"മറന്നുതുള്ളിയാല്‍ മറിഞ്ഞുവീഴും" എന്ന മലയാളം ചൊല്ലാണ് ഈ പൌരോഹിത്യത്തിന്ഇന്ന് പിണഞ്ഞതും ! ദൈവത്തെമറന്നു അവര്‍ "സ്വയംദൈവമായി" നൂറ്റാണ്ടുകളായി ഉറഞ്ഞുതുള്ളി ; ഫലമോ സഭകള്‍ കാലത്തിന്‍റെമാറില്‍ ഇതാ മറിഞ്ഞുവീഴുന്നു! നസരായനെ നാറ്റിനാണിപ്പിക്കുവാന്‍, നാട്ടിന്പുറങ്ങളില്‍നിന്നും പാവം കന്യകമാരെ കര്‍ത്താവിനു മണവാട്ടികളാക്കി , (പുരോഹിതന്റെ സ്വകാര്യഭോഗവസ്ത്തുക്കളാക്കി തരംതാഴ്ത്തി,) അവരെ "ജീവനുള്ളശവങ്ങളാക്കി" ജീവപര്യന്തം സഭകളുടെ ഇരുട്ടറതടവറകളിലുമാക്കി ! ആ ശാപത്തിന്റെ ഇരുലാലയങ്ങള്‍നിന്നും എങ്ങിനയോ പുറുത്തുവന്നവരെ വീണ്ടും ഇവര്‍ "അയിത്തം" എന്ന കറുത്തകീലുപുരട്ടി അവമതിച്ചവശരാക്കി! പുരോഹിതനാല്‍,പൌരോഹിത്യസഭകളാല്‍, മുറിവേല്‍ക്കപ്പെട്ട മൃതപ്രായരായ ഇവരെ തച്ചിന് കുര്‍ബാന ചൊല്ലിക്കുന്ന ജനത്തിനും, ചൊല്ലുന്നവനും എവിടെ സമയംകിട്ടും ഒന്ന് തിരിഞ്ഞുനോക്കാന്‍പോലും ? ആരുമാരോരുമില്ലാതെ അവശരായ ഈ "ദേവംശസംഭവങ്ങളെ" (പുണ്യപ്പിറവികളെ ) ഒരുനോക്കു കാണുവാന്‍, ഒരു സാന്ത്വനമൊഴി മിഴികളാലെങ്കിലും ഏകുവാന്‍ വരുവീന്‍ സഹജരേ....നിങ്ങള്‍ എറണാകുളം പാലാരിവട്ടം SNDP ഹാളില്‍ ഈ മാസം ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് എത്തിചേരുവീന്‍!! നമുക്കും ഒത്തുചേരാം ... "നല്ലശമരായരാകുവീന്‍"..സ്വയംധന്യരാകുവീന്‍..." ത്യാഗമാണാനന്ദം...അതുതാന്‍ കുര്‍ബാനയും" !!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ