എന്റെ മനസെന്നൊടു മന്ത്രിച്ച 33 പൊട്ടക്കവിതകളും (അപ്രിയ യാഗങ്ങൾ ) ശ്രീ സൈമണ്‍ ജോസഫ് " അല്മായശബ്ദം ബ്ലോഗിൽ "5/4/2013 ഇൽ എഴുതിയ "വൈദികശാപം /വൈദികഗർവു " എന്ന ലേഖനവും അതിനെത്തുടര്ന്നുള്ള ,ശ്രീ ചാക്കോ കളരിക്കൽ , ശ്രീ സക്കറിയാസ് നെടുംകനാൽ ,ശ്രീ ജോസഫ് മാത്യു ,mr roshan ഫ്രാൻസിസ്,madam theresia മനയത്ത് തുടങ്ങിയവരുടെ എഴുത്തും കണ്ടാൽ ഞങ്ങളൊക്കെ കത്തനാരെ കളിയാക്കാൻ പിറന്നതാണ് എന്നല്ലേ?അല്ലേ അല്ല ..അനുഭവങ്ങൾ "നിങ്ങളെന്നെ കമ്യുനിസ്റ്റാക്കി " എന്നപോലെ ഞങ്ങളെ ഇങ്ങനാക്കിയതാണു സത്യം. എന്നെ എന്റമ്മ, ഞാൻ പിണ്ഡാകാരമായിരുന്നപ്പൊൾതന്നെ ദൈവവേലക്കായി പാതിരിയാക്കാൻ നേർന്നു പ്രസവിച്ചതാണു ...പുറത്തുവന്നതിനുശേഷം ആ പരിശുദ്ധിയിൽ 10 വയസുള്ളപ്പോൾ അൾത്താരാബൊയ് ആക്കി..ഒരുപാടു കത്തനാരന്മാരെയും ബിശോപ്പാൻമാരെയും കതൊലിക്കാമാരെയും കണ്ടു..കണ്ടേ കണ്ടു ...ഒടുവിൽ വയസായപ്പോൾ ഞാൻ ഇതെഴുതാനും ആയി..... സ്വകാര്യമായെന്നോണം ഒരു സംഭവം പറയാം ..ആരോടുംപോയ് പറയരുതേ ഈക്കഥ ...ഞങ്ങളുടെ പള്ളി പണിതിട്ടൊന്നാം എട്ടുനൊയമ്പിന്റെ നാണംകെട്ടകഥ.." 24 മണിക്കൂറും, 8 നാൾ നോമ്പുനോക്കുന്ന മഹിളകൾക്കു പള്ളിയിൽ വാസം" കുരുനരിക്കത്തനാര് മൊഴിഞ്ഞു ..പാവം കർഷകരായ ആണ്‍തരികൾക്കു തരിപോലും സംശയം പാതിരിപന്നനൊടു തോന്നിയില്ല .പക്ഷെ ,നോയമ്പ് മൂത്തപ്പോൾ ,ഭക്തി മൂത്തപ്പോൾ ,ഒരു രാത്രിയിൽ ഒരു ഗോപസ്ത്രീക്ക് മോഹം, ദൈവത്തിന്റെ പ്രതിപുരുഷനായ പരിശുദ്ധ പാതിരിയുമായി രാസലീല്ക്കായി ..അറിയാമല്ലോ കുറുനരികത്തനാര്ക്കും ...മറ്റൊരു ഗോപസ്ത്രീയുടെ അസൂയക്കണ്ണിൽ ആ രംഗം പതിഞ്ഞു ..കഥ പുറത്തറിഞ്ഞു...ഒന്നാംസ്ത്രീ കിണറ്റിൽച്ചാടി ചത്തു..അസൂയക്കാരിക്ക് മുഴുപ്രാന്തും പിടിച്ചു.. എന്റപ്പന് ആ കത്തനാരുടെ മുമ്പിൽ ഇനീം കുമ്പസാരിക്കാൻ പറ്റില്ല എന്നവാദമായി മുന്നിൽ....മൂന്നാംപക്കം കാളകത്തനാർക്കു ട്രാൻസ്ഫെർ ..ആ തന്തയുടെ നീതിബോധമാണ് എന്നെ ഈ കുത്തി കുറിപ്പിക്കുന്നതും...ഇതൊരു സാപിൽ മാത്രം..100 എണ്ണം വേറെ ...അനുഭവകഥകൾ മാത്രം ..നാണക്കേടാ ..നിർത്തുന്നു....സോറി , സോറി ..അന്ന് ഞാൻ കഞ്ഞാ ..അപ്ച്ചന്റെ വാമൊഴിയാണു മുകളിലത്തെ വിവരണം. .പിന്നെ ഞാൻ കണ്ട കൂത്തുകൾ ഉണ്ടായിരം വേറെ .എന്റെ പാവംഭാര്യ ആലിസ് ,ആരുവീട്ടിൽ വന്നാലും "അഥിധി ദേവോ ഭവ" എന്നമട്ടിലാണെങ്കിലും ഏതു കത്തനാരുവന്നാലും കതകുപോലും തുറക്കില്ല ..കാരണം,അവളുടെ അപ്പൻ ഇരുസഭകളിലെയും കാതൊലിക്കാമാരെ തിയൊളജി പഠീപ്പിച്ച സാറായിരുന്നു , അവളൊരു കത്തനാരുടെ കൊച്ചുമകളാണു & സ്വന്തം ജേഷ്ട്ടത്തിയെ പീഢിപ്പിക്കാൻ മുതിർന്ന മറ്റൊരു കാളക്കത്തനാരുമാണു..അന്ന് ജേഷ്ട്ടൻ kuwait ഇൽ ആയിരുന്നു ...ഭർത്താവിനെ അന്തിഉറങ്ങാൻ കൂടെ കിട്ടാത്തവളെയും, വിധവമാരെയും, ഗോപസ്ത്രീകളെയും ഓരോ പള്ളിയിലും തേടുന്ന കത്തനാരെ നിനക്ക് ഹാ കഷ്ട്ടം ..പുതിയ പോപ്പ് മാപ്പ് തരുമെന്ന് തോന്നുന്നില്ല ,,ളൊഹയൂരും നിച്ചയം.. പള്ളിയിൽ ആണ്‍പിള്ളാരെ പോലും വിടാനാവാത്ത കലികാലം ...മീഡിയാകളിൽ എന്താണെന്നും കഥ ? നാണവും മാനവും ഉള്ളവർ ഈ പരിശകൾ പരിശുദ്ധരെന്നു പറയുമോ ? കൈമുത്തുമോ?"തിരുമേനീ" എന്ന് നാവിനൊരു ഉളുമ്പുമില്ലതെ വിളിക്കുമോ?...ഓഹോ... ഈ അച്ചായ ജന്മം തന്ന ദൈവമേ....വിളിച്ചുപോകും....മനനമുള്ള മനസുകൾ അറിയാതെ വിളിച്ചുപോകും ദൈവമേ...എന്ന്.. . . .ഒക്കെ കുറിക്കുവാൻ നാണം ഉണ്ട് ഒട്ടേറെ ...ഗദ്ഗദം വന്നിതെൻ തൂലികയിൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ