ബ്രദര്‍ കുര്യാക്കോസ് അരങ്ങാശ്ശേരിയുടെ
സത്യം നിങ്ങളെ സ്വതന്ത്രരാക്കും
എന്ന പുസ്തകത്തില്‍നിന്ന്
കോട്ടപ്പടി പള്ളി അസിസ്റ്റന്റ് വികാരിയായിരുന്ന ഫാദര്‍ ജോജ്ജു ചിരിയംകണ്ടത്ത് എന്റെ അമ്മയുടെ കുമ്പസാരത്തിനു വേണ്ടി വീട്ടില്‍ വന്നപ്പോള്‍ എന്റെ അമ്മയോടു പറഞ്ഞു മകന്‍ കുരിയാക്കോസിന്റെ മകന്റെ കല്യാണത്തിന് പള്ളിയില്‍ നിന്ന് ഒന്നും ചെയ്തു കൊടുക്കുകയില്ലയെന്ന് പറഞ്ഞു പോയി. ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മ എന്നോട് പറഞ്ഞു ഇങ്ങനെ ഫാദര്‍ ജോജ്ജുയച്ചന്‍ പറഞ്ഞു ഇനി എന്താണ് ചെയ്യുക. ഞാന്‍ അപ്പോള്‍തന്നെ പള്ളിയിലേക്ക് അച്ചനെ കാണുവാന്‍ ചെന്നു. എന്നെ അകലെനിന്ന് കണ്ടപ്പോള്‍ അച്ചന്‍ വാതിലടച്ച് ഉള്ളില്‍ ഇരുന്നു. ഞാന്‍ കുറച്ചു നേരം വാതില്‍ മുട്ടി വിളിച്ചു അദ്ദേഹം വാതില്‍ തുറന്നില്ല. ഞാന്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മടങ്ങി പോന്നു. ഈ അച്ചന്റെ അടുത്തേക്ക് എന്റെ മകന്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലികേള്‍ക്കാന്‍ ചെന്നപ്പോള്‍ ഇന്ന് പറ്റുകയില്ല നാളെ കാലത്ത് വരണം കുര്‍ബ്ബാന കഴിഞ്ഞാല്‍ ചൊല്ലി കേള്‍ക്കാം മകന്‍ എന്റെ പേര് പറഞ്ഞു അപ്പോള്‍ ഫാദര്‍ ജോജു ചിരിയങ്കണ്ടത്ത് ഞാന്‍ നിന്റെ അപ്പന്റെ പേരാണ് ചോദിക്കേണ്ടത്. നിനക്ക് ബ്രദര്‍ കുരിയാക്കോസിന്റെ മകനാണ് എന്നും ആദ്യം പറയാമിയിരുന്നില്ലേ. നീ നാളെ കാലത്ത് വന്നാല്‍ എഴുത്തുതരാം. ഇതു കേട്ടപ്പോള്‍ മകന്‍ വളരെ സന്തോഷത്തിലായി. സഭ വിശ്വാസികളെ സഭ പേടിപ്പിക്കും കരുവാന്റെ ആലയിലെ മുയല്‍ പോലെ എന്നു പറയും. എന്നാല്‍ അതു തന്നെയാണ് സഭ. ഇന്ന് സഭയ്ക്ക് സഭവിശ്വാസികളാണ് സഭക്ക് ഇല്ലാത്ത അധികാരം ഉണ്ടെന്ന് പറഞ്ഞ് നടക്കുന്നത്. ഇതു മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമുക്ക് ഗവണ്‍മേണ്ടില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ എല്ലാം സഭ വാങ്ങിച്ച് വിശ്വാസികളെ പറ്റിക്കുകയാണെന്ന് എന്നെങ്കിലും ഒരു ദിവസം ദൈവം വിശ്വാസികള്‍ക്ക് മനസ്സിലാക്കി തരും അതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. എന്റെ മകന്റെ കല്യാണത്തിന് വേണ്ട എല്ലാ പേപ്പറുകളും ഒരു ബുദ്ധിമുട്ടും കൂടാതെ ശരിയാക്കിതന്നു വികാരിമാര്‍. എന്റെ അമ്മ അനുജന്‍ വിന്‍സന്റിന്റെ കൂടെ തറവാട്ട് വീട്ടില്‍ താമസിക്കുന്നു.
കോട്ടപ്പടിയിലെ പുതിയ പള്ളി പണിയുന്നതിന് ഞാന്‍ ഒരു പൈസ പോലും കൊടുത്തില്ല. 14ഏക്കര്‍ തെങ്ങുപറമ്പുള്ള പള്ളിക്ക് സംഭാവനയുടെ ആവശ്യമില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ഒന്നോ രണ്ടോ ഏക്കര്‍ ഭൂമി വിറ്റാല്‍ ഒന്നോ രണ്ടോ പള്ളി പണിയാം. ഇതിന് മെത്രാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞു നടക്കുന്ന തലയില്‍ ആള്‍താമസമില്ലാത്ത സഭ വിശ്വാസികളോട് എന്തു പറയാനാണ്. ഈ ഇടവകക്കാരുടെ ഭൂമി ബിഷപ്പിനോട് ചോദിക്കണമെന്ന് പറയുന്നതു തന്നെ വഷളാണ്. ഇടവകക്കാരുടെ ഉറപ്പ് എനിക്ക് തന്നാല്‍ ബിഷപ്പിന്റെ കൈയില്‍നിന്ന് എല്ലാ സമ്മതവും ഞാന്‍ വാങ്ങിക്കാം എന്നു പറഞ്ഞ് നോട്ടീസ് അടിച്ച് എല്ലാ വീട്ടുകാര്‍ക്കും ഞാന്‍ നേരിട്ട് കൊടുത്തിരുന്നു. അതിന് ആരും തയ്യാറായില്ല. എനിക്ക് വിഷമവുമില്ല ഈ ഇടവകക്കാര്‍ നശിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. കോട്ടപ്പടിപ്പള്ളി വെഞ്ചിരിപ്പ് കഴിഞ്ഞിട്ട് 3 കൊല്ലം ഇന്നും മഴപെയ്യുമ്പോള്‍ ആള്‍ത്താര വെള്ളത്തിലാകും. പള്ളിക്ക് ധാനമായി കൊടുത്തിട്ടുള്ളവര്‍ എല്ലാ വീട്ടുക്കാരും നശിച്ചിട്ടുണ്ട് ഇന്നു കാണുന്ന പള്ളി പറമ്പുകള്‍ കൊടുത്ത വ്യക്തികളുടെ തറവാട്ടുകാര്‍പോലും ഇപ്പോള്‍ ഈ നാട്ടില്‍ ഇല്ല. പുന്നത്തൂര്‍ രാജാവ് ഒമ്പത് ഏക്കര്‍ പള്ളിയിരിക്കുന്ന സ്ഥലം കൊടുത്ത് പുന്നത്തൂര്‍കോട്ട ഇന്ന് ഉണ്ടോ? ഒരിക്കലും പള്ളിക്കു ദാനം കൊടുത്തവര്‍ രക്ഷപ്പെടുകയില്ല. എന്നാല്‍ നിന്റെ അടുത്തുള്ള പാവപ്പെട്ടവരെ സഹായിച്ചാല്‍ ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിക്കും എന്ന് മറക്കേണ്ട ഇവര്‍ നശിക്കുകയില്ല.
സഭക്ക് ഇന്ന് വിശ്വാസികളുടെമേല്‍ ഒരു അധികാരവുമില്ല. വിശ്വാസികള്‍ക്ക് വേണ്ട കാര്യങ്ങള്‍ സഭ പുരോഹിതന്‍മാര്‍ ചെയ്തു കൊടുത്തില്ലെങ്കില്‍ പുരോഹിതന്മാര്‍ ജയിലില്‍ താമസിക്കേണ്ട ഗതികേട് വരുമെന്ന് പുരോഹിതന്‍മാര്‍ക്കും, ബിഷപ്പിനും നന്നായി അറിയാം. ഇത് ഇന്ത്യയാണ്, ഇത് റോമരാജ്യമല്ലെന്ന് ഇവര്‍ ഓര്‍ക്കുന്നതും നല്ലതാണ്. ഇവരെയല്ല പേടിക്കേണ്ടത് ദൈവത്തെയാണ് ആത്മാവിനേയും ശരീരത്തേയും ഉയര്‍പ്പിക്കാന്‍ കഴിവുള്ള ദൈവമാണ് നമ്മുടെ ദൈവം ആ ദൈവം വസിക്കുന്നതു നമ്മളില്‍ തന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ