ആകെ പേജ്‌കാഴ്‌ചകള്‍

2014, മേയ് 20, ചൊവ്വാഴ്ച

ലോകമേ ,ഭാരതത്തിൽ വരൂ..ഇവിടമാണദ്ധ്യാത്മ വിദ്യാലയം!

 ലോകമേ ,ഭാരതത്തിൽ വരൂ..ഇവിടമാണദ്ധ്യാത്മ വിദ്യാലയം!
                                                                                                                         എന്നോടൊരു facebook  സ്നേഹിതൻ ചോദിച്ചു "താങ്കൾക്കെന്താ പുരോഹിതരോടും പസ്സ്ടരോടും ഇത്രവെറുപ്പു"എന്ന് !                                സത്യം സത്യമായി എനിക്കാരോടും ഒരു വെറുപ്പുമില്ല.  പക്ഷെ ,ഒരു ഉളുപ്പുമില്ലാതെ ഏതു നിക്രിഷ്ടകർമ്മവും സമൂഹത്തിൽ ഇവർ ചെയ്തുകൂട്ടുമ്പോൾ, കർത്താവിനോടൊരു സഹതാപം ;അത്രതന്നെ ! കുരിശിതനായ പാവം കര്ത്താവിനോടുള്ള എന്റെ സ്നേഹം,                    ഇവരെ ആക്ഷേപിച്ചു തിരുത്താനൊരു പാഴ്ശ്രമമായി മാറി...                  ഫലമില്ല എന്നാകിലും നിയതി എന്നിൽ  നിയോഗിച്ചതാണീക്കർമ്മം എന്ന ഉൾപ്രേരണമൂലം വീണ്ടുമിത് കുറിക്കുന്നു...                                          അവന്റെ സ്വർഗാരോഹണത്തിനു ശേഷം മുന്നൂറിലേറെ വർഷങ്ങൾ കഴിഞ്ഞു പലരുടേയും ഓർമ്മകളിൽനിന്നു ചികഞ്ഞെടുത്ത സംഭവ/സംഭാഷണ ശേഖരം ആരുടെയോ താൽപ്പര്യങ്ങൾക്ക് വഴങ്ങി ,എഴുതപ്പെട്ടതാണീ ബൈബിൾ തന്നെ ! സത്യം എഴുതിയ പലരും ഒഴിവാക്കപ്പെടുകയും,  അവരുടെ രചനകൾ തള്ളിക്കളഞ്ഞ വലിയകുറ്റവും അന്നത്തെ കുബുദ്ധികളായ പുരോഹിതർ ചെയ്തു  എന്ന വലിയസത്യം നാം ഇനിയെങ്കിലും  അറിഞ്ഞിരിക്കണം ...
ഒടുവിൽ 'അവന്റെ' തിരുവായ് മൊഴിഞ്ഞതിൽ പലതും ഈ പുരോഹിതർ വിഴുങ്ങി ,പകരം "അവരെടെ "വചനങ്ങൾ കൂട്ടിച്ചേര്ത്തു! അന്ധമായി ഈ ക്രിമിനലുകളെ വിശ്വസിച്ചു ജന്മം പാഴാക്കിയ  നമ്മുടെ പോയ തലമുറകളെ  ഓർത്തെന്മനം  വേദനിക്കാറുള്ളതാണീ   എഴുത്തിനു കാരണം !  ഇത് വായിച്ചിട്ടൊട്ടുപേർക്കു എന്നോടു വെറുപ്പും, ചിലര്ക്ക് മതിപ്പും തോന്നിയേക്കാം ..എന്നാൽ ഇവരണ്ടും എന്റെ കര്മ്മഫലമായി  ഞാൻ കരുതി നിയോഗകര്മ്മം തുടരുകതന്നെ വേണം ,..
എന്നെ വെറുക്കുന്നവരെ, ഒരുകുറി 'ഭഗവത്ഗീത' വായിക്കൂ /പോരാ ,പഠിക്കൂ ,,നിങ്ങൾ ശാന്തരാകും! 

"ഞാൻ" "ഞാൻ "എന്ന് നാമോരോരുത്തരും എപ്പോഴും പറയുന്ന ഈ "ഞാൻ"തന്നെയാണ് ദൈവം ! "ഞാനും പിതാവും ഒന്നാകുന്നു "എന്ന ക്രിസ്തുവിന്റെ 'സ്വയമറിയൽ' , നമുക്കോരോരുത്തര്ക്കും മനസ്സിൽ ഉറച്ച 'അറിവായി' മാറാൻ , നിങ്ങൾ  ഗീതിയിൽ കൈതൊട്ടാൽ നമ്മുടെ വേദവ്യാസൻ സഹായിക്കും നിശ്ചയം!      "എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു " എന്ന 'അവന്റെ'തിരുക്കുരൽ , നമ്മിലെ 'നമ്മെ' നാം കണ്ടെത്തിയാൽ, നാം ദൈവത്തെ കണ്ടുകഴിഞ്ഞു എന്നും കരുതണം! 
ഇതിനായാണ് അവൻ വി..മത്തായി ആറിൽ പ്രാർഥനയെ ക്കുറിച്ചൊരു സ്റ്റഡിക്ലാസ്സ്തന്നെ തന്നേച്ചുപോയതും, അതിൽ ധ്യാനത്തെ അവതരിപ്പിച്ചതും ! നമ്മുടെ ഓരോ മനസാകുന്ന അറയിലും രഹസ്യത്തിലാപിതാവുണ്ടെന്നും, മൌനത്തിലൂടെ നാമവനെ സ്വയം ഉള്ളിന്റെയുള്ളിൽ കണ്ടെത്തണമെന്നും ഉപദേശിച്ചതും !  
               
"തള്ളിക്കളഞ്ഞ കല്ല്‌ മൂലക്കല്ലാകും"എന്ന തിരുവചനം ;നമ്മുടെ പിതാക്കൻമ്മാർ 'തള്ളിക്കളഞ്ഞ' ഭാരത സനാതന വേദാന്ത മതചിന്തനം ,ഉപനിഷത്തുകൾ /മഹാഭാഗവതമെന്ന ജീവനശസ്ത്രഗ്രന്ഥം /ആത്മാവിന്റെ വകതിരിവിനെ പ്രതിപാതിക്കുന്ന ആത്മജ്ഞാനഗീതം  'ശ്രീമത് ഭഗവത്ഗീത' /ജ്ഞാനവാസിഷ്ടം, ഒക്കെ ഒക്കെ, നമ്മുടെ മനസുകളെ ദൈവത്തിന്റെ ആലയങ്ങളായി പണിയുവാൻ 'മൂലക്കല്ലാകും' എന്നുതന്നെ! കേള്പ്പാൻ ചെവിതരൂ സ്നേഹിതരെ...

ഇന്നയോളം "നിനക്കുള്ളതെല്ലാം വിറ്റു ദരിദ്ര്യക്ക്‌ കൊടുത്തിട്ടതിനുശേഷം എന്നെ അനുഗമിക്കൂ"എന്ന അവന്റെ വചനം sundayschool ഇൽ പോലും കേട്ടിട്ടില്ലാത്ത കലികാലപുരോഹിത/പാസ്ടർ തൊഴിലാളിക്കൂട്ടം ഇന്നിത സുവിശേഷവേലയായി, നാടാകെ റബ്ബർ തോട്ടങ്ങൾ /ഷോപ്പിങ്ങ്                       മാളുകൾ/പണംവാരാൻ ആതുരാലയങ്ങൾ/പള്ളിക്കൂട /കോളേജുകൾ ഉണ്ടാക്കുവാനായി പള്ളികൽതോറും  തെണ്ടിനടക്കുന്നു ! ഇമ്മാതിരി  തെണ്ടലിനല്ല നിങ്ങളെ അവൻ വി.മത്തായി പത്തിൽ കൽപ്പിച്ചയച്ചതു എന്ന് ഒരിക്കലും മനസിലാകാത്തവണ്ണം ആത്മീയജ്ഞാനം നിങ്ങൾക്കു            മറവായിരിക്കുന്നു, അകലെ അകലെയായിരിക്കുന്നു ! "കഷ്ടം ,പരമ കഷ്ടം" എന്ന് കാലം നിങ്ങളെ മൂക്കത്ത് വിരലുവച്ചാക്ഷേപിക്കുന്നതും കാണാൻ കണ്ണില്ലാത്ത നിങ്ങളെ 'കുരുടന്മാരായ വഴികാട്ടികളെ 'എന്നെന്റെ കര്ത്താവ് വിളിച്ചാക്ഷെപിച്ചതു എത്രയോ ധാന്യം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ