ആകെ പേജ്‌കാഴ്‌ചകള്‍

2013, ഏപ്രിൽ 28, ഞായറാഴ്‌ച

പ്രാര്ത്ഥന

"പ്രാര്ത്ഥന"

  അല്മയശബ്ദത്തിന്റെ ഒരുമയുള്ള   ചിന്തയ്ക്കായി , എല്ലാവരുടെയും അനുഗ്രഹത്തിനായി ,  "പ്രാര്ത്ഥന"  ഇന്ന് ഒരു ചർച്ചാതന്തുവാക്കാൻ ഞാൻ ആശിക്കുന്നു...."പ്രാര്ത്ഥന" എന്തെന്നറിയാത്ത പാതിരിപ്പടയുടെ പിൻപറ്റി "ആത്മീക അന്ധതയുടെ" പടുകുഴിയിൽ വീണ തലമുറകളുടെ  "ശ്രാദ്ധ "മെന്നോണം നാമോരോരുത്തരും ഇത് ചെയ്യേണ്ടതെന്ന പൂർണബോധത്തോടെ  പേന എടുക്കണം , എന്നാമുഖമായി  ആശിക്കുന്നു...   what  is  prayer ? ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ 1000 type പ്രാർഥനകളും , പ്രാർഥനായഞ്ജങ്ങളും അരങ്ങേറുന്ന ഈ കലികാലത്തിൽ "പ്രാര്ത്ഥന"എന്തെന്നറിയാതെ ജനകോടികൾ പ്രാർഥ്നക്കായി സമയവും , ഊർജ്ജ്യവും വ്രഥാവിലാക്കുന്ന ഇന്നുകളിൽ നിങ്ങൾ പേന എടുത്തെ മതിയാവൂ ..മനുഷ്യസ്നേഹികളായ എന്റെ കൂട്ടുകാർ ഉള്ളു തുറന്നു മനനങ്ങൾ വെളിവാക്കും എന്ന ആശയോടെ ,,നിങ്ങളുടെ പ്രിയൻ ,  സാമുവേൽ കൂടൽ...   "ലോകാ സമസ്താ സുഖിനോ ഭവന്തൂ " എന്ന് മാത്രം മനസിന്റെ മായാത്ത മന്ത്രണമാക്കിയ ഭാരതത്തിലെ  മുനികോടികൾ മണ്ടന്മാരോ?..... " എന്റെ പ്രാർഥന അവന്റെ ദോഷത്തിനാകുന്നു " എന്ന് കരഞ്ഞ യഹവായുടെ അളിയൻ ചെറുക്കൻ ദാവീദിന്റെ  കുടിലചിന്തകളൊ? ...."കഴിയുമെങ്കിൽ  ഈ പാനപാത്രം നീക്കേണമേ" എന്ന് കേണ മശിഹായുടെ വ്രിഥാവിലായ അന്ത്യയാചനയോ? ......അതോ , യഹോവാസാക്ഷികളുടെ അയൽക്കാരന്റെ ഉറക്കം  കെടുത്തുന്ന മുറവിളികളോ ?അതുമല്ലങ്കിൽ . ദൈവമെന്തെന്ന് അറിയാത്ത . മശിഹായുടെ മൊഴികൾ മനസ്സിൽ ഏറ്റാത്ത  ഈ പാതിരിപ്പടയുടെ (മാലാഖമാർ നാണിക്കുന്ന) വെറും ജല്പനങ്ങളൊ? "ഊരിയാടി   പക്ഷിക്കെന്തോരഹംകാര   ജൽപ്പനങ്ങൾ ,"ഭൂമിയെ കുലുക്കുന്നു ഞാൻ"സ്വയം ചിലച്ചു,....അതുപോലെ സർവേശനെ   വരുതുയിലാക്കാൻ സദാ ജൽപ്പനങ്ങൾ പാതിരിയും പാസ്സ്റ്റരും   വ്രിഥാ.".."ഇന്നലത്തെ മഴയ്ക്കയ്യെ   മുളച്ച തകരസമം , ഇത്തിരിപ്പോയ് കാണാതാകും പുല്ലിനുതുല്യം...എന്നാകിലും ഈശനെന്റെ വരുതിയിലെന്നു നാണം തെല്ലുമില്ലാതുരുവിടും നാവുകൾ നിങ്ങൾ.."...(പ്രാർഥനായജ്ഞം...കവിത) ,{അപ്രിയ യാഗങ്ങൾ} ,സ്നേഹിതരെ, പ്രാർഥനാഗോപുരങ്ങൾ ! ഒന്ന് ഫോണ്‍ ചെയ്താൽ മതി (ചിക്കിലി അത്യാവശ്യം) ഏതു പ്രശ്നവും ഉടയവനോടു ഡയറക്റ്റ് ലിങ്ക് ഉള്ള ഈകൂട്ടർ പ്രാർഥിച്ചു ലവലാക്കിത്തരും , ഏതു കള്ളനീചബടുവായെയും കത്തനാരു കൽപ്പിച്ചാൽ ദൈവം വെറും ഒടർലിയായി അനുസരിച്ചു സ്വർഗത്തിൽ മുൻസീറ്റിൽ ഇടംകൊടുക്കും ! സ്വർഗത്തിൽ   "ഇടം "വാങ്ങിത്തരുന്ന മഹാനായതുകൊണ്ടാണ് നമ്മൾ ഇവറ്റകളെ "ഇടയാൻ,ഇടയാൻ"എന്ന് വിളിക്കുന്നതും..  ഇതാണ് പരമമായ ശരി? ശരി പോലെ തോന്നിക്കുന്ന തെറ്റുകൾ നിരവധി  !  ഉൾവെളിച്ചമില്ലയെങ്കിൽ ഇരുട്ടിൽ തപ്പുകയെ ഉള്ളു പാവം ജന്മങ്ങൾ  ! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ