ആകെ പേജ്‌കാഴ്‌ചകള്‍

2013, മാർച്ച് 29, വെള്ളിയാഴ്‌ച

പുലികളായി ആടുന്നവരാരും പുലികളല്ല

പുലികളായി ആടുന്നവരാരും പുലികളല്ല
എഴുതാനും  വയ്യാ,എഴുതാതിരിക്കാനും വയ്യാ ;എന്ന അവസ്ഥയിലാണ് ഞാൻ . എഴുതിയാൽ പാതിരി കോപിക്കും , എഴുതിയില്ലേൽ പവാംകുഞ്ഞാടുകൾ ആത്മീകാന്ധതയിൽ ജീവനം തുടരും . എന്നാൽ എന്റെ കർത്താവ് എന്നോടു  പറയുന്നു," എഴുതാൻ.".           ദൈവമേ ,ഞാൻ എഴുതുകയല്ല..നീ എന്നെകൊണ്ട്‌  എഴുതിക്കുകയാണു സത്യം.
                                              കർത്താവരുളി  "ഞാൻ കുരിശു ചുമന്നത് കൊണ്ട് മനുകുലം ആകവേ  ആദാമ്യപാപവിമോചിതരായി.... ,എന്നാൽ ആ " വലിയ വെള്ളിയാഴ്ച്ച "നിങ്ങൾ" ദുഖവെള്ളി "  എന്നൊരു  ഓമനപ്പേരിട്ട് അതിന്റെ  മഹത്വം ഇല്ലാതെയാക്കി ......     ഞാൻ കുരിശുചുമന്നതു എന്റെ ഇഷ്ട്ടപ്രകാരമല്ല , പിതാവിന്റെ കല്പനപ്രകാരമായിരുന്നു .എന്നാൽ ആ മഹാദിനത്തിന്റെ പാവനമായ ഓർമ്മക്കായി എന്നപേരിൽ ഇന്നേദിവസം  (എന്നെ കളിയാക്കാൻ) ഇമ്മാതിരി നാടകം കളിക്കാൻ  ആരുടെ കല്പനയാണ് നിങ്ങൾക്കുള്ളത്‌ ? ഒടുവിൽ പള്ളിപ്പരിസരം വിട്ടു നിങ്ങൾ  കൂട്ടത്തോടെ നടുറോടിലൂടെ കുറെ കുരിശിന്റെ ടമ്മിയും പേറി , മാലോകരുടെമുന്നിൽ എന്നെ നാറ്റാൻ നാടകമാടുന്നു..കുരിശു ചുമന്നാൽ മശിഹാ ആകുമെന്ന് ഏതു മൂഢനാണു  നിങ്ങളെ  പഠിപ്പിച്ചതു? ആരങ്കിലും കുരിശുചുമന്നൽ ആരുടെയെങ്കിലും പാപപരിഹാരമാകുമോ ? നിങ്ങൾക്ക്സാമാന്യ ബുദ്ധിപോലും ഇല്ലാത്ത വെറും മനുഷ്യ      കോലങ്ങളായൊ  ?    കുരിശു ചുമന്നു  മലകൾ കയറിയാൽ നിങ്ങൾ ആരാകുമെന്നാ നിങ്ങളുടെ  വിചാരം ? ഹാശായാഴ്ച്ച മാത്രമല്ല , 365 ദിവസവും സഹ്യപർവതം മുഴുവൻ കയറി തളർന്നാലും ഒരു ഫലവുമില്ല സത്യം..കുരുടന്മാരായ വഴികാട്ടികളായ നിങ്ങൾ കാലത്തോട് മാപ്പ് പറഞ്ഞെ തീരൂ ... ഓണത്തിനു പുലിവേഷം കെട്ടി പുലികളായി ആടുന്നവരാരും പുലികളല്ല , എന്നതുപോലെ കുരിശുചുമക്കുന്നവനാരും മശിഹായുമാകില്ല്..നല്ലോണം ഓർത്തോ..എന്റെ ഭാരക്കുരിശിനുപകരം വെറും  4 കിലോ പോലും ഭാരം ഇല്ലാത്ത ടമ്മിക്കുരിശു....  ളോഹയുടെ മേലാകെ കുരിശു ,...ജനത്തിനു ചിന്ന ചിന്ന കുരിശുകൾ ? സഹ്യനിലാകെ കുരിശുമലകൾ ?മലനാട്ടിൽ  എവിടെല്ലാം മലകളുണ്ടോ അവിടെ എല്ലാം ഓരോ കുരിശുനാട്ടി കാശുവീഴാൻ  വഞ്ചി പെട്ടിയും വയ്ക്കുന്ന വിരുതന്മാരേ,  എന്താണു നിങ്ങൾ ഉദ്ദേശിക്കുന്നത് ?   ഇതിൽ ഏതാണു കാൽവരിക്കുന്നിനു പകരമാവുക ? പറയൂ..കാലം ചോദിക്കുന്നു.... എന്റെ കുരിശുമരണത്തിന്റെ പേരിൽ കാശു വാരാൻ  ,വിലകൂടിയ   കാറുകൾ വാങ്ങാൻ ,അരമനവാസികളാകാൻ ,രാജകീയപുരോഹിതൻ കളിക്കാൻ ? കൊള്ളാം,,, ,എളിമയുടെ കാലിത്തൊഴുത്തിൽ  പിറന്ന ഞാൻ രാജാവല്ലായിരുന്നല്ലോ  ? പിന്നെ നിങ്ങൾക്കു  ആരു തന്നു എന്റെ പേരിൽ ഈ" രാജകീയ പുരോഹിത " പദം തന്നെ ? എളിമയുടെ  ബാലപാഠം അറിയാത്തവൻ കാലുകഴുകൾ നടത്തുന്നു ?കാലു കഴുകി ക്രിസ്തു എളിമയുടെ ഒന്നാം പാഠം പഠിപ്പിചെങ്കിലും ഇന്നും നിങ്ങളുടെ  കൈ മുത്തിപ്പിക്കുന്നില്ലേ പാവം ജനത്തെകൊണ്ട് ? അസന്മാർഗികളായ ,പിള്ളാരു പിടുത്തക്കാരായ നിങ്ങളുടെ കൈയ്യിൽ എന്താണു പുണ്യം ?കുമ്പസാരമെന്ന കള്ളചെപ്പു കാട്ടി നിങ്ങൾ മനസുകളെ കണ്‍കെട്ടി മാജിക്  കളിക്കുന്നു..നിരൂപണങ്ങളെ അറിയുന്നവനാണ് ഞാൻ എന്നത് നിങ്ങൾ മറന്നുപോയോ ?  ഇന്നലെ ജയിലിൽ  കുറ്റവാളികളുടെ കാലുകൾ ,പിന്നെ ആ  പിഞ്ചു കുഞ്ഞിന്റെ കാലുകൾ മുത്തിയ  ആ പോപ്പെൻ മാത്രമേ എന്നെ കണ്ടെത്തിയുള്ളു....ആ പാവത്തിനെ എത്ര കാലം നിങ്ങൾ സഹിക്കും? നിങ്ങളുടെ ഈ .വേഷം കെട്ടലുകൊള്ളാം   ...ഭേഷ് ....ബലേഭേഷ് .. . മടുത്തു ,എനിക്ക് മടുത്തു , സ്വയം നിങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി ഞാൻ തരും ...,ഇനിയെങ്കിലും മര്യാദക്കു എന്നെ മനസിലാക്കു ,എന്റെ വചനം മനസിലാക്കൂ ...പിതാവിന്റെ ഹിതം അറിയാൻ നിങ്ങൾ താന്താന്റെ  മനസാകുന്ന  അറയിൽ കയറി രഹസ്യത്തിൽ( നീ ) കാണുന്ന അവനേടു രഹസ്യത്തിൽ പ്രാർത്ഥിക്കൂ..മനനമുള്ള നല്ല മനുഷ്യ മക്കളാകാൻ നിങ്ങളെ എന്റെ സ്നേഹം വീണ്ടും വിളിക്കുന്നു .. നിങ്ങളുടെ നാസറായൻ നിങ്ങളെ വീണ്ടും വിളിക്കുന്നു ...ത്യാഗമാണെന്റെ കുരിശു ,നല്ല ശമരായന്റെ കഥ മനസിലാകും വരെ പഠികൂ മക്കളേ..ത്യാഗം ചെയ്യുന്നവനെല്ലാം എന്റെ കുരിശിന്റെ വഴിയിൽ എന്നോടൊപ്പം നടക്കുന്നവനാകുന്നു..മനനം ചെയ്തു വിവേകികൾ ആകൂ പിതാക്കന്മാർ വകതിരിവില്ലാതെ ചെയ്തുവന്ന തെറ്റുകൾ തിരുത്താൻ മാട്ടുവീൻ ചട്ടങ്ങളെ ... .ഉയർപ്പിന്റെ ആശംസകൾ ..".ഉത്തിഷ്ട്ടത ജാഗ്രതാ പ്രാപ്യവരാ നിബോധത "                                                                                                                                                                                                           

2013, മാർച്ച് 28, വ്യാഴാഴ്‌ച

ഈ goodfriday എങ്ങിനെ ദുഖവെള്ളിയായി ?

   യേശുതമ്പുരാൻ കുരിശിൽ മരിച്ച ഈ ദിവസം , പിതാവായ ദൈവത്തിന്റെ മനുഷ്യനോടുള്ള അളവില്ലാത്ത കരുണയുടെ ,സ്നേഹത്തിന്റെ ,പ്രതീകമായി നിലനില്ക്കവേ ,നന്മയുടെ .രക്ഷയുടെ ഈ goodfriday എങ്ങിനെ ദുഖവെള്ളിയായി ? ആര്,എന്തിനു,എപ്പോൾ,എങ്ങിനെ ഈ മഹാദിവസത്തിൽ  ദുഃഖം കലർത്തി? എന്തിനുവേണ്ടി കലർത്തി ? എന്ന 100 ചോദ്യങ്ങൾ പണ്ടുതൊട്ടേ എന്റെ മനസിനെ അലട്ടിയിരുന്നു . കാൽവരിയിൽ മശിഹാ കുരിശിതനായതു മനസില്ലാമനസോടെ ആയിരുന്നു എന്ന് കാണിക്കുന്നതാണല്ലോ തലേ രാത്രിയിൽ ഗദ്സേമനയിലെ "പിതാവേ , കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കേണമേ " എന്ന നാസറായന്റെ പ്രാർത്ഥന ...... ആ പിതാവിന്  കഴിയുമായിരുന്നെകിൽ യേശു കുരിശിൽ നിന്നും രക്ഷപെടുമായിരുന്നു ,മാനവകുല രക്ഷകനാകുമായിരുന്നില്ല തീർച്ച .......                      "പരിദേവനങ്ങളെ പരമപിതാവുതൻ പതതാരിൽ യേശു അണച്ചെന്നലും ,                                                       ഒരുവാക്കും ഉരിയാടാതാമരക്കുരിശിന്മേൽ   അരുമസുതനെ കൈവിടുമോ സ്നേഹം ?"                  ഇരുകാലും കൈകളും പിറകോട്ടു ബന്ധിച്ചു ,ബലിപീഠത്തിൽ താതൻ ഇസ്സഹാക്കിനെ .........  .      ഒരു സാന്ത്വന മൊഴി മിഴിയാലും എകാതാ കരുണതൻ കടൽ വറ്റി എരിതീയായോ ?                  ഇതുതാൻ ഈ ഉലകത്തിൻ പരമ ദുഖാനന്ദം , ഇതുതാൻ ഈ നിയതിതൻ ഖുര്ബാനയും.....         ത്യാഗം,കഠിനമാം കദനത്തിൻ ചിപ്പിയിൽ വിളയും അനുപനാനന്ദമുത്തു..."                                            ആ  അരുമാസുതനെ എന്റെ പാപപരിഹാര ഹോമബലിയായി കാൽവരിയിൽ അർപ്പിച്ച വലിയ ദൈവസ്നേഹാമാണ് എന്നെ ധന്യനാക്കുന്നത്.... , എന്റെ ആത്മഹർഷം ഈ  ചിന്തകളുമാണ്.... . ഇവിടെ ദുഖിക്കുവാൻ  എനിക്കെന്തവകാശം ? എന്നെ ദുഖത്തിലാഴ്ത്താൻ കുറെ രചനകളുണ്ടാക്കി പഴ്വേലചെയ്യുന്ന പാതിരിയോടെനിക്കു എന്നും  സഹതാപമാണ് സത്യം . അമ്മയെ അനുസരിക്കാത്ത,അമ്മയ്ക്കൊന്നും കൊടുക്കാത്ത ഒരുവൻ തന്റെ  പിറന്നാൾ ആഘോഷിക്കും വേളയിൽ  പെറ്റമ്മയുടെ പേറ്റുനോവോർത്തു വിലപിക്കുന്നതുപോലെയാണ് അച്ചായന്മാരുടെ ദുഖവെള്ളിയും,ദുഖവും ....ക്രിസ്തുവിനെ സ്നേഹിക്കില്ല ,ആ സ്നേഹം അറിയില്ല .അത് പങ്കു വൈക്കുകയുമില്ല ..എന്നിരുന്നാലും ദുഖമാണ് ,ഓർത്ത്‌പോയാലുടാൻ ദുഃഖം..അമ്മ പേറ്റുനോവന്നേ മറന്നു ..പക്ഷേ  കള്ളസന്തതി കരച്ചിലാണിന്നും ..(ഒണ്‍ലി ഓണ്‍ ഹിസ്‌ ബര്ത്ഡേ .)അതുപോലെ ഉയിർത്തെഴുനെറ്റ മശിഹാ തന്റെ മഹത്വത്തിൽ , അന്നേ കുരിശും മറന്നു ,വേദനയും മറന്നു ..കുരിശിച്ച പിതാവിനും പരമസുഖം മനുകുലരക്ഷ കാരണം ..എന്നാൽ കത്തനാര്ക്കും ,കപ്പിയാര്ക്കും അച്ചായനും കരച്ചിൽ മിച്ചം  ..സ്വർഗം ചിരിക്കുന്നു..  .   ഈ ആത്മപീഢനം ഈ ദിവസം ഫാഷൻ ആക്കാതെ , ആ ദൈവസ്നേഹം ഓർത്തു ആത്മഹർഷപുളകിതരാകൂ ....        ." കർത്താവേ,കർത്താവേ എന്നുവിളിക്കുന്ന ഏവനുമല്ല ,പിന്നെയോ എന്റെ ഇഷ്ടം ചെയ്യുന്നവനാകുവീൻ "                                                                     
നല്ലശമ രായനാകുവീൻ "എന്ന് ഏശു വിതുമ്പുന്നു ...... കരയുവാനല്ല ,സസന്തോഷം ത്യാഗം ചെയ്യുവാൻ സന്മനസുള്ളവരായാൽ നാം കുരിശിന്റെ വഴിയിലായി.... അന്യനുവേണ്ടി ത്യാഗം ചെയ്യുന്നവനെല്ലാം കുരിശിന്റെ വഴിയിലാണ് ,                                                                                      ആ നല്ലശമരായാനെപ്പോലെ  ....നിത്യജീവനെ പ്രാപിക്കുന്നവനുമായി ..ഏവർക്കുമെന്റെ "നല്ലവെള്ളി" ആശംസകൾ .. ..                                                                                                                                                                                                                    

2013, മാർച്ച് 27, ബുധനാഴ്‌ച

.ഇടയൻ എന്നാൽ " ഇടം " കൊടുക്കുന്നവൻ

അദ്വൈതം  , മലയാള മണ്ണിൽ , ആ കാലടിയിൽ സംഭവിച്ച അതിപുണ്ണ്യപിറവിയായ ആദി ശങ്കരാചാര്യരാണു ,( വേദവ്യാസനു ശേഷം ) ലോകത്തിനു പുതുസുവിശേഷം എന്നോണം പ്രചരിപ്പിച്ചത് ....അന്ന് , AD 800 ഇൽ മലയാള ലിപികൾ ഇല്ലായിരുന്നു .. അതുകാരണം രചനകൾ സംസ്കൃതത്തിൽ ആയിരുന്നു" ആച്ഹര്യ ചൂടാമണി "തുടങ്ങി എല്ലാം ശ്രീ ശങ്കരൻ ചെയ്തിരുന്നത് .. .AD 1600 നു ശേഷമാണു എഴുത്തച്ഛനും ചെറുശ്ശേരിയും പിറന്നതും , മലയാളം വളർന്നതും..  ആദ്യ അദ്വൈതസുവിശേഷകൻ മലങ്കരയുടെ ശങ്കരൻ തന്നെ  ...മലയാളിക്കു വഴങ്ങാത്ത അദ്വൈതമോ ? ഒന്നുമില്ല ...മലയാളിക്കു വഴങ്ങാത്തത് അവന്റെ മനസ്സ് മാത്രമാണു .  ദ്വൈതം വന്നത് , മനസ്സിൽ മായപോലെ വന്നുകൂടിയ ..ഇടയൻ പാതിരിമൂലമാണു / പാസ്സ്റെർ കാരണമാണ് ..മശിഹായുടെ " അയല്ക്കാരനെ/ശത്രുവിനെ സ്നേഹിക്കൂ " എന്നാ പുണ്യ വചനം ഇവർ മൂരോണ്‍ പുരട്ടി പലതറി കൂദാശ ചെയ്തിട്ടും /മലർത്തി മുക്കിയിട്ടും  മനസിലെ ദ്വൈതം  മാറി, അദ്വൈതമായുമില്ല കഷ്ടം  ..മാമൊദീസായുടെ കാര്യം പറഞ്ഞപ്പോൾ ഒരുനടന്ന കഥ പറയാം ..എന്റെ മൂന്നാമത്തെ മകന് രണ്ടാന്മക്കൾ..മൂത്തകുഞ്ഞിനു ഞാൻ ഗോഡ്ഫാദർ ആയി. രണ്ടാമത്തെ കുഞ്ഞിനെ മറ്റേവല്യപ്പച്ചൻ ഗോഡ്ഫാദർ ആകാൻ പുരോഹിതൻ സമ്മതിക്കില്ല ..കാരണം അദ്ദേഹം തിരുപനതപുരംറീത്ത് കത്തൊലിക്കനാണു പോലും ..ഞങ്ങൾ കോട്ടയം orthadoxsum ..മോശയുടെ 10 കല്പനയുടെ പ്രാണൻ പോയി ..പകരം അതാതു കാനോന്  /കല്പനകൾ,,,,."ഇടയൻ" എന്ന വാക്കിന്റെ അർത്ഥം അറിയാത്ത ഒരുപറ്റം ഇടയന്മാർ ..ഇടയൻ എന്നാൽ " ഇടം " കൊടുക്കുന്നവൻ എന്നാണ്.....ഇടം എന്നാൽ " സ്പേസ്  & ടൈം " എല്ലറ്റിനും കൊടുക്കുന്നവൻ എന്നർത്ഥം .. ..കാറ്റിനും ,കടലിനും,സൂര്യനും,താരാപഥത്തിനും,ഒക്കെ ഒക്കെ ഇടം ആരു എവിടെ കൊടുക്കുന്നുവൊ അവനാണു ഇടയൻ..നല്ലിടയൻ..സാരപ്രപഞ്ചത്തിനും അവൻ അവനിൽ തന്നെ ഇടം കൊടുക്കുന്നു..മഹാ സമുദ്രത്തിൽ ജീവജാലങ്ങൾ , കപ്പലുകൾ , വള്ളങ്ങൾ എന്നപോലെ  ... മനസിലാക്കാം മനനം ചെയ്യൂ.....കർത്താവിന്റെ കഷ്ട്ടങ്ങൾ നഷ്ടങ്ങൾ ആകാതിരിക്കാൻ .... നല്ലിടയൻ അവന്റെ ജീവനെ പകരമായി നല്കി നമുക്കും അവനിൽ ഇടം ഒരുക്കി  തന്നു..പിതാവിന്റെ മഹത്വത്തിൽ ഇടം നമുക്കും  തന്നു..അവനാണ് നല്ല ഇടയൻ..അവൻ മാത്രം ഇടയാൻ ..ഇപ്പോൾ നമ്മുടെ പിന്നാലെ കൂടുന്ന socalled ഇടയന്മാർ കുശലന്മാരായ (നമ്മെ നാമല്ലാതാക്കുന്ന ,നമ്മിലെ നന്മയെ ഇല്ലാതാക്കുന്ന )കുരുനരികളാണ്  ..സുമനസുകളെ..ഈസ്റെർ  ആശംസകൾ.                                                                                                            

2013, മാർച്ച് 25, തിങ്കളാഴ്‌ച

ണ്കാലത്തിന്റെ കേളീനടണം..

                                                  ഈ ഇടയായി അല്മായ ശബ്ദത്തിൽ പ്രകാശിതമാകുന്ന രചനകൾ വായിക്കുമ്പോൾ, വല്ലാത്തൊരാശ്വാസം ...ഉപനിഷത്തുകളിലെ വേദവ്യാസന്റെ ഉദാത്തചിന്തകൾ മലങ്കര നസ്രാണികൾ മനസ്സിൽ നുണയുന്നത് കാണുമ്പോൾ കാലത്തിനും കുളിരുകോരും...കർത്താവും സന്തോഷിക്കും ..തിങ്കൾ മുതൽ ശനി വരെ , എന്നും രാവിലെ , ഏഷ്യാനെറ്റ്‌ മെയിൻ ചാനലിൽ, 5/45 മുതൽ 6/45 വരെ , ഈ ചിന്തകൾ വിശദമായി പണ്ഡിതന്മാർ പ്രഭാഷിക്കുന്നത് , സമയമുണ്ടാക്കി കേൾക്കാൻ, കർത്താവിനെ അറിയാനാഗ്രഹിക്കുന്ന എല്ലാ സുമനസുകളും ഉണരണം എന്ന് വിനീതമായി ഓർമിപ്പിക്കുന്നു...108 ഉപനിഷത്തുകൾ മലയാളത്തിൽ അച്ചടിച്ചതുണ്ട് ..ഗീതയും , ഉദ്ധവഗീതയും , മഹാഭാഗവതവും , ഓരോ പുസ്തകം കൂടി വാങ്ങിക്കണം ..വായിക്കണം ,പഠിക്കണം , മിച്ചമുള്ള ഇത്തിരിപോന്ന കാലം വെറുതെ കളയാതെ ....എങ്കിൽ മശിഹയുടെ വചനപൊരുൾ അച്ചായന് മനസിലാകും ...വിവരമില്ലാത്ത ളോഹയുടെ നിറത്തിൽ മനം മയങ്ങി , കത്തനാരുടെ പുറകെ നടന്നു കിട്ടിയ തലമുറയായുള്ള ഈ ആത്മീകാന്ധത മാറും ....മനക്കണ്ണിൻ തിമിരവും മാറും ... 
മതമെന്നാൽ അഭിപ്രായം ...പുരോഹിത മതം എന്നും ദൈവമനസിനും ദൈവമതത്തിനും അകലെയായിരുന്നു,വിപരീതവും ആയിരുന്നു..ദൈവത്തിനെ സ്വന്തം നാവിൻ തുമ്പിലാക്കി സ്വയം "ദൈവത്തിന്റെ പ്രതിപുരുഷൻ"എന്ന് അവകാശവാദം സാമാന്യമനസുകളെ അടിമകളാക്കാൻ പള്ളിതോറും പരത്തിയ പാതിരിമാർ എന്നും എന്റെ കർത്താവിനു ദുഖമായിരുന്നു...അവരുടെ പിണിയാളമ്മർ ആയിരുന്നവരുടെ പിന്തലമുറ ഇന്നു , പിതാക്കന്മാർ ഉപേക്ഷിച്ച ഭാരതത്തിന്റെ ഉപനിഷത്തുകൾ തേടുന്നത് കാണുന്ന കാലത്തിൻ മിഴിചെപ്പിനു ഇതിൽ കൂടുതലെന്തു മനോഹാരിത ? ഏതാനും വർഷം മുൻപ് വരെ bibile പോലും നസ്രാണി പഠിക്കാൻ പാതിരിമാർ സമ്മതിക്കില്ലായിരുന്നു ...ഇന്നാ സമൂഹം ഉപനിഷത്തുകൾ പഠിക്കുന്നു , പഠിക്കൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു ..അതിശയം ..ഇതാണ്കാലത്തിന്റെ കേളീനടണം.....

2013, മാർച്ച് 24, ഞായറാഴ്‌ച

കാലത്തിൻ മിഴിചെപ്പിനു ഇതിൽ കൂടുതലെന്തു മനോഹാരിത ?

ഈ ഇടയായി അല്മായ ശബ്ദത്തിൽ പ്രകാശിതമാകുന്ന രചനകൾ വായിക്കുമ്പോൾ, വല്ലാത്തൊരാശ്വാസം ...ഉപനിഷത്തുകളിലെ വേദവ്യാസന്റെ ഉദാത്തചിന്തകൾ മലങ്കര നസ്രാണികൾ മനസ്സിൽ നുണയുന്നത് കാണുമ്പോൾ കാലത്തിനും കുളിരുകോരും...കർത്താവും സന്തോഷിക്കും ..തിങ്കൾ മുതൽ ശനി വരെ , എന്നും രാവിലെ , ഏഷ്യാനെറ്റ്‌ മെയിൻ ചാനലിൽ, 5/45 മുതൽ 6/45 വരെ , ഈ ചിന്തകൾ വിശദമായി പണ്ഡിതന്മാർ പ്രഭാഷിക്കുന്നത് , സമയമുണ്ടാക്കി  കേൾക്കാൻ, കർത്താവിനെ അറിയാനാഗ്രഹിക്കുന്ന എല്ലാ സുമനസുകളും ഉണരണം എന്ന് വിനീതമായി ഓർമിപ്പിക്കുന്നു...108 ഉപനിഷത്തുകൾ മലയാളത്തിൽ അച്ചടിച്ചതുണ്ട് ..ഗീതയും , ഉദ്ധവഗീതയും , മഹാഭാഗവതവും , ഓരോ പുസ്തകം കൂടി വാങ്ങിക്കണം ..വായിക്കണം ,പഠിക്കണം , മിച്ചമുള്ള ഇത്തിരിപോന്ന കാലം വെറുതെ കളയാതെ ....എങ്കിൽ മശിഹയുടെ വചനപൊരുൾ അച്ചായന് മനസിലാകും ...വിവരമില്ലാത്ത  ളോഹയുടെ    നിറത്തിൽ മനം മയങ്ങി , കത്തനാരുടെ പുറകെ നടന്നു കിട്ടിയ  തലമുറയായുള്ള ഈ  ആത്മീകാന്ധത മാറും ....മനക്കണ്ണിൻ തിമിരവും മാറും ...                                            മതമെന്നാൽ അഭിപ്രായം ...പുരോഹിത മതം എന്നും ദൈവമനസിനും ദൈവമതത്തിനും അകലെയായിരുന്നു,വിപരീതവും ആയിരുന്നു..ദൈവത്തിനെ സ്വന്തം നാവിൻ തുമ്പിലാക്കി സ്വയം "ദൈവത്തിന്റെ പ്രതിപുരുഷൻ"എന്ന് അവകാശവാദം സാമാന്യമനസുകളെ അടിമകളാക്കാൻ പള്ളിതോറും പരത്തിയ പാതിരിമാർ എന്നും എന്റെ കർത്താവിനു ദുഖമായിരുന്നു...അവരുടെ പിണിയാളമ്മർ ആയിരുന്നവരുടെ പിന്തലമുറ ഇന്നു , പിതാക്കന്മാർ ഉപേക്ഷിച്ച ഭാരതത്തിന്റെ ഉപനിഷത്തുകൾ തേടുന്നത് കാണുന്ന കാലത്തിൻ മിഴിചെപ്പിനു ഇതിൽ കൂടുതലെന്തു മനോഹാരിത ?                                                     

2013, മാർച്ച് 23, ശനിയാഴ്‌ച

മശിഹാ അരിശം മൂത്ത് ചാട്ട എടുത്ത നാൾ

        ഇന്നു ഊശാന , മശിഹാ അരിശം മൂത്ത് ചാട്ട എടുത്ത നാൾ ..വഴിയോരങ്ങളിലാകെ കേരളത്തിൽ  പള്ളികൾ...കർത്താവ് മനം നൊന്തു പറഞ്ഞ "കള്ളൻമ്മാരുടെ ഗുഹകൾ ".... എത്ര ഊശാന പാടി കർത്താവിനെ  എതിരേറ്റാലും ഒടുവിൽ ചാട്ട എടുക്കുന്ന നാൾ ..പള്ളിപാരീശപ്രമാണിമാരും, , കർത്താവിനെ അറിയാത്ത കത്തനാരന്മാരും, വളരെ കരുതലൊടെ പള്ളിയിൽ വിലസേണ്ട നാൾ .. ഒരു മുൻകരുതലിനായി ഓർമ്മിപ്പിച്ചന്നെ ഉള്ളൂ ..കസറിക്കോ.കസറിക്കോ ചാട്ട എടുക്കുന്നത് നോക്കിം കണ്ടും നിന്നോണം പള്ളിയിൽ...നല്ല മനസോടെ പള്ളിയിൽ ചെല്ലുന്നവരെ കർത്താവ്‌ തല്ലുകയില്ല..ആള് കളിയ്ക്കാൻ വരുന്നോനെ വിടുകയുമില്ല...കയ്യപ്പാ കത്തനാരന്മാർ സൂക്ഷിക്കുക ...   

2013, മാർച്ച് 18, തിങ്കളാഴ്‌ച

മത്തായി  6 ന്റെ 8 ഇൽ "അവരോടു തുല്യരാകരുതു ,നിങ്ങൾക്ക് ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കും  മുൻപേ ,നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ എന്ന് മശിഹാ മൊഴിയുന്നു ... "ഇവിടെ" മുൻപേ" എന്ന വാക്ക് കാലത്തെ കുറിക്കുന്നു ...1947 മാർച്ച്‌ ഒന്നിന് ഞാൻ ജനിച്ചു ,  എന്നതല്ല സത്യം.....അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതാണല്ലൊ ജനനം... ; എന്നാൽ അതിനും million  years മുൻപുതന്നെ ഇന്ന് ഞാൻ പ്രാർഥിക്കാൻ പോകുന്നത് ഇന്നതെന്നു  അറിയാവുന്ന "ഏകജ്ഞാനം" ആണെന്റെ ദൈവം എന്ന അറിവിലാണ് ഞാൻ ആശ്രയിക്കുന്നതും,ആനന്ദിക്കുന്നതും...സകലവും അറിയുന്ന "പ്രജ്ഞാനം ബ്രഹ്മം "എന്നും  ഞാൻ അറിയുന്നു...ഈ അറിവാണ് എന്നെ പുരോഹിത ജല്പനങ്ങളിൽ നിന്നും എന്നും  അകറ്റുന്നതു...മത്തായി 6 ന്റെ 7 ഇൽ " പ്രാർഥിക്കുമ്പൊൽ  നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത്, അധിഭാഷണത്തൽ ഉത്തരം കിട്ടും എന്നാണല്ലോ അവർക്ക് തോന്നുന്നത്" എന്ന് മശിഹാ പറഞ്ഞത് വിവരമുള്ളവർക്കെ മനസിലാകൂ...പ്രാർത്ഥിക്കേണ്ട ഒരാവശ്യവും ദൈവത്തെ അറിയുന്നവനില്ല...മത്തായി 6 ന്റെ 6 ഇൽ "നീയോ പ്രാർഥിക്കുമ്പൊൾ,അറയിൽ കടന്നു വാതിൽ അടച്ചു ,രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്ക ,രഹസ്യത്തിൽ(നീ) കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രത്ഹിഫലം തരും..... അറ=മനസ്സ് ....വാതിലുകൾ =കണ്ണൂ,മൂക്ക് ,ത്വക്ക് ,ചെവി ,തൊലി, ഇവ അഞ്ചുമാണു "പഞ്ചെന്ത്രിയങ്ങൽ".....ജല്പനമല്ല, പകരം മൌനമാണ് ദൈവത്തെ അകമേ അറിയാനുള്ള എളുപ്പ മാർഗം..,അകത്തവനുണ്ട്‌ നീ ഒന്നുള്ളിൽ തപ്പി കണ്ടെത്തിയാൽ മതി ...കത്തനാരും പസ്സ്റ്റരും സമ്മതിക്കില്ല ..പള്ളിവിലക്കാകും ....   ബൈബിൾ ശരിക്കും ക്രിസ്ത്യാനി പഠിക്കാതെ, പഴ്ജന്മപ്പാതിരിയുടെ  പുറകേ പള്ളിയായ പള്ളിയെല്ലാം ജന്മാവസാനം വരെ അലയുകയാണ് ..കസ്തൂരിമാൻ കസ്തൂരിക്കായി സ്വയം ചുടുന്നതുപോലെ...സങ്കടമുണ്ട് സത്യം.. .സ്വബോധത്തെ ഉണർത്തി,അതിനു ജീവൻ  കൊടുക്കുന്ന നിത്യചൈതന്ന്യമാണു ദൈവം ..ആ ചൈതന്യം നമ്മുടെ ഉള്ളിൽ സദാ വസിക്കുന്നത് കൊണ്ടാണ് നാം ചലിക്കുന്നതു പോലും , എന്ന പരമ സത്യം പോലും മനുഷ്യനു പറഞ്ഞുകൊടുക്കാൻ  അറിയാത്ത പുരോഹിതാ/പസ്സ്റെർ സാറേ ... നിനക്ക് ഹാ കഷ്ടം ....ഒരു ക്രിസ്തു ഉണ്ടെങ്കിൽ , അവൻ വീണ്ടും വരുമെങ്കിൽ ഈ കുരുടന്മാരായ വഴികാട്ടികൾക്കു  പണികിട്ടും തീർച്ച ....പ്രാർഥിക്കാതിരിക്കുന്നതാണു ഏറ്റം വലിയ സ്തുതി ....അവൻ സ്വസ്ഥനായി എല്ലാം ചെയ്യുമല്ലോ ..കര്ത്താവ് ക്രീയ ചെയ്യട്ടെ ..നമുക്ക് മൌനമായിരുന്നു അവന്റെ പൊന്നുകർമ്മങ്ങളാകാം ...ഇതാണ് സ്വര്ഗം ...ജലത്തിൽ മീൻ എന്നതുപോലെ നാം സദാ അവനിൽ വാഴുന്നു ,ആഴുന്നു,നീന്തിക്കളിക്കുന്നു ..എന്ന അറിവാണ് സ്വർഗം...നാമെന്നും സ്വര്ഗത്തിലാണ് സത്യം , ഈ സത്യം മറയ്ക്കുന്ന മറയാണ് പാതിരിയും പാസ്സ്റ്റരും...      

മശിഹാ മനം മടിച്ചു മാറി നില്ക്കും.....

മശിഹാ മനം മടിച്ചു മാറി നില്ക്കും.....         സുര്യ നെല്ലി കൊച്ചിന് പള്ളിവിലക്കും pj കുര്യൻ സാറിനു പോപ്പിനെ വാഴ്ത്താൻ സ്ഥാനകയറ്റവും ...കൊള്ളാം..സ്വർഗം നാണിക്കുന്നു ...ഉടൻ മാലാഖമാർ മുകളിൽ സുന്നഹദൊസ്സു കൂടി തീരുമാനിച്ചു...".ഈ അനീതിയുള്ള സഭ ആരുവെണെലും ഭരിച്ചോട്ടെ , നമുക്ക് തിരിഞ്ഞു നോക്കണ്ട " എന്ന് ...കര്ത്താവത് കേട്ട് ഒരു ചെറുപുഞ്ചിരിയോടെ മൊഴിഞ്ഞു " തീരുമാനം എനിക്കും നല്ലതെന്ന് ബോധിച്ചു , പക്ഷെ നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടെ എന്ന് ഞാൻ പണ്ട് പറഞ്ഞതോർക്കുന്നു..അതുകാരണം പീലാത്തോസിന്റെ  നാടല്ലെ ?..ഞാനും കൈകഴുകി മാറി നില്ക്കാം., ഞാനും കൂടുന്നില്ല....അല്ലേലും നല്ലവനായ ഈ പോപ്പിനെ ഈ സഭ എത്ര നാൾ പോറ്റും? എളിമയ്ക്കും വിനയത്തിനും  ഗിന്നെര്സ് ബുക്കിൽ   പേര്  ചേർക്കപെട്ട ഈ ഫ്രാൻസിസ് മോനെ അവരു വേഗം കുരിശിക്കും . ആർഭാടം ശീലമാക്കിയ പാതിരിപ്പട ഈ പൊന്നു മനസിനെ ഇല്ലായ്മ ചെയ്യും.. നമുക്ക് കാലേ കാണാം" എന്ന്....സ്വർഗത്തിൽ തിരശീല വീണു ..ഞാൻ  ഉണർന്നു.....good  morning  every  body  ...

ശത്രുക്കളെ സ്നേഹിക്കുവീൻ

 "എന്റെ പ്രാർഥന അവരുടെ ദോഷത്തിനാകുന്നു" എന്ന ദാവീദിന്റെ രചനക്ക് എതിരാണ് "ഞാനോ നിങ്ങളോട് പറയുന്നത് , നിങ്ങളുടെ ,ശത്രുക്കളെ സ്നേഹിക്കുവീൻ ..നിങ്ങളെ ഉപ്ദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർഥിക്കുവീൻ "എന്ന മത്തായി 5 ന്റെ  44 ലെ പൊന്നുവചനം.. ഇതുപോലൊരു വചനം ഒരു socalled ദേവന്മാരും ഇതുവരെ  പറഞ്ഞതായി ഒരറിവും ഇതുവരെ എനിക്കില്ല ...ഈ" ജീസുസ് ഓഫ് നസ്സരെത്ത്" ആണെന്റെ ഗുരുവും, ദൈവപുത്രനും, സഹോദരനും,  രക്ഷകനും... എന്നിരിക്കെ എനിക്ക് ആശയപരമായ അകൽച്ച ഇപ്പോൾ ഒരാളോടു ഉണ്ടെങ്കിലും ഞാൻ എന്തിനയാളെ വെറുക്കണം ? എന്തിനു ശത്രുവായി കാണണം ? തന്റെ  വിശ്വാസങ്ങൾ  തെറ്റായിരുന്നു എന്ന ബോധം ഒരിക്കൽ അയാൾക്ക്‌ വന്നുകൂടായിക  ഇല്ലല്ലോ ? വിശ്വാസങ്ങൾ പലപ്പോളും പിന്നെ അബദ്ധങ്ങളായി  മാറുകയും ചെയ്യും...ഭൂമി പരന്നതായി സകലരുടെയും  മുൻപിൽ മലര്ന്നു പരന്നു കിടക്കുമ്പോൾ ഒരു ഗലീലിയോ അതുരുട്ടിത്തന്നു.. ബെസ്റ്റ് ,ആരെങ്കിലും വിശ്വസിച്ചോ ? സത്യം പറഞ്ഞതിന് സമ്മാന ആദരവുകൾക്കു പകരം പീഡനവും ആ പാവത്തിന് പോപ്പ് കൂടി ചേർന്ന് കൊടുത്തു....അതുകൊണ്ട് എനിക്കാരോടും ഒരു പിണക്കവും ഇല്ല , പക്ഷെ പാമ്പിനെ സ്നേഹിക്കാറുമില്ല...കാരണം അപകടം പേടിച്ചാണ് കേട്ടോ ...മശിയായുടെ പടവും പിടിച്ചു അന്യായങ്ങൾ ചെയ്ത ഒരുസഭയും അവന്റെ വീണ്ടുംവരവോളം നില്നില്ക്കുകയില്ല, സത്യം....   Europe  ആകമാനം നിറഞ്ഞുനിന്ന ആ  സഭ ഇന്നവിടെ തേഞ്ഞുമാഞ്ഞു പോകുന്നത്  കാലത്തിന്റെ കേളി ഒന്ന് മാത്രമാണ്..പുരോഹിതപ്പണിക്കു ആളെ കിട്ടാനില്ല ,കുര്ബാന /കൂദാശ കാണാം ആളെ കിട്ടാനില്ല ...പള്ളികൾ വില്പനയ്ക്ക് തയ്യാർ....കന്യാശ്രീ മഠങ്ങൾ കാലി...കാലത്തിന്റെ പോക്കേ...                                                                                                             

2013, മാർച്ച് 17, ഞായറാഴ്‌ച

പ്രാർഥിക്കാതിരിക്കുന്നതാണു ഏറ്റം വലിയ സ്തുതി ...

  വി.മത്തായി  6 ന്റെ 8 ഇൽ "അവരോടു തുല്യരാകരുതു ,നിങ്ങൾക്ക് ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കും  മുൻപേ ,നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ എന്ന് മശിഹാ മൊഴിയുന്നു ... ഇവിടെ, "മുൻപേ" എന്ന വാക്ക് കാലത്തെ കുറിക്കുന്നു ...1947 മാർച്ച്‌ ഒന്നിന് ഞാൻ ജനിച്ചു ,  എന്നതല്ല സത്യം.....അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതാണല്ലൊ ജനനം... ; എന്നാൽ അതിനും million  years മുൻപുതന്നെ , ഇന്ന് ഞാൻ പ്രാർഥിക്കാൻ പോകുന്നത് ഇന്നതെന്നു  അറിയാവുന്ന "ഏകജ്ഞാനം" ആണെന്റെ ദൈവം , എന്ന അറിവിലാണ് ഞാൻ ആശ്രയിക്കുന്നതും,ആനന്ദിക്കുന്നതും...സകലവും അറിയുന്ന "പ്രജ്ഞാനം ബ്രഹ്മം "എന്നും  ഞാൻ അറിയുന്നു...ഈ അറിവാണ് എന്നെ പുരോഹിത ജല്പനങ്ങളിൽ നിന്നും എന്നും  അകറ്റുന്നതു..       .
മത്തായി 6 ന്റെ 7 ഇൽ " പ്രാർഥിക്കുമ്പൊൽ  നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത് , അധിഭാഷണത്തൽ ഉത്തരം കിട്ടും എന്നാണല്ലോ അവർക്ക് തോന്നുന്നത്" എന്ന് മശിഹാ പറഞ്ഞത് വിവരമുള്ളവർക്കെ മനസിലാകൂ...പ്രാർത്ഥിക്കേണ്ട ഒരാവശ്യവും ദൈവത്തെ അറിയുന്നവനില്ല...മത്തായി 6 ന്റെ 6 ഇൽ "നീയോ പ്രാർഥിക്കുമ്പൊൾ,അറയിൽ കടന്നു വാതിൽ അടച്ചു ,രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്ക ,രഹസ്യത്തിൽ(നീ) കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രത്ഹിഫലം തരും..... അറ=മനസ്സ് ....വാതിലുകൾ =കണ്ണൂ,മൂക്ക് ,ത്വക്ക് ,ചെവി ,തൊലി, ഇവ അഞ്ചുമാണു "പഞ്ചെന്ത്രിയങ്ങൽ".....ജല്പനമല്ല, പകരം മൌനമാണ് ദൈവത്തെ അകമേ അറിയാനുള്ള എളുപ്പ മാർഗം..,അകത്തവനുണ്ട്‌ നീ ഒന്നുള്ളിൽ തപ്പി കണ്ടെത്തിയാൽ മാത്രം മതി ...കത്തനാരും പസ്സ്റ്റരും സമ്മതിക്കില്ല ..പള്ളിവിലക്കാകും ....   ബൈബിൾ ശരിക്കും ക്രിസ്ത്യാനി പഠിക്കാതെ, പഴ്ജന്മപ്പാതിരിയുടെ  പുറകേ പള്ളിയായ പള്ളിയെല്ലാം ജന്മാവസാനം വരെ അലയുകയാണ് ,പാവം വെറും ആടുകൾ... ..കസ്തൂരിമാൻ കസ്തൂരിഗന്ധം തിരഞ്ഞു തന്റെ പുറകിലുള്ള  കസ്തൂരിക്കായി സ്വയം ചുറ്റുന്നതുപോലെ ,( ജീവചലനത്തിനു കാരണമായ ദൈവം സ്വന്തം ഉള്ളിലാണുള്ളതെന്നു അറിയുന്നില്ല ഒരു ജന്തുക്കളും മനുഷ്യനൊഴികെ) . ..ആടുകളെന്നു ളോഹ വിളിച്ചു വിളിച്ചു നാം നാമറിയാതെ ജന്തുക്കളായി പാതിരിപ്പടയ്ക്കു പാലൂട്ടാൻ വെറും ആടുകൾ.. ....സങ്കടമുണ്ട് സത്യം.. .സ്വബോധത്തെ ഉണർത്തി,അതിനു ജീവൻ  കൊടുക്കുന്ന നിത്യചൈതന്ന്യമാണു ദൈവം ..ആ ചൈതന്യം നമ്മുടെ ഉള്ളിൽ സദാ വസിക്കുന്നത് കൊണ്ടാണ് നാം ചലിക്കുന്നതു പോലും , എന്ന പരമ സത്യം പോലും മനുഷ്യനു പറഞ്ഞുകൊടുക്കാൻ  അറിയാത്ത പുരോഹിതാ/പസ്സ്റെർ സാറേ ... നിനക്ക് ഹാ കഷ്ടം ....ഒരു ക്രിസ്തു ഉണ്ടെങ്കിൽ , അവൻ വീണ്ടും വരുമെങ്കിൽ ഈ കുരുടന്മാരായ വഴികാട്ടികൾക്കു  പണികിട്ടും തീർച്ച ....പ്രാർഥിക്കാതിരിക്കുന്നതാണു ഏറ്റം വലിയ സ്തുതി ....അവൻ സ്വസ്ഥനായി എല്ലാം ചെയ്യുമല്ലോ ..കര്ത്താവ് ക്രീയ ചെയ്യട്ടെ ..നമുക്ക് മൌനമായിരുന്നു അവന്റെ പൊന്നുകർമ്മങ്ങളാകാം..സ്വയം ആ പൊന്നു കരങ്ങളിൽ നമുക്ക് നമ്മെത്തന്നെ സമർപ്പിക്കാം...   ...ഇതാണ് സ്വര്ഗം ...ജലത്തിൽ മീൻ എന്നതുപോലെ നാം സദാ അവനിൽ വാഴുന്നു ,ആഴുന്നു,നീന്തിക്കളിക്കുന്നു ..എന്ന അറിവാണ് സ്വർഗം...നാമെന്നും സ്വര്ഗത്തിലാണ് സത്യം , ഈ സത്യം മറയ്ക്കുന്ന മറയാണ് പാതിരിയും പാസ്സ്റ്റരും...മറക്കരുതേ ഈ നഗ്നസത്യം...    

2013, മാർച്ച് 16, ശനിയാഴ്‌ച

പോപേ നന്ദി ...

ഈ ഇറ്റലി പ്രശ്നത്തിൽ എന്താ ഒന്നും മിണ്ടാത്തത് ? പീലാത്തോസിന്റെ നീതി ബോധം ഉള്ള നമ്മൾ പടുത്തുയര്ത്തിയ കത്തോലിക്ക സഭ കീഴോട് വളരുന്നത്‌ ലോകം കണ്ടു ചിരിക്കുമ്പോൾ ,രാഷ്ട്രീയമായും ഇറ്റലി ചെറ്റത്തരം കാട്ടിയെന്ന് കൂടി പറയിപ്പിക്കണോ ? "പോപ്‌ ഗോ ബാക്ക്" എന്നാ ബോർഡ്‌ കാണിച്ചു ഓസ്ട്രെലിയൻ ജനം പാതിരിമാരുടെ പിള്ളേര് പണി  ത്രീ മച് ആയപ്പോൾ ..അതുപോലെ ഇന്ത്യ പറയണോ "ഇറ്റലി ഗോ ബാക്ക്" എന്ന് ?   പുന്ന്യാലന്മാരെക്കൊണ്ട് കാശു വാരുന്ന നാടാ കേരളം ഓർത്തോ ...മാനക്കെടാക്കല്ലേ ..പ്ലീസ്‌......., ....   വല്ലതും പറയു ആ  സര്ക്കരോടു ഇന്ത്യയോടു സാമാന്യ മര്യാത കാണിച്ചു ലോകത്തിന്റെ മുൻപിൽ നാണം കെടാതിരിക്കാൻ ...മതി പോപേ നന്ദി ...    

2013, മാർച്ച് 7, വ്യാഴാഴ്‌ച

"കത്തനാരുടെ ളോഹയൂരുക"

"കത്തനാരുടെ  ളോഹയൂരുക" ......"നിങ്ങളില്‍ പാപമില്ലത്തവര്‌  ഇവളെ കല്ലെറിയട്ടെ"    എന്നരുളിയ മശിഹാ കാല്‍വിരല്‍ കൊണ്ട് നിലത്തെഴുടിയത് ഇതായിരുന്നു ..                  സൂര്യനെല്ലി പെണ്‍കുട്ടിക്ക് പള്ളിവിലക്കു പറഞ്ഞ "ദൈവമില്ലാത്ത കത്തനാരുടെ ളോഹ ഊരുക"  എന്നായിരുന്നു... ..അത് വായിക്കാന്‍ ഉല്‌ക്കണ്ണുള്ളവര്‌ വായിച്ചിരിക്കുന്നു.. അല്ലെങ്കില്‍, അല്ല എന്ന് പറയട്ടെ....വേശ്യാവിര്ത്തിയില്‍ പിടിക്കപെട്ടവളൊടു മശിഹായിക്കു അലിവു തോന്നിയപ്പോള്‍, പാവം പീഡിപ്പിക്കപെട്ടവളൊടെ കത്താര്കെന്തേ കരുണയില്ല ? ഇവളെ ഈ നിലയിലാക്കിയ മഹാപാതകരെ വെറുതെ വിട്ട പാതിരി ഇല്ലാതെ ആയെങ്കിലെ.... അവന്‍ വീണ്ടും വരൂ ....അച്ചായ സമൂഹമേ  ...സ്വര്‍ഗം നാണിക്കുന്നു .... പള്ളികള്‍ കാലത്തോട് കുമ്പസാരിക്കുന്നു.."ഭൂമി പലവട്ടം കുലുങ്ങിയിട്ടും ഞങ്ങളെന്തേ നിലമ്പൊത്തിയില്ല ? വീണ്ടും ഈ കരുണയില്ലാകത്തനാര്‍ക്ക് തൊഴിലുറപ്പ് പദ്ധതിക്കായി നാണമില്ലാതെ നാടായ നാടാകെ 50 അടി അകലത്തില്‍ തലയും പൊക്കി നില്കുന്നു ?"എന്ന് ...മാലാഖമാര്‍ മുഖം മറച്ചു ....

2013, മാർച്ച് 6, ബുധനാഴ്‌ച



അല്മായശബ്ദം: പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI
almayasabdam.blogspot.com
“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹ. 8:32) (കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം ഒരുക്കുന്ന ചര്ച്ചാവേദി)

മുകളില്‍ കൊടുത്തിരിക്കുന്ന അല്മയസബ്ദം.ബ്ലോഗ്സ്പോട്ട്.കോം വായിച്ചപ്പോള്‍ കഴിഞ്ഞകാല കത്തോലിക്കാസഭയില്‍,( കര്‍ത്താവിനെ നാറ്റാന്‌))).............),) പത്രോച്ഛന്റെസിംഹാസനത്തില്‍)) വലിയ തൊപ്പിയും ളൊഹമെല്‌ ളോഹയും ധരിച്ചിരിക്കുന്ന പൊപ്പപ്പച്ചന്മാരുടെ കഴിഞ്ഞകാല  ലീലാവിലാസങ്ങള്‍ അറിവിലായപ്പോള്‍ എന്റെ  മനസിന്‌  അറിയാത്തൊരു ചമ്മല്‍ ... വല്ല്യപ്പച്ച്ചാ സോറി ...എന്ന എന്റെ ഈരടികള്‍ അറിയാതെ പാടിപ്പോയി ..".സവര്‌ണ്ണരെ ഭയന്നന്നു സനാതനമതം വിട്ടീ ശ്രേയസ് എന്തെന്നറിയാത്ത സഭയിലെത്താന്‍ ,ഭാരതത്തിന്‍ ഉപനിഷത് ഉപേക്ഷിച്ചെന്‍ വലിയപ്പച്ച്ചന്‍ ....തലമുറകാത്മജ്ഞാന ദാഹമില്ലാതായ്  ..."            ( അപ്രിയ യാഗങ്ങള്‍ ...കവിതാസമാഹാരം )..."..സംശയമുള്ളവര്‌ മുകളില്‍ കൊടുത്ത almaayasabdam .blogspot .com വായിക്കു ... “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും....

NEW PROPOSITION AGAINST LIQUOR BY KCBC - SURYANEWS - YouTube

NEW PROPOSITION AGAINST LIQUOR BY KCBC - SURYANEWS - YouTube:

'via Blog this'

2013, മാർച്ച് 5, ചൊവ്വാഴ്ച

"ഉദ്ധരേദാത്മനാത്മാനം, നാത്മാനമവസാദയേത്, ആത്മൈവ ഹ്യാത്മനോ, ബന്ധുരാത്മൈവ രിപുരാത്മന:"

 "ഉദ്ധരേദാത്മനാത്മാനം,  നാത്മാനമവസാദയേത്,  ആത്മൈവ  ഹ്യാത്മനോ,  ബന്ധുരാത്മൈവ  രിപുരാത്മന:" ഭഗത് ഗീതയിലെ ആറാം അദ്ധ്യായം അഞ്ചാം ശ്ലോകമാണിത് ...തന്നെ ,താന്‍ തന്നെ ഉയര്‍ത്തണം ; തന്നെ,താന്‍ തന്നെ താഴ്ത്തി വിടരുത് . താന്‍ തന്നെയാണു തന്റെ ബന്ധു ,താന്‍ തന്നെയാണ് തന്റെ ശത്രു .... mr .അര്‍ജുനനോടു  ശ്രീകൃഷ്ണന്‍ ഈ തത്വം പറഞ്ഞവനെ ചുണക്കുട്ടനാക്കുകയാണു കുരുക്ഷേത്രത്തില്‍ ..  ....ജീവിതപോരാട്ടത്തില്‍ നാം ഓരോരുത്തരും ഈ വചനം കരളില്‍ ഏറ്റുവാങ്ങണം നിച്ഛയമായും ....പള്ളി ഒരു സമൂഹ സ്ഥാപനം ആണിന്നും എന്നും.....സ്വര്‍ഗത്തില്‍ കയറ്റാനും അവിടുത്തെ കൊള്ളാവുന്ന കസേരയില്‍ ഒന്നില്‍ നമ്മെ പിടിച്ചിരുത്താനും ഒരു കത്തനാര്‍ക്കും പോപ്പദ്ദേഹത്തിനും കഴിവില്ല എന്ന സത്യം, സെബതിയുടെ ഭാര്യയോടു   മശിഹാ പറഞ്ഞത് കേട്ടവരില്‍ മനനമുള്ള മനസുകള്‍ക്ക് മനസിലാകും ..ആ വകുപ്പെല്ലാം പിതാവ് നേരിട്ട് കൈകാര്യം ചെയുന്നതണെന്നാ കര്‍ത്താവാ അമ്മച്ചിയോട്‌ അന്ന് പറഞ്ഞത് ...കേട്ടില്ലായിരുന്നോ ? സൊദൊമ്യപാപം ഒരു കൂസലും ഇല്ലാതെ ചെയ്യുന്ന മേത്രാന്റെം  അയാള് ഉല്പാതിപ്പിക്കുന്ന പിള്ളാരെ പിടുത്തക്കാരന്‍ പാതിരിയുടെം മുന്നില്‍ കുമ്പസാരിക്കാന്‍ മുട്ടുകുത്തി നിന്നവരെ കര്‌ത്താവെന്നാ ചെയ്യുമെന്നു അങ്ങ് സ്വര്‍ഗത്തില്‍ ചെന്നേലെ അറിയത്തൊള്ളു..".ആത്മാഭിമാനം ഇല്ലാത്ത വര്‍ഗമേ "എന്നുവല്ലോം മാലാഖമാര് വിളിച്ചാല്‍ കേള്‍ക്കേണ്ടിവരും ...അതുകൊണ്ട് നമുക്കല്മായ ശബ്ധം വായിക്കാം ..സത്യജ്വാല പതിവായി പഠിക്കാം ...പാതിരിപ്പട പറഞ്ഞ പാപത്തില്‍ അല്ല നമ്മള്‌ ,പകരം തമ്പുരാന്റെ പൊന്നുമനസ്സിലാണ് എന്ന അഭിമാനത്തില്‍ ആനന്ദരായി കഴിയാം ..ഇതിനൊറ്റ വാഴിയേ ഉള്ളു ..പാഴ്ജന്മ പാതിരിയെ ഓരോരുത്തരും കഴിയുന്നത്ര ഒഴിവാക്കുക ,പകരം മശിഹയുടെ വചന പൊരുള്‍ അറിയാന്‍ ഭാരത ദര്‌ശനങ്ങള്‌ കരളില്‍ എഴുതിച്ചേര്‍ക്കുക ...ഓള്‍ ദി ബെസ്റ്റ്...