"എന്റെ പ്രാർഥന അവരുടെ ദോഷത്തിനാകുന്നു" എന്ന ദാവീദിന്റെ രചനക്ക് എതിരാണ് "ഞാനോ നിങ്ങളോട് പറയുന്നത് , നിങ്ങളുടെ ,ശത്രുക്കളെ സ്നേഹിക്കുവീൻ ..നിങ്ങളെ ഉപ്ദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർഥിക്കുവീൻ "എന്ന മത്തായി 5 ന്റെ 44 ലെ പൊന്നുവചനം.. ഇതുപോലൊരു വചനം ഒരു socalled ദേവന്മാരും ഇതുവരെ പറഞ്ഞതായി ഒരറിവും ഇതുവരെ എനിക്കില്ല ...ഈ" ജീസുസ് ഓഫ് നസ്സരെത്ത്" ആണെന്റെ ഗുരുവും, ദൈവപുത്രനും, സഹോദരനും, രക്ഷകനും... എന്നിരിക്കെ എനിക്ക് ആശയപരമായ അകൽച്ച ഇപ്പോൾ ഒരാളോടു ഉണ്ടെങ്കിലും ഞാൻ എന്തിനയാളെ വെറുക്കണം ? എന്തിനു ശത്രുവായി കാണണം ? തന്റെ വിശ്വാസങ്ങൾ തെറ്റായിരുന്നു എന്ന ബോധം ഒരിക്കൽ അയാൾക്ക് വന്നുകൂടായിക ഇല്ലല്ലോ ? വിശ്വാസങ്ങൾ പലപ്പോളും പിന്നെ അബദ്ധങ്ങളായി മാറുകയും ചെയ്യും...ഭൂമി പരന്നതായി സകലരുടെയും മുൻപിൽ മലര്ന്നു പരന്നു കിടക്കുമ്പോൾ ഒരു ഗലീലിയോ അതുരുട്ടിത്തന്നു.. ബെസ്റ്റ് ,ആരെങ്കിലും വിശ്വസിച്ചോ ? സത്യം പറഞ്ഞതിന് സമ്മാന ആദരവുകൾക്കു പകരം പീഡനവും ആ പാവത്തിന് പോപ്പ് കൂടി ചേർന്ന് കൊടുത്തു....അതുകൊണ്ട് എനിക്കാരോടും ഒരു പിണക്കവും ഇല്ല , പക്ഷെ പാമ്പിനെ സ്നേഹിക്കാറുമില്ല...കാരണം അപകടം പേടിച്ചാണ് കേട്ടോ ...മശിയായുടെ പടവും പിടിച്ചു അന്യായങ്ങൾ ചെയ്ത ഒരുസഭയും അവന്റെ വീണ്ടുംവരവോളം നില്നില്ക്കുകയില്ല, സത്യം.... Europe ആകമാനം നിറഞ്ഞുനിന്ന ആ സഭ ഇന്നവിടെ തേഞ്ഞുമാഞ്ഞു പോകുന്നത് കാലത്തിന്റെ കേളി ഒന്ന് മാത്രമാണ്..പുരോഹിതപ്പണിക്കു ആളെ കിട്ടാനില്ല ,കുര്ബാന /കൂദാശ കാണാം ആളെ കിട്ടാനില്ല ...പള്ളികൾ വില്പനയ്ക്ക് തയ്യാർ....കന്യാശ്രീ മഠങ്ങൾ കാലി...കാലത്തിന്റെ പോക്കേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ