PRAYER
"നീ അറിയാതൊരു വാക്കുമെൻ നാവിനാൽ നാദമാം ജീവനെ തേടരുതേ ..നീ അറിയാതൊരു ധ്യാനമെൻ മാനസവാടിയിൽ പൂവിട്ടുണരരുതേ "എന്ന് (സാമസംഗീതത്തിൽ )ഞാൻ ഒരു പല്ലവി പാടും മുൻപേ , ക്രിസ്തുവിനും മുൻപേ , ദാവീദു തന്റെ സങ്കീർത്തനത്തിൽ (19/14 ഇൽ) "എന്റെ വായിലെ വാക്കുകളും , എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്ക് പ്രസാദമായിരിക്കുമാറാകട്ടെ "എന്ന് പാടിയിരുന്നു! സമാനമാനസനായ Rev .Dr .jaimes കോട്ടൂർ ഇതുതന്നെ വളരെ മാനോഹരമായി രചിച്ചത് , ശ്രീ.ജോസഫ് മറ്റപ്പള്ളിൽ തന്റെ ഈടുറ്റ ചിന്തകളോടൊപ്പം നമുക്ക് തന്നതിനും , ശ്രീ സക്കറിയാസ് നെടുംകനാലിന്റെ class one മഷിച്ചാർത്തിനും , ശ്രീ.ജോസഫ് mattews ,ശ്രീ.ചാക്കോ കളരിക്കൽ , & ശ്രീ.പിപ്പിലാഥൻ രചനകൾക്കും , ഈവക വായിച്ചു മനംനിറച്ച "അല്മായശബ്ദം" വായനക്കാരുടെ ഒരായിരംനന്ദി അറിയിക്കുന്നാമുഖമായി !.ദാവീദിങ്ങനെ പ്രാർഥിച്ചെങ്കിലും കയ്യിലിരിപ്പ് തനി തെമ്മാടിത്തരമായിരുന്നു ! 600 സുന്ദരിമാരായ ഭാര്യമാരും , 300 കോമളാംഗികളായ വെപ്പാട്ടിമാരും കൂടെ എന്നും ഉണ്ടായിരിക്കെ , ആ പാവം ഊറിയാവിന്റെ ഏക ഭാര്യയെ സ്വന്തമാക്കിയിട്ടയാളെയും കൊന്നു കളഞ്ഞു നീചൻ! ഫലമോ ? വീടു നിറച്ചു ശാപവും വാങ്ങി ! നാഥാനെ ദൈവംതന്നെ പറഞ്ഞയച്ചു ദാവീദിനെ ശാപംകൊണ്ട് തകർക്കാൻ !.അതുകൊണ്ടാ നമ്മുടെ കർത്താവ് , "കർത്താവേ , കർത്താവേ , എന്ന് വിളിക്കുന്ന ഏവനുമല്ല ; പിന്നയോ എന്റെ ഇഷ്ടം ചെയ്യുന്നവനെയാണെനിക്കാവശ്യം . "എന്ന് മൊഴിഞ്ഞതും.....പ്രാർഥനയല്ല പ്രവർത്തിയാണഭികാമ്യം ഏതു ദൈവത്തിനും ...ഒരിക്കൽ തനിക്കിട്ടൊരു നമ്പരിടാൻ വന്ന നീതിശാസ്ത്രിയൊടു , "നല്ലശമരായനെ" കാണിച്ചു കൊടുത്ത ക്രിസ്തു , അയാളോട് "നിത്യജീവനെ പ്രാപിക്കുവാൻ നീയും ഇപ്രകാരം ചെയ്യൂ" എന്ന് പറഞ്ഞതും..! "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശരുടെയും നീതിയെ കവിയുന്നില്ല എങ്കിൽ സ്വർഗരാജ്യം നിങ്ങൾക്ക് ഇല്ലേയില്ല"..എന്ന്..അരുളിയതും നാം നിരന്തരം മനനം ചെയ്യണം ... "ഈശനോട് പ്രാർഥിക്കാതെ , പ്രാപിക്കൂ നീ അവനെ നിൻ ചേതസിനെ ഉണർത്തുമാ ബോധചേതന........മുന്തിരിതൻ വള്ളിയോടു ചില്ലയൊന്നും പ്രാർഥിക്കില്ല! പ്രാപിച്ചവർ പരസ്പര പൂരകമൊന്നായ് ..(അപ്രിയ യാഗങ്ങൾ ) ഇതാണെന്റെ logic ..."ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നല്ലദാനങ്ങളെ കൊടുക്കാനാഗ്രഹിക്കുന്നു എങ്കിൽ , സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് എത്ര അധികം? എന്ന മശിഹായുടെ മൊഴി നമ്മെ നാംപോലും അറിയാതെ /നാം പറയാതെ തന്നെ നമ്മെ കരുതുന്ന ദൈവസ്നേഹമാണിവിടെ കണ്ണുള്ളവർക്കു കാണാനാവുക.!. കരയാതെ , തന്നെ നോക്കി മോണകാട്ടി ചിരിക്കുന്ന കുഞ്ഞിനെ അമ്മ വാരിയെടുത്തുമ്മവച്ചുകൊണ്ട് "എന്റെ പൊന്നിനാ ദേണ്ടീ അമ്മിഞ്ഞി" എന്ന് പറഞ്ഞുകൊണ്ട് മുലയൂട്ടും.. പകരം വാതോരാതെ കരയുന്ന കുഞ്ഞിനാണാങ്കിലോ ? "ഈ അസത്തിന്റെ ഒരു കീറ്റലു" എന്നാകും പ്രതികരണം...ദൈവത്തിനുള്ളിലാണു നാം (കടലിൽ മീനുകൽപോലെ)എന്ന നിരന്തര ബോധമാണിന്നു നമുക്കാവശ്യം... അതിനു പകരം , "കുരുടന്മാരായ വഴികാട്ടികളെന്ന്" ഏശു എന്നും പരിഹസിച്ച പാതിരി/പസ്സ്ടർരുടെ പിൻപറ്റി നടന്നാലീ അറിവും പരമാനന്ദവും ഒരുവനും ഒരുനാളും ലഭിക്കില്ല നിച്ചയം !.മറിച്ചു , "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു "എന്ന മശിഹായുടെ ഒറ്റത്തിരുവചനം മനനംചെയ്തു മനസ്സിൽ ഉറപ്പിച്ചാൽ മതി , മാപ്പിള രക്ഷപെടാനീ പള്ളിസംസകാരത്തിൽ നിന്നും ഒരിക്കലായി ! അതിനായി , ഒന്നാമതായി ദൈവമാരെന്നരിയൂ ..അറിഞ്ഞിട്ടവനിൽ (കടലിൽ മീൻ കണക്കെ) ആസ്രയിച്ചാനന്ദിക്കൂ .എല്ലാമറിയുന്ന ത്രികാലജ്ഞാനിയായ ആ മഹാചൈതന്യത്തോട് dialogu വിടാതെ അവന്റെ പ്രിയകർമ്മം (ത്യാഗം ,കുർബാന) ഓരോരുത്തരും സദാ ചെയ്യൂ ..നമുക്കും അവന്റെ പ്രിയരാകാം ... ഈ അവസ്ഥയാണ് സ്വർഗം ! മനസിലാണ് സ്വർഗം ! so mind your mind .."ദുഖിക്കുവാൻ എനിക്കെന്തവകാശം ?നിൻ ചിത്തത്തിലല്ലയോ ഞാനിരിപ്പൂ ! മുത്തണിപ്പാതാന്തികത്തിലെയ്ക്കല്ലയൊ നിത്യമെൻ യാനം ഇതത്ര മോദം!" (സാമസംഗീതം)എന്ന് എല്ലാമനസുകളും എന്നാളും പാടണം .... "യഹോവേ നീ എന്റെ ശത്രുക്കളെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു ."എന്ന ദാവീദിന്റെ പ്രാർഥന എന്റെ ദൈവം കേള്കീല്ല . കാരണം മറ്റവനും ഇതേ ടായലോഗ തന്നെയാണു ദൈവത്തോടു കാച്ചുന്നത്.! അതുകൊണ്ട് ഞാൻ പാടി ,"അന്ത്യകാലത്തിൽ പെരുകുന്ന നീച്ചരെ നീ ഹനിക്കാൻ ഞാൻ യാചിക്കുകില്ല,...ദുഷ്ടന്റെ കയ്യിൽ പെടാതെന്നെ രക്ഷിക്കൂ ..സത്യമെൻ ആശ്രയം നീ യഹോവേ .നേരം ഇരുട്ടരുതെന്നു ഞാൻ കേഴീല നീ തരിവെട്ടം തരുന്നതോർത്താൽ....ദാഹം പെരുകിയെന്നൊരുനാളുമോർക്കില്ല ജീവജലാശയനേശു ചാരെ "എന്ന്. (സാമസംഗീതം ) കാരുണ്ണ്യാ ഭാഗ്യക്കുറി എടുക്കുന്ന മൊത്തം ജനവും "കര്ത്താവേ എനിക്കുതരണേ "./ക്രിഷ്ണാ എനിക്കുതരണേ/അള്ളാവേ എനിക്കുതരണേ "എന്നാകും പ്രാർത്ഥന ! അതുകാരണം കർത്താവും കൃഷ്ണനും അല്ലാഹുവും ചേർന്ന് ഒരു തീരുമാനത്തിലെത്തി ! പ്രാർഥിച്ച ഒരുത്തനും കൊടുക്കണ്ടാന്ന് ...പകരം മൌനമായി ദൈവങ്ങളെ ശല്യം ചെയ്യാതിരുന്നവരുടെ പേരുകൾ ഒന്നിച്ചിട്ടിളക്കി ഒരെണ്ണം ഇക്കുറി കർത്തവെടുത്തു.... ,അടിച്ചതോ ഒരു മുസൽമാന് !അടുത്തകുറി കൃഷ്ണനെടുക്കും,അടിക്കുന്നതൊരു അച്ചായനാകാം ! "പലരാണു ദൈവങ്ങള എന്ന് വന്നാകിലോ കലഹം സുലഭമാണുയരത്തിലും ,..അവരുടെ അടിപിടി ഓശയൊ ഇടിനാദം? അറിവൂറും ശസ്ത്രങ്ങൾ അപപാഠമോ ..? ..ശുഭം.