ആകെ പേജ്‌കാഴ്‌ചകള്‍

2014, മേയ് 11, ഞായറാഴ്‌ച

ഒരു തുറന്ന കുമ്പസാരം .....

     ഒരു തുറന്ന കുമ്പസാരം .....                                                                                                                              എന്നെ സ്നേഹിക്കുന്ന / വെറുക്കുന്ന ലോകമേ,  എന്റെ ചിന്തകളാണ്  നിങ്ങളുടെ ഈ സ്നേഹ / വിദ്വേഷങ്ങൾക്കു കാരണം ;  എന്നാകിലും; ഉള്ളുതുറന്നു ഇന്നത്തെ എന്റെയീ ചിന്തകൾക്ക്‌ കാരണമായ സത്യത്തെ ഒന്ന് ഞാൻ പറഞ്ഞോട്ടെ ...ചെവി ചായിക്കൂ....
ഭ്രൂണാവസ്തയിൽത്തന്നെ എന്നെ ദൈവവേലയ്ക്കായി ഉദരത്തിലിട്ടു നേർന്നു,വളര്ത്തിയ എന്റെ  പെറ്റമ്മയുടെ ഭാവന,  ഞാനൊരു ളോഹയിട്ട , ജനത്തെ കുമ്പസാരിപ്പിക്കുന്ന, അവരുടെ നാവിൻതുമ്പിൽ സാരപ്രപഞ്ചത്തിനും ഉടയവനായവനെ മൂന്നു വിരൽക്കൂട്ടിലാക്കി തിന്നുവാൻ വച്ചുതരുന്ന ഒരു അതിമാനുഷൻ,അഭിഷക്തനായ പുരോഹിതാൻ  ആകണമെന്നായിരുന്നു ! 
വിധിതീർത്ത വഴിയെനടന്നിവിടെ ഞാനെത്തി.!അവനെന്നെ നടത്തി ,അതാണു സത്യം .
കഴിഞ്ഞ യാനത്തിലെ ഓരോ ചുവടുവെപ്പിലും,  എന്റെ  മനസിന്റെ ചലനങ്ങളായ ചിന്തകളിലും , ഞാൻ അവനെ ഈ വഴിയാകെ  (അവനാകുന്ന വഴിയെ) അന്വേഷിക്കുകയായിരുന്നു ! '"എവിടാണ് നീ ? നിന്റെ സ്ഥിരവാസമെവിടെ ? പേർ പറയൂ.. ഞാനാരോടും പറയുകില്ല.. ;മനുജർ ഹാ! തേടട്ടെ  പലവഴിക്കായ്‌   നിന്നെ ,അവനിലേയ്ക്കൊരുവട്ടം നോക്കിടാതെ "  എന്നൊക്കെ വഴിനീളെ പാടുകയായിരുന്നു  ഒരു ഭ്രാന്തനെപ്പോലെ ! 
ഒടുവിലവൻ എന്നിൽ പ്രസാദിച്ചു ; പറഞ്ഞുതന്നാപ്പൊരുൾ! "ഞാനുംപിതാവും ഒന്നാകുന്നതുപോലെ;  സ്നേഹിതാ ,നീയും പിതാവും ഒന്നാകുന്നു "എന്ന്! അതിനാലല്ലേ ഞാൻ നിങ്ങളോട്  "സ്വര്ഗസ്തനായ ഞങ്ങളുടെ പിതാവേ " എന്ന് വിളിക്കാൻ പഠിപ്പിച്ചതും?!  എനിക്ക് പിന്നെന്തിനു സംശയം ? ഞാൻ ആരെ പിന്നെ സംശയിക്കണം ? എന്നെയും എന്റെ പാവം പിതാമഹന്മാരെയും തലമുറകളായി , സത്യത്തിൽനിന്നും വഴിതെറ്റിച്ച "കുരുടന്മാരായ വഴികാട്ടികളായ പുരോഹിത/പാസ്ടർ ചതിയന്മാരെ, ചൂഷകരെ  !? അല്ലേ  ?,അല്ലേ ? പറയൂ ലോകമേ .ചിന്തിക്കൂ..പിന്നെ വായ്തുറക്കൂ......ചിന്തിക്കാനല്ലേ അവൻ നിനക്ക് മനം തന്നതും ?! സംശയം ബാക്കി ഉണ്ടെങ്കിൽ ആത്മതത്ത്വോപദേശശാസ്ത്ര ഗ്രന്ഥം "ഭഗവത്ഗീത" ഉടൻ ഹൃദിസ്തമാക്കൂ...മനുഷ്യാ, നീ, കത്തനാരു നിന്നെ കുമ്പസാരിപ്പിച്ചു അവന്റെ അടിമയാക്കാൻ "പാപിയാക്കുന്ന" പാപിയല്ല സത്യം ! പിന്നയോ ദൈവത്തോളമാകാൻ അവൻ സ്നേഹിക്കുന്ന "ദൈവപുത്രാൻ" ! 
"നിന്റെ രാജ്യംവരേണമേ " എന്ന് ദിനവും കരയാറുള്ള നീ അവന്റെ രാജ്യത്തിന്റെ അവകാശിയായ രാജകുമാരാൻ തന്നെ ! അറിയുക മനമേ, സ്വയം അറിയുക !!          ജലത്തിൽ മത്സ്യം കണക്കെ സദാ ഞാൻ അവനിൽ വസിക്കുന്നു ! ഈ ഉള്ളറിവാണെന്റെ മനസിന്റെ സ്വത്ത് !  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ