
"നരനെന്നും പുണ്ണ്യജന്മം , ദൈവമെന്ന മുന്തിരിതൻ ചില്ലകളീ ജീവനങ്ങൾ , സോദാരരെല്ലാം.! ഒരുപിതാവകതാരിൽ ഹൃദയാകാശം വാഴാൻ,സകലരുമവൻ വാഴും വിശുദ്ധാലയം",!
അധികമെന്തിനുസഭ, കത്തോലിക്കാപോപ്പുപോരെ പുണ്ണ്യാളരെകൊണ്ട് സ്വർഗം പൊറുതിമുട്ടാൻ? വാരംതോറും പുതുപുത്തൻ വിശുദ്ധന്മാർ അരങ്ങേറി ,സ്വർഗത്തിലും ലെത്തീൻ പാട്ടും കുർബാനചൊല്ലും!
അപ്പം മുറിക്കലായ്, പടുകുമ്പസാരമായി മേലെ !കളർളോഹ ഗഗനത്തിന്നമ്പരപ്പായി ! പോപ്പയച്ച വിശുദ്ധരും വിശുദ്ധരിലശുദ്ധരും വാക്കുതർക്കമായിമേലെ മോദം നശിച്ചു!
വാക്കുതർക്കം മൂത്തു പിന്നെ കുരിശുയുദ്ധമായ് ചേലിൽ ,ളോഹയില്ലാപുണ്ണ്യാളരും ഗ്രൂപ്പുവഴക്കായ്!!!; ജനമേറെ പുകഴ്ത്തുമാ പുണ്ണ്യാളരൊ കേമന്മാരായ് , ത്രിണമൂല്യപുണ്ണ്യ്യർ ഏറെ ,മറുചേരിയും ! കുരിശുപള്ളീകൾ തീർക്കാൻ പിരിവു തുടങ്ങി ചിലർ, ഇതുപുതുകൂത്ത്! സ്വർഗം നാണിച്ചുപോയി !
താതസുതറൂഹാ കാലം മറന്നുപോയ് , മാലാഖമാർ "ഹാലെലുയ്യ" ഗാനം പാടെ മറന്നു, ശോകം !
സ്വർഗത്തിനും "കഷ്ഠകാലം ! ശനിബാധ" പിടിച്ചപോൽ പുത്രനെ കുരിശുപേറാൻ അയച്ചു ഭൂവിൽ ! താതനോട് സുതനന്നേ കേണു ഗത്സേമനയിലാ രാവിലന്നാൾ "കാൽവരിയെ ക്യാന്സലാക്കുവാൻ"...
റൂഹാ കാതടച്ചുപാവം, ഗബ്രിയേലോ മൂകസാക്ഷി ,ക്രോബകളാമേഘവൃന്ദം വിറയലാർന്നു ! , ,. കുരിശിൽ പിടഞ്ഞു പാവം പുത്രൻ പറുദീസപൂകി , നാലുശതവർഷം പോയി ,പള്ളീ നാടാകെ !
"ഹൃദയമാം ആകാശത്തിൽ സ്ഥിരവാസിയാണ് താതൻ , അവനോടു പ്രാർഥിക്കുവാൻ പള്ളിയേ വേണ്ടാ, പാതിരിയെ തീരേം വേണ്ടാ , പുണ്ണ്യാളനെ മെനയുമീ പോപ്പു , കത്തോലിക്കാ വേണ്ട" സ്വര്ഗം ജ്വലിച്ചു !
ആരുകേൾക്കാൻ ആടുകളായ് മാറി നാണംതെല്ലുമില്ലാതരുമയാം ദേവസുതരാദാമ്മ്യരെല്ലാം! "സ്വയം അറിഞ്ഞാൽ അറിവായ്;അറിവുതാനാത്മമോദം" ,വേദമെല്ലാം മൊഴിഞ്ഞതോ പാഴ്വചനമായ് !
"നരനെന്നും പുണ്ണ്യജന്മം , ദൈവമെന്ന മുന്തിരിതൻ ചില്ലകളീ ജീവനങ്ങൾ , സോദാരരെല്ലാം.! ഒരുപിതാവകതാരിൽ ഹൃദയാകാശം വാഴാൻ,സകലരുമവൻ വാഴും വിശുദ്ധാലയം",!
അധികമെന്തിനുസഭ, കത്തോലിക്കാപോപ്പുപോരെ പുണ്ണ്യാളരെകൊണ്ട് സ്വർഗം പൊറുതിമുട്ടാൻ? വാരംതോറും പുതുപുത്തൻ വിശുദ്ധന്മാർ അരങ്ങേറി ,സ്വർഗത്തിലും ലെത്തീൻ പാട്ടും കുർബാനചൊല്ലും!
അപ്പം മുറിക്കലായ്, പടുകുമ്പസാരമായി മേലെ !കളർളോഹ ഗഗനത്തിന്നമ്പരപ്പായി ! പോപ്പയച്ച വിശുദ്ധരും വിശുദ്ധരിലശുദ്ധരും വാക്കുതർക്കമായിമേലെ മോദം നശിച്ചു!
വാക്കുതർക്കം മൂത്തു പിന്നെ കുരിശുയുദ്ധമായ് ചേലിൽ ,ളോഹയില്ലാപുണ്ണ്യാളരും ഗ്രൂപ്പുവഴക്കായ്!!!; ജനമേറെ പുകഴ്ത്തുമാ പുണ്ണ്യാളരൊ കേമന്മാരായ് , ത്രിണമൂല്യപുണ്ണ്യ്യർ ഏറെ ,മറുചേരിയും ! കുരിശുപള്ളീകൾ തീർക്കാൻ പിരിവു തുടങ്ങി ചിലർ, ഇതുപുതുകൂത്ത്! സ്വർഗം നാണിച്ചുപോയി !
താതസുതറൂഹാ കാലം മറന്നുപോയ് , മാലാഖമാർ "ഹാലെലുയ്യ" ഗാനം പാടെ മറന്നു, ശോകം !
2013, ജൂലൈ 2, ചൊവ്വാഴ്ച
"ഓണം വരാൻ ഒരു മൂലം വേണം "
"ഓണം വരാൻ ഒരു മൂലം വേണം " മലയാളത്തിലെ ഒരു ചൊല്ലാണിതു ! മൂലം വന്നതു കാരണമാണീ ഓണം വന്നതു തന്നെ , എന്നൊരു വെന്ഗിയവും അതിലുണ്ട് ! ചുരുക്കിപ്പറഞ്ഞാൽ കാരണമില്ലാതെ ഒരു കാര്യമില്ല എന്നുതന്നെ .ഓരോ കാര്യത്തിനും ഒരു കാരണം പിന്നിലുണ്ടെന്നു കാണണം ! കാരണം കണ്ടാൽ കാര്യത്തെ മനസിലാക്കാൻ ,അതുപോലെ കാര്യം കണ്ടാൽ കാരണത്തെ മനസിലാക്കാൻ മനുഷ്യനൊഴികെ സകലജീവനങ്ങൾക്കും ദൈവം തിരിച്ചറിവും കൊടുത്തിട്ടുണ്ടുപോലും ! "ലോകാവസാനം"എന്നൊന്നസാധ്യമാണെങ്കിലും , ഓരോ ക്രിസ്ത്യാനിയും മരണം വന്നു വിളിക്കും വരെ , ലോകാവസാനം ഉണ്ടെന്നുതന്നെ വിശ്വസിച്ചിരുന്നു ; എന്റപ്പച്ചനും അമ്മയും വരെ !അവരൊക്കെ മരിച്ചുകഴിഞ്ഞു കാലമെത്ര കഴിഞ്ഞിട്ടും ലോകം പഴയതുപോലെ പോകുന്നു എന്നു കണ്ടിട്ടന്തംവിട്ടു നിൽക്കുകയാണീ ഗഗനവീഥിയിൽ വെറും മൂന്നാംക്ലാസ് പ്രേതങ്ങളായി നമ്മുടെ പിതാമഹന്മാർ ആകാശത്തിലെ അന്തമായ നക്ഷത്രങ്ങൾ പോലെ ; അല്ല കടൽക്കരയിലെ മണൽപോലെ !"പാതിരിപ്പടയുടെ ഒരു പറ്റീരുപണി"; കർത്തവു വീണ്ടും വരുന്നുമില്ല, അന്ത്യവിധി ഒട്ടു നടത്തുന്നുമില്ല ! ഇതുകാരണം ഒരു പരേതാത്മാവിനും സ്വർഗ്ഗ/നരകങ്ങൾ ലഭിക്കാതെയുമായി ...കാലാകാലമായി മരിച്ചവർക്കയുള്ള പ്രാർഥനാകൂദാശ കത്തനാരുടെ കീശവീർക്കാൻ മാത്രം ! " ഇത് ചതി,കൊടും ചതി",എന്നോർത്തിരിക്കുകയായിരുന്നു ഞാനും .. പറയാൻ വന്നകാര്യം ,കഴിഞ്ഞ ദിവസം TV ഇൽ കണ്ടു "സ്വവർഗവിവാഹം" അമേരിക്കയിൽ ശരിവച്ചെന്നു !എന്റെ ദൈവമേ ....... രണ്ടാണുങ്ങൽ ഗാഢചുംബനം കൊടുത്തു സ്ക്രീൻ നിറഞ്ഞു നിൽക്കുന്നു , ഒരു പരസ്യമെന്നൊണം ! സൊദൊമ്മിനെ ഗോമോറയെ "സ്വവർഗരതി" എന്ന പാപം കാരണം നശിപ്പിച്ച യഹോവാ നാണിച്ചു തലകുനിക്കുന്നതും ഞാൻ കണ്ടേ കണ്ടൂ ...കണ്ടെന്റെ ഉൾകണ്ണിൽ ...... 1972 jan 26 നു ഞാനാദ്യമായി നെതെർലാണ്ട്സിൽ പോയപ്പഴാണറിയുന്നത് അവിടങ്ങളിൽ ഹോട്ടലുകളിൽ രണ്ടു പെണ്ണുങ്ങളെ ഒന്നിച്ചു താമസിപ്പിക്കില്ലാ , അതുപോലെ രണ്ടാണ്ങ്ങളെയും ഒരേ മുറിയിൽ താമസിക്കാൻ നിയമം അനുവദിക്കുന്നില്ല ! നമ്മുടെ നാട്ടിൽ നിയമം ദോശ മറിച്ചിട്ടപോലെയും ! കാരണം തിരക്കിയപ്പോൾ സ്വവർഗരതിയിൽ താല്പര്യമുള്ള ഒരു തലമുറ അവിടുത്തെ ക്രിസ്ത്യാനികൾക്കിടയിലുണ്ടുപോലും ! കഴിഞ്ഞവാരം പാവം പോപ്പ് തന്നെ ഒരുകൂസലുമില്ലാതെ ആദ്യമായി ലോകത്തോട് പറഞ്ഞു "കത്തോലിക്കാ സഭയിലെ പാതിരിവർഗം ഒട്ടുമുക്കാലും സ്വവർഗരതിപ്രിയരാണെന്നു "...ഹാ! കാതേ മടങ്ങുക ..കണ്ണേ മടങ്ങുക ! ഇതാവസാനകാലമായി ; വേദങ്ങളിലെ പ്രളയകാലമായി.! എട്ടുകാലി താൻ തന്റെ വയറ്റിൽനിന്നും പുറത്തിറക്കിയ നൂലുകൊണ്ട് വിരിച്ച വല ഒടുവിൽ തന്നിൽത്തന്നെ മടക്കി സ്വീകരിക്കുന്നതുപോലെ "സൃഷ്ടി /സ്ഥിതി /ലയ" മെന്നപോലെ അവസാനത്തിന്റെ തുടക്കമായതുപോലെ ! മനനമുള്ള മനസുകൾ , ഈ ക്രിസ്തീയത നശിച്ച പുരോഹിതവർഗത്തോടും സഭകളോടും രാജ്യങ്ങളോടും ശാപവാക്കുകൾ അലറി മുറവിളിക്കേണ്ട നേരമായി... ഹല്ലെലുയ്യാ പാട്ട് നിര്ത്തൂ..മൗനമാകട്ടെ ഈ ദുഖകാലത്തിനു.മറുപടി !. "സ്ത്രീപീഢനം" കാരണം സത്യത്തിൽ പീഢിതരായ ഭാരതീയരും ഈ പകർച്ചാവ്യാധിയാൽ വലയുമോ ആവോ ? ജനപ്പെരുപ്പം തടയാനാവുമെങ്കിലും തലമുറകൾ ഇല്ലാതായി , മനുഷ്യവംശം ഭൂമിയിൽ ഇല്ലാതാകുമോ എന്തോ !കർത്താവിനെ വിറ്റുപജീവനം അസൂയാവഹമാക്കിയ പുരോഹിതപ്പടയെ , ബൈബിളിന്റെ വചനപ്പോരുൾ ലോകത്തുയർത്താൻ വ്രിഥാ സുവിശേഷപ്രകടനം നടത്തിയ ദൈവമില്ലാത്ത നാടുകളെ നിങ്ങൾക്കു ഹാ കഷ്ടം !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)