ആകെ പേജ്‌കാഴ്‌ചകള്‍

2014, മേയ് 22, വ്യാഴാഴ്‌ച

'ആത്മീയത' അഥവാ 'സ്വയമറിയൽ!

'ആത്മീയത' അഥവാ 'സ്വയമറിയൽ!
ഭൂലോകമെമ്പാടുമുള്ള നാനാജാതിമതങ്ങളിലും ,അവരവരുടെ പുരോഹിതമേൽക്കോയ്മ, പാവം വിശ്വാസികളുടെ ബുദ്ധിയിൽ കാലാകാലമായി അടിച്ചേൽപ്പിച്ച മതാചാരാനുഷ്ടാനങ്ങളും, ആരാധനാരീതികളുമാണു 'ആത്മീയത' എന്ന് പരക്കെ തെറ്റിദ്ധാരണയിലായ ഈ കലികാലത്തിൽ; 'ആത്മീയത' എന്നാൽ 'സ്വയമറിയൽ' (സ്വയം കാണൽ,സ്വയം തൊടൽ ,സ്വയം മണക്കൽ,സ്വയം രുചിക്കൽ, സ്വയം കേൾകൽ ) ആണെന്നു ആരാനും പറഞ്ഞാൽ, ആരിവിടെ ചെവിതരുവാൻ?,സ്വയം ഒരുനിമിഷമൊന്നാലോചിക്കുവാൻ? പറയുന്നവനെ 'ദൈവനിഷേധിയായും, ഊളനായും, ഫൂളായും' മനസിൽകണ്ടു നാടാകെ ആക്ഷേപിക്കുന്ന ജനവും! ഹോ!പോരേ?  
                       
സത്യം കണ്ടെത്താനുള്ള ഒരന്വേഷണമോ, പരിശ്രമമോ ഇല്ലാതെ , വല്ലവരും പറഞ്ഞുതന്നതപ്പാടെ ചെവിയിലൂടെ വിഴുങ്ങി, മനസ്സിൽ സ്ഥിരപ്പെടുത്തുന്ന 'ഈസീഗോ' സമൂഹമാണ് ഇന്നീ ദേവഭൂമിയാകെ ചലിക്കുന്ന മനുഷ്യജന്മങ്ങളിൽ 99.9% വും !
"അധിവേഗം ബഹുദൂരം"പരിപാടിയിൽ ഓടിത്തളരുന്ന ഇവരുടെ ശരീരബുദ്ധികൾക്കതിനുള്ള  സമയവും സന്നാഹവും എവിടെ? "ചൊവ്വയിലും ശനിയിലും ജീവനുണ്ടോ, സ്വർണമുണ്ടോ"?,ഒന്നുപോയി അവിടെ പൊറുക്കാൻ ഒക്കുമോ ? എന്നന്വേഷിച്ചു റോക്കറ്റുകളിൽ ശൂന്യതയിൽ വലംചുറ്റുന്ന ആധുനീകനു , സ്വയം ഉള്ളിലിറങ്ങി 'അവനായിത്തന്നെ' മരുവുന്ന വിശ്വചൈതന്യത്തെ 
മനസിന്റെ ഉൾകണ്ണു കൊണ്ട് കാണുവാനും,അതിലലിഞ്ഞു അല്പ്പനേരം സ്വർഗവാസിയാകുവാനും എവിടെ സമയവും ശാന്തതയും?!    

സ്വയമറിയാൻ, ഒന്നാമതായി മനസിന്റെ 'ആലോചന' എന്ന പ്രവൃത്തി ഇല്ലാതെയാക്കണം !  ഉണരുന്നതുമുതൽ ഉറങ്ങുവോളം  പുറംലോകത്തെ അറിയുവാൻ വെമ്പുന്ന അഞ്ചിന്ദ്രിയങ്ങളേയും 'സ്റ്റോപ്പ്‌&റിട്ടേണ്‍' ആക്കണം! (stop your mind and return it  to thyself  ! ) പിന്നീടവയെ (മനസാകുന്ന അറയിലേക്ക്) ഉള്ളിലേക്ക്തിരിച്ചു പ്രവർത്തിയിലാക്കണം .അപ്പോൾ നമുക്ക് സ്വയം അറിയാനുള്ള ഒന്നാം പാഠമാകും !                വി.മത്തായി  ആറിലെ "അറയിൽ കയറി വാതിലടച്ചു രഹസ്യത്തിലുള്ള പിതാവിനോടു ...."എന്ന് തുടങ്ങിയ തിരുവചനം ഓര്ക്കുക ...
ആലോചനകളാകുന്ന  പ്രവൃത്തി ഇല്ലാതായ മനസിനെ മൌനത്തിന്റെ ആഴങ്ങളിൽ അധിവസിക്കുന്ന ആ ദിവ്യ നിത്യ സത്യചൈതന്ന്യത്തെ        അറിഞ്ഞു അതിൽ അലിഞ്ഞു സ്വയം സ്വര്ഗവാസിയാവുക!                  "സ്വര്ഗരാജ്യം നിങ്ങളുടെ ഇടയിൽ  (ഇടനെഞ്ചിൽ)ഇരിക്കുന്നു എന്നതിരുവച്ചനവും ബുദ്ധിയുള്ളവർ ഒർത്താനന്ദിക്കുകുവീൻ ....            ഈ സ്വയം അറിയലിലേക്കുള്ള മൌനയാനമാണാത്മീയ  യാത്ര ! അല്ലാതെ പെന്ത്തിക്കോസുകാരൻ പാസ്ടർ ളോഹയിട്ടാൽ കിട്ടുന്നതല്ല ! ഇതാണാത്മീയത എന്ന് വേദവ്യാസനും  ലോകഗുരുവായ ശ്രീകൃഷ്ണനും പിന്നെ ലോകരക്ഷകനായ ശ്രീ.യേശുനാഥനും ഒരുപോലെ നമ്മെ പഠിപ്പിച്ചിട്ടും, വീണ്ടും പാതിരിപ്പാസ്ടർ പുറകെ സ്വർഗ്ഗവും മണത്തുനടക്കുന്ന കൊടിച്ചിപ്പട്ടികളല്ല നമ്മൾ, എന്ന ആത്മബോധമാണിവിടെ  ഓരോ മനനമുള്ള ജന്മത്തിനുമാനിവാര്യത !

ഇനിയും ലോകമാകമാനം ഓരോ പള്ളീക്കൂടങ്ങളീലും മതസ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും "ധ്യാനം" ഒരു വിഷയമായി/പാഠമായി വരും തലമുറയെ പഠിപ്പിക്കുവാൻനാം ഉണരണം !  മീഡിയാകളിലൂടെ ധ്യാനപരിശീലനക്ലാസുകൾ എല്ലാവര്ക്കും കൊടുക്കുവാൻ നാം മുന്നോട്ടുവരണം ! ആയതിനായി പാതിരിയല്ല, വഴിയറിയാത്ത പാസ്റ്റരുമല്ല;  ധ്യാനിക്കുന്ന,ധ്യാനമെന്തെന്നു അറിയുന്ന ഗുരുവരന്മാരെ കണ്ടെത്തി അവരുടെ മൊഴികൾ ദൈവസൂക്തങ്ങളായി കരുതേണ്ടതാകുന്നു..    
കഴിഞ്ഞ ഏതാനും വര്ഷങ്ങളായി നമ്മുടെ                                                   ഏഷ്യാനെറ്റ്‌ മെയിൻ ചാനലിൽ ഇന്ത്യൻ സമയം 5/45 am  മുതൽ 6/40 pm വരെ ,സ്വാമി ഉദിത് ചൈതന്യജീയും /സ്വാമി ഭൂമാനന്ദതീര്ദ്ധജീയും ലോകത്തോടീ ദൂത് പറയുന്നു! കേള്ക്കുക മാളോരെ ..  അതുപോലെ കോടിക്കണക്കിനു രൂപ നാം പ്രപഞ്ച രഹസ്യം അറിയുവാൻ ഗവേഷണങ്ങൾക്കായി  ചിലവഴിക്കുന്നു! ഇനത്തിന്റെ നാലിലൊന്ന് നമ്മുടെ ഉൾഗവേഷണത്തിനായി ചിലവിടാൻ സര്ക്കാര് (ഇടതനായാലും വലതനായാലും) മുതിരണം ! ഗീതയിലെ ആത്മജ്നാന ഈരടികളും അതിന്റെ അർത്ഥതലങ്ങളും ഓരോ മനസിലുമെത്തിക്കാൻ                           കപടരാഷ്ട്രീയ നേതാക്കളെ മനസാക്ഷിയോടെ ഇനിയെങ്കിലും വല്ലതും ചെയ്യുവീൻ ..നിങ്ങൾ ഈ ആത്മജ്ഞാനമുള്ളവരായാൽ നാമെന്തിനു  വേറൊരു സ്വര്ഗം തിരയണം?!       
കത്തനാര്ക്കും  കപ്പിയാര്ക്കും ഇത് പെട്ടന്ന് തലയിൽ  കയറുകയില്ല ,           കർ ദ്ദിനാൾക്കു കയറിയാലോ വായ്‌ തുറക്കുകയുമില്ല !  കാരണം മനുഷ്യൻ സ്വയം അറിഞ്ഞാൽ പള്ളീയിലാരെയിട്ടു പിഴിയും ,കീശ കാലിയാവില്ലേ എന്ന ഉൾഭയം!! പാസ്ടരോ ദാവീദിന്റെ പാട്ടുകളും st poul ഇന്റെ ലേഖനങ്ങളും വായിലിട്ടു പതപ്പിക്കും മനുഷ്യരെ ചതക്കാൻ ..മശിഹാ മൊഴിഞ്ഞതോ "ഇവിടാർക്കു വേണം "? ഭൂ..... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ