ആകെ പേജ്‌കാഴ്‌ചകള്‍

2014, ജനുവരി 11, ശനിയാഴ്‌ച

 "പകുതി  അടഞ്ഞ കതകു പകുതി" തുറന്നതാണ് എന്നത്  വെറും logic മാത്രമാണ്. അതുപോലെ എന്റെ 67 വയസിൽ ഞാൻ നേരിട്ട് കണ്ടറിഞ്ഞ കത്തനാരന്മാരിൽ ഒട്ടുമുക്കാലും വയറ്റിപ്പാട് കുപ്പായ തൊഴിലാളികളെന്ന് എന്റെ മനം അറിഞ്ഞത്  കാരണം , ഞാൻ കുറിക്കുന്ന  ഈ ഓരോ അക്ഷരങ്ങളും കാലാന്തികത്തോളം സത്യം തന്നെ !!            ഇവറ്റകളിൽ   ചിലതിന്റെ കുപ്പായത്തുണിയുടെ കളർ മാറി എന്നല്ലാതെ അകമേ "തിരുമേനീ" എന്നുവിളിക്കാൻ ഒരു പരിവര്ത്തനവും വന്നില്ല എന്നതിന്റെ തെളിഞ്ഞ ഉദാഹരണങ്ങളാണ് നൂറായിരം സഭകളും സഭാവഴക്കുകളും!   ക്രിസ്തുവിനെ ഒരിക്കൽപോലും നുകർന്നിട്ടില്ലാത്ത ഈ കൂട്ടരുടെ വചനകസർത്തുകളിൽ നിന്നും എത്രയോ അകലെയാണെന്റെ കർത്താവും അവന്റെ മാനവസ്നേഹഭാവനകളും എന്നറിയുക സഹോദരരെ..   കള്ളനും കവർച്ചക്കാരനും കൊലയാളിക്കും സുഗമമായി വിഹരിക്കാനുള്ള  സ്ഥലം  ഇന്ന് മതവും രാഷ്ട്രീയവും ആയതുകാരണം; മതത്തിൽ ഏതുകള്ളനും കുപ്പായം (ളോഹ)കിട്ടുന്നതുപോലെ, രാഷ്ട്രീയത്തിൽ ഏതു കുറ്റിച്ചൂലിനും തെരഞ്ഞെടുപ്പിൽ സീറ്റും കിട്ടുമെന്നായീ ! ഏതാഭാസനും  ളോഹക്കൂട്ടണിഞ്ഞാൽ ബുദ്ധി കൈമോശംവന്ന പാവം അച്ചായസമൂഹത്തിനയാൾ പരിശുദ്ധ്നാകുന്നതുപോലെ , ഏതു "കുറ്റിച്ചൂലിനെ" നിർത്തിയാലും മനനമില്ലാത്ത ജനം വോട്ടുചെയ്യുമെന്നുമായിചവറു രാഷ്റ്റ്രീയപ്പാർട്ടിക്കും ചിന്ത  ! അതുകൊണ്ടുതന്നെയാകാം ആമാദ്മിപാർട്ടി "ചൂലു" തന്നെ ചിന്ഹവും ആക്കിയതും ! അതുപോലെ സഭാനവീകരണം സ്വപ്നം കാണുന്നജനം , (കത്തനാരുടെ socalled "കുഞ്ഞാടുകൾ") താൻ  ആരുടേയും ആടും പൂടയുമല്ലന്നും, സ്വർഗസ്ഥനായപിതാവിന്റെ പുത്രനാണെന്നും(സ്വര്ഗസ്തനായ പിതാവേ എന്ന് പ്രാർഥിക്കുന്ന ഏവനും) സ്വയം മനസിലാക്കേണ്ടിയിരിക്കുന്നു . "സ്വയം അറിഞ്ഞാൽ അറിവായ്, അറിവുതാൻ ആത്മമോദം "!    
                             ചൂഷകനായ പുരോഹിതനെ മശീഹാ എപ്രകാരം വെറുത്തുവോ അതുപോലെ നാമോരോരുത്തരും ഇവറ്റകളെ (എതുകളർ ളോഹ ധരിച്ചാലും) മനസിന്റെ നാലയലത്തുനിന്നും അകറ്റെണ്ടതും ആകുന്നു !...പാസ്റെർ/പുരോഹിത മേൽക്കോയ്മയിൽനിന്നും മോചനം കൊതിക്കുന്നവർ, ആത്മാഭിമാനമുള്ള ദൈവമക്കൾ  ഒത്തുചേരേണ്ട കാലം ഇതാ വന്നണഞ്ഞിരിക്കുന്നു ! "ഹൃദയം ദേവാലയം " എന്ന ക്രിസ്തുവിന്റെ കണ്ടെത്തൽ നമുക്കും ഇനിയെങ്കിലും ഉൾവിളിയാകട്ടെ ! ഹൃദയമാകുന്ന ദേവാലയത്തിൽ സ്ഥിരവാസിയായ ദൈവത്തെ "അറയിൽ കയറി വാതിലുകൾ അടച്ചു രഹസ്യത്തിൽ നിന്റെ പിതാവിനോട് ഒന്നാവുക "എന്ന മശിഹായുടെ സാരോപദേശം(st mathew 6/5) സകല മനസുകളും ഇനിയെങ്കിലും ഏറ്റുവാങ്ങുവീൻ....ഹൃദയസ്ത്നാണ് ദൈവം, അല്ലാതെ കത്തനാരു പറയുന്ന സ്വർഗസ്തനല്ല !..ഇതാ അവൻ സകല  മനസുകളിലും "വീണ്ടും വരാറായി "! മനസാകുന്ന അറയിൽ അവനെ നമുക്ക് സ്വയം മൌനത്തിന്റെ ആഴങ്ങളിൽ, ധ്യാനത്തിന്റെ ശക്തിയാൽ കണ്ടെത്താം..ഇതാണെൻറെ കർത്താവും ലോകരക്ഷകനുമായക്രിസ്തുവിന്റെ സുവിശേഷം ! കേൾപ്പാൻ ചെവിയില്ലാത്തവരേ രണ്ടു ചെവികൾ കടമെടുക്കൂ...കേൾക്കൂ.. കടമെടുക്കൂ...കേൾക്കൂ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ