ആകെ പേജ്‌കാഴ്‌ചകള്‍

2014, ജൂൺ 28, ശനിയാഴ്‌ച

ആർച്ച് ബിഷപ്പ് ജോസഫ് വെസലോവ്സ്​കിയുടെ വൈദികപട്ടം മാർപാപ്പ റദ്ദാക്കി.

വത്തിക്കാൻ: കരീബിയയിൽ നിരവധി കൗമാരപ്രായക്കാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുൻ വത്തിക്കാൻ അംബാസഡർ കൂടിയായ ആർച്ച് ബിഷപ്പ് ജോസഫ് വെസലോവ്സ്​കിയുടെ വൈദികപട്ടം ഫ്രാൻസിസ് മാർപാപ്പ റദ്ദാക്കി. ഇത്രയും ഉന്നതനായ നേതാവിനെതിരേ ഇത്തരമൊരു നടപടി ആദ്യമാണ്. കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ വത്തിക്കാൻ വെളിപ്പെടുത്തിയില്ല. ഡൊമിനിക്കൻറിപ്പബ്ളിക്കിലെ മാർപാപ്പയുടെ നുൺഷ്യോയായിരുന്നു വെസലോവ്സ്​കി. വത്തിക്കാൻ പൗരനായ അദ്ദേഹത്തെ വത്തിക്കാൻ ട്രൈബ്യൂണൽ വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാൽ ജയിൽശിക്ഷ ലഭിക്കും.
  
സ്വന്തം രക്ഷയോര്ത്ത് തന്‍റെ ഗുരുവിനെ (യേശു ക്രിസ്തു) തള്ളിപ്പറഞ്ഞ പത്രോസിന്‍റെ ഒറിജിനല്‍ പിന്‍ഗാമികളായിരുന്നു ഇതുവരെയുള്ള 99.9%  മാര്‍പ്പാപ്പ മാരും....
(എല്ലാവര്ക്കും സ്വന്തം രക്ഷയായിരുന്നു വലുത്) .  ഇതാ ഭൂമിയില്‍ സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ സൂക്ഷിക്കാന്‍ ഒരു യോഗ്യന്‍.
babu palathumpatt

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ