ആകെ പേജ്‌കാഴ്‌ചകള്‍

2014, ജൂൺ 18, ബുധനാഴ്‌ച

വേണമെങ്കിൽ വേണ്ടവർ വായിക്കൂ

വേണമെങ്കിൽ വേണ്ടവർ വായിക്കൂ                                                                      

 "സ്വര്ഗസ്തനായ പിതാവേ" എന്ന് വിളിക്കുന്ന ഏവരും ദൈവമക്കളാണ്! എന്ന സത്യം നിങ്ങൾ  അറിയാതിരിക്കുന്നതിനാൽ,  ഭാഗ്യവശാൽ ഞാൻ അറിഞ്ഞ സത്യം നിങ്ങളോട് പങ്കുവച്ചതുകാരണം, നിങ്ങൾ എന്നെ ഭ്രാന്തനായി മനസ്സിൽ കരുതി സ്വയം ആനന്ദിക്കുന്നു !  പക്ഷെ എനിക്ക് നിങ്ങളോട് സഹതാപം മാത്രമാണു മനസിലിപ്പോഴും . "സ്നേഹിച്ചു സ്നേഹിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും" ;  എന്നതുപോലെ വീണ്ടും എന്റെ സ്നേഹം ഈ അക്ഷരങ്ങളായി നിങ്ങളുടെ മനസുകളെ സത്യപ്രകാശിതരാക്കട്ടെ !  "അവനെ കുരിശിക്ക"എന്ന് അന്നാർത്തുവിളിച്ചവരുടെ പുനർജന്മങ്ങളാകാതെ ,അവന്റെ കുരിശിഞ്ചുവട്ടിലിരുന്നു വിലപിക്കുന്ന 'പാപിനി' മേരിയാകാൻ  ശ്രമിക്കൂ മനസുകളെ....                                                                                                                                       ഒരു കുഞ്ഞിനെ "നറ്തേനിനു പുളിരസമാണെന്നു" മനസ്സിൽ വിശ്വസിപ്പിച്ചു ഉറപ്പിക്കാൻ, മാതാപിതാകളൊ ഗുരുജനമോ പുരോഹിതനൊ ഒരുമ്പെട്ടാൽ ഒത്തതുതന്നെ! അവൻ 'തേൻ' നുകരുവോളം (കുറുക്കന് മുന്തിരിങ്ങാ എന്നപോലെയല്ല) "തേൻ പുളിക്കുന്ന വസ്തുതന്നെ", എന്നവൻ കണ്ണുമടച്ചു വിശ്വസിക്കും  ! ഒരിക്കലവൻ തേൻ  നുകർന്നാലോ, തന്നെ ഇത്രനാളും കള്ളം പറഞ്ഞു കബളിപ്പിച്ചവരോടു തോന്നുന്ന അതേ വികാരമാണ് /വെറുപ്പാണ് /അറപ്പാണ് പുരോഹിത വർഗത്തോടാകമാനം എന്റെ വികാരം !..ഇത് സത്യം !!!                                                                                                                   കാരണം, മനുഷ്യനെ ഏറ്റവും ക്രൂരമായി ചതിക്കുന്നവരും ഇവർ തന്നെ ! ദൈവത്തെ (സ്വയം ) അറിയാനുള്ള അവന്റെ ജന്മാവകാശം ഇവർ തിരശീലയിട്ടു ഉൾക്കണ്ണിനു  മറയ്ക്കുന്നത് കാരണം ,തലമുറകൾ ദൈവത്തെ ഉള്ളിൽ അറിയാതെ "വെറും വിശ്വാസി"കളായി കല്ലറ പൂകി !    അതുമൂലമാണ് 'ലോകരക്ഷകനെന്ന്' എന്നാളും അറിയപ്പെടുന്ന യേശുവിനും,  ഇവരെ വേശ്യകളേക്കാളധികം എന്നും വെറുകേണ്ടി വന്നതും ,പകരമായി അവർ അവനെ കുരിശിലേറ്റിയതും  ! 

കലികാലവൈഭവം ! ദേ ..ആ പുരോഹിതര്തന്നെ ഇന്നും അവനെ കൈകാര്യം ചെയ്തു സ്വര്ഗം (അവര്ക്കുമാത്രമായി ) ഭൂമിയിലാക്കി സുഖിച്ചു വാഴുന്നു ! ഇതാണു പുരോഹിതൻ! ( "ഇവൻ താൻടാ പോലീസെ;"ന്നതുപോലെയുമല്ല; ) മതങ്ങൾ മനുഷ്യന്റെ മനനശേഷി തീരെ ഇല്ലാതായതാണീതിനു കാരണം !  മതമെന്നാൽ അഭിപ്രായം എന്നല്ലേ അർത്ഥമാക്കുന്നത്? എന്തേ നിങ്ങളും അഭിപ്രായങ്ങൾ പറയുന്നില്ല ?കാരണം നിങ്ങൾ മനസിനെ "മടി"യെന്ന പഴംതുണിയിൽ പൊതിഞ്ഞു കത്തനാര്ക്ക് സ്വന്തം മനസിനെ സ്വയം  കാണിക്ക വച്ചു !
"കണ്ണിനു പകരം കണ്ണു! കാലിനു പകരാൻ കാലു!"എന്ന മോശയുടെ കാട്ടാള നിയമത്തെ തകിടം മറിച്ചിതാ മനുഷ്യപുത്രൻ അവതരിച്ചു! !"ശത്രുവിനെ സ്നേഹിക്കൂ " എന്നായി പുതിയനിയമം  ! "വിവരക്കേട് ,ഭ്രാന്തു, സാത്താന്റെ ബാധ " , എന്നൊക്കെയായി വചനം ജഡമായവനു ദേശീയ പുരസ്ക്കാരങ്ങൾ ,"പത്മശ്രീ /പത്മഭൂഷൻ" കണക്കെ ! 
ലോകമേ ,എന്തുതന്നെ നീ എനിക്ക് സമ്മാനിച്ചാലും ഈ താഴെ ചേർത്ത "ലിങ്കുകൾ"   ഒരുവട്ടം കേള്ക്കൂ..ഒന്നും മനസിലായില്ലായെങ്കിൽ എന്നെ കുറ്റപ്പെടുട്ടരുതെ...."അറിവിനെ അറിയാൻ ഒരറിവ്‌ വേണം "!
pls use these links and enjoy then share to many
http://youtu.be/8yNcKybF_mo 
http://youtu.be/NrB87n3xN-M 
http://youtu.be/IFbZAUZYaYs 
http://youtu.be/2-nsvk4J04A
http://youtu.be/6lfsnVGlRe0 
http://youtu.be/Se3HGYVpLzU
http://youtu.be/s53Mc67NWD4
http://youtu.be/05jEcnsqN_s
samuel koodal mughangal mtv ep 1,1
LikeLike · · Promote · ഷെയർ
വേണമെങ്കിൽ വേണ്ടവർ വായിക്കൂ ("കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ" എന്ന ക്രിസ്തുവിന്റെ മനസിന്റെ വിലാപമല്ല ഇത് !) 


Sunday, June 15, 2014

samuel koodal mughangal mtv ep 1,1

Posted by samuel koodal at 3:50 PM     
Email This
BlogThis!
Share to Twitter
Share to Facebook
Share to Pinterest

2 comments:

Zach NedunkanalJune 15, 2014 at 8:26 PM
ശ്രീ സാമുവേൽ കൂടലിന്റെ ഈ അഭിമുഖസംഭാഷണങ്ങൾ ശ്രദ്ധിച്ചുകേൾക്കുന്നവർക്ക് ആയിരം പള്ളിപ്രസംഗങ്ങൾ കേൾക്കുന്നതിലും ആദ്ധ്യാത്മികജ്ഞാനം ഉണ്ടാകുമെന്ന് തീർച്ചയാണ്. സുവിശേഷങ്ങളുടെ കാച്ചിക്കുറുക്കിയ സന്ദേശമാണ് അദ്ദേഹം ഉരുവിടുന്നത്. ആ വാഗ്പ്രളയത്തിൽ മുങ്ങിക്കുളിക്കുകയോ ഒഴുകിപ്പോകുകയോ ചെയ്യേണ്ടവർ വാസ്തവത്തിൽ ഇന്നത്തെ മരാമത്തച്ചന്മാരാണ്. അവരാണ് ആദ്ധ്യാത്മികത തൊട്ടുതേച്ചിട്ടിലാത്ത വിശ്വാസിക്കൂട്ടായ്മകളെ യഥാർഥ ദൈവത്തിൽനിന്ന് അകറ്റുന്നത്. വാതോരാതെയവർ ബൈബിൾ ഉദ്ധരിക്കുന്നു. എന്നാൽ, ബൈബിളിൽ നിന്ന് എന്തൊക്കെ സ്വീകരിക്കണം, എന്തൊക്കെ നിരാകരിക്കണമെന്നുപോലും അവർക്കറിവില്ല എന്ന് കൂടൽ ഉദാഹരണസഹിതം സമർഥിക്കുന്നു. പുരോഹിതരുടെ അജ്ഞ്ഞതയെയെന്നതിനേക്കാൾ അവരുടെ കഠിന ഹൃദയങ്ങളുടെ കപടതമൂലമാണ് ഇന്നത്തെ സഭകളിത്രയധികം ലൗകികമായി വളർന്നതും ആദ്ധ്യാത്മികമായി തളർന്നതും എന്ന് ശ്രീ സാമുവേൽ കൂടൽ യുക്തിശക്തമായി ചൂണ്ടിക്കാണിക്കുന്നു. ആത്മാവിനു വളരാൻ ഇടം കൊടുക്കേണ്ടാവരാണ്, അല്ലാതെ ആടുകളുടെ പാലിനും ഇറച്ചിക്കും വേണ്ടി തീരാത്ത കൊതിയുമായി വിലസുന്നവരല്ല നല്ല ഇടയന്മാർ എന്ന് കൂടൽജി ചൂണ്ടിക്കാണിക്കുന്നു.

ഇന്നലെ ഒരു പോട്ട-പ്രഭാഷകൻ കത്തിക്കയറിയത് കേൾക്കാനിടയായി. അത് ഇങ്ങനെയായിരുന്നു: "നമ്മുടെ ആരാധനയ്ക്ക്, നമ്മുടെ സ്തോത്രങ്ങൾക്ക് ശക്തി കുറയുമ്പോൾ, പിതാവായ ദൈവവും പുത്രനും പരിശുദ്ധാരൂപിയും ദുഃഖിക്കുന്നു, നമ്മൾ ഉറക്കെപ്പാടുമ്പോൾ, കൂട്ടമായി ആരാധിക്കുമ്പോൾ അവർ സന്തുഷ്ടരാകുന്നു!" എന്തൊരു ദൈവസങ്കല്പം! ഈ സങ്കല്പത്തെയാണ് കൂടൽജി കൊട്ടിയുടക്കുന്നത്. സുവിശേഷങ്ങൾ ഒരു തവണയെങ്കിലും വായിച്ചിട്ടുള്ളയാർക്കും യേശു മനസ്സിലാക്കിത്തന്ന ദൈവത്തെപ്പറ്റി ഇത്തരം ധാരണകൾ ഉണ്ടാവില്ല. താനുൾക്കൊണ്ട ഭാരതീയജ്ഞാനമെല്ലാം അതേപടി പറഞ്ഞുകൊടുത്താൽ ഗ്രഹിക്കാൻ കഴിവില്ലാത്ത ഒരു ജനതയോട് ഉപമകളിലൂടെയും പിതാവെന്ന ബിംബത്തിന്റെ ഉപയോഗത്തിലൂടെയും യേശു പങ്കുവച്ച ദൈവസങ്കല്പത്തെ അജ്ഞരായ പുരോഹിതർ പൊള്ളയായ വ്യക്തിസങ്കല്പത്തിലേയ്ക്ക് തരംതാഴ്ത്തിയതാണ് ക്രിസ്റ്റ്യാനിറ്റിക്കു പറ്റിയ ഏറ്റവും വലിയ അപചയം. ദൈവത്തെ സർവവ്യാപിയായ സ്നേഹചൈതന്യമായി മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെ ശ്രീ കൂടൽ എടുത്തുകാണിക്കുന്നു. ആദ്ധ്യാത്മികതയും അനുഷ്ഠാനവും തമ്മിൽ തിരിച്ചറിയേണ്ടവർ, പക്വവും ആഴമേറിയതുമായ ദൈവശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവർ, അദ്ദേഹത്തെ സമീപിക്കട്ടെ, അദ്ദേഹത്തിന്റെ സംഭാഷണം കേൾക്കട്ടെ, എന്നാണെനിക്കു പറയുവാനുള്ളത്. 

അദ്ദേഹത്തിൻറെ ഗാനങ്ങൾ ശ്രദ്ധിക്കുക; അവയിൽ ആരാധനയും സ്തോത്രവുമില്ല, ഞഞ്ഞഞ്ഞ സെന്റിമെന്റാലിറ്റിയില്ല, മറിച്ച്, മേല്പറഞ്ഞ ദൈവാവബോധത്തിന്റെ കതിർസ്ഫുരണങ്ങളാണ് അവയിലൂടെ ശ്രോതാവനുഭവിക്കുന്നത്. അപാരമായ ഓർമശക്തികൊണ്ടും കാവ്യാത്മകതകൊണ്ടും ഘനഗംഭീരമായ സ്വരമാധുരികൊണ്ടും അത്യന്തം അനുഗ്രഹീതനായ ഈ ഗായകന് ഹൃദ്യമായ അഭിനന്ദനങ്ങളും ആയുരാരോഗ്യവും നേരുന്നു.

Reply

samuel koodalJune 17, 2014 at 4:31 AM
ക്രിസ്തുവിൽ നിന്നും അവന്റെ മനനങ്ങളീൽ നിന്നും മനുഷ്യ മനസുകളെ "അതിവേഗം ബഹുദൂരം" അടിച്ചുമാറ്റിയ കത്തനാരുടെ കൈ മുത്തുന്നതിലും എത്രയോ നല്ലതാണ് ഈ വചനം മനസിലൂറിയ zach നെടുംകനാലിന്റെ കൈ മുത്തുന്നതെന്റെ കലികാലമെ ..( "താനുൾക്കൊണ്ട ഭാരതീയജ്ഞാനമെല്ലാം അതേപടി പറഞ്ഞുകൊടുത്താൽ ഗ്രഹിക്കാൻ കഴിവില്ലാത്ത ഒരു ജനതയോട് ഉപമകളിലൂടെയും പിതാവെന്ന ബിംബത്തിന്റെ ഉപയോഗത്തിലൂടെയും യേശു പങ്കുവച്ച ദൈവസങ്കല്പത്തെ അജ്ഞരായ പുരോഹിതർ പൊള്ളയായ വ്യക്തിസങ്കല്പത്തിലേയ്ക്ക് തരംതാഴ്ത്തിയതാണ് ക്രിസ്റ്റ്യാനിറ്റിക്കു പറ്റിയ ഏറ്റവും വലിയ അപചയം".) 

അറിവിനെ അറിയാനൊരറിവ് വേണം ! ഭാരതീയ വേദാന്തമതം പഠിച്ച ഒരുവനേ ക്രിസ്തുവിനെ മനസിലാകൂ ! നമ്മുടെ പുരോഹിത/പാസ്ടർ തൊഴിലാളികള്ക്ക് ഇതിനെവിടെ സമയം ? കുപ്പായവും ബൈബിളും കയ്യിൽകിട്ടിയാലന്നുമുതൽ വയട്ടിപ്പാടിനുള്ള നാവിന്റെ അഭ്യാസം തുടങ്ങും ! വിവരമുള്ളവർക്കിത് ചെവിയിലുടൻ ചൊരിച്ചിലാകുന്ന ആഭാസമാകും ! എങ്കിലും പിതാക്കന്മാരുടെ അസ്ഥികൾ ഇവറ്റകളുടെ കസ്റ്റടിയിലാകയാൽ ,മാളോരെ ഭയന്ന് ഈ വിപരീത വേദാന്തവും കേട്ടു പള്ളിയിൽത്തന്നെ മൂടാൻ മനസില്ലാമനസോടെ നിന്നുകൊടുക്കും ! ക്രിസ്ത്യാനിയുടെ ഒരു ഗതികേടേ !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ