"ഒക്കാത്ത പോട്ടിൽ ഒരുകൊട്ട ആപ്പ് " എന്നകണക്കെ ആയി സഭകളുടെ ക്രിസ്തുവിലേക്കുള്ള തിരിച്ചു വരവ് ! ദുരാഗ്രഹികളായ ഇടയന്മാർ , ക്രിസ്തീയത എന്തെന്ന് മണത്തുപോലും നോക്കിയിട്ടില്ലാത്ത ഇടയന്മാർ , ഈ ആട്ടിൻ കൂട്ടത്തെ മശിഹാ പറഞ്ഞുതന്ന ജീവിതപാതയിൽനിന്നും ജീവനചര്യകളിൽനിന്നു എത്രദൂരം അകലെയാക്കി എന്നത് "അവൻ" വീണ്ടും വന്നെങ്കിൽ മാത്രമേ അറിയൂ... ഇന്നത്തെയീ പേനായുന്തുകാർ പോയി പേനകൊണ്ടമ്മാനമാടുന്നവർ പകരം ഈ എഴുത്തുപുരയിൽ വന്നാലും ഗതിയിതുതന്നെ ! സ്വരസ്ഥാനം പഠിക്കാത്ത പാട്ടുകാരാണ് നമ്മൾ !.. 7 സ്വരങ്ങൾ പോലെ ക്രിസ്തീയ മൂല്യങ്ങളാണ് നമുക്കില്ലാതെപോയതും ..."ഈശനുള്ളിൽ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാപള്ളീൽ , പഠിപ്പുള്ളൊർ ഉണ്ടാകണ്ടേ ഗുരുക്കളാകാൻ?" (അപ്രിയ യാഗങ്ങൾ) ഇന്നത്തെ ഈ ദു:ഖത്തിന് കാരണമിതാണ്....രോഗത്തിന്റെ മൂലകാരണം കണ്ടുപിടിച്ചതിനെ ചികിത്സിക്കുന്ന രീതിയാണു "ഹോമിയോ ".എന്നാൽ അലോപ്പതി അതല്ല ! ക്രിസ്തീയത ഇല്ലാത്ത ഈ ക്രിസ്തീയസഭകളെ ചികിത്സിച്ചു ഭേദമാക്കുക അത്ര എളുപ്പമുള്ള പണിയല്ല ; എന്നിരുന്നാലും രോഗനിവാരണം മനസ്സിൽ കണ്ടുകൊണ്ടാണല്ലോ ഈ നവീകരണക്കാർ "നാമെല്ലാം "അരയും മുറുക്കി ഇറങ്ങിയിരിക്കുന്നത്.! ഈ ജന്മകാലത്ത് അത് നടപ്പില്ലെങ്കിലും , മരണം വരെ പണിയെടുക്കാനാണു നമ്മെ നിയതി നിയോഗിച്ചത് എന്ന ഉല്വിളിയൊടെ കർമ്മം ചെയ്തുകൊണ്ടിരിക്കണം എന്നാണെന്റെ പ്രാർത്ഥന ഏവരോടും.....അല്മായശബ്ദത്തിനു വായനക്കാർ കൂടുന്നെങ്കിൽ അതിനു കാരണം facebook ,youtube മുതലായ സോഷ്യൽ നെറ്റ്വർക്ക് മൂലം ഈവക ചിന്തകളുടെ കൂടുതലായ പ്രചാരണമാണ് !,സംശയമില്ല.... നമ്മൾ അറിയുന്നില്ല , ആയിരങ്ങൾ നമ്മുടെ ഈ ചിന്തനം ഓരോദിവസവും വയിച്ചാസ്വദിക്കുന്നു എന്ന്. ! എന്റെ വിനീതാഭ്യർഥന , ഈ ബ്ലോഗിലെ എഴുത്തുകാരെല്ലാം ഈ socialnetwork ഇൽ ചേർന്നാൽ , അതിലൂടെയും ഇത് നാനാദേശത്തും മലയാളിനസ്രാണിമനസുകളിൽ എത്തിക്കുവാൻ കഴിയും എന്ന് തന്നെയാണു.....ചിന്നചിന്ന കൈപ്പിഴകൾ പറഞ്ഞു പെരുപ്പിക്കാതെ പരസ്പരം "കേമനാണ് ഞാൻ" എന്ന് പറയാതെ ഒരുമനസോടെ പോരാടിയാൽ , നാം മണ്മറഞ്ഞാലും , ഈ ചിന്തകളും , നമ്മുടെ ഈ വട്ടുരചനകളും കാലം ഏറ്റുവാങ്ങും സംശയമില്ല.! മംഗളങ്ങൾ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ