ആകെ പേജ്‌കാഴ്‌ചകള്‍

2013, മാർച്ച് 27, ബുധനാഴ്‌ച

.ഇടയൻ എന്നാൽ " ഇടം " കൊടുക്കുന്നവൻ

അദ്വൈതം  , മലയാള മണ്ണിൽ , ആ കാലടിയിൽ സംഭവിച്ച അതിപുണ്ണ്യപിറവിയായ ആദി ശങ്കരാചാര്യരാണു ,( വേദവ്യാസനു ശേഷം ) ലോകത്തിനു പുതുസുവിശേഷം എന്നോണം പ്രചരിപ്പിച്ചത് ....അന്ന് , AD 800 ഇൽ മലയാള ലിപികൾ ഇല്ലായിരുന്നു .. അതുകാരണം രചനകൾ സംസ്കൃതത്തിൽ ആയിരുന്നു" ആച്ഹര്യ ചൂടാമണി "തുടങ്ങി എല്ലാം ശ്രീ ശങ്കരൻ ചെയ്തിരുന്നത് .. .AD 1600 നു ശേഷമാണു എഴുത്തച്ഛനും ചെറുശ്ശേരിയും പിറന്നതും , മലയാളം വളർന്നതും..  ആദ്യ അദ്വൈതസുവിശേഷകൻ മലങ്കരയുടെ ശങ്കരൻ തന്നെ  ...മലയാളിക്കു വഴങ്ങാത്ത അദ്വൈതമോ ? ഒന്നുമില്ല ...മലയാളിക്കു വഴങ്ങാത്തത് അവന്റെ മനസ്സ് മാത്രമാണു .  ദ്വൈതം വന്നത് , മനസ്സിൽ മായപോലെ വന്നുകൂടിയ ..ഇടയൻ പാതിരിമൂലമാണു / പാസ്സ്റെർ കാരണമാണ് ..മശിഹായുടെ " അയല്ക്കാരനെ/ശത്രുവിനെ സ്നേഹിക്കൂ " എന്നാ പുണ്യ വചനം ഇവർ മൂരോണ്‍ പുരട്ടി പലതറി കൂദാശ ചെയ്തിട്ടും /മലർത്തി മുക്കിയിട്ടും  മനസിലെ ദ്വൈതം  മാറി, അദ്വൈതമായുമില്ല കഷ്ടം  ..മാമൊദീസായുടെ കാര്യം പറഞ്ഞപ്പോൾ ഒരുനടന്ന കഥ പറയാം ..എന്റെ മൂന്നാമത്തെ മകന് രണ്ടാന്മക്കൾ..മൂത്തകുഞ്ഞിനു ഞാൻ ഗോഡ്ഫാദർ ആയി. രണ്ടാമത്തെ കുഞ്ഞിനെ മറ്റേവല്യപ്പച്ചൻ ഗോഡ്ഫാദർ ആകാൻ പുരോഹിതൻ സമ്മതിക്കില്ല ..കാരണം അദ്ദേഹം തിരുപനതപുരംറീത്ത് കത്തൊലിക്കനാണു പോലും ..ഞങ്ങൾ കോട്ടയം orthadoxsum ..മോശയുടെ 10 കല്പനയുടെ പ്രാണൻ പോയി ..പകരം അതാതു കാനോന്  /കല്പനകൾ,,,,."ഇടയൻ" എന്ന വാക്കിന്റെ അർത്ഥം അറിയാത്ത ഒരുപറ്റം ഇടയന്മാർ ..ഇടയൻ എന്നാൽ " ഇടം " കൊടുക്കുന്നവൻ എന്നാണ്.....ഇടം എന്നാൽ " സ്പേസ്  & ടൈം " എല്ലറ്റിനും കൊടുക്കുന്നവൻ എന്നർത്ഥം .. ..കാറ്റിനും ,കടലിനും,സൂര്യനും,താരാപഥത്തിനും,ഒക്കെ ഒക്കെ ഇടം ആരു എവിടെ കൊടുക്കുന്നുവൊ അവനാണു ഇടയൻ..നല്ലിടയൻ..സാരപ്രപഞ്ചത്തിനും അവൻ അവനിൽ തന്നെ ഇടം കൊടുക്കുന്നു..മഹാ സമുദ്രത്തിൽ ജീവജാലങ്ങൾ , കപ്പലുകൾ , വള്ളങ്ങൾ എന്നപോലെ  ... മനസിലാക്കാം മനനം ചെയ്യൂ.....കർത്താവിന്റെ കഷ്ട്ടങ്ങൾ നഷ്ടങ്ങൾ ആകാതിരിക്കാൻ .... നല്ലിടയൻ അവന്റെ ജീവനെ പകരമായി നല്കി നമുക്കും അവനിൽ ഇടം ഒരുക്കി  തന്നു..പിതാവിന്റെ മഹത്വത്തിൽ ഇടം നമുക്കും  തന്നു..അവനാണ് നല്ല ഇടയൻ..അവൻ മാത്രം ഇടയാൻ ..ഇപ്പോൾ നമ്മുടെ പിന്നാലെ കൂടുന്ന socalled ഇടയന്മാർ കുശലന്മാരായ (നമ്മെ നാമല്ലാതാക്കുന്ന ,നമ്മിലെ നന്മയെ ഇല്ലാതാക്കുന്ന )കുരുനരികളാണ്  ..സുമനസുകളെ..ഈസ്റെർ  ആശംസകൾ.                                                                                                            

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ