മണവാളനും മണവാട്ടിക്കും വഴ്വിനായി ഒരു ഗാനം (ഓർത്തഡോൿസ് ഹൂത്തോമോ മട്ടിൽ)
----------------------------------------------------------------------------------------------------------------
1. നീയാം മറവിൽ മരുവുമിവർ, നീയാം നിഴലിലുറങ്ങുമിവർ ;
നീ സങ്കേതവുമാശ്രയവും, ആനന്ദാലോചനയും നീ .
2. പൂർണ്ണതയാർന്നൊരു സ്നേഹം നീ, പൂർണ്ണമതായൊരു ത്യാഗം നീ ;
എകൂ ഇവരകതാരിൽ ദിനം ജീവനസ്വർപ്പുരമേറിടുവാൻ..
3. സ്നേഹം ത്യാഗമതിന്നുറവ ! ത്യാഗം മോദപ്പനിമഴയായ് ;
ഇവരുടെ കരളിൽ കിനിയണമേ, ഇവർ നിന്നരുമസുതരാവാൻ...
4, കാനാവിൻ കുറവുകളെ നീ നീക്കി മംഗളമാക്കിയപോൽ,
മണവാളനുമീ മണവാട്ടീം നിറവിൽ നിറയണമനുരാഗാൽ..
ശുഭം
കലഞ്ഞൂർ,06/ aug / 2013. സാമുവൽ കൂടൽ
, .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ