ആകെ പേജ്‌കാഴ്‌ചകള്‍

2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

നിത്യജീവനെ പ്രാപിക്കുവാൻ "നല്ലശമരായന്‍" ആവുക!
ഉപമകളാല്‍ അവന്‍ നമ്മോടു സംസാരിച്ചു ! അതിലെ ,അവനേറ്റം പ്രിയനായ "നല്ലശമരായന്‍" ആവുക എന്നതാണ് ക്രിസ്തീയതയിലേക്കുള്ള ഒന്നാം ചുവടുവൈപ്പു! ആയതിലേയ്ക്ക്  ഒരു സുവര്‍ണ്ണാവസരം ഇതാ... , ഈ മാസം ഇരുപത്തിയെട്ടാം തീയതി എറണാകുളം പാലാരിവട്ടം sndp ഹാളില്‍ രാവിലെ പത്തുമണിക്ക് നമുക്കൊത്തുകൂടാം ! സഭാവേലൈക്കായി സ്വജീവിതം പുരോഹിതന്റെ ജടരാഗ്നിയില്‍ എരിഞ്ഞു തീര്‍ന്ന അനേകം ഭാരതസ്ത്രീകളെ നിങ്ങള്‍ക്കവിടെ കാണാം ! "ദൈവവേലയ്ക്കായി" എന്ന ലേബലില്‍ സഭയുടെ പഴ്ചുമട് ചുമന്നു അവശരായ എക്സ്പുരോഹിതരെ നിങ്ങള്ക്ക് കാണാം ! അവരുടെ മൌനനൊമ്പരം ഏറ്റുവാങ്ങി, മനസിന്‍റെ മുറിവുണക്കി നമുക്കും ഒരു "നല്ലശമരായന്‍" ആകാം ! ജീവിതത്തില്‍ ഒരിക്കല്പോലും "നല്ലശമരായന്‍"ആകുവാന്‍ കഴിയാതെപോയ ശാപഗ്രസ്തരാകാതെ,നമ്മുടെ  ജീവിതം ധന്യമാക്കാം ....പുതിയപുതിയ പള്ളികള്‍ പണിയാന്‍ നമ്മുടെ വിയര്‍പ്പിന്റെ വിലയായ ഒരു ചില്ലിക്കാശും ഇനിയും നാം ചിലവാക്കരുതെ ..ഒരു പള്ളി പണിതാല്‍ സമൂഹത്തില്‍ "ഒരുകള്ളപ്പാതിരിയും നൂറു വിഡ്ഢികളും" ഉടനുരുവാകും ! ആ പണം ക്രിസ്തുവിന്റെ വഴ്ത്താരയില്‍ അവനു ഒശാനപ്പൂവുകളാകട്ടെ ..("കുരുത്തോലപ്പെരുന്നാള്" നാണക്കേടിലാകാതിരിക്കാന്‍ പുരോഹിതര്‍ പ്രത്യേകം ശ്രദ്ധിക്കണം!) ;ഇന്നത്തെ മനോരമയില്‍  ഒരു മുഖചിത്രം കണ്ടു! നാടാകെ കാലക്കേടിന്റെ കുരുത്തോലപ്പെരുന്നാള്‍ ! വേദനയോടെ ഇതെഴുതുന്നു ! അരുതേ'...മാനിഷാദാ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ