ആകെ പേജ്‌കാഴ്‌ചകള്‍

2013, മാർച്ച് 24, ഞായറാഴ്‌ച

കാലത്തിൻ മിഴിചെപ്പിനു ഇതിൽ കൂടുതലെന്തു മനോഹാരിത ?

ഈ ഇടയായി അല്മായ ശബ്ദത്തിൽ പ്രകാശിതമാകുന്ന രചനകൾ വായിക്കുമ്പോൾ, വല്ലാത്തൊരാശ്വാസം ...ഉപനിഷത്തുകളിലെ വേദവ്യാസന്റെ ഉദാത്തചിന്തകൾ മലങ്കര നസ്രാണികൾ മനസ്സിൽ നുണയുന്നത് കാണുമ്പോൾ കാലത്തിനും കുളിരുകോരും...കർത്താവും സന്തോഷിക്കും ..തിങ്കൾ മുതൽ ശനി വരെ , എന്നും രാവിലെ , ഏഷ്യാനെറ്റ്‌ മെയിൻ ചാനലിൽ, 5/45 മുതൽ 6/45 വരെ , ഈ ചിന്തകൾ വിശദമായി പണ്ഡിതന്മാർ പ്രഭാഷിക്കുന്നത് , സമയമുണ്ടാക്കി  കേൾക്കാൻ, കർത്താവിനെ അറിയാനാഗ്രഹിക്കുന്ന എല്ലാ സുമനസുകളും ഉണരണം എന്ന് വിനീതമായി ഓർമിപ്പിക്കുന്നു...108 ഉപനിഷത്തുകൾ മലയാളത്തിൽ അച്ചടിച്ചതുണ്ട് ..ഗീതയും , ഉദ്ധവഗീതയും , മഹാഭാഗവതവും , ഓരോ പുസ്തകം കൂടി വാങ്ങിക്കണം ..വായിക്കണം ,പഠിക്കണം , മിച്ചമുള്ള ഇത്തിരിപോന്ന കാലം വെറുതെ കളയാതെ ....എങ്കിൽ മശിഹയുടെ വചനപൊരുൾ അച്ചായന് മനസിലാകും ...വിവരമില്ലാത്ത  ളോഹയുടെ    നിറത്തിൽ മനം മയങ്ങി , കത്തനാരുടെ പുറകെ നടന്നു കിട്ടിയ  തലമുറയായുള്ള ഈ  ആത്മീകാന്ധത മാറും ....മനക്കണ്ണിൻ തിമിരവും മാറും ...                                            മതമെന്നാൽ അഭിപ്രായം ...പുരോഹിത മതം എന്നും ദൈവമനസിനും ദൈവമതത്തിനും അകലെയായിരുന്നു,വിപരീതവും ആയിരുന്നു..ദൈവത്തിനെ സ്വന്തം നാവിൻ തുമ്പിലാക്കി സ്വയം "ദൈവത്തിന്റെ പ്രതിപുരുഷൻ"എന്ന് അവകാശവാദം സാമാന്യമനസുകളെ അടിമകളാക്കാൻ പള്ളിതോറും പരത്തിയ പാതിരിമാർ എന്നും എന്റെ കർത്താവിനു ദുഖമായിരുന്നു...അവരുടെ പിണിയാളമ്മർ ആയിരുന്നവരുടെ പിന്തലമുറ ഇന്നു , പിതാക്കന്മാർ ഉപേക്ഷിച്ച ഭാരതത്തിന്റെ ഉപനിഷത്തുകൾ തേടുന്നത് കാണുന്ന കാലത്തിൻ മിഴിചെപ്പിനു ഇതിൽ കൂടുതലെന്തു മനോഹാരിത ?                                                     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ