ക്രിസ്തുവിനെ കല്ലറയിൽ കിടത്തിയവർ, മെത്രാനെ ശവക്കുഴിയിൽ ഇരുത്തിമൂടുന്നു !
'വചനം ജഡമായവന്റ ജഡത്തെ ലോകം ഒടുവിൽ കൈകാര്യം ചെയ്തത് ' വി.മത്തായി 27/60, വി.മാർക്കോസ് 15/46, വി.ലൂക്കോസ് 23/53.& വി.യോഹന്നാൻ 19/40,41,42 വരെ നാം നോക്കിയാൽ, "ശീലയിൽ പൊതിഞ്ഞു കല്ലറയിൽ വച്ചു (കിടത്തി),"എന്നാണു വായിക്കുക ! പക്ഷെ അവന്റെ ജനം ഇന്ന് വെറും മെത്രാനെ ശവക്കുഴിയിൽ ഇരുത്തിമൂടുന്നു ! ഇത് ഒരു വിരോധാഭാസം എന്നെനിക്കു തോന്നിയതിനാൽ ലോകമേ ,ഇത് എഴുതുന്നു !
മരിച്ചവരുടെ ശരീരം ചേതനയറ്റതാകയാൽ കിടത്തുകയാണ് ഭൂമിയോട് കാണിക്കുന്ന ഏറ്റവും ചെറിയ ആദരവു്! പക്ഷെ ,ഭൂമിയുടെ ഗുരുത്വാകർഷണ ശക്തിയോടു മല്ലിട്ടുവേണം ഒരു ജഡം ശവക്കുഴിയിൽ ഇരുത്തിമൂടാൻ!
'മെത്രാൻ' എന്നാൽ വെറും 'കത്തനാർ' മൂത്തവൻ എന്നതല്ലേ സത്യം ?! മെത്രാനെ ലക്ഷങ്ങളുടെ കുന്തുരുക്കത്തിൽ മൂടിയാലും ഇവർ മൂന്നാംനാൾ ഉയർത്തെഴുനേൽക്കാത്തതിനാൽ,ഇവരുടെ ജഡം ചിതിലിനും കീടങ്ങൾക്കും കാലക്രമേണ ഭക്ഷണമാകും നിശ്ചയം ! നാം ഭൂമിദേവിയോട് പൊരുതി ഇവരുടെ ജഡം ഇരുത്തി മൂടിയതിനാൽ, അന്ന് കിടത്തിമൂടിയ (വെറും മുപ്പതുവെള്ളിക്കാശിനു വിലയായവന്റെ ) ക്രിസ്തുവിനെക്കാൾ ഇവർ സ്രേഷ്ടരാകുമോ? ഇല്ലെങ്കിൽ , ആരോ എന്നോ എപ്പോഴോ എന്തിനുവേണ്ടിയോ പ്രാക്രിതചിന്തകളാൽ തുടങ്ങിയ അർത്ഥമില്ലാത്ത ഈ അനാചാരാനുഷ്ടാനങ്ങളെ നാം അന്ധമായി എന്തിനു ഇന്നും പിൻപറ്റണം ?!
എന്നാൽ ആത്മീയ/ ഭൌതീക തിരിച്ചറിവ് കിട്ടിയ ചില മെത്രാന്മാർ ."തങ്ങളെ മനുഷ്യരെപ്പോലെ മണ്ണിൽ കിടത്തി ഭൂമിദാനം ചെയ്യണമെന്നു" മുന്കൂട്ടി ഇടയലേഖനം /കല്പന ഇറക്കിയതിനാൽ അപ്രകാരം മണ്ണിൽ ആദമിനെപ്പോലെ അബ്രഹാമിനെപോലെ മറവുചെയ്ത ചരിത്രവും സഭകൾക്ക് ഉണ്ടുപോലും ! "ആത്മജ്ഞാനം ലഭിച്ചവർ ഈ ചരിതം പിന്തുടർന്നാൽ നല്ലത്;' എന്നാശിക്കാനല്ലാതെ നമുക്കെന്തു കാര്യം ?!
"മറ്റുവീൻ ചട്ടങ്ങളെ/അനാചാരങ്ങളെ" എന്ന കാലത്തിന്റെ മുൻവിളി കേട്ടെങ്കിലും , കേട്ടില്ലെന്നു നടിച്ചു കള്ളയുറക്കം /sorry
പള്ളിയുറക്കം നടിക്കുന്നവർ എങ്ങിനെ ഉണരാൻ ? ആരിവരെയുണർത്താൻ ?!
സഭാപ്രസംഗി 12/7 "പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്ക് തിരികെ ചേരും; ആത്മാവ് അതിനെ നൾകിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും" എന്ന അറിവ് പഞ്ചഭൂതാത്മകമായ (ആകാശം, അന്ഗ്നി , വായു, ജലം, ഭൂമി ) പ്രകൃതിയിൽ നിന്നും മനസില്ന്റെ വാസനമൂലം വികസിച്ചെടുത്ത മനുഷ്യ ശരീരം , മരണാനന്തരം (ആത്മാവതിനെ ഉപേക്ഷിക്കുമ്പോൾ) തിരികെ ഈ പ്രകൃതിയിലേക്ക് തന്നെ മടങ്ങി ചേരും എന്ന് തന്നെയാണു അർത്ഥമാക്കുന്നത് ! ഈ ചെറിയ സത്യംപോലും മനസിലാകാത്ത ഇവറ്റകൾ എങ്ങിനെ സത്യസ്യസത്യമായ ദൈവത്തെ മനസിലാക്കും? ദൈവത്തെ ഒരിക്കലൂം അറിഞ്ഞിട്ടില്ലാത്ത ഇവർ എങ്ങിനെ നമ്മെ ദൈവത്തിങ്ങലേക്കു നയിക്കും? ഇല്ല ;കുരുടന്മാരായ ഈ വഴികാട്ടികൾക്കതിനു ഒരിക്കലും കഴിയുകയില്ല എന്ന് പണ്ടേ ക്രിസ്തു മൊഴിഞ്ഞതും നാം ഓർമ്മിക്കുവീൻ ...
മരിച്ചാലും 'കിരീടവും ചെങ്കോലും' വെടിയാൻ മനസില്ലാത്ത ഇവർ ആത്മീയരല്ല ജനമേ.....വെറും ഭൌതീയർ ! ആത്മാവിനെ അറിഞ്ഞവൻ ഇതിനു സമ്മതിക്കുമോ? ഒരുനാളുമില്ലെൻ പ്രിയരേ ..ആത്മാവിനെ അറിയാത്തവർ എങ്ങിനെ പരിശുദ്ധാത്മാവിനെ അറിയും ? മറ്റൊരുവന് തന്നില് ഇല്ലാത്ത ഈ പരിശുദ്ധാത്മാവിനെ എവിടെനിന്നും ഇവർ എടുത്തു കൊടുക്കും ?! തലമുറകളെ പറ്റിക്കുന്ന മിടുമിടുക്കൻമ്മാരേ, നിങ്ങൾക്കു ഹാ കഷ്ടം ! ചിന്തിക്കൂ ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ...
മാനിഷാദാ ..ക്രിസ്തുവിനെ നിന്ദിക്കലാണിതു ! സംശയമില്ല ...
മനുഷ്യാ, നീ മണ്ണാകുന്നു !. ആദാമിനെ മണ്ണിൽനിന്നും മെനഞ്ഞു എന്നല്ലേ നമ്മുടെ ഒന്നാം പാഠം? മണ്ണിലേക്ക് മടങ്ങുന്നതിനുപകരം കുന്തുരുക്കത്തിൽ എന്തിനുപോയി ഇരുന്നുറങ്ങുന്നു ? ഈജിപ്റ്റിലെ ഗാസയിലെ മൂന്നു പിരമിടുകളും, അവയിൽ കാത്തുസൂക്ഷിച്ചിരുന്ന 'രംസസ് സെക്കെന്റിണ്ടെ' മുതൽ പല 'മമ്മികളും' ,കൈറോയിലെ മ്യൂസിയത്തിൽ ഞാൻ കണ്ടിട്ടുണ്ട് . സകല മമ്മികളും കിടക്കുകയാണ് ! തമിഴന്മാരുകണക്കെ "വടിയാവുന്ന" മെത്രാന്റെ ജഡത്തിനെ കസേരയിൽ ഇരുത്താൻ എന്തിനു അസ്ഥികൾ ഒടിയുമാറു കസർത്തത്തിൽ നിങ്ങൾ കാണിക്കുന്നു ? ഇത് ക്രൂരതയാണ്.! ചേതനയറ്റ ജഡത്തെ കസേരയിൽ വരിഞ്ഞുകെട്ടി.... ഹോ..! കണ്ണേ മടങ്ങുക ....കർമ്മഫലം! മരിച്ചുകഴിഞ്ഞാലും സഭയെ ശവക്കുഴിയിലിരുന്നു ഭരിക്കുന്ന ഇവരുടെ ആത്മാവ് എങ്ങിനെ സ്വര്ഗത്തിലെത്തി അബ്രഹാമ്യ മടിയിൽ ഇരുന്നു മാലാഖമാരുമൊത്തു അനാദികാലമായി ദൈവത്തെ സ്തുതിച്ചു സുഖിച്ചു വാഴും ? കാലപ്പഴക്കത്തിൽ വെറും തലയോട്ടിയും പഴകിയ അസ്തികളൂമായാലും ചെങ്കൊലിൽനിന്നും ഇവരു പിടിവിടില്ലേ? ഹോ "നിന്റെ രാജ്യം" വരില്ലെന്ന് തീര്ച്ചയായി ! കര്ത്താവിനു മുൾക്കിരീടവും വെറും കത്തനാര് മൂത്തവന് ശവത്തിലും അലങ്കാരക്കിരീടവും ?! കാലമേ നിനക്കെൻ പ്രണാമം ...
ശരീരമെന്നതു ജീവന്റെ ഉടുപ്പാണെന്നും , ജീവൻ ശരീരമെടുത്തതു മനസിന്റെ വാസനകളിൽ ഉണരുന്ന കർമ്മം ചെയ്യുവാനാണെന്നും, മനസിലാക്കിയവൻ , ഒന്നാമതായി ശരീരബോധത്തിൽനിന്നും അവന്റെ മനസിനെ സ്വയം ഉയർത്തി ; ആ മനസിന്റെ അടിസ്ഥാനമായ ആത്മബോധതിലേക്കു താനേ എത്തിച്ചേരണം ..ഇതാണാത്മീയത ! 'ഞാൻ ശരീരമാണെന്ന' ബോധം വെടിഞ്ഞു ,പകരം 'ഞാൻ ആത്മാവാണ്' എന്ന് മനസിലുറപ്പിക്കലാണാത്മീയത ! അതിനായി നാം നമ്മെ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.! ധ്യാനത്തിലൂടെയല്ലാതെ ഒരുവൻ സ്വയം ആത്മാവിനെ എങ്ങിനെ കണ്ടെത്തും? നടപ്പില്ല ക്രിസ്തിയാനീ , അവൻ വീണ്ടും വരുവോളം നടപ്പില്ല . ധ്യാനം ശീലിക്കാത്ത പുരോഹിതരും ജനവും ഇരുളിൽ ഇരുളിനെ തപ്പുകയേയുള്ളൂ ജന്മങ്ങളായി/ തലമുറകളായി!, അതിനാലാണീ അനാചാരങ്ങളും ദുർവ്യയങ്ങളും നാൾക്കുനാൾ പെരുകുന്നതും ! പുരോഹിതാ , ആദ്യമായി സ്വയം നീ അറിയൂ; എന്നിട്ടാ അറിവിനെ തലമുറകളെ നീ അഭ്യസിപ്പിക്കൂ......ഇതാണു ദൈവവേല , സുവിശേഷം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ