സാമുവേല്‍ കൂടല്‍ . അല്മായശബ്ദത്തിലൂടെ നിങ്ങള്‍ വായിച്ച ( ആത്മീകാന്ധത ) എന്ന എന്റെ ചിന്തയോടു 47 പേര്‍ ഇതുവരെ പ്രതികരിച്ചു കണ്ടു . ഒടുവില്‍ ആത്മാവിനെ തേടി പലരും അലയുന്നതായും കണ്ടു . അവ്ര്‍ക്കുവേണ്ടിമാത്രം ഞാന്‍ ഇതു കുറിക്കുന്നു . "ദൈവം ആത്മാവാകുന്നു" ,വി. യോഹന്നാന്‍ 4 ,ന്റെ 24 ഇല്‍ യേശു കിണറ്റിന്‍ കരയില്‍വെച്ചു ശമരിയകാരത്തിയൊടു പറയുന്നതായി നാം വായിക്കുന്നു . ഏകമായ ആത്മാവിന്റെ പ്രതിബിംബങ്ങളും പ്രതിരൂപങ്ങളുമാണീ സാരപ്രപഞ്ചം ." ഊഴിയെ ചുറ്റും പുതപ്പുപോലാഴി ഒന്നാകിലും പേരുകള്‍ ഏഴിലേറെ " ,എന്നതുപോലെ ഈ സാരപ്രപഞ്ചത്തിനും കാരണമായ ദൈവം ഏകനാണു ,കാരണമായവനില്‌നിന്നും ഈ കാര്യങ്ങള്‍ എല്ലാമുണ്ടായി ,ആ കാര്യങ്ങളാണീനാമെല്ലാം എന്നും ഓര്‍ക്കണം .കാരണമായ യൂണിവേര്‍സല്‍ മ്യ്ന്ടില്‍ നിന്നും ഈ "ഞാന്‍ " എന്ന "മനസും" നീ എന്ന മനസ്സും ഉണ്ടായി എന്നും നാം മനസ്സിലാക്കണം ."ജീവ ചലനമായി ജീവിയില്‍ മേവുമീ ആത്മപ്രഭാശക്തിയാണീശ്വരന് , ആകാശസീമയില് ആരും തിരയേണ്ട , ആയവന്‍ നമ്മില്‍ ഇതാണ് സത്യം "...ആത്മാവിനെക്കുറിച്ചു St paul ബ്യ്ബിളില്‍ കുറേ കാര്യം പറഞ്ഞിട്ടുണ്ട് എങ്കിലും ,നമ്മുടെ വേദവ്യാസന്‍ ഭഗവാന്‍ കൃഷ്ണന്റെ നാവിലൂടെ വളരെ ലളിതമായും ,വിപുലമായും വിശദീകരിച്ചതു നാം ഒരു നാണവും കൂടാതെ പഠിക്കണം ഗീതയിലൂടെ . .ഒന്നായ നിന്നെ ഇഹ രണ്ടെന്നു കണ്ടു കഴിയുന്ന കത്തനാരുടെ പുറകെ പോയാല്‍ ഗതി,,അധോഗതി തന്നെ ...ഗീതയില്‍ "തത്ത്വമസി "//ബ്യ്ബിളില്‍" """ "ശത്രുവിനെ സ്നേഹിക്കു" എന്നും പറയുന്നത് ഒരെനാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ് ..ക്രിസ്തുവിന്റെ വചനങ്ങളുടെ പൊരുളറിയാന് ഉപനിഷത്തുകളും ,ആത്മാവിനെ അറിയാന്‍ ഗീതയും പഠിച്ചെ മതിയാവു ..പരിശ്ര്വമിക്കു..വിജയിക്കും ..എല്ലാ മംഗളങ്ങളും നേരുന്നു, തന്റെ 12_ആം വയസുമുതല്‍ 30-ആം വയസുവരെ യേശു ഭാരതീയ വേദപഠനത്തിനായി ഇവിടെയായിരുന്നു ഈ സത്യം നമ്മെ നാണിപ്പിക്കതെ പകരം . നമ്മെ അഭിമാനിതരാക്കണം . ദാവീദിന്റെ പാട്ടുകള്‍ പലതും ക്രിസ്തീയമല്ല ,പതിരിക്കത് പാടനെ അറിയൂ .പാതിരിയെ വിടു..പണിയെടുക്കാന്‍ വിടു ..പാവം ക്രിസ്തുവിനെ ഇനിയെങ്കിലും മനസിലാക്കാന്‍ ഭാരതീയ വേദാന്ത സത്ത പഠിക്കു . "നീരാവി നീരദമാലയായി പിന്നതു നീളെ പൊഴിയും പനിമാഴയായ്, നീര്ച്ചാല് കൂടി നദികളായി ഓടുന്നു നീരാഴിതീരം തിരഞ്ഞു പാന്ഥര് " എന്നതുപോലെ ജീവന്നുറവയം ദൈവത്തില്‍ നിന്നും ജനിക്കുകയും അവനില്‍ ജീവിച്ചു അവനില്ത്തന്നെ ലയിക്കുകയും ചെയ്യുന്നു എന്ന അറിവില്‍ അലിഞ്ഞു " അഹം" എന്ന ഭാവം മാറി "അഹമ്ബ്രഹ്മം" എന്ന ബോധമായി മാറുമ്പോള്‍ നാം മോക്ഷം പൂകുന്നു .ഇതാണ് ജീവനുള്ള സകലത്തിന്റ്റെയും ഇഹത്തിലെ ജീവിതം എന്നും നാം മനസ്സിലാക്കണം ".ഞാന്‍ /എനിക്ക് /എന്റേത് " എന്നൊക്കെ നാം പറയുന്നത് ഈ ആത്മാവിനെക്കുറിഛാണു ,പക്ഷെ പറയുന്നത് നമ്മുടെ മനസ്സാണ് എന്നതും മറക്കരുതേ .Thy ഇന്‍ യു ഈസ് God ,നിന്നിലെ നീയാണ് നിന്റെ ആത്മാവ് ,നിന്നെ നീ അറിയുന്നതോ നിന്റെ മനസ്സുമൂലവും .ഇതാണ് സത്യം...നീ ഈശ്വരാംശമായ ആത്മാവാണു എന്നറിഞ്ഞാല്‍ അപരനിലും അതെ . ഈശ്വരാംശമായ ആത്മാവാണു എന്നും ഓര്‍ക്കണം . സര്‍വവ്യാപിയായ ദൈവം തന്റെ ഉള്ളില്‍ ഉണ്ടെന്ന സത്യം മറന്നു കത്തനാര്‍ രൂപക്കൂട്ടില്‍ കാട്ടിയ രൂപത്തോട് പ്രാര്‌ഥിക്കുന്ന മന്ദബുദ്ധികളാണു നമെന്നോര്‍ക്കുമ്പോള്‍ നമുക്ക് നാണിക്കം .മനസ്സിനെ ചലിപ്പിക്കുന്ന ,ചൈതന്യമായി ഉള്ളിന്റെ ഉള്ളില്‍ സാദാ മരുവുന്ന ദൈവത്തെ കാണാന് പള്ളി പണിയുന്ന പാവം ജന്മങ്ങള്‍ .ഈ കൊടുംച്ചതിയിലേക്ക് നമ്മെ നയിക്കുന്ന കുരുടന്മാരായ വഴികാട്ടികളാണു പാതിരിമാര്‍ എന്ന് തമ്പുരാന്‍ മൊഴിഞ്ഞതു മറന്നതോര്‍ത്ത് നമുക്ക് നാണിക്കം . ദൈവത്തിന്റെ പ്രതിപുരുഷന്മാരാണു നാമെല്ലാം എന്നത് മറന്നു ളോഹ ധരിച്ചതുകാരണം ഇവരെ ദൈവതുല്യം മാനിച്ചതോര്ത്ത് നമുക്ക് നാണിക്കം . ശുഭം നേരുന്നു .. 03 /01/2013 കലഞ്ഞൂര്‍
Posted by samuel koodal at 21:21
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ