ആകെ പേജ്‌കാഴ്‌ചകള്‍

2013, ജൂലൈ 27, ശനിയാഴ്‌ച

"നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും !

"നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും !                                                                                         അൾത്താരയിൽ കത്തനാരുടെ ശിങ്കിടിപ്പയ്യനായി കൌമാരകാലം കഴിച്ചുകൂട്ടിയ എനിക്കു അന്നു മുതലേ മനസിനെ അംബരപ്പിച്ച ഒന്നായിരുന്നീ പാതിരി/മെത്രാൻ/ബാവാമാരുടെ നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും ! ആരാണിതു രൂപകല്പന ചെയ്തതു ? , എന്തിനു വേണ്ടി ചെയ്തു?എപ്പോൾ,എവിടെ,എന്തുകൊണ്ടുണ്ടാക്കി ? ഈമാതിരി 100 ചോദ്യങ്ങൾക്ക്  ഉത്തരം കിട്ടിയിട്ടില്ലായിരുന്നു ...പക്ഷെ 40 വയസുവരെ ഇവറ്റകളോടുള്ള  എന്റെ അമിതമായ "സംഗം" കാരണം സംഗതി എനിക്ക് പിന്നീടു പിടികിട്ടി ! തട്ടിപ്പ്,വെറും തട്ടിപ്പ് ! കോട്ടയത്തെ ഏതോ ഒരു വെറും തയ്യൽക്കാരന്റെ കരവിരുതുമാത്രം!  പറച്ചിലോ "യഹോവാ മോശയൊടു കല്പിച്ചതെന്നു " ....ആദിമരെ ഉടുതുണിയില്ലാതെ മെനഞ്ഞവൻ , തന്റെ സൃഷ്ടിയിൽ ഒന്നിനും നാണം മറയ്ക്കാൻ ഒന്നും കൊടുക്കാത്ത യഹോവാ , ഈ പാതിരിക്കുമാത്രം അടിവസ്ത്രം മുതൽ തലപ്പവുവരെ ഉണ്ടാക്കാൻ രൂപകല്പന ആരുടെയോ ചെവിയിൽ ഏതോ ഭാഷയിൽ എന്നോ ഓതി എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ എനിക്ക് ഇന്നും മനസാകുന്നില്ല .... മറിച്ചു് , ദൈവം മോശയൊടു കൽപ്പിച്ചതാണെങ്കിൽ സകലമാനസഭകളിലും ഇവയ്ക്കു ഏകഭാവം ഏകനിറം വരേണ്ടതുമാണല്ലോ ?! അഹരോന് കുപ്പായം തുന്നിച്ച യഹോവാ . ഇന്നിപ്പോൾ കേരളത്തിൽ വന്നാൽ 100/1000 മാതൃക ളോഹകളും  തൊപ്പികളും അംശവടികളും വിലകൂടിയ ആർഭാഡതകളും , അരമനകളും കാറുകളും കണ്ടാൽ അമ്പരന്നുപോകും സംശയമില്ല തെല്ലും .. പണ്ട് മോശയോട്  സംസാരിച്ച യഹോവാ മകനെ കുരിശിച്ചതു കാരണം പിന്നീഭൂമിയുടെ നാലരികിൽപോലും വന്നിട്ടില്ല , ഈ കുരിശടികളും പള്ളിക്കുരിശുകളും കാണാനുള്ള ഭയംകൊണ്ട്! കാളകളെയും ആടുകളെയും കൊന്നു അതിന്റെ ചോര അൾത്താരയിൽ തളിക്കുന്ന പന്നപ്പണിയായിരുന്നു അഹരോന്!.അതിനു അരക്കെട്ടും ളോഹയും സൌകര്യമുള്ളതാണുതാനും    . പക്ഷെ മശിഹാ ആ ബലി നിർത്തലാക്കിയില്ലേ ?പകരം ശമരായനിലൂടെ , പോരാഞ്ഞു      കാൽവരിയിലും  തന്റെ ജീവത്യാഗം കാണിച്ചു; ബലി വേണ്ടാ ത്യാഗം മതി എന്നരുളിയവൻ പൌരോഹിത്യം നിർത്തലാക്കിയില്ലേ ? പത്രോസും മറ്റു 11 ശിഷ്യന്മാരും ളോഹയിട്ടു തൊപ്പിയും വച്ചു കുർബാന ചൊല്ലിയിരുന്നോ? എങ്കിൽ അതേതു പള്ളിയിൽ ? ഏതു ഭാഷയിൽ? ഏതുരീതിയിൽ? പറയൂ പറയൂ കർദ്ദിനാളെ..പറയൂ പറയൂ കത്തനാരെ .. നമുക്കിനിയും "സംഗമല്ല" പകരം  "നിസംഗത" ആണിവറ്റകളോടു ഇനിയും മേലിൽ തലമുറകൾക്ക് അവശ്യം വേണ്ടത്. അതിനായി ഒന്നാമതായി , നാം മശിഹായെ അറിയുക, വി.മത്തായി ആറിന്റെ അഞ്ചുമുതൽ നല്ലോണ്ണം വായിച്ചു ഓരോമനസും മനസിലാക്കുക . രണ്ടാമതായി പള്ളിയിൽപോയാലും അവിടെ  ഒരു "സമൂഹം" എന്ന കാഴ്ച്ചപ്പാടോടെ മാത്രമാകുക നാമും നമ്മുടെമനസും ! ..ഇത് പറഞ്ഞപ്പോളാണ്  ഇന്നലെകേട്ട ഒരു സിനിമാ ഡയലോഗ്  ഓർമ്മവന്നത്  "ഐശ്വര്യറോയ്,കരീനാക്കപ്പൂർ മുതലായ സുന്ദരിമാരെ കണ്ടു മനം ഭ്രാമിക്കാതെ , അന്നേരം  അവർക്ക് വയറിളകുന്നതൊന്നോർത്താൽ മതി"  അതുപോലെ ഇക്കൂട്ടരുടെ തലപ്പാവും  ളോഹയുടെ നിറഭംഗിയും കണ്ടു നാം ഭ്രാമിക്കാതെ ഇവറ്റകൾക്ക് വയറിളകുന്ന സീൻ ഒന്നു മനസ്സിൽ ഓർത്താൽ ,  ഭക്തി മാറി "ച്ച്ചേ"എന്ന പുച്ഛമായി മാറും മനമായമനമാകെ  ! പള്ളി വിശുദ്ധവുമാകും ..മശിഹായും പാവം യഹോവയും ഹപ്പിയുമാകും !. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ