ആകെ പേജ്‌കാഴ്‌ചകള്‍

2015 മേയ് 10, ഞായറാഴ്‌ച

പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണു തുറന്നു !

പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണു തുറന്നു !
ഇതൊരു അതിശയമല്ല ; മറിച്ചു വല്ലവരും കാണുന്നുണ്ടോ എന്ന ഒരു 'ജനറല്‍ ചെക്കപ്പ് ' മാത്രമാണ് .  നാടായനാടാകെ പള്ളികള്‍/ പള്ളിക്ക് മൂട്ടില്‍ വീണ്ടുമൊരു  മത്സരപ്പള്ളി/ പള്ളിക്കുതെക്കേല്‍ മറുഗ്രൂപ്പിന്റെ പൊല്ലാപ്പുപള്ളി/ പിന്നെ കാശൂറ്റാനായി മുക്കിനു മുക്കിനു പുണ്യാളന്മാരുടെ കലഹത്തിന്റെ കവലപ്പള്ളികള്‍ / കുരിശുപള്ളികള്‍,  മനനമില്ലാത്ത ജനത്തിന്‍റെ ചോരവറ്റിച്ചു കള്ളപാതിരിപ്പടയെക്കൊണ്ട്  പണിയിച്ചിട്ടു, അതിന്റെ "കൂദാശ"ക്കാശും വാങ്ങി മേര്സിഡീസില്‍  ചെത്തിനടക്കുന്ന, അരമനകളില്‍ പള്ളിയുറങ്ങുന്ന സില്‍ക്കില്‍ പൊതിഞ്ഞ തിരു"മേനി"മാര്‍ ഇതാ ഒന്ന് കണ്ണു തുറന്നുരിക്കുന്നു ! "ഇടപ്പള്ളിപ്പള്ളി വത്തിക്കാന്റെ ഡ്യൂയൂപ്ലിക്കേറ്റാ"ണന്നാരോ പറഞ്ഞുപോലും, "ഒരുപാട് കോടിക്കാശായിപോലും", കൂദാശകാശു വാങ്ങിയ ശേഷം കര്‍ദ്ദിനാളന്മാര്‍, മെത്രാന്മാര്‍, വിളഞ്ഞ പാതിരിമാര്‍. കൂടി  ഒരു കണ്ടെത്തല്‍! ഭേഷ് ! !  ടീവീ യില്‍ ധൂപക്കുറ്റിവീശി കര്‍ദ്ദിനാള്‍ പുകപരത്തി വിളമ്പരം ! പള്ളിപണിയുടെ  ചിലവുകുറയ്ക്കാനും, സിമന്റു ധൂര്‍ത്തില്ലാതെയാക്കാനും പുതിയ ഇടയലേഖനം. കല്‍പ്പനകള്‍ ! കര്‍ദ്ദിനാള്‍/മെത്രാനെ മുകളിലൊരുവന്‍ ഇരിപ്പുന്ടെന്നകാര്യം മറന്നാണീ കപടനാടകം നിങ്ങള്‍ ആടി ജനത്തെ വെറും മര്‍ന്ഗോടന്മാരാക്കുന്നത്! ഒന്നാമതായി നിങ്ങളുടെ കുപ്പായത്തുണിയുടെ വലിപ്പം കുറയ്ക്കൂ , നീളം ഇപ്പോള്‍ നാല്‍പ്പതു മീറ്ററല്ലേ ? നഗ്നത മറയ്ക്കാന്‍ കുരിശില്‍ മരിച്ചവന് എത്ര തുണിയായിരുന്നു ? അവന്‍ ഏതരമനയലാണ് പള്ളിയുറങ്ങിയത്?
"കഴുതമേലേറിയോനെ കളിയാക്കാന്‍ മേര്സിടീസും കുരിശിലെ സ്നേഹം വിറ്റ് നിങ്ങള്‍ വാങ്ങുമ്പോള്‍ ,വിറയ്ക്കുന്നു മാലാഖമാര്‍,ഭയക്കുന്നു സാത്താന്‍പോലും! കാശു വീഴാന്‍ കുരിശടി പണിയുവോരെ..."(അപ്രിയ യാഗങ്ങള്‍ )കുപ്പായക്കീശ  ചെറുതാക്കൂ ..വി.മത്തായി പത്തു നല്ലൂണ്ണംവായിക്കൂ ...കാലം അതിക്രമിച്ചു "ഘര്‍ വാപസി" അരികെ അരികെ അരികെ...

2015 ഏപ്രിൽ 8, ബുധനാഴ്‌ച

2015 ഫെബ്രുവരി 19, വ്യാഴാഴ്‌ച

അശ്വമേധം! aswamedham !
think of any famous person in your mind and click this link ..
http://en.akinator.mobi/personnages/jeu
hats off to the guy who created this ..no words ! this is amazing ....!.
...See More
We are looking for a Polish moderator/translator (English).Thank you for sending your details and skills by clicking on the button below. Select the subject "Translation".
EN.AKINATOR.COM|BY ELOKENCE
Like ·  · 
  • Samuel Koodal
    Write a comment...
"മറന്നുതുള്ളിയാല്‍ മറിഞ്ഞുവീഴും" എന്ന മലയാളം ചൊല്ലാണ് ഈ പൌരോഹിത്യത്തിന്ഇന്ന് പിണഞ്ഞതും ! ദൈവത്തെമറന്നു അവര്‍  "സ്വയംദൈവമായി" നൂറ്റാണ്ടുകളായി ഉറഞ്ഞുതുള്ളി ; ഫലമോ സഭകള്‍ കാലത്തിന്‍റെമാറില്‍ ഇതാ മറിഞ്ഞുവീഴുന്നു! നസരായനെ നാറ്റിനാണിപ്പിക്കുവാന്‍, നാട്ടിന്പുറങ്ങളില്‍നിന്നും പാവം കന്യകമാരെ കര്‍ത്താവിനു മണവാട്ടികളാക്കി , (പുരോഹിതന്റെ സ്വകാര്യഭോഗവസ്ത്തുക്കളാക്കി തരംതാഴ്ത്തി,) അവരെ "ജീവനുള്ളശവങ്ങളാക്കി" ജീവപര്യന്തം സഭകളുടെ ഇരുട്ടറതടവറകളിലുമാക്കി ! ആ ശാപത്തിന്റെ ഇരുലാലയങ്ങള്‍നിന്നും എങ്ങിനയോ പുറുത്തുവന്നവരെ വീണ്ടും ഇവര്‍ "അയിത്തം" എന്ന കറുത്തകീലുപുരട്ടി അവമതിച്ചവശരാക്കി! പുരോഹിതനാല്‍,പൌരോഹിത്യസഭകളാല്‍, മുറിവേല്‍ക്കപ്പെട്ട മൃതപ്രായരായ ഇവരെ തച്ചിന് കുര്‍ബാന ചൊല്ലിക്കുന്ന ജനത്തിനും, ചൊല്ലുന്നവനും എവിടെ സമയംകിട്ടും ഒന്ന് തിരിഞ്ഞുനോക്കാന്‍പോലും ? ആരുമാരോരുമില്ലാതെ അവശരായ ഈ "ദേവംശസംഭവങ്ങളെ" (പുണ്യപ്പിറവികളെ ) ഒരുനോക്കു കാണുവാന്‍, ഒരു സാന്ത്വനമൊഴി മിഴികളാലെങ്കിലും ഏകുവാന്‍ വരുവീന്‍ സഹജരേ....നിങ്ങള്‍ എറണാകുളം പാലാരിവട്ടം SNDP ഹാളില്‍ ഈ മാസം ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് എത്തിചേരുവീന്‍!! നമുക്കും ഒത്തുചേരാം ...              "നല്ലശമരായരാകുവീന്‍"..സ്വയംധന്യരാകുവീന്‍..." ത്യാഗമാണാനന്ദം...അതുതാന്‍ കുര്‍ബാനയും" !!!    

2015 ഫെബ്രുവരി 9, തിങ്കളാഴ്‌ച

നിത്യജീവനെ പ്രാപിക്കുവാൻ "നല്ലശമരായന്‍" ആവുക!
ഉപമകളാല്‍ അവന്‍ നമ്മോടു സംസാരിച്ചു ! അതിലെ ,അവനേറ്റം പ്രിയനായ "നല്ലശമരായന്‍" ആവുക എന്നതാണ് ക്രിസ്തീയതയിലേക്കുള്ള ഒന്നാം ചുവടുവൈപ്പു! ആയതിലേയ്ക്ക്  ഒരു സുവര്‍ണ്ണാവസരം ഇതാ... , ഈ മാസം ഇരുപത്തിയെട്ടാം തീയതി എറണാകുളം പാലാരിവട്ടം sndp ഹാളില്‍ രാവിലെ പത്തുമണിക്ക് നമുക്കൊത്തുകൂടാം ! സഭാവേലൈക്കായി സ്വജീവിതം പുരോഹിതന്റെ ജടരാഗ്നിയില്‍ എരിഞ്ഞു തീര്‍ന്ന അനേകം ഭാരതസ്ത്രീകളെ നിങ്ങള്‍ക്കവിടെ കാണാം ! "ദൈവവേലയ്ക്കായി" എന്ന ലേബലില്‍ സഭയുടെ പഴ്ചുമട് ചുമന്നു അവശരായ എക്സ്പുരോഹിതരെ നിങ്ങള്ക്ക് കാണാം ! അവരുടെ മൌനനൊമ്പരം ഏറ്റുവാങ്ങി, മനസിന്‍റെ മുറിവുണക്കി നമുക്കും ഒരു "നല്ലശമരായന്‍" ആകാം ! ജീവിതത്തില്‍ ഒരിക്കല്പോലും "നല്ലശമരായന്‍"ആകുവാന്‍ കഴിയാതെപോയ ശാപഗ്രസ്തരാകാതെ,നമ്മുടെ  ജീവിതം ധന്യമാക്കാം ....പുതിയപുതിയ പള്ളികള്‍ പണിയാന്‍ നമ്മുടെ വിയര്‍പ്പിന്റെ വിലയായ ഒരു ചില്ലിക്കാശും ഇനിയും നാം ചിലവാക്കരുതെ ..ഒരു പള്ളി പണിതാല്‍ സമൂഹത്തില്‍ "ഒരുകള്ളപ്പാതിരിയും നൂറു വിഡ്ഢികളും" ഉടനുരുവാകും ! ആ പണം ക്രിസ്തുവിന്റെ വഴ്ത്താരയില്‍ അവനു ഒശാനപ്പൂവുകളാകട്ടെ ..("കുരുത്തോലപ്പെരുന്നാള്" നാണക്കേടിലാകാതിരിക്കാന്‍ പുരോഹിതര്‍ പ്രത്യേകം ശ്രദ്ധിക്കണം!) ;ഇന്നത്തെ മനോരമയില്‍  ഒരു മുഖചിത്രം കണ്ടു! നാടാകെ കാലക്കേടിന്റെ കുരുത്തോലപ്പെരുന്നാള്‍ ! വേദനയോടെ ഇതെഴുതുന്നു ! അരുതേ'...മാനിഷാദാ..