ആകെ പേജ്‌കാഴ്‌ചകള്‍

2013, മാർച്ച് 28, വ്യാഴാഴ്‌ച

ഈ goodfriday എങ്ങിനെ ദുഖവെള്ളിയായി ?

   യേശുതമ്പുരാൻ കുരിശിൽ മരിച്ച ഈ ദിവസം , പിതാവായ ദൈവത്തിന്റെ മനുഷ്യനോടുള്ള അളവില്ലാത്ത കരുണയുടെ ,സ്നേഹത്തിന്റെ ,പ്രതീകമായി നിലനില്ക്കവേ ,നന്മയുടെ .രക്ഷയുടെ ഈ goodfriday എങ്ങിനെ ദുഖവെള്ളിയായി ? ആര്,എന്തിനു,എപ്പോൾ,എങ്ങിനെ ഈ മഹാദിവസത്തിൽ  ദുഃഖം കലർത്തി? എന്തിനുവേണ്ടി കലർത്തി ? എന്ന 100 ചോദ്യങ്ങൾ പണ്ടുതൊട്ടേ എന്റെ മനസിനെ അലട്ടിയിരുന്നു . കാൽവരിയിൽ മശിഹാ കുരിശിതനായതു മനസില്ലാമനസോടെ ആയിരുന്നു എന്ന് കാണിക്കുന്നതാണല്ലോ തലേ രാത്രിയിൽ ഗദ്സേമനയിലെ "പിതാവേ , കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കേണമേ " എന്ന നാസറായന്റെ പ്രാർത്ഥന ...... ആ പിതാവിന്  കഴിയുമായിരുന്നെകിൽ യേശു കുരിശിൽ നിന്നും രക്ഷപെടുമായിരുന്നു ,മാനവകുല രക്ഷകനാകുമായിരുന്നില്ല തീർച്ച .......                      "പരിദേവനങ്ങളെ പരമപിതാവുതൻ പതതാരിൽ യേശു അണച്ചെന്നലും ,                                                       ഒരുവാക്കും ഉരിയാടാതാമരക്കുരിശിന്മേൽ   അരുമസുതനെ കൈവിടുമോ സ്നേഹം ?"                  ഇരുകാലും കൈകളും പിറകോട്ടു ബന്ധിച്ചു ,ബലിപീഠത്തിൽ താതൻ ഇസ്സഹാക്കിനെ .........  .      ഒരു സാന്ത്വന മൊഴി മിഴിയാലും എകാതാ കരുണതൻ കടൽ വറ്റി എരിതീയായോ ?                  ഇതുതാൻ ഈ ഉലകത്തിൻ പരമ ദുഖാനന്ദം , ഇതുതാൻ ഈ നിയതിതൻ ഖുര്ബാനയും.....         ത്യാഗം,കഠിനമാം കദനത്തിൻ ചിപ്പിയിൽ വിളയും അനുപനാനന്ദമുത്തു..."                                            ആ  അരുമാസുതനെ എന്റെ പാപപരിഹാര ഹോമബലിയായി കാൽവരിയിൽ അർപ്പിച്ച വലിയ ദൈവസ്നേഹാമാണ് എന്നെ ധന്യനാക്കുന്നത്.... , എന്റെ ആത്മഹർഷം ഈ  ചിന്തകളുമാണ്.... . ഇവിടെ ദുഖിക്കുവാൻ  എനിക്കെന്തവകാശം ? എന്നെ ദുഖത്തിലാഴ്ത്താൻ കുറെ രചനകളുണ്ടാക്കി പഴ്വേലചെയ്യുന്ന പാതിരിയോടെനിക്കു എന്നും  സഹതാപമാണ് സത്യം . അമ്മയെ അനുസരിക്കാത്ത,അമ്മയ്ക്കൊന്നും കൊടുക്കാത്ത ഒരുവൻ തന്റെ  പിറന്നാൾ ആഘോഷിക്കും വേളയിൽ  പെറ്റമ്മയുടെ പേറ്റുനോവോർത്തു വിലപിക്കുന്നതുപോലെയാണ് അച്ചായന്മാരുടെ ദുഖവെള്ളിയും,ദുഖവും ....ക്രിസ്തുവിനെ സ്നേഹിക്കില്ല ,ആ സ്നേഹം അറിയില്ല .അത് പങ്കു വൈക്കുകയുമില്ല ..എന്നിരുന്നാലും ദുഖമാണ് ,ഓർത്ത്‌പോയാലുടാൻ ദുഃഖം..അമ്മ പേറ്റുനോവന്നേ മറന്നു ..പക്ഷേ  കള്ളസന്തതി കരച്ചിലാണിന്നും ..(ഒണ്‍ലി ഓണ്‍ ഹിസ്‌ ബര്ത്ഡേ .)അതുപോലെ ഉയിർത്തെഴുനെറ്റ മശിഹാ തന്റെ മഹത്വത്തിൽ , അന്നേ കുരിശും മറന്നു ,വേദനയും മറന്നു ..കുരിശിച്ച പിതാവിനും പരമസുഖം മനുകുലരക്ഷ കാരണം ..എന്നാൽ കത്തനാര്ക്കും ,കപ്പിയാര്ക്കും അച്ചായനും കരച്ചിൽ മിച്ചം  ..സ്വർഗം ചിരിക്കുന്നു..  .   ഈ ആത്മപീഢനം ഈ ദിവസം ഫാഷൻ ആക്കാതെ , ആ ദൈവസ്നേഹം ഓർത്തു ആത്മഹർഷപുളകിതരാകൂ ....        ." കർത്താവേ,കർത്താവേ എന്നുവിളിക്കുന്ന ഏവനുമല്ല ,പിന്നെയോ എന്റെ ഇഷ്ടം ചെയ്യുന്നവനാകുവീൻ "                                                                     
നല്ലശമ രായനാകുവീൻ "എന്ന് ഏശു വിതുമ്പുന്നു ...... കരയുവാനല്ല ,സസന്തോഷം ത്യാഗം ചെയ്യുവാൻ സന്മനസുള്ളവരായാൽ നാം കുരിശിന്റെ വഴിയിലായി.... അന്യനുവേണ്ടി ത്യാഗം ചെയ്യുന്നവനെല്ലാം കുരിശിന്റെ വഴിയിലാണ് ,                                                                                      ആ നല്ലശമരായാനെപ്പോലെ  ....നിത്യജീവനെ പ്രാപിക്കുന്നവനുമായി ..ഏവർക്കുമെന്റെ "നല്ലവെള്ളി" ആശംസകൾ .. ..                                                                                                                                                                                                                    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ